"ഗവ.എച്ച്.എസ്.എസ് , ഇടമുറി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JIMMYJOHNJACOB (സംവാദം | സംഭാവനകൾ)
'== പ്രവേശനോത്സവം 2026 ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
JIMMYJOHNJACOB (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
== പ്രവേശനോത്സവം 2026 ==
== പ്രവേശനോത്സവം 2026 ==
ഇടമുറി ജി എച്ച്എസ്എസ് ലെ 2026 - 2027 വർഷത്തെ സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ 1 തിങ്കൾ ആഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. പ്രസ്തുത യോഗത്തിനു പ്രിൻസിപ്പാൾ ശ്രീ ബിവിൻ എസ എൽ സ്വാഗതം ആശംസിച്ചു തുടർന്ന് സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ പ്രസന്നകുമാർ എം വി അധ്യക്ഷ പ്രസംഗം നടത്തി. പ്രവേശനോത്സവ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ആരോൺ ബിജിലി പനവേലിൽ നിർവഹിച്ചു ഒപ്പം നവാഗതരെ സ്കൂളിലേക്കു സ്വാഗതം ചെയ്തു. സ്കൂളിലേക്കു ആവശ്യമായ നോട്ട്ബുക്കുകൾ പ്രസ്തുത വേദിയിൽ വച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എം കെ മോഹൻദാസ് ശ്രീ ആരോൺ ബിജിലി പനവേലിയിൽ നിന്നും ഏറ്റുവാങ്ങി. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കുമായിട്ടുള്ള കുടകൾ നമ്മുടെ സ്കൂൾ ഉൾപ്പെടുന്ന ഒന്നാം വാർഡിലെ അംഗം ആയ ശ്രീമതി. മറിയാമ്മ മാത്യു സ്പോൺസർ ചെയ്തു. ഈ കുടകളുടെ വിതരണ ഉദ്ഘാടനവും യോഗത്തിൽ വച്ച് നടത്തപ്പെട്ടു. തുടർന്നു ഈ വർഷം നടത്തപ്പെട്ട എസ്.എസ് എൽ സി, പരീക്ഷയിലും ഹയർ സെക്കൻഡറി പരീക്ഷയിലും ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു. ഒപ്പം കഴിഞ്ഞ വർഷം പാഠ്യേതരാ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം നടത്തിയ കുട്ടികളെയും ആദരിച്ചു. ഒന്നാം വാർഡ് മെമ്പർ ശ്രീമതി മറിയാമ്മ മാത്യു, രണ്ടാം വാർഡ് മെമ്പർ ശ്രീമതി തങ്കമ്മ രാജേന്ദ്രൻ, മുൻ നാറാണംമുഴി പഞ്ചായത്ത് അംഗം അഡ്വ. സാം ജി ഇടമുറി, ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റന്റ് ശ്രീ പ്രസാദ് ആർ, ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റന്റ് ശ്രീ റെജി വർഗീസ്, ഹൈസ്കൂൾ സീനിയർ അസിറ്റന്റ് ശ്രീ ശശീന്ദ്രൻ കെ കെ, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ചിഞ്ചു എസ് എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു. പ്രവേശനോത്സവ കൺവീനർ ആരതി വിജയൻ യോഗത്തിനു നന്ദി രേഖപ്പെടുത്തി