"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/Alumni" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
[[പ്രമാണം:3832_pta_sree.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:3832_pta_sree.jpg|വലത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]
'''ശ്രീപതി : ''ലിറ്റിൽ കൈറ്റ്‌സ് അംഗം (2019-2020)'''''     
'''ശ്രീപതി : ''ലിറ്റിൽ കൈറ്റ്‌സ് അംഗം (2019-2020)'''''     

എന്റെ സ്‌കൂൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിൽ ഒന്നാണ് ലിറ്റിൽ കൈറ്റ്‌സ് അംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞത്. സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നിരവധി മേഖലകളെക്കുറിച്ച്  പുതിയ അറിവുകൾ നേടാൻ ഇത് സഹായിച്ചു. ഉപജില്ലാ ജില്ലാതല ക്യാമ്പുകൾ ഒരിക്കലും മറക്കാൻ കഴിയില്ല. ടെക്‌നോളജി സംബന്ധമായ പുത്തനറിവുകൾ നേടാനും എന്നെപ്പോലെയുള്ള നിരവധി കൂട്ടുകാരെ പരിചയപ്പെടാനും ഇത് അവസരം ഒരുക്കി. എന്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്ന് സ്‌ക്രാച്ച്, ടുപി ട്യൂബ് ഡെസ്‌ക്, മലയാളം ടൈപ്പിംഗ് എന്നിവ പഠിക്കാൻ കഴിഞ്ഞതാണ്.

വരി 18: വരി 19:

അന്നത്തെ അധ്യാപകരുടെ പിന്തുണ എന്നെ വളരെയധികം സഹായിച്ചു. ലിറ്റിൽ കൈറ്റ് ഐടി ക്ലബ്ബിന്റെ ഭാഗമായത് സാങ്കേതിക വിദ്യയോട് ഉള്ള എന്റെ താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ ലോകത്ത് പഠനം തുടരുന്നതിനും എന്നെ പ്രചോദിപ്പിച്ചു. ഞാനിപ്പോൾ ഫുഡ് ടെക്‌നോളജിയിൽ ബിരുദ വിദ്യാർത്ഥിയാണ്. ലിറ്റിൽ കൈറ്റ്‌സ് എനിക്ക് നൽകിയ അറിവുകൾ എന്റെ മേഖലയിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നു എന്നതാണ് അഭിമാനം. അതുകൊണ്ടുതന്നെ ലിറ്റിൽ കൈറ്റ്‌സ് എന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവാണെന്ന് നിസംശയം പറയാം.

'''സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രീ പകർന്ന ലിറ്റിൽ കൈറ്റ്‌സ്'''
'''അഭിജിത്ത്'''
'''''(എയ്‌റോ നോട്ടിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി)'''''
[[പ്രമാണം:3832 pta abhi.jpg|വലത്ത്‌|ചട്ടരഹിതം|302x302ബിന്ദു]]
സാങ്കേതിക വിദ്യ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ പുതിയ കാലത്താണ് നാം ജീവിക്കുന്നത്. അത്തരമൊരു തിരിച്ചറിവിൽ നിന്നാകാം നമ്മുടെ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളിൽ ലിറ്റിൽ കൈറ്റ്‌സ് പദ്ധതി നടപ്പിക്കിയത്. ഞാനടക്കമുള്ള വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഹരിശ്രീ പകർന്നത് ലിറ്റിൽ കൈറ്റ്‌സ് ആണെന്ന് സന്തോഷത്തോടെ പങ്കുവയ്ക്കട്ടെ. സ്‌കൂൾ പഠനകാലത്ത് ഞാൻ ലിറ്റിൽ കൈറ്റ്‌സിലെ സജീവ പ്രവർത്തകനായിരുന്നു. ആ കൂട്ടായ്മയും അതിലെ പ്രവർത്തനങ്ങളും എനിക്ക് ജീവിതത്തിലും മുന്നോട്ടുള്ള പഠനകാലയളവിലും വലിയ സഹായമായി മാറി. പ്ലസ്ടുവിന് ഞാൻ കമ്പ്യൂട്ടർ സയൻസ് വിദ്യർത്ഥിയായിരുന്നു. ലിറ്റിൽ കൈറ്റ്‌സ് ക്ലാസുകളിലൂടെ ലഭിച്ച ഐടി പരിശീലനമാണ് കമ്പ്യൂട്ടർ സയൻസ് തിരഞ്ഞെടുക്കാൻ എനിക്ക് ആത്മവിശ്വാസം നൽകിയത്. ഇപ്പോൾ ഞാൻ കടമ്മനിട്ട മൗണ്ട് സീയോൺ കോളജ് ഓഫ് എഞ്ചിനീയറിംഗ് കോളജിലെ എയ്‌റോ നോട്ടിക്കൽ എഞ്ചിനീയറിംഗ് ഫസ്റ്റ് ഇയർ വിദ്യാർത്ഥിയാണ്. എന്റെ പഠനത്തെ ആത്മവിശ്വാസത്തോടെ മുന്നോട്ടു നയിക്കുന്നതിൽ ലിറ്റിൽ കൈറ്റ്‌സിന് വലിയ പങ്കുണ്ടെന്ന് അനുഭവത്തിൽ നിന്ന് നിസംശയം പറയാം.
എന്റെ കോഴ്‌സിൽ ഇപ്പോൾ Python എന്ന വിഷയവും ഉൾപ്പെട്ടിരിക്കുന്നു. ഞാൻ ലിറ്റിൽ കൈറ്റ്‌സ് വഴിയാണ് അതിനെക്കുറിച്ച് ആദ്യമായി കേൾക്കുന്നതും മനസ്സിലാക്കുന്നതും. ഇതിന്റെ അടിസ്ഥാന കാര്യങ്ങളും പഠന രീതികളും നേരത്തെ മനസ്സിലാക്കാൻ വഴിയൊരുക്കിയത് ലിറ്റിൽ കൈറ്റ്‌സ് ആണ്. സാങ്കേതികവിദ്യാഭ്യാസത്തെ സ്വപ്‌നമായി കാണുന്ന വിദ്യാർത്ഥികൾക്ക് വലിയ അനുഭവമായി ലിറ്റിൽ കൈറ്റ്‌സ് മാറുമെന്നതിൽ സംശയമില്ല.
826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2911497" എന്ന താളിൽനിന്ന് ശേഖരിച്ചത്