"SSK:2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("SSK:2018-19" സംരക്ഷിച്ചിരിക്കുന്നു: സന്ദർശകരുടെ എണ്ണം വളരെ കൂടുതലായ താൾ ([തിരുത്തുക=സിസോപ്പുകളെ മ...) |
(വ്യത്യാസം ഇല്ല)
|
08:08, 12 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
59-ാം കേരള സംസ്ഥാന സ്കൂൾ യുവജനോത്സവം 2018 ഡിസംബർ ഏഴാം തിയ്യതിമുതൽ ഒൻപതാം തിയതിവരെ, കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിൽ നടന്നു. 2018 ഡിസംബർ ഏഴാം തിയ്യതി രാവിലെ 8.30ന് സംഘാടക സമിതി ഓഫീസ് പ്രവർത്തിച്ച ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന കലോത്സവ ജനറൽ കോർഡിനേറ്റർ ആയ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ കലോത്സവ പതാക ഉയർത്തി കലയുടെ മാമാങ്കത്തിന് തുടക്കം കുറിച്ചു. 8.45ന് ഒന്നാം വേദിയായ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ 59 കുട്ടികൾ ചേർന്ന് കലോത്സവദീപം തെളിയിച്ചു. രാവിലെ ഒമ്പതിന് 29 വേദികളിലും മത്സരങ്ങൾ ആരംഭിച്ചു.
ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ഇല്ലാതെയാണ് ഇത്തവണത്തെ കലോത്സവം. പ്രളയത്തെ തുടർന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ആലപ്പുഴയിൽ ഇക്കുറി മൂന്നു ദിവസം മാത്രമാണ് കലോത്സവം. ജില്ലാതല മത്സരങ്ങളിൽ നിന്ന് വിജയിക്കുന്നവരുടെ രചനകൾ വിലയിരുത്തിയാണ് ഇക്കുറി സംസ്ഥാനതലത്തിൽ രചനാ മത്സര വിജയികളെ തിരഞ്ഞെടുക്കുന്നത്. പരിപൂർണ്ണമായും ഗ്രീൻപ്രോട്ടോക്കോൾ അനുസരിച്ചാണ് ഇത്തവണത്തെ കലോത്സവ നടത്തിപ്പ്. മത്സാർത്ഥികളുടെ ഐഡി കാർഡ് മുതൽ വേദികളുടെ അലങ്കാരങ്ങൾ വരെ പൂർണ്ണമായും പരിസ്ഥിതി സൗഹാർദ്ദമാണ്.
ഇരുപത്തിനാല് വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 158 ഇനങ്ങളിലായി 29 വേദികളിൽ മത്സരങ്ങൾ നടക്കും. 1200 കുട്ടികളാണ് പങ്കെടുക്കുന്നത്. പുതിയതായി എട്ട് ഇനങ്ങൾകൂടി ഈ കലോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പീലുകളുടെ എണ്ണം പരമാവധി നിയന്ത്രിച്ചിട്ടുണ്ട് ഈ മേളയിൽ. 89 അപ്പീലുകൾ മാത്രമാണ് ലോവർ അപ്പീൽ കമ്മിറ്റിക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്തത്. കലോത്സവ തലേന്ന് സാധാരണ 300 മുതൽ 400 വരെ അപ്പീലുകൾ എത്താറുണ്ട്.