ഉള്ളടക്കത്തിലേക്ക് പോവുക

"Schoolwiki:എഴുത്തുകളരി/9745250044" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 56: വരി 56:
|സ്കൂൾ ചിത്രം={{CommonsGallery
|സ്കൂൾ ചിത്രം={{CommonsGallery
  | items =
  | items =
{{CommonsGalleryItem|file=12211 GLPS MUCHILOT KASARAGOD DT 2025- 02.jpg|caption=GLPS MUCHILOT KASARAGOD}}
{{CommonsGalleryItem|file=Calabash tree-Crescentia cujete at KILA Campus Thrissur 05.jpg|caption=GLPS MUCHILOT KASARAGOD}}
}}
}}
|size=350px
|size=350px

15:43, 16 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഹോസ്‌ദുർഗ് ഉപജില്ലയിലെ ഒരു സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയമാണ് എം.കെ.എസ്.ജി. എച്ച്. എസ്. എസ്. മടിക്കൈ. മടിക്കൈ അമ്പലത്തുകരയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

എഴുത്തുകളരി/9745250044
വിലാസം
മടിക്കൈ

ഏച്ചിക്കാനം പി.ഒ.
,
671531
,
കാസർഗോഡ് ജില്ല
സ്ഥാപിതം03 - 01 - 1955
വിവരങ്ങൾ
ഫോൺ0467 2240020
ഇമെയിൽ12017madikai@gmail.com
കോഡുകൾ
സ്കൂൾ കോഡ്12017 (സമേതം)
എച്ച് എസ് എസ് കോഡ്14009
യുഡൈസ് കോഡ്32010500313
വിക്കിഡാറ്റQ64399027
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമടിക്കൈ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ172
പെൺകുട്ടികൾ189
ആകെ വിദ്യാർത്ഥികൾ360
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ570
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിനോദ് കുമാർ ഏ കെ
പ്രധാന അദ്ധ്യാപികപ്രീത കെ
പി.ടി.എ. പ്രസിഡണ്ട്പദ്‍മനാഭൻ എം
എം.പി.ടി.എ. പ്രസിഡണ്ട്ചിന്താമണി
അവസാനം തിരുത്തിയത്
16-01-2026Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ


സ്കൂൾ ചരിത്രം

സംസ്ഥാന പുനർവിഭജനത്തിനു മുൻപ് മദിരാശി സംസ്ഥാനത്തിൽ തെക്കൻ കർണാടക ജില്ലയിൽ കാസറഗോഡ് താലൂക്കിൽപ്പെടുന്ന പ്രദേശമായിരുന്നു മടിക്കൈ അമ്പലത്തുകര. വിദ്യാഭ്യാസകാര്യത്തിൽ യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കുമുമ്പ് 'ചാമക്കൊച്ചി' എന്ന തൊട്ട പ്രദേശത്ത്" നിലവിലിരുന്ന മാനേജ്മെന്റ് സ്കൂളിന്റെ പ്രവർത്തനം പൂർണമായും നിലച്ചിരുന്നു. പ്രസ്തുത സാഹചര്യത്തിൽ വിദ്യാഭ്യാസപ്രേമികളായ നാട്ടുകാർ യോഗം ചേരുകയും മടിക്കൈ അമ്പലത്തുകരയിൽ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അപ്രകാരമാണ തെക്കൻ കർണാടക ജില്ലാബോർഡിന്റെ കീഴിൽ "ഏച്ചിക്കാൻബോർഡ് എലിമെന്ററി സ്കൂൾ “( B.E.S.Yechikan) എന്ന പേരിൽ 3-1-1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്. അമ്പലത്തുകരയിൽ വിദ്യാലയ കെട്ടിടം പൂർത്തിയാകുന്നതുവരെ അന്നത്തെ സ്കൂൾ കമ്മിറ്റിപ്രസിഡന്റായിരുന്ന എം. രേർമ്മപൊതുവാളുടെ റാക്കോൽ എന്ന സ്ഥലത്തുള്ള വീടിന്റെ ഒരു ഭഗത്താണ് സി. അമ്പാടിമാസ്റ്റർ ഏകാധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തിൽ പത്തൊൻപത്കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. അന്നത്തെ തെക്കൻ കർണാടക ജില്ലാ ബോർഡ് ആസ്ഥാനം മംഗലാപുരത്തായിരുന്നു. ജില്ലാ ബോർഡ് പ്രസിഡന്റ് ഡോ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്സ് അവറുകളുടെ 28.3.1956-ലെ Ref.No.E6/2022/56 സർക്കുലർ പ്രകാരം ഒന്നാമത്തെ സ്കൂൾകമ്മിറ്റി 1-4-1956-ൽ 3 കൊല്ലക്കാലത്തേയ്ക്ക് 7 പേരെ നോമിനേറ്റ് ചെയ്തു.


1. മഴുക്കട രേർമ്മ പൊതുവാൾ. 2." സി.അമ്പാടി. 3." തണ്ടാറ അമ്പാടി. 4." ചെരക്കര കോമന്നായർ 5." ചള്ളിവീട്ടിൽ കുഞ്ഞമ്പുനായർ. 6. പട്ടേൽ ഓഫ് ദി വില്ലേജ്. 7. പഞ്ചായത്ത് ബോർഡ് പ്രസിഡന്റ്. എന്നിവരാണവർ. ഈ കമ്മിറ്റിയിൽ സ്കൂൾഹെഡ്മാസ്റ്റർ കൂടി അംഗമായിരിക്കുന്നതാണെന്നും അയാൾകമ്മിറ്റിയുടെ കൺവീനർ ആയിരിക്കുന്നതാണെന്നും നിർദ്ദേശിച്ചു. പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കണമെന്നും സർക്കുലരിൽ നിരിദ്ദേശിക്കുന്നു.അക്കാലത്ത് തെക്കൻ കർണാടക ജില്ലാ ബോർഡിൽ കാസറഗോഡ് താലൂക്കിൽ ‍നിന്ന് ശ്രീമാന്മാർ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാർ, കെ.കല്ലാളൻവൈദ്യര് എൻ.ജി.കമ്മത്ത് എന്നിവർഅംഗങ്ങളായിരുന്നു. ശ്രീ.എൻ.ജി. കമ്മത്തിന്റെയും കല്ലാളൻ വൈദ്യരുടെയും ശുപാർശ പ്രകാരമാണ് ഈ വിദ്യാലയം ആരംഭിക്കാൻ ഇടയായത് എന്ന വസ്തുത കൂടി ഓർമിക്കേണ്ടതാണ്. സ്കൂൾ അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ൽ ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിർമിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വർഷാവസാനം 52-ആയി.I

3-1-1955 തെക്കൻ കർണാടക ജില്ലാബോർഡിന് കീഴിൽ ഏച്ചിക്കാനം ബോർഡ് എലിമെലന്ററി സ്കൂൾ (B.E.S.YECHIKAN)എന്ന പേരിൽ ആരംഭിച്ചു.ശ്രീ.എം .രേർമ്മ പൊതുവാൾ പ്രഥമ പി.ടി.എ.പ്രസിഡന്റ്, ശ്രീ.സി.അമ്പാടി മാസ്റ്റർ ഏകാധ്യാപകൻ, തുടക്കത്തിൽ കുട്ടികൾ 19
‍14-3-1955 അമ്പലത്തുകരയിൽ നാട്ടുകാർ ഓലഷെഡ് നി‍ർമിച്ചു.കുട്ടികളുടെ എണ്ണം 52 ആയി.
1-4-1956 ജില്ലാ ബോർഡ് പ്രസിഡന്റിന്റെ (ശ്രീ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്.)28-3-1956-ലെ E6/2022/56 സർക്കുലർ പ്രകാരം ഒന്നാമത്തെ സ്കൂൾ കമ്മിറ്റി നിലവിൽ വന്നു.(3 കൊല്ലം കാലാവധി)
1-11-1956 സ്കൂൾ മലബാർ ജില്ലാബോർഡിന് കീഴിലായി
1-10-1957 സർക്കാർ ഏറ്റെടുത്തു.(ഏച്ചിക്കാനം ഗവ.ലോവർ പ്രൈമറി സ്കൂൾ ‍‍എന്ന പേരിൽ 1960-വരെ പ്രവർത്തിച്ചു.)
1961 ജൂൺ യു.പി സ്കൂളായി ഉയർത്തി
1962 ജൂൺ ഏഴാം തരം വരെ ക്ലാസുകൾ പൂർത്തിയാക്കി.
2-6-1979 ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
17-7-1979 എട്ടാം തരം ആരംഭിച്ചു.
16-6-1980 ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാർ.
1982 മാർച്ച് ആദ്യ S.S.L.C ബാച്ച്-
24-10-1997 പി.ടി.എ എൻസി.എ യുമായി സഹകരിച്ച് 5 കമ്പ്യൂട്ടറുകൾ വാങ്ങി.ഉദ്ഘാടനം ബഹു.സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ശ്രീ.കെ.രാധാകൃഷ്ണൻ
23-7-1998 ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.(2 സയൻസ്, 1 ഹ്യുമാനിറ്റീസ് ബാച്ചുകൾ അനുവദിച്ചു.)
7-8-1998 ഹയർസെക്കന്ററിയുടെ ഉദ്ഘാടനം ബഹു.കേരള വിദ്യുച്ഛക്തി സഹകരണ മന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു.

ഭൗതികസൗകര്യങ്ങൾ

11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. നല്ല സൗകര്യമുളള ഒരു സെമിനാർ ഹാളും, ഒരു അസംബ്ലി ഹാളും, അതിനോടനുബന്ധിച്ച് തന്നെ ഒരു സ്റേറജും സ്കൂളിനുണ്ട്.എച്ച് എസ്,എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 16 ക്ലാസ് മുറികൾ ഹൈടെക് ആണ്.കുട്ടികൾക്ക് കുടിവെളള സംവിധാനം ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്കാവശ്യത്തിന് ശുചിമുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്.എസ്.
  • റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.1 ശാസ്ത്രക്ലബ്ബ് ,2 ഊർജ്ജ സംരക്ഷണ സേന ,3 വിദ്യാരംഗം കലാ സാഹിത്യ വേദി, 4 ഹരിത സേന ,5 ഗണിത ശാസ്ത്ര ക്ലബ്ബ് ,6 ഐ.ടി. ക്ലബ്ബ്, 7 സോഷ്യൽ സയൻസ് ക്ളബ്ബ് ,8 ഇംഗ്ലീഷ് ക്ലബ്ബ് ,9 ഹിന്ദി മഞ്ച് ,10 ഹെൽത്ത് ക്ലബ്ബ് , 11 പ്രവൃത്തി പരിചയ ക്ലബ്ബ് .
  • എസ് പി സി
  • ലിറ്റിൽ കൈറ്റ്സ്
  • നേർക്കാഴ്ച

പി.ടി.എ കമ്മിറ്റി അംഗങ്ങൾ

സെക്രട്ടറി ശ്രീ എ കെ വിനോദ്കുമാർ
പ്രസിഡണ്ട് ശ്രീ എം പദ്‍മനാഭൻ
വൈസ് പ്രസിഡണ്ട് ശ്രീ ടി പി റനീഷ്
എസ് എം സി ചെയർമാൻ ശ്രീ എൻ ടി സുമേഷ്
ജോ. സെക്രട്ടറി ശ്രീമതി കൊച്ചുറാണി അഗസ്റ്റിൻ
ഖജാൻജി ശ്രീ കെ രവീന്ദ്രൻ
മറ്റു ഭരണസമിതി അംഗങ്ങൾ
ശ്രീ പി നാരായണൻ ശ്രീ ടി രാജൻ
ശ്രീ എം പ്രദീപ് കുമാർ ശ്രീ മധു കുണ്ടേന
ശ്രീമതി സി ചിന്താമണി ശ്രീമതി നിഷ ഷാജു
ശ്രീമതി മീനാകുമാരി ശ്രീ ടി പി അനൂപ്
ശ്രീ ഡോ വിനുകുമാർ ശ്രീമതി സീമ പി ഡി
ശ്രീമതി ശ്രീജ ആർ എസ്
എം.പി.ടി.എ അംഗങ്ങൾ
            ബേബി.പി
           സരോജിനി
           ലത
           ഗീത.സി.കെ            
           രുഗ്മിണി.കെ
           ശോഭന
           ഫെലിഷമാത്യു
           ദിവ്യലക്ഷ്മി.കെ
           രാജി
           റിജിന
           തങ്കമണി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:

കാലയളവ് പേര്
12.07.1999 - 31.03.2000 പദ്‍മനാഭൻ പി വി
01.04.2000 - 09.06.2000 കുഞ്ഞമ്പു പി വി
12.06.2000 - 31.05.2002 തമ്പാൻ എ വി
06.06.2002 - 06.05.2003 പവിത്രൻ കെ വി
30.05.2003 - 10.06.2003 വിജയലക്ഷ്മി പി ആർ
11.06.2003 - 02.06.2004 ശ്രീധരൻ എം
18.06.2004 - 31.05.2005 മീനാക്ഷി എം എം
01.06.2005 - 17.10.2005 ഗോപാലകൃഷ്ണൻ ടി എൻ (ചാർജ്)
18.10.2005 - 02.06.2006 റഷീദാബീവി കെ എം
30.06.2006 - 31.05.2007 വേണുഗോപാലൻ എൻ
01.06.2007 - 31.03.2008 രാമചന്ദ്രൻ പി വി
01.04.2008 - 30.05.2008 ഗോപാലകൃഷ്ണൻ ടി എൻ (ചാർജ്)
31.05.2008 - 25.05.2010 ശ്യാമള പി
26.05.2010 - 31.05.2014 കുമാരൻ പി വി
05.06.2014 - 03.09.2014 ദേവരാജൻ പി വി
03.09.2014 - 03.06.2016 സുകുമാരൻ ടി
03.06.2016 - 02.08.2016 വിജയൻ ടി വി
03.08.2016 - 12.08.2016 ബാലൻ എം (ചാർജ്)
13.08.2016 - 02.06.2017 രാഘവൻ ടി വി
03.06.2017 - 09.08.2023 രാമചന്ദ്രൻ വി
01.10.2023 - 19.06.2024 സന്തോഷ് കെ
20.06.2024 - രവീന്ദ്രൻ കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ലഭ്യമായവ-

  • ഭാസിക്കുട്ടൻ എ സി - ശാസ്ത്രജ്ഞൻ( ഭാഭ അറ്റോമിക റിസർച്ച് സെന്റർ )
  • നിഷ - ആയുർവേദ ഡോക്ടർ
  • ബിജു - പഞ്ചായത്ത് സെക്രട്ടറി
  • അശ്വിൻ രവീന്ദ്രൻ - സ്റ്റേഷൻ മാസ്ററർ (റെയിൽവെ)

കൂടുതൽ അറിയാൻ

സ്കൂൾ ബ്ലോഗ്    http://12017ghssmadikai1.blogspot.in

വഴികാട്ടി

  • NH 17 , കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി മടിക്കൈ റോഡിൽ സ്ഥിതിചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/9745250044&oldid=2933975" എന്ന താളിൽനിന്ന് ശേഖരിച്ചത്