ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
 
വരി 31: വരി 31:
[[പ്രമാണം:48550varshikam1.jpg|ലഘുചിത്രം|151x151ബിന്ദു]]
[[പ്രമാണം:48550varshikam1.jpg|ലഘുചിത്രം|151x151ബിന്ദു]]
[[പ്രമാണം:48550varshikam2.jpg|ഇടത്ത്‌|ലഘുചിത്രം|149x149ബിന്ദു]]
[[പ്രമാണം:48550varshikam2.jpg|ഇടത്ത്‌|ലഘുചിത്രം|149x149ബിന്ദു]]
2025-26 വർഷത്തെ വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും 30/3/2006 ന് വൈകുന്നേരം 6.30 മണിക്ക്  തുടങ്ങി .നാടൻപാട്ട് കലാകാരനും ഫോൽക് ലോർ   അവാർഡ് ജേതാവുമായ ശ്രീ സുരേഷ് തിരുവാലി പരിപാടി ഉത്‌ഘാടനം ചെയ്തു .കുട്ടികളുടെ പരിപാടികൾ ഒന്നിനൊന്ന് മികച്ചതായിരുന്നു.രാത്രി 1.30 ഓടെ  പരിപാടി അവസാനിച്ചു .
2025-26 വർഷത്തെ വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും 30/3/2006 ന് വൈകുന്നേരം 6.30 മണിക്ക്  തുടങ്ങി .നാടൻപാട്ട് കലാകാരനും ഫോൽക് ലോർ   അവാർഡ് ജേതാവുമായ ശ്രീ സുരേഷ് തിരുവാലി പരിപാടി ഉത്‌ഘാടനം ചെയ്തു .കുട്ടികളുടെ പരിപാടികൾ ഒന്നിനൊന്ന് മികച്ചതായിരുന്നു.രാത്രി 1.30 ഓടെ  പരിപാടികൾ  അവസാനിച്ചു .

21:30, 3 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം


പഞ്ചായത്ത്തല  ഫുട്ബോൾ ടൂർണ്ണമെന്റ് – 2026(എൽ.പി. വിഭാഗം)

പോരൂർ: കായിക മേഖലയിൽ പുത്തൻ ഉണർവ്വേകി പോരൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചായത്ത്തല എൽ.പി. വിഭാഗം ഫുട്ബോൾ ടൂർണ്ണമെന്റ് ആവേശകരമായി സമാപിച്ചു. 2026 ഫെബ്രുവരി 5 വ്യാഴാഴ്ച രാവിലെ 9 മണിക്ക് KMMAUPS ചെറുകോട് മൈതാനിയിൽ വെച്ചാണ് മത്സരങ്ങൾ അരങ്ങേറിയത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പല്ലി ടീച്ചർ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കാമില ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുട്ടികളിലെ കായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു.

      പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി 11 ടീമുകൾ ടൂർണ്ണമെന്റിൽ മാറ്റുരച്ചു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ സെമി ഫൈനലിൽ താഴെ പറയുന്ന ടീമുകൾ ഏറ്റുമുട്ടി:

സെമി ഫൈനൽ 1: GLPS പോരൂർ VS ALPS അയനിക്കോട് (വിജയി: ALPS അയനിക്കോട്)

സെമി ഫൈനൽ 2: AMLPS എടപ്പുലം VS KMMAUPS ചെറുകോട് (വിജയി: KMMAUPS ചെറുകോട്)

ഫൈനൽ പോരാട്ടം

ഫൈനലിൽ ALPS അയനിക്കോടും KMMAUPS ചെറുകോടും തമ്മിൽ ഏറ്റുമുട്ടി. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ അയനിക്കോട് ടീമിനെ പരാജയപ്പെടുത്തി KMMAUPS ചെറുകോട് പോരൂർ പഞ്ചായത്ത് തല എൽ.പി. ഫുട്ബോൾ കിരീടം ചൂടി.

സമ്മാനദാനം

വിജയികൾക്കുള്ള ട്രോഫി വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം കുന്നുമ്മൽ നിർവ്വഹിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടി താരങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

സംഘാടനം

ടൂർണ്ണമെന്റിന്റെ വിജയത്തിനായി TPU (ടി.പി.യു) വിന്റെയും മറ്റ് യുവജന അദ്ധ്യാപകരുടെയും നേതൃത്വത്തിൽ മികച്ച സംഘാടനമാണ് നടന്നത്. മൈതാനത്തെ ക്രമീകരണങ്ങൾ മുതൽ മത്സരങ്ങളുടെ നടത്തിപ്പ് വരെ ഏറെ പ്രശംസനീയമായിരുന്നു. കായിക പ്രേമികളും നാട്ടുകാരും ഉൾപ്പെടെ വൻ ജനപങ്കാളിത്തം ടൂർണ്ണമെന്റിന് മാറ്റുകൂട്ടി.

‘വാർഷികോത്സവ്' 2026

11/02/2026

2025-26 വാർഷിക പരിപാടികളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കായി വിവിധ പരിപാടികൾ നടത്തി.

വാർഷികാഘോഷവും യാത്രയയപ്പും

2025-26 വർഷത്തെ വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും 30/3/2006 ന് വൈകുന്നേരം 6.30 മണിക്ക്  തുടങ്ങി .നാടൻപാട്ട് കലാകാരനും ഫോൽക് ലോർ   അവാർഡ് ജേതാവുമായ ശ്രീ സുരേഷ് തിരുവാലി പരിപാടി ഉത്‌ഘാടനം ചെയ്തു .കുട്ടികളുടെ പരിപാടികൾ ഒന്നിനൊന്ന് മികച്ചതായിരുന്നു.രാത്രി 1.30 ഓടെ  പരിപാടികൾ അവസാനിച്ചു .