"ജി എം യു പി എസ് വെണ്ണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 54: വരി 54:
==മികവുകള്‍==
==മികവുകള്‍==
ശാസ്ത്രോല്‍സവം-2017
ശാസ്ത്രോല്‍സവം-2017
ശാസ്ത്രം.jpg
IMG_20170208_125721091.jpg


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

21:45, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

'കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയില്‍ 22-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂള്‍'

ജി എം യു പി എസ് വെണ്ണക്കാട്
വിലാസം
വെണ്ണക്കാട്

കോഴിക്കോട് ജില്ല
സ്ഥാപിതം3-4-1949 - ഏപ്രില്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
09-02-2017GMUPSVENNAKKAD





ചരിത്രം

1കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുനിസിപ്പാലിററിയില്‍ 22.ാംവാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് വെണ്ണക്കാട് ജി.എം.യു.പി.സ്ക്കൂള്‍ 1949ലാണ് ഈവിദ്യാലയം പ്രവര്‍ത്തനമാരംഭിക്കുന്നത്.കുന്ദമംഗലത്ത് പ്രവര്‍ത്തിച്ചിരുന്ന മാപ്പിള എലമെന്ററി സ്ക്കൂള്‍ വെണ്ണക്കാട് മദ്രസബസാറിലേക്ക് മാററി സ്ഥാപിക്കുകയായിരുന്നു.പരേതനായ കെ.സി.തറുവയ്ക്കട്ടി ഹാജിയാണ് സ്ക്കൂള്‍നിര്‍മ്മിക്കുന്നതിനാവശ്യമായ കെട്ടിടം നിര്‍മ്മിച്ചു നല്‍കിയത്.1949 ഏപ്രില്‍ 1 നാണ് സ്ക്കൂള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്.ശ്രീ.മൂനമണ്ണില്‍ രാമന്‍കുട്ടിയാണ് സ്ക്കൂള്‍ പ്രവേശന രജിസ്റ്ററിലെ ഒന്നാം നമ്പറുകാരന്‍.പരേതനായ പിലാത്തോട്ടത്തില്‍ സീതി മാസ്റ്ററായിരുന്നു ആദ്യ പ്രധാനാധ്യാപകന്‍.ആരംഭത്തില്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളുള്ള എല്‍.പി.സ്ക്കൂളായിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.1983 ലാണ് യു.പി.സ്ക്കൂളായി ഉയര്‍ത്തപ്പെട്ടത്.പിന്നീട് വെണ്ണക്കാട്ടിലുള്ള സര്‍ക്കാര്‍വക സ്ഥലം പരേതനായ പി.ടി.മൊയ്തീന്‍ കുട്ടി ഹാജിയുടെയും മറ്റും ശ്രമഫലമായി വിദ്യാഭ്യാസ വകുപ്പിന് വിട്ടു കിട്ടുകയും യു.പി.ക്ലാസ്സുകള്‍ വെണ്ണക്കാട്ടില്‍ പി.ടി.എ.നിര്‍മിച്ചു നല്‍കിയ കെട്ടിടത്തില്‍ ആരംഭിക്കുകയും ചെയ്തു.തുടക്കത്തില്‍ 3അധ്യാപകരും 70ഒാളം കുട്ടികളുമാണ് ഉണ്ടായിരുന്നത്.പില്ക്കാലത്ത് സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് പ്രശസ്തരായ പല വ്യക്തികളും ഈ വിദ്യാലയത്തില്‍പഠിച്ചിട്ടുണ്ട്.അമേരിക്കയില്‍ ശാസ്ത്ര ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശ്രീ.സി.ബാലന്‍ഇവരില്‍ പ്രമുഖനാണ്.

ഭൗതികസൗകര്യങ്ങള്‍

പൂനൂര്‍പുഴയുടെ തീരത്ത് വെണ്ണക്കാട് ടൗണില്‍ കോഴിക്കോട്-വയനാട് ദേശീയപാതയുടെ തീരത്ത് എണ്‍പത്തി അ‍ഞ്ച് സെന്‍റോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 1 മുതല്‍ 7 വരെ 14 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു.പ്രീ-പ്രൈമറി വിഭാഗവും പ്രവര്‍ത്തിക്കുന്നു.കൂടാതെ പൊതുജന സഹകരണത്തോടെ തയ്യാറാക്കിയ മെച്ചപ്പെട്ട ഒരു കമ്പ്യൂട്ടര്‍ ലാബ്,വായനഹാള്‍ ന്നിവ പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ.ആര്‍.സി
  • SMILE-പഠനത്തില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക മോട്ടിവേഷന്‍ പ്രോഗ്രാം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മികവുകള്‍

ശാസ്ത്രോല്‍സവം-2017 IMG_20170208_125721091.jpg

മാനേജ്മെന്റ്

പൊതു വിദ്യാഭ്യാസ വകുപ്പ്-കേരള സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
സീതിക്കുട്ടി മാസ്ററര്‍ -ആദ്യ പ്രധാനാദ്ധ്യാപകന്‍

മാന്വല്‍ മാസ്റ്റര്‍
എ.കെ.അബ്ദുറഹിമാന്‍ കുട്ടി മാസ്റ്റര്‍
പി.എന്‍.രാജപ്പന്‍ മാസ്റ്റര്‍
ടി.കെ.ഗംഗാധരന്‍ മാസ്റ്റര്‍
വി.അബൂബക്കര്‍ മാസ്ററര്‍
മാധവന്‍ മാസ്ററര്‍
രാമന്‍കുട്ടി മാസ്ററര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ.സി.ബാലന്‍-സയന്‍റിസ്ററ്-NASA

വഴികാട്ടി