"എ.എം.എൽ.പി.സ്കൂൾ അല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 34: | വരി 34: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഒരേക്കര്‍ ഭൂമിയിലാണ് ഈ പ്രാഥമിക വിദ്യാലയം നിലകൊള്ളുന്നത്. | ഒരേക്കര്‍ നിരപ്പായ ഭൂമിയിലാണ് ചുറ്റുമതിലിനാല്‍ സംരക്ഷിതമായ ഈ പ്രാഥമിക വിദ്യാലയം നിലകൊള്ളുന്നത്. വിദ്യാലയമുറ്റം വരെ വാഹനങ്ങള്‍ക്ക് എത്തിച്ചേരുവാന്‍ കഴിയുന്നവിധത്തിലുള്ള പാത കുട്ടികളുടെ യാത്ര അനായാസമാക്കുന്നു. എട്ട് ക്ലാസ് മുറികളും കമ്പ്യൂട്ടര്‍ ലാബും ഓഫീസ് മൂറിയും പ്രീപ്രൈമറി വിഭാഗത്തിനായ് മൂന്ന് ക്ലാസ് മുറികളും ഉള്‍കൊള്ളുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് ഈ വിദ്യാലയത്തിനുള്ളത്. വലിയ കിണറും പാചകപ്പുരയും ആവശ്യാനുസരണം ശൗചാലയങ്ങളും ഈ വിദ്യാലയത്തിന്റെ മുതല്‍കൂട്ടാണ്. വിശാലമായ കളിസ്ഥലവും വിശ്രമിക്കാന്‍ ആവശ്യമായ മരച്ചുവടുകളും ഇവിടുത്തെ വിദ്യാര്‍ത്ഥികളെ കൂടുതല്‍ ഉന്മേഷവാന്മാരാക്കുന്നു. കുട്ടികളുടെ താല്‍പ്പര്യത്തിനിണങ്ങുന്ന രീതിയിലുള്ള കളിസ്ഥലവും പഠനോദ്യാനവും കുട്ടികളെ കൂടുതല്‍ ആകൃഷ്ടരാക്കുന്നു. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
20:49, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
<nowiki>വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki>
എ.എം.എൽ.പി.സ്കൂൾ അല്ലൂർ | |
---|---|
വിലാസം | |
അല്ലൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-02-2017 | 19604 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വളവന്നൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് മലപ്പുറം ജില്ലയിലെതന്നെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ എ.എം.എല്‍.പി.സ്കൂള്‍ അല്ലൂര്‍ സ്ഥിതി ചെയ്യുന്നത്. സ്കൂളില്‍ ലഭ്യമായ രേഖകള്‍ പ്രകാരം, ഈ വിദ്യാലയം 1936 ല്‍ ആരംഭിച്ചതായി കാണുന്നു. അതിനുമുമ്പും ഇവിടെ ഒരു പാഠശാല പ്രവര്‍ത്തിച്ചിരുന്നതായി പഴമക്കാര്‍ പറഞ്ഞത് മുതിര്‍ന്നവര്‍ ഓര്‍ക്കുന്നു. വളവന്നൂര്‍,തിരുന്നാവായ,തലക്കാട് എന്നീ പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ ഈ കൊച്ചുഗ്രാമം ആദ്യകാലങ്ങളില്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കമായിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ സര്‍വ്വതോന്മുഖമായ ഉന്നമനം ലക്ഷ്യംവച്ച് 'മുഹമ്മദ് മാസ്റ്റര്‍' എന്ന അധ്യാപകനാണ് 1936 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് അമ്പതോളം കുട്ടികളുമായി ഒരു ഓലപ്പുരയില്‍ തുടങ്ങിയ സംരംഭമാണ് കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍ നഴ്സറി വിഭാഗമുള്‍പ്പെടെ മുന്നൂറോളം കുട്ടികളുമായി ആധുനിക സൗകര്യങ്ങളോടെ ജില്ലയിലെതന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. 1978 ല്‍ 'ഖിദ്മത്തുല്‍ ഇസ്ലാം സംഘം' ഈ വിദ്യാലയം ഏറ്റെടുത്തതോടെ വിദ്യാലയത്തിന്‍റെ വളര്‍ച്ച ദ്രുതഗതിയിലായി. സ്കൂള്‍ പുരോഗതിക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങളിലൂടെ മാനേജ്മെന്‍റ് സ്കൂളിനെ മാതൃകാപരമായി മെച്ചപ്പെടുത്തി എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്. വിദ്യാലയത്തിലെ ക്ലാസ്സ് മുറികളും പാചകപ്പുരയും ശൗചാലയങ്ങളുമുള്‍പ്പെടെ എല്ലാ നിര്‍മ്മിതികളും കോണ്‍ക്രീറ്റിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത് എന്നത് സുരക്ഷയുടെ കാര്യത്തില്‍ ഒരു വലിയ ചുവടുവയ്പാണ്.കമ്പ്യൂട്ടര്‍ ലാബ്, ഇന്‍റര്‍നെറ്റ് സൗകര്യം, ആയിരത്തിലേറെ പുസ്തകങ്ങളുള്ള സ്കൂള്‍ ലൈബ്രറി, ഉച്ചഭാഷിണി, വിശാലമായ കളിസ്ഥലം, വാഹനസൗകര്യം മുതലായവ ഇവിടുത്തെ കുട്ടികളുടെ സൗഭാഗ്യങ്ങളില്‍ ചിലതാണ്. കുട്ടികളുടെ നൈസര്‍ഗികവാസനകളെ വളര്‍ത്തുന്നതിലും സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിലും പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് പ്രാവീണ്യം നേടി കൊടുക്കുന്നതിലും നിതാന്തശ്രദ്ധ ചെലുത്തുന്ന ഇവിടുത്തെ അധ്യാപകര്‍ ഈ വിദ്യാലയത്തെ ഒരു മികവിന്‍റെ കേന്ദ്രമായി മാറ്റികൊണ്ടിരിക്കുകയാണ്. ഈ വിദ്യാലയത്തിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഓജസും തേജസുമായി പ്രവര്‍ത്തിക്കുന്ന അധ്യാപകരക്ഷാകര്‍തൃസമിതിയുടെയും പൂര്‍വവിദ്യാര്‍ത്ഥി സംഘടനയുടെയും സഹായത്തോടെ ഇനിയും ഉയരങ്ങളിലെത്താന്‍ സാധിക്കുമെന്നത് സുനിശ്ചിതമാണ്.
ഭൗതികസൗകര്യങ്ങള്‍
ഒരേക്കര്‍ നിരപ്പായ ഭൂമിയിലാണ് ചുറ്റുമതിലിനാല്‍ സംരക്ഷിതമായ ഈ പ്രാഥമിക വിദ്യാലയം നിലകൊള്ളുന്നത്. വിദ്യാലയമുറ്റം വരെ വാഹനങ്ങള്‍ക്ക് എത്തിച്ചേരുവാന്‍ കഴിയുന്നവിധത്തിലുള്ള പാത കുട്ടികളുടെ യാത്ര അനായാസമാക്കുന്നു. എട്ട് ക്ലാസ് മുറികളും കമ്പ്യൂട്ടര്‍ ലാബും ഓഫീസ് മൂറിയും പ്രീപ്രൈമറി വിഭാഗത്തിനായ് മൂന്ന് ക്ലാസ് മുറികളും ഉള്‍കൊള്ളുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് ഈ വിദ്യാലയത്തിനുള്ളത്. വലിയ കിണറും പാചകപ്പുരയും ആവശ്യാനുസരണം ശൗചാലയങ്ങളും ഈ വിദ്യാലയത്തിന്റെ മുതല്‍കൂട്ടാണ്. വിശാലമായ കളിസ്ഥലവും വിശ്രമിക്കാന്‍ ആവശ്യമായ മരച്ചുവടുകളും ഇവിടുത്തെ വിദ്യാര്‍ത്ഥികളെ കൂടുതല്‍ ഉന്മേഷവാന്മാരാക്കുന്നു. കുട്ടികളുടെ താല്‍പ്പര്യത്തിനിണങ്ങുന്ന രീതിയിലുള്ള കളിസ്ഥലവും പഠനോദ്യാനവും കുട്ടികളെ കൂടുതല്‍ ആകൃഷ്ടരാക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.