"സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 202: | വരി 202: | ||
=സാരഥ്യം ഇന്ന്= | =സാരഥ്യം ഇന്ന്= | ||
*കോർപ്പറേറ്റ് മാനേജർ :റവ. ഫാ. | *കോർപ്പറേറ്റ് മാനേജർ :റവ. ഫാ. ജോൺ പി ജോർജ്ജ്ജ്‌ജ് പൊൻപാറയ്‌ക്കൽ | ||
ലോക്കൽ മാനേജർ : | ലോക്കൽ മാനേജർ : റവ. ജോസഫ് മുരിക്കാലായിൽ | ||
പ്രിൻസിപ്പാൾ : | പ്രിൻസിപ്പാൾ : ശ്രീ. തോമസ് മാത്യു | ||
ഹെഡ് മാസ്റ്റർ | ഹെഡ് മാസ്റ്റർ : ശ്രീ. പൗലോസ് ഇ.കെ. | ||
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = |
19:36, 29 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ | |
---|---|
വിലാസം | |
നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ നടവയൽ,നടവയൽ പി.ഒ
,പനമരം,വയനാട്,കേരളം, , 670721 , വയനാട് ജില്ല | |
സ്ഥാപിതം | 20-06-1957 - JUNE - 1957 |
വിവരങ്ങൾ | |
ഫോൺ | 04936211350 |
ഇമെയിൽ | sthsndl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15014 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം/ENGLISH |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി. സാലിമ്മ വർഗ്ഗീസ് scv |
പ്രധാന അദ്ധ്യാപകൻ | ഇ കെ പൗലോസ് |
അവസാനം തിരുത്തിയത് | |
29-07-2018 | 15014 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
നടവയൽ സെന്റ് തോമസ് എലിമെന്ററി സ്കൂൾ 1950 ജൂലൈ 10 ന് റവ:ഫാ:ജെയിംസ് നസ്രത്ത് ഉദ്ഘാടനം ചെയ്തു.റിട്ടയേര്ഡ് അധ്യാപകനായ ശ്രീ വെങ്കിട്ടരാമയ്യര് അധ്യാപനത്തിന്റെ ചുമതലയേറ്റു.അങ്ങനെ ലോവർ എലിമെന്റ്റി സ്കൂൾ ആരംഭം കുറിച്ചു.
ഹൈസ്കൂൾ 1957 ജൂൺ 20 ന് അന്നത്തെ എം.പി ആയിരുന്ന ശ്രീ എം. കെ ജിനചന്ദ്രന് ദീപം തെളിച്ച് നടവയൽ സെന്റ് തോമസ് ഹൈ സ്കൂൾ ഉദ്ഘാടനം ചെയ്തു. പ്രഥമ ഹെഡ് മാസ്റ്ററായി ശ്രീ കെ.ജോർജ് ജോസഫ് ചുമതലയേറ്റു. പ്രഥമ മാനേജരായി സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് റവ:ഫാ. ടിഷ്യൻ ജോസഫ് T.O.C.D. ആയിരുന്നു. 1958ൽ റവ: ഫാ.ജോൺ മണ്ണനാൽ ഹൈസ്കൂൾ ഹെഡ് മാസ്റ്റർ പദവി ഏറ്റെടുത്തു. 1959ൽ പ്രധാന കെട്ടിടത്തോട് ചേർന്ന് പുതിയ കെട്ടിടം പണികഴിപ്പിച്ചു. തലശ്ശേരി കോർപ്പറേറ്റിന്റെ കീഴിലായിരുന്ന ഹൈസ്കൂൾ 1980-ൽ മാനന്തവാടി കോർപ്പറേറ്റിന്റെ കീഴിലായി. പ്രഥമ വിദ്യാർത്ഥി 15.06.1957-ൽ കുമാരി അന്നാ പി. സി. ഹൈസ്കൂളിലെ പ്രഥമ വിദ്യാർത്ഥിയായി രജിസ്റ്റർ ചെയ്യപ്പെട്ടു. പ്രഥമ വിദ്യാർത്ഥിയായ അന്ന പി. സി. 1962-ൽ ഈ സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും 1997-ൽ റിട്ടയർ ചെയ്തു. പ്രഥമ ബാച്ച് - വിദ്യാർത്ഥികൾ അന്ന പി. സി., മറിയം സി. സി., മാത്യു എം. പി., ഇമ്മാനുവൽ കെ. എം., ഗോവിന്ദൻ എ., സിറിയക് പി. ജെ., ജോർജ്ജ് എൻ. വി., ഏലി വി. എ., ലൂക്കോസ് ടി. ജെ., ഏലിയാമ്മ എ. സി., മാത്യു എം. എം., തങ്കമ്മ എം. സി., അന്ന കെ. വി., ത്രേസ്യാമ്മ പി. സി., ത്രേസ്യക്കുട്ടി എം. വി., ചന്ദ്രശേഖരൻ നായർ വി. കെ., അഗസ്റ്റ്യൻ വി. ജെ., അന്നക്കുട്ടി പി. ജെ., വർക്കി കെ. എം., ത്രേസ്യ കെ. എം. പ്രഥമ അധ്യാപകർ ശ്രി. ജോർജ്ജ് ജോസഫ്, അഗസ്റ്റ്യൻ കെ. ജെ., ത്രേസ്യാമ്മ എൻ. ജെ., കാതറിൻ യു. വി., മേരി ഇ. എൽ., കൃഷ്ണൻ നമ്പൂതിരി, ത്രേസ്യ വി. വി. സ്കൂളിന്റെ പേര് മാനന്തവാടി രൂപതയുടെ പ്രഥമ ഹൈസ്കൂളാണ് നടവയൽ സെന്റ് തോമസ് ഹൈസ്കൂൾ. ഭാരതത്തിലെ അപ്പസ്തോലനായ സെന്റ് തോമസിനോടുള്ള ബഹുമാനാർത്ഥമാണ് കുടിയേറ്റ ജനത ഈ സ്കൂളിന് സെന്റ് തോമസ് ഹൈസ്കൂളെന്ന് പേര് നൽകിയത്. 2010 ജൂലൈ മാസത്തിൽ ഈ സ്കൂൾ നാടിന്റെ ചിരകാല സ്വപ്നമായ ഹയർസെക്കൻഡറി സ്കൂൾ എന്ന തലത്തിലേക്ക് ഉയർത്തി. ഓഗസ്റ്റ് മാസം പതിമൂന്നാം തിയ്യതി പ്രഥമ ബാച്ചിന്റെ ക്ലാസുകൾ ആരംഭിച്ചു. സയൻസ്, ഹ്യുമാനുറ്റീസ് എന്നീ രണ്ടു വിഷയങ്ങളാണ് ആദ്യം ആരംഭിച്ചത്. പിന്നീട് 2014-ൽ കൊമേഴ്സ് വിഷയവും ആരംഭിച്ചു.
വാർഷിക പദ്ധതി 2018- 2019
ആമുഖം
സെന്റ് തോമസ് ഹയർ സെക്കണ്ടറി വിദ്യാലയം മികവിന്റെ ആറു പതിറ്റാണ്ടുകൾ പിന്നിട്ട് മുന്നേറുകയാണ്. ഈ വർഷത്തെ കർമ്മ പദ്ധതികൾ :
മേഖല 1 - ഉൾച്ചേർന്ന വിദ്യാഭ്യാസം
- ഉച്ചാൽ - ഗോത്രവർഗ്ഗ വിദ്യാർത്ഥി പ്രോത്സാഹന പദ്ധതി, പണിയഭാഷയിൽ ബോധവൽക്കരണ ക്ളാസ്, മികവ് പ്രകടിപ്പിയ്ക്കുന്ന വിദ്യാർത്ഥികൾക്ക് പ്ളാന റ്റോറിയം സന്ദർശനം - കോളനിക്കൂട്ടം.
- ശാരീരിക മാനസിക പരിമിതി സർവ്വേ - എസ്.ആർ.ജി.യിൽ ചർച്ച, പ്രായോഗിക പ്രവർത്തനങ്ങൾ.
- പ്രതിഭാധനരായ വിദ്യാർത്ഥികൾക്കായി പത്രവാർത്ത പ്രശ്നോത്തരി, സ്കോളർഷിപ്പ് പരിശീലനങ്ങൾ, ദിശ - കരിയർ ഗൈഡൻസ്
- വിദ്യാലയ സൗകര്യ വികസനം
മേഖല 2 - വിഷയാധിഷ്ഠിത മികവുകൾ
- സ്മാർട്ട് ക്ളാസ്സ് റൂം - എല്ലാ ഹൈസ്കൂൾ ക്ലാസ് റൂമുകളും ഹൈടെക് സ്മാർട് റൂമുകളാക്കുന്നു.
- എന്റെ ക്ളാസ് മുറി, എന്റെ ക്ളാസ്, എന്റെ കുട്ടികൾ - മികവാർന്ന അദ്ധ്യാപനവും വിദ്യാർത്ഥികളുടെ പഠന നിലവാര ഉന്നതിയും ലക്ഷ്യമാക്കുന്ന വ്യക്തിഗത പ്രവർത്തനങ്ങൾ, ക്ളാസ് മോണിറ്ററിങ്ങ് - എസ്.ആർ.ജിയിൽ ചർച്ച, സെൽഫ് അസസ്സ്മെന്റ്.
- യൂണിറ്റ് ടെസ്റ്റ് എല്ലാ മാസവും
- ഐ.റ്റി. അധിഷ്ഠിത പഠന സാഹചര്യം, മൾട്ടിമീഡിയ, ലൈബ്രറി വിജ്ഞാന കാഴ്ച - സി.ഡി. പ്രദർശനം.
- യു എസ് എസ് പരിശീലനം, മോഡൽ പരീക്ഷ
- സ്കൂൾ തല ശാസ്ത്രോത്സവം
മേഖല 3 - സ്കൂൾ തല അദ്ധ്യാപക കൂട്ടായ്മ
- എല്ലാ ആഴ്ചകളിലും എസ്.ആർ.ജി., എസ്.ആർ.ജി. തീരുമാനങ്ങൾ അദ്ധ്യാപകരിലേക്ക് - ക്ളാസ് മുറികളിലേക്ക് - വിദ്യാർത്ഥികളിലേക്ക്
- ഫീൽഡ് ട്രിപ്പ്, പഠനയാത്ര
- അക്ഷരക്കളരി
- മെന്ററിങ്ങ്
മേഖല 4 - സാമൂഹ്യ പങ്കാളിത്തം
- പഠന പോഷണ പരിപാടികൾ
- സി.പി.ടി.എയിൽ വിദ്യാർത്ഥികളുടെ പഠനത്തെളിവുകളുടെ പ്രദർശനം.
- രക്ഷിതാക്കൾക്ക് ബോധവൽക്കരണം
- വിവിധ സർക്കാർ വകപ്പുകളുമായി സഹകരിച്ചുള്ള ബോധവൽക്കരണം.
- പൂർവ്വ വിദ്യാർത്ഥി സംഘടന ശക്തിപ്പെടുത്തൽ
- മഴ നിറവ് ബോധവൽക്കരണം
- ഹെർബൽ ഗാർഡൻ നിർമ്മാണം
മേഖല 5 - ഗവേഷണാത്മക പ്രവർത്തനങ്ങൾ
- വിദ്യാർത്ഥികളുടെ അക്ഷരജ്ഞാനം വളർത്താനുള്ള പ്രായോഗിക പ്രവർത്തനങ്ങൾ
- ഔഷധ നിർമ്മാണം
- പച്ചമരുന്നുകൾ - ബോധവൽക്കരണം
- പച്ചമരുന്ന് നിർമ്മാണം, വിനിയോഗം
മേഖല 6 - വ്യക്തിത്വ വികസനം
- സെന്റർ ഓഫ് എക്സലൻസ്
- ക്ളാസ് മുറി പ്രവർത്തനങ്ങളിൽ നിന്നും തെരഞ്ഞെടുത്തവ ഉൾപ്പെടുത്തി സാഹിത്യ പതിപ്പുകൾ
- മഷിതണ്ട് - വാർത്താ പത്രിക
- സാഹിത്യ ശിൽപ്പശാല
- നാടകക്കളരി
- ജീവകാരുണ്യ നിധി
- ജെ.ആർ.സി., സ്കൗട്ട് പ്രവർത്തനങ്ങൾ
- സെന്റ് തോമസ് റേഡിയോ
- പ്രസംഗ പരിശീലന കളരി
- സർഗ്ഗവേള
മേഖല 7 - ശിശു സൗഹൃദ - പരിസ്ഥിതി സൗഹൃദ കാമ്പസ്
- തണൽമരച്ചോട്ടിൽ ഇരിപ്പിടം നിർമ്മാണം
- മോണിംഗ് ഡ്രിൽ
- കായിക വിദ്യാഭ്യാസം
- പ്ളാസ്റ്റിക് മാലിന്യ ശേഖരണം
- പച്ചക്കറി കൃഷി
ഭൗതികസൗകര്യങ്ങൾ
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും സെന്റ് തോമസ് ഹൈസ്ക്കൂൾ നടവയൻ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻ നിരയിൽ നിൽക്കുന്നു. സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, എല്ലാ ഹൈസ്ക്കൂൾ ക്ലാസ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാണ്.
സ്മാർട്ട് ക്ലാസ്റൂമുകൾ
പത്താം ക്ലാസിലെ നാല് ഡിവിഷനുകളും 2017 ജൂലൈ മാസത്തോടെ ഹൈടെക് സ്മാർട്ട് ക്ലാസ്റൂമുകളാക്കി. ഹൈസ്കൂളിലെ മറ്റ് ക്ലാസ്സ്മുറികളും 20l8 ജൂൺ മാസത്തോടെ ഹൈടെക് നിലവാരത്തിലേക്കുയർത്തി. എല്ലാ അധ്യാപകരും ഈ സംവിധാനങ്ങൾ ഉപയോഗിക്കുകയും ക്ലാസുകൾ കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നുണ്ട്. ഇത് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് സഹായിക്കുന്നുണ്ട്.
ഐടി ലാബ്
ഹൈസ്കൂൾ വിഭാഗത്തിനായുള്ള നവീകരിച്ച ഐ ടി ലാബിന്റെ പ്രവർത്തനം 2017 ജൂലൈ മാസം ആരംഭിച്ചു. 2018 ജൂൺ മാസത്തോടെ യു.പി. വിഭാഗത്തിനായി ഒരു ഐടി ലാബും മൾട്ടി മീട്ടിയ റൂമും സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് കുട്ടികളുടെ ഐ ടി പഠനത്തിന് കൂടുതൽ സഹായകമാകുന്നു.
ലൈബ്രറി
2017 ജൂലൈ മാസം നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചു. കുട്ടികൾക്ക് ഇരുന്നു വായിക്കുവാൻ കൂടുതൽ സൗകര്യപ്രദമായ ഒരു സ്ഥലം ലഭ്യമായി
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
വ്യക്തിത്വവികാസവും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യമാണ് സ്കൗട്ട് & ഗൈഡ്സ് മുന്നോട്ടു വെയ്ക്കുന്നത്. വിശ്വസ്തരായിരിക്കുക, അച്ചടക്കം പാലിക്കുക ഇവയെല്ലാം സ്കൗട്ട് & ഗൈഡ്സ് മുന്നോട്ടു വെയ്ക്കുന്ന നല്ല ശീലങ്ങളാണ്. സ്ക്കൂളിൽ വളരെ സ്തുത്യർഹമായ സേവനമാണ് ഈ വർഷം സ്കൗട്ട് & ഗൈഡ്സ് പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നത്
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മാനന്തവാടി കോർപ്പറേറ്റ് എജ്യുക്കേഷനൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്
സ്കൂൾ മാനേജർമാർ
- റവ. ഫാ. ജെയിംസ് നസ്രത്ത് (1949-50)
- റവ. ഫാ. ബർക്കുമാൻസ് TOCD (1950-54)
- റവ. ഫാ. ടിഷ്യാൻ ജോസഫ് TOCD (1954-58)
- റവ. ഫാ. ജോൺ മണ്ണനാൽ (1958-59)
- റവ. ഫാ. തോമസ് കരിങ്ങാട്ടിൽ (1959-63)
- റവ. ഫാ. ജോർജ് പുന്നക്കാട്ട് (1963-64)
- റവ. ഫാ. മാത്യു മണ്ണകുശുമ്പിൽ (1964-68)
- റവ. ഫാ. അബ്രഹാം കവളക്കാട്ട് (1968-71)
- റവ. ഫാ. ജയിംസ് കളത്തിനാൽ (1971-75)
- റവ. ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ (1975-80)
- റവ. ഫാ. ജോർജ്ജ് മമ്പള്ളിൽ (1980-85)
- റവ. ഫാ. ജോൺ പുത്തൻപുര (1985-90)
- റവ. ഫാ. ജോസഫ് മേമന (1990-94)
- റവ. ഫാ. മാത്യു കൊല്ലിത്താനം (1994-99)
- റവ. ഫാ. ജോർജ് മൂലയിൽ (1999-2004)
- റവ. ഫാ. സെബാസ്റ്റ്യൻ പാലക്കീൽ (2004-2010)
- റവ. ഫാ. ജെയിംസ് കുന്നത്തേട്ട് (2010-2012)
- റവ. ഫാ. വർഗ്ഗീസ് മുളകുടിയാങ്കൽ ( 2012 - 2017)
- റവ. ഫാ. ജോസഫ് മുതിരക്കാലായിൽ ( 2017-
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- ശ്രീ. ജോർജ് ജോസഫ് (1957 - 58, 69 - 72, 75 - 81)
- വെരി.റവ.ഫാ.ജോൺ മണ്ണനാൽ (1958-69)
- ശ്രീ.ഉലഹന്നാൻ (1972 -75)
- ശ്രീ. ഡി. മാത്യു (1981 - 90)
- ശ്രീ.കെ.ഇ.ജോസഫ് (1990 - 91)
- ശ്രീ.ഡി. മാത്യു (1981 -90)
- ശ്രീമതി.വി.എ.ഏലി(1991 - 94)
- ശ്രീ.കെ.സി.ജോബ് (1994 -96)
- ശ്രീ.കെ.എസ്.മാനുവൽ(1996 -98)
- ശ്രീമതി.ത്രേസ്സ്യാമ്മ തോമസ് (2000 -2005)
- ശ്രീ.കെ.എം.ജോസ്(2005 - 2008)
- ശ്രീ.വി.ജെ.തോമസ് (2007 - 2008)
- ശ്രീ.വിൽസൻ റ്റി. ജോസ്
- ശ്രീ. എം. എം. ടോമി (2009 -2011)
- ശ്രീ. എൻ. യു.. ടോമി (2012 -2017)
മുൻ കോർപറേറ്റ് മാനേജർമാർ
# ഫാ.തോമസ് മുലക്കുന്നേൽ # ഫാ.ജോസഫ് നെച്ചിക്കാട്ട് # ഫാ.തോമസ് ജോസഫ് തേരകം # ഫാ.അഗസ്റ്റിൻ നിലക്കപള്ളി #ഫാ.ജോസ് കൊച്ചറയിൽ # ഫാ.മത്തായി പള്ളിച്ചാംക്കുടി #ഫാ.റോബിൻ വടക്കുംചേരി
സാരഥ്യം ഇന്ന്
- കോർപ്പറേറ്റ് മാനേജർ :റവ. ഫാ. ജോൺ പി ജോർജ്ജ്ജ്‌ജ് പൊൻപാറയ്‌ക്കൽ
ലോക്കൽ മാനേജർ : റവ. ജോസഫ് മുരിക്കാലായിൽ പ്രിൻസിപ്പാൾ : ശ്രീ. തോമസ് മാത്യു ഹെഡ് മാസ്റ്റർ : ശ്രീ. പൗലോസ് ഇ.കെ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
-
eco club-nadavayal1
-
Caption2
</gallery>