ജി.എച്ച്.എസ്. കരിപ്പൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
12:18, 20 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 204: | വരി 204: | ||
ശാസ്ത്രസാഹിത്യപരിഷത്ത് നെടുമങ്ങാട് യൂണിറ്റുമായി ചേർന്ന് കരിപ്പൂര് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ആന്ഡ്രോയിഡ് ആപ്പ് നിർമാണം പരിചയപ്പെടുത്തി. MIT ആപ്ഇൻവെന്റർ എന്ന ആപ് ഡവലപ്പ്മെന്റ് സോഫ്റ്റ്വെയറാണ് ഇതിനായി ഉപയോഗിച്ചത്. ഫാസിൽ ,നവീൻ ,അസ്ഹനസ്രീൻ എന്നിവരാണ് ക്ലാസെടുത്തത് | ശാസ്ത്രസാഹിത്യപരിഷത്ത് നെടുമങ്ങാട് യൂണിറ്റുമായി ചേർന്ന് കരിപ്പൂര് ഗവ.ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ആന്ഡ്രോയിഡ് ആപ്പ് നിർമാണം പരിചയപ്പെടുത്തി. MIT ആപ്ഇൻവെന്റർ എന്ന ആപ് ഡവലപ്പ്മെന്റ് സോഫ്റ്റ്വെയറാണ് ഇതിനായി ഉപയോഗിച്ചത്. ഫാസിൽ ,നവീൻ ,അസ്ഹനസ്രീൻ എന്നിവരാണ് ക്ലാസെടുത്തത് | ||
നെടുമങ്ങാട് സബ്ജില്ലയിലെ വിവിധസ്കൂളുകളിൽ നിന്നും നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തുശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരായ ഷിജി ചെല്ലാംകോട്,ജിജോ കൃഷ്ണൻ,പി കെ സുധി,കേശവൻകുട്ടി,വിജയകുമാർ ,വാസുദേവൻപിള്ള,ജി ജെ പോറ്റി,അഭിനന്ദ് എസ് അമ്പാടി,വിഷ്ണുവിജയൻ എന്നിവർ പങ്കെടുത്തു. | നെടുമങ്ങാട് സബ്ജില്ലയിലെ വിവിധസ്കൂളുകളിൽ നിന്നും നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തുശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരായ ഷിജി ചെല്ലാംകോട്,ജിജോ കൃഷ്ണൻ,പി കെ സുധി,കേശവൻകുട്ടി,വിജയകുമാർ ,വാസുദേവൻപിള്ള,ജി ജെ പോറ്റി,അഭിനന്ദ് എസ് അമ്പാടി,വിഷ്ണുവിജയൻ എന്നിവർ പങ്കെടുത്തു. | ||
== '''CDAC ലേക്ക് ഒരു പഠനയാത്ര''' == | |||
[[പ്രമാണം:42040cdac.png|ലഘുചിത്രം|ഇടത്ത്|CDAC അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ക്ലാസെടുക്കുന്നു]] | |||
ഞങ്ങൾ സ്കൂൾ ലിറ്റിൽ കൈറ്റ്, ഇന്റസ്ട്രിയൽ വിസിറ്റിനായി തെരഞ്ഞെടുത്തത് CDAC ആയിരുന്നു. സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ ടെക്നോളജി അടിസ്ഥാനമാക്കി പുതിയ പ്രോജക്റ്റുകൾ ചെയ്യുകയും അത് ഫലപ്രാപ്തിയിലെത്തിക്കുകയുംചെയ്യുന്ന ഒരു കേന്ദ്രഗവൺമെന്റ് സ്ഥാപനമാണല്ലോ CDAC. അത്കൊണ്ട് തന്നെയാണ് ഞങ്ങൾ ഈ സ്ഥാപനം തിരഞ്ഞെടുത്തത്. പതിനൊന്ന് മണിയോടുകൂടി ഞങ്ങൾ അവിടെയെത്തി. വ്യത്യസ്തമായ കാര്യങ്ങളെക്കുറിച്ചുള്ള മൂന്ന് ക്ലാസുകളാണ് ഞങ്ങൾക്ക് ആദ്യം ലഭിച്ചത്. CDAC എന്ന സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ഞങ്ങൾക്ക് ക്ലാസ് എടുത്തത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ട്രെയിനിങ് പ്രിൻസിപ്പലും ആയ ശ്രീമതി ശ്രീകുമാരിയാണ്. CDAC ലെ പ്രോജക്ടുകളായ Tarang digital programmable hearing aid, biosmart access, mobile telemedicine, tetra network, hand held radio,automated dial -100 system, network management system, urban traffic control system, vehicle tracking system, smart parking, etc ഇവയെക്കുറിച്ചൊക്കെ ഞങ്ങളോട് പറഞ്ഞു. പിന്നെ സീനിയർ എഞ്ചിനീയറായ ഹഡ്ലിൻ ആണ് ക്ലാസ് എടുത്തത്. | |||
[[പ്രമാണം:42040cadc1.png|ലഘുചിത്രം|CDAC ലെ പവർപ്രോജക്ട് ലാബിൽ ഇലക്ട്രിക് വീൽചെയർ ഉപയോഗിച്ചുനോക്കുന്നു.]] | |||
ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട സൈബർ സെക്യൂരിറ്റിയെക്കുറിച്ചായിരുന്നു ആ ക്ലാസ്. ഇന്റർനെറ്റിൽ ഞങ്ങൾ എന്ത് ചെയ്താലും അത് രഹസ്യമായിരിക്കില്ല. നമ്മൾ അത് ഡിലീറ്റ് ചെയ്താലും രേഖപ്പെടുത്തലുകൾ ഉണ്ടാവും എന്ന സത്യം ഞങ്ങൾ തിരിച്ചറിഞ്ഞു. വ്യക്തിപരമയ കാര്യങ്ങൾ അധികമായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും ഞങ്ങൾ അറിഞ്ഞു. മറ്റുള്ളവരെ ഇതിലൂടെ അധിക്ഷേപിക്കൽ, വഞ്ചന തുടങ്ങിയവ കടുത്ത ശിക്ഷ ലഭിക്കുന്ന തെറ്റുകളാണെന്ന് ഞങ്ങൾക്ക് മനസിലായി. അടുത്തതായി ഞങ്ങൾക്ക് ക്ലാസ് എടുത്തത് പ്രിൻസിപ്പൽ എഞ്ചിനീയറായ സജിനി ആണ്. Multylingual Computing നെറിച്ചാണ് ക്ലാസ് എടുത്തത്. ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകൾക്കാവശ്യമായ യുണീക്കോട് സപ്പോർട്ട് ഫോണ്ടുകൾ രൂപീകരിച്ചു. text to speech, speech to text തുടങ്ങിയ സോഫ്റ്റ്വെയറുകൾ CDAC ൽ ഡിസൈൻ ചെയ്യുന്നു. ശേഷം ഞങ്ങൾ സന്ദർശിച്ചത് പവർ & ഇലക്ട്രോണിക്സ് പ്രോജക്ട് ലാബ് ആണ്. അവിടെ ഇലക്ട്രിക്ക് വീൽചെയർ ഞങ്ങൾ പ്രവർത്തിപ്പിച്ചു നോക്കി. മറയൂരിലെ പുറവയൽ സമ്പൂർണ്ണ സോളാർ വൈദ്യുത ഗ്രാമം ആയ പദ്ധതിയെക്കുറിച്ച് പറഞ്ഞുതന്നു. രണ്ട് മണിയോടെ ഞങ്ങൾ സ്കൂളിലേക്ക് തിരിച്ചു. സാധാരണ പഠനയാത്രയിൽ നിന്നും വ്യത്യസ്തമായ ഒരനുഭവമായിരുന്നു അത്.<br> | |||
'''അസ്ഹ നസ്രീൻ എസ് എച്ച്'''<br> | |||
'''കൺവീനർ' | |||
'''ലിറ്റിൽകൈറ്റ്സ്'''<br> | |||
'''ജി എച്ച് എസ് കരിപ്പൂര്''' |