"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 461: | വരി 461: | ||
* ടോയ്‍ലറ്റ് ബ്ലോക്ക് നിർമ്മാണം- [[കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | * ടോയ്‍ലറ്റ് ബ്ലോക്ക് നിർമ്മാണം- [[കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
* ആദരാജ്ഞലികൾ - [[ആദരജ‍്ഞലികൾ]] | * ആദരാജ്ഞലികൾ - [[ആദരജ‍്ഞലികൾ]] | ||
* ശിശുദിനാഘോഷം - [[കുടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക..]] | |||
* കൗമാരകാല - കൗൺസിലിംഗ് ക്ലാസ് - [[കുടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] | * കൗമാരകാല - കൗൺസിലിംഗ് ക്ലാസ് - [[കുടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
* ആരോഗ്യസുചിക കാർഡ് - [[കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] | * ആരോഗ്യസുചിക കാർഡ് - [[കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
23:47, 27 നവംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിൽ എരുമേലിക്ക് അടുത്ത് വെൺകുറിഞ്ഞി വെൺകുറിഞ്ഞി എന്ന മലയോര ഗ്രാമത്തിൽ ആളുകളുടെ ആശയും അത്താണിയുമായി എസ്. എൻ.ഡി.പി.യോഗം കോർപറേറ്റ് മാനേജ്മെന്റിന്റെ കിഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂൾ.അനേകായിരങ്ങളെ അക്ഷരവഴിയിലൂടെ നടത്തി ജീവിത വിജയത്തിലേക്ക് കൈപിടിച്ച്നടത്തിയ അറിവിന്റെ ഈ കേദാരം"വിദ്യാധനം സ൪വ്വധനാൽ പ്രധാനം"എന്ന ആപ്തവാക്യത്തെ അന്വ൪ത്ഥമാക്കുമാറ് അതിന്റെ പ്രവ൪ത്തനം തുടരുന്നു.
സ‍്കൂൾ ഫോട്ടോകൾ കാണുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
| എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി | |
|---|---|
| വിലാസം | |
വെൺകുറിഞ്ഞി വെൺകുറിഞ്ഞി പി.ഒ. , 686510 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - 6 - 1954 |
| വിവരങ്ങൾ | |
| ഫോൺ | 0482 8254008 |
| ഇമെയിൽ | sndphssvenklurinji@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38077 (സമേതം) |
| എച്ച് എസ് എസ് കോഡ് | 3026 |
| യുഡൈസ് കോഡ് | 32120805312 |
| വിക്കിഡാറ്റ | Q87596039 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | റാന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | റാന്നി |
| താലൂക്ക് | റാന്നി |
| ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 181 |
| പെൺകുട്ടികൾ | 157 |
| ആകെ വിദ്യാർത്ഥികൾ | 387 |
| അദ്ധ്യാപകർ | 20 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 470 |
| പെൺകുട്ടികൾ | 275 |
| ആകെ വിദ്യാർത്ഥികൾ | 745 |
| അദ്ധ്യാപകർ | 19 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മീന വി എസ് |
| പ്രധാന അദ്ധ്യാപിക | ബീന റ്റി രാജൻ |
| പി.ടി.എ. പ്രസിഡണ്ട് | വിനോദ് പി വി |
| എം.പി.ടി.എ. പ്രസിഡണ്ട് | മായ രാജേഷ് |
| അവസാനം തിരുത്തിയത് | |
| 27-11-2025 | ANILSR |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പതിറ്റാണ്ടുകൾക്കു മുൻപ് കാട്ടുമൃഗങ്ങളെ വിരട്ടിയോടിച്ചും കാടു വെട്ടിത്തെളിച്ചും കുടിയേറ്റം നടത്തിയും വെൺകുറിഞ്ഞിയിലെ സാധാരണക്കാരായ എസ് എൻ ഡി പി ശാഖാ അംഗങ്ങൾ " വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും " ലോകജനതയെ ഉപദേശിച്ച മഹാഗുരുവായ ശ്രീ. നാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1954-ൽ അപ്പർപ്രൈമറി സ്കൂൾ തുടങ്ങി . ശാഖാ പ്രവർത്തകരോടൊപ്പം യൂണിയൻ നേതാക്കളും ചില രാഷ്ട്രീയ നേതാക്കളും അന്ന് സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പ്രയത്‌നിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
എല്ലാത്തരം കുട്ടികളെയും ആകർഷിക്കുന്ന തരത്തിൽ നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞു ശാന്തമായ അന്തരീക്ഷമാണ് സ്‌കൂളിനുള്ളത് .
അടൽ ടിങ്കറിംഗ് ലാബ്
വെൺകുറിഞ്ഞി എസ് എൻ ഡി പി സ്കൂളിൽ അടൽ ടിങ്കറിംഗ് ലാബ് സ്ഥാപട്ടുണ്ട്. സാങ്കേതിക വിദ്യ ഉപയോഗിച്ച് നൂതനാശയങ്ങൾ വിദ്യാർത്ഥികൾക്ക് പഠിക്കാനും കണ്ടെത്താനും പ്രവർത്തിപ്പിക്കാനും കഴിയുന്നതാണ് അടൽ ടിങ്കറിംഗ് ലാബ്.രാജ്യത്ത് 10ലക്ഷം ശാസ്ത്ര-സാങ്കേതിക പ്രതിഭകളെ സൃഷ്ടിക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമാവുകയാണ് നമ്മുടെ സ്‌കൂൾ. ഇരുപത് ലക്ഷം രൂപ ചെലവഴിച്ചാണ് ഇത് സ്കൂളിൽ സജ്ജമാക്കിയിരിക്കുന്നത്. 2020 ഓടെ രാജ്യത്ത് ഒരു മില്ല്യൻ ചൈൽഡ് ഇന്നവേറ്റർമാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കേന്ദ്ര സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. ഉന്നത നിലവാരമുള്ള വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തിൽ എ.ടി.എൽ ലാബ് സ്ഥാപിക്കാൻ അനുമതി നൽകുന്നത്.പ്രാദേശികാടിസ്ഥാനത്തിൽ കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്തുകയാണ് മറ്റൊരു ലക്ഷ്യം. കുട്ടികളിലെ നവീന ആശയങ്ങളും പുതിയ ചിന്തകളും ലാബിൽ പ്രാവർത്തികമാക്കാനാവും. ഇലക്‌ട്രിക്കൽസ്, ഇലക്‌ട്രോണിക്‌സ്, കാർപെന്റിംഗ്, തുടങ്ങിയവയിലാണ് ആദ്യ പരിശീലനം നൽകുന്നത്. ഇന്റർനെറ്റ് സൗകര്യം അടിസ്ഥാനപ്പെടുത്തിയാണ് പഠനവും പരിശീലനവും നടക്കുക. ത്രിഡി പ്രിന്റർ, ടാബ്, പ്രൊജക്ടറുകൾ, ഇലക്‌ട്രോണിക്‌സ് ഡിവൈസ്, ഡി.ഐ.വൈ.കിറ്റുകൾ,റോബോട്ടിക്‌സ്, ഇന്റർനെറ്റ് സൗകര്യം, കമ്ബ്യൂട്ടറുകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും എ.ടി.എൽ ലാബിൽ ലഭ്യമാവും.നീതി അയോഗിന്റെ സാമ്പത്തിക സഹായത്തോടെ അടൽ ഇന്നവേഷൻ മിഷനാണ് ഇത് നടപ്പിലാക്കുന്നത്.വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങൾക്കും ശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കുന്നതിനും വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്.
മാനേജ്മെന്റ്
എസ് എൻ ഡി പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി ശ്രീ.വെളളാപ്പളളി നടേശൻ ജനറൽ മാനേജരായും. ശ്രീ.ഇ ജി ബാബു വിദ്യാഭ്യാസ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ശ്രീമതി. മീന വി എസ് വിദ്യാലയത്തിന്റെ പ്രിൻസിപ്പൽ ആയും ശ്രീമതി. ബീന റ്റി രാജൻ പ്രധാന അദ്ധ്യാപികയായും പ്രവർത്തിക്കുന്നു.
മികവുകൾ
- തുടർച്ചയായി 11 -മാത് വർഷവും SSLC യ്ക്ക് 100% വിജയം,
- A+നേടുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ്.
- പഠനത്തിൽ പിന്നോക്കം നില്‌ക്കുന്ന കുട്ടികൾക്ക് പരിഹാര പഠനക്ലാസ്സുകൾ .
- SSLC പരീക്ഷയോടനുബന്ധിച്ച് ക്ലാസ്സ് സമയത്തിനു ശേഷം നടത്തപ്പെടുന്ന പരിശീലന ക്ലാസ്സുകൾ.
- വിദ്യാർത്ഥികളുടെ ബഹുമുഖ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള അടൽ ടിങ്കറിങ്ങ് ലാബ്, ലിറ്റിൽ കൈറ്റ് ,ജെ ആർ സി തുടങ്ങിയവയുടെ പ്രവർത്തനം
- കുട്ടികളിൽ സാമൂഹ്യ സേവന തത്പരത വളർത്തുന്നതിനുള്ള scout and guide, JRC തുടങ്ങിയ സംരഭങ്ങൾ.
- വിവിധ തരത്തിലുള്ള ക്ലബുകളുടെ മികച്ച പ്രവർത്തനം
- Sports, yoga എന്നിവയിൽ ദേശീയ തലത്തിൽ സ്കൂൾ കൈവരിച്ച നേട്ടം.
- ശാസ്ത്രമേള, പ്രവർത്തിപരിചയമേള, കലോത്സവം തുടങ്ങിയവയിൽ ജില്ലാ സംസ്ഥാന തലങ്ങളിലുള്ള പങ്കാളിത്തം
- ജില്ലാതല കലോത്സവം, ശാസ്ത്രമേള, ഗണിതോത്സവം തുടങ്ങിയവയ്ക്ക് വേദിയാകാൻ സ്കൂളിനു സാധിച്ചു.
ലിറ്റിൽ കൈറ്റ്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ എല്ലാ ഹൈസ്കൂളുകളിലും ആരംഭിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി ക്ലബ്ബുകൾ നമ്മുടെ സ്കൂളുകളിലും പ്രവർത്തനം ആരംഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്
- സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
സ്കൂളിൽ പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നു . മലയോര മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ സ്‌കൂളിൽ കായിക അധ്യാപികയായ റജി ടീച്ചറിന്റെ ചിട്ടയായ പരിശീലനത്തിലൂടെ സംസ്ഥാന ദേശീയ തലത്തിൽ മികച്ച താരങ്ങളെ വാർത്തടുക്കാൻ കഴിഞ്ഞു . തുടർന്ന് വായിക്കുക
ഇന്റർ ഡിസ്ട്രിക്റ്റ് അമച്വർ അത്‍ലറ്റിക് മീറ്റിൽ നാഷണൽ ലെവലിൽ 'ബിനീത കെ ബി , ആദിത്യ വിനോദ് , ഷെറിൻ ഫിലിപ്പ് , ഷാൻ സിബിച്ചൻ , സിതാര ബാബു 'എന്നീ കുട്ടികൾ പങ്കെടുത്തു . തുടർന്ന് വായിക്കുക
കായിക -യോഗ പരിശീലനം

യോഗ എന്നത് പുരാതന ഭാരതീയ ആചാരപരമായൊരു ശാരീരിക-മാനസിക പരിശീലന രീതിയാണ്. "യോഗ" എന്നത് ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ ഐക്യം ലക്ഷ്യമാക്കപ്പെടുന്നു.യോഗം വെറും വ്യായാമമല്ല; അത് ഒരുലൈഫ്സ്റ്റൈൽ ആണെന്ന് പറയാവുന്നതാണ്. യോഗാസനങ്ങൾ ശരീരത്തെ സജ്ജമാക്കുകയും, പ്രണായാമം ശ്വാസത്തെ നിയന്ത്രിക്കുകയും, ധ്യാനം മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു. പ്രതിദിന ജീവിതത്തിൽ സാന്ദ്രത, ആത്മവിശ്വാസം, സ്ഥിരത എന്നിവ വളർത്തുന്നതിൽ യോഗത്തിന് വലിയ പങ്ക് ഉണ്ട്.ആധുനിക ജീവിതത്തിന്റെ ദൗർലഭ്യങ്ങൾക്കിടയിലും യോഗം മനുഷ്യനെ ആരോഗ്യമുള്ളവനായി രൂപപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഇന്ന് ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകൾ ദിവസേന യോഗം അഭ്യസിക്കുന്നു. ആരോഗ്യം നിലനിർത്താനും ശാന്തമായ മനസോടെ പഠിക്കാനും യോഗം സഹായകമാണ്. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി ഞങ്ങളുടെ സ്കൂളിൽ യോഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.പരിശീലനം സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപക ശ്രീമതി ബീന റ്റി രാജൻ ന്റെ അഭിമുഖപ്രഭാഷണത്തോടെ ആരംഭിച്ചു. അവർ യോഗത്തിന്റെ ആവശ്യകതയും ഗുണഫലങ്ങളും വിശദമായി വിശദീകരിച്ചു. പരിശീലനത്തിന് ഞങ്ങളുടെ കായിക അദ്ധ്യാപികയും യോഗ പരിശീലകയുമായ ശ്രീമതി റെജി നേതൃത്വം നൽകി.
യോഗ പരിശീലനം വിദ്യാർത്ഥികളിൽ ആരോഗ്യപൂർവമായ ശീലങ്ങൾ വളർത്താൻ സഹായിച്ചു.

ഇത്തരം പരിശീലനങ്ങൾ തുടർന്നും നടത്തണം എന്ന് എല്ലാവരും ആഗ്രഹിച്ചു. ഇത് ഞങ്ങളുടെ സ്കൂൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമായി.
ഞങ്ങളുടെ സ്കൂളിൽ നടന്ന യോഗ പരിശീലനം വളരെ ഗുണപരമായി അരങ്ങേറി. എല്ലാ വിദ്യാർത്ഥികളും ഈ പരിശീലനത്തിൽ ആവേശപൂർവം പങ്കെടുത്തു. പരിശീലനം ആരംഭിക്കുന്നത്,每 ദിവസവും പ്രാർത്ഥനക്ക് ശേഷം ആയിരുന്നു. യോഗ പരിശീലകന്റെ നേതൃത്വത്തിൽ ഞങ്ങൾ വിവിധ യോഗാസനങ്ങൾ അഭ്യസിച്ചു, ഉദാഹരണത്തിന്: താടാസന, വൃക്ഷാസന, പശ്ചിമോത്താനാസന, പ്രണായാമം എന്നിവ.
ഈ പരിശീലനം കൊണ്ട് ഞങ്ങൾക്ക് ദൈഹികമായും മാനസികമായും വലിയ താല്പര്യം ലഭിച്ചു. ശരീരത്തിന്റെ സൗഖ്യവും മനസ്സിന്റെ ശാന്തിയും യോഗയുടെ മുഖ്യലക്ഷ്യങ്ങളാണ്. പഠനത്തിൽ കൂടുതൽ ഏകാഗ്രത നേടാനും യോഗം സഹായിച്ചു.
യോഗ പരിശീലനം ഞങ്ങൾക്ക് ഒരു പുതുമയുളള അനുഭവമായിരുന്നു. നിത്യജീവിതത്തിൽ ഈ ശീലങ്ങൾ തുടരാനാണ് ഞങ്ങളുടെ തീരുമാനം.
മുൻ സാരഥികൾ
സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ.
ഓരോ സ്കൂളിന്റെയും വളർച്ചയ്ക്കും പുരോഗതിക്കും പ്രധാന അധ്യാപകരുടെ നേതൃത്വം അത്യന്താപേക്ഷിതമാണ്. നമ്മുടെ സ്കൂളിൽ സേവനം അനുഷ്ഠിച്ച മുൻ പ്രധാന അധ്യാപകർ സ്‌കൂളിന്റെ നിലവാരമുയർത്തുന്നതിനായി വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്.
അവരുടെ കാലഘട്ടത്തിൽ സ്കൂളിലെ അക്കാദമിക് നിലവാരം ഉയർന്നത് മാത്രമല്ല, സഹപാഠ്യ-പാഠ്യേതര മേഖലകളിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചു. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വിദ്യാർത്ഥികളുടെ പഠനോത്സാഹം വർധിപ്പിക്കൽ, അധ്യാപകർക്കിടയിൽ സഹകരണാത്മകമായ അന്തരീക്ഷം സൃഷ്ടിക്കൽ തുടങ്ങിയ മേഖലകളിൽ മുൻ പ്രധാന അധ്യാപകർ നിർണായക പങ്ക് വഹിച്ചു.സ്കൂളിനെ സമൂഹത്തോടൊപ്പം ബന്ധിപ്പിച്ച് സാമൂഹിക സേവനങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുകയും, മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്യുക എന്നും അവരുടെ സേവനത്തിലെ വലിയ പ്രത്യേകതകളായിരുന്നു.ഇന്ന് സ്കൂൾ കൈവരിച്ചിട്ടുള്ള പുരോഗതിയുടെ അടിത്തറയിൽ മുൻ പ്രധാന അധ്യാപകരുടെ ത്യാഗവും സമർപ്പണവും ഉൾക്കൊള്ളുന്നുണ്ട്. ഇവർ ആണ് ഞങ്ങളുടെ മുൻ പ്രധാനാദ്ധ്യാപകർ.
| ക്രമനമ്പർ | കാലഘട്ടം | മുൻ പ്രധാനദ്ധ്യാപകന്റെ പേര് |
| 1 | 1954-57 | കെ.കെ.ദാമോദരൻ |
| 2 | 1957-66 | റ്റി.കെ.രാംചന്ദ് |
| 3 | 1967-70 | കെ.പി.വിദ്യാധരൻ |
| 4 | 1970-71 | ശ്വി.കെ.നാണു |
| 5 | 1972-73 | വി.കെ.കാർത്തികേയൻ, |
| 6 | 1974-76 | രവീന്ദ്രൻനായർ.പി |
| 7 | 1976-83 | റ്റി.ജി.രാഘവൻ |
| 8 | 1984-85 | എം.കെ.കരുണാകരൻ |
| 9 | 1985-87 | കെ.കെ.പ്രഭാകരൻ |
| 10 | 1987-91 | റ്റി.പി.കുമാരൻ |
| 11 | 1991-95 | എ.എസ്.കോശി |
| 12 | 1995-96 | പൊന്നമ്മ |
| 13 | 1996-97 | കെ.ജി.ആനന്തവല്ലി |
| 14 | 1997-98 | എം.ആർ.പൊന്നമ്മ |
| 15 | 1998-99 | പി.എൻ.ചന്ദ്രൻ |
| 16 | 1999-00 | എം.കെ.ലീലമണി |
| 17 | 2000-02 | പി.എൻ.രാധാമണി |
| 18 | 2002-03 | എ.കെ.വിലാസിനി |
| 19 | 2003-04 | വി.ബി.സതിഭായി |
| 20 | 2004-06 | കെ.എ.ശോഭന |
| 21 | 2006-08 | ഡി.രമ |
| 22 | 2008-09 | എസ്.സുഷമ |
| 23 | 2009-11 | ഡി.രാഗിണി |
| 24 | 2011-13 | ബീന.ബി.വി |
| 25 | 2013-14 | പി.ആർ.ലത |
| 26 | 2014-15 | എം.വി.സുധ |
| 27 | 2015-17 | റ്റി.ആർ .ശാന്തി |
| 28 | 2017-18 | സുഷമ. ഡി. |
| 29 | 2018-19 | സന്തോഷ് വി.കുട്ടപ്പൻ |
| 30 | 2019-20 | എൻ.ഓമനകുമാരി |
| 31 | 2020-22 | ദീപ പി |
| 32 | 2022-25 | ലേഘ റ്റി ആർ |
അധ്യാപകർ
യു പി വിഭാഗം അദ്ധ്യാപകർ
അപ്പർ പ്രൈമറി വിഭാഗം 5 മുതൽ 7 വരെ ക്ലാസുകളിലെ പഠന-പാഠ്യ പ്രവർത്തനങ്ങൾക്കായാണ്. ഈ ഘട്ടത്തിൽ വിദ്യാർത്ഥികളുടെ പഠനശീലവും അറിവും വികസിപ്പിക്കുന്നതിനും സാമൂഹിക ഉത്തരവാദിത്വബോധം വളർത്തുന്നതിനും അധ്യാപകരുടെ പങ്ക് നിർണായകമാണ്.അപ്പർ പ്രൈമറി അധ്യാപകർ മലയാളം, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. അവർ പാഠങ്ങൾ പഠിപ്പിക്കുന്നതിലുപരി വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ കണ്ടെത്തുകയും വളർത്തുകയും ചെയ്യുന്നു. പഠനത്തിനൊപ്പം കല, കായികം, സഹപാഠ്യ പ്രവർത്തനങ്ങൾ എന്നിവയിലും കുട്ടികളെ സജീവരാക്കുന്നു.
കുട്ടികളുടെ പഠന പുരോഗതി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് അധ്യാപകരുടെ പ്രധാന ചുമതലയാണ്. കൂടാതെ, മൂല്യാധിഷ്ഠിതമായ ജീവിതത്തിന് കുട്ടികളെ സജ്ജരാക്കുകയും, ഹയർ സെക്കൻഡറി തലത്തിലുള്ള പഠനത്തിന് അവരെ തയ്യാറാക്കുകയും ചെയ്യുന്നു.അതിനാൽ, അപ്പർ പ്രൈമറി അധ്യാപകർ വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് അടിത്തറ പാകുന്നവരാണ്.നമ്മുടെ സ്‍കൂളിൽ 5 മുതൽ 7 വരെ ക്ലാസുകളിലായി 12 ഡിവിഷനുകളാണ് ഉള്ളത്. ആകെ 152 കുട്ടികൾ പഠിക്കുന്നു . ഇവരെ വിവധ വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി 9 അധ്യാപരാണ് ഉള്ളത്. ഇവർ ആണ് അധ്യാപകർ
| വിഷയം | അധ്യാപകന്റെ പേര് |
| സയൻസ് | സിന്ദു വിശ്വം |
| കണക്ക് | ബിന്ദുമോൾ ജി |
| ഇംഗ്ലിഷ് | അജിത പി ബി |
| ഹിന്ദി | ജെ ബിന്ദു |
| സോഷ്യൻ സയൻസ് | അഭിലാഷ് റ്റി |
| ഇംഗ്ലിഷ് | അഞ്ജലി സതീഷ് |
| സംസ്കൃതം | വിനീത് എസ് |
ഹൈസ‍്‍കൂൾ വിഭാഗം അദ്ധ്യാപകർ
ഹൈസ്കൂൾ വിഭാഗത്തിൽ 8 മുതൽ 10 വരെ ക്ലാസുകൾ ഉൾപ്പെടുന്നു. ഈ ഘട്ടം വിദ്യാർത്ഥികളുടെ ജീവിതത്തിൽ നിർണായകമായ കാലഘട്ടമാണ്, കാരണം അവരുടെ ഭാവി പഠനത്തിനും തൊഴിൽ സാധ്യതകൾക്കുമായി ആവശ്യമായ അടിസ്ഥാനങ്ങൾ ഇവിടെയാണ് രൂപപ്പെടുന്നത്.ഹൈസ്കൂൾ അധ്യാപകർ മലയാളം, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. അവർ പഠനത്തോടൊപ്പം വിദ്യാർത്ഥികളിൽ ആത്മവിശ്വാസം, ഉത്തരവാദിത്വബോധം, സാമൂഹിക മൂല്യങ്ങൾ എന്നിവ വളർത്തുന്നു.വിദ്യാർത്ഥികളുടെ വിജ്ഞാനവികസനത്തിനൊപ്പം SSLC പരീക്ഷയ്ക്കുള്ള പരിശീലനവും മാർഗനിർദ്ദേശവും നൽകുന്നത് അധ്യാപകരുടെ പ്രധാന ചുമതലയാണ്. അവർ കുട്ടികളുടെ പഠന പുരോഗതി നിരന്തരം വിലയിരുത്തുകയും, പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പ്രത്യേക ശ്രദ്ധയോടെ സഹായിക്കുകയും ചെയ്യുന്നു.അതോടൊപ്പം, സഹപാഠ്യ പ്രവർത്തനങ്ങൾ, കലാ-കായിക പരിപാടികൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളുടെ സമഗ്ര വ്യക്തിത്വവികസനത്തിനും അധ്യാപകർ നേതൃത്വം നൽകുന്നു.അതിനാൽ, ഹൈസ്കൂൾ അധ്യാപകർ അറിവിന്റെ കൈമാറ്റക്കാരാകുന്നതിനേക്കാൾ കൂടുതലായി, വിദ്യാർത്ഥികളുടെ ജീവിതനിർമ്മാതാക്കളായി പ്രവർത്തിക്കുന്നു.നമ്മുടെ സ്‍കൂളിൽ 5 മുതൽ 7 വരെ ക്ലാസുകളിലായി 12 ഡിവിഷനുകളാണ് ഉള്ളത്. ആകെ 152 കുട്ടികൾ പഠിക്കുന്നു . ഇവരെ വിവധ വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി 9 അധ്യാപരാണ് ഉള്ളത്. ഇവർ ആണ് അധ്യാപകർ.
| വിഷയം | അധ്യാപകന്റെ പേര് |
| മലയാളം | ബിന്ദുഷ.ബി
ദീപ.എസ് ആർ |
| ഇംഗ്ലീഷ് | അഞ്ജു സോമൻ
ഷീൽസ വി സാഗർ |
| ഹിന്ദി | വിദ്യാ ശ്രീധർ |
| സോഷ്യൽ സയൻസ് | നിഷ ആനന്ദ് |
| ഫിസിക്സ് , | മീനു ജി അശോക് |
| കെമിസ്‍ട്രി | ബിന്ദു കെ പി |
| ബയോളജി | അനിൽ എസ് ആർ |
| കണക്ക് | ബിന്ദു.എ.ജി
നന്ദു സി ബാബു |
| കായികം | റജി എസ് |
ഹയർ സെക്കന്ററി വിഭാഗം അദ്ധ്യാപകർ
ഹയർ സെക്കൻഡറി വിഭാഗത്തിൽ 11-ാം ക്ലാസും 12-ാം ക്ലാസും ഉൾപ്പെടുന്നു. വിദ്യാർത്ഥികളുടെ ഉയർന്ന വിദ്യാഭ്യാസത്തിനും ഭാവി തൊഴിൽ സാധ്യതകൾക്കും ഏറ്റവും വലിയ അടിസ്ഥാനശില സ്ഥാപിക്കുന്ന ഘട്ടമാണിത്. ഈ ഘട്ടത്തിൽ അധ്യാപകരുടെ പങ്ക് വളരെ നിർണായകമാണ്.ഹയർ സെക്കൻഡറി അധ്യാപകർ വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത ശാഖകളായ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധമായ അറിവ് പകരുന്നു. അവർ പാഠഭാഗങ്ങൾ കൈകാര്യം ചെയ്യുന്നതിന് പുറമെ, കോളേജ് പ്രവേശനത്തിനും മത്സര പരീക്ഷകൾക്കുമായി ആവശ്യമായ പരിശീലനവും മാർഗനിർദ്ദേശവും നൽകുന്നു.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുകയും, പഠനരീതികളിൽ മാറ്റം വരുത്തി എല്ലാവരുടെയും വിജയം ഉറപ്പാക്കുകയും ചെയ്യുന്നത് അധ്യാപകരുടെ പ്രധാന ചുമതലയാണ്. അതോടൊപ്പം, അവർ വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനം, മൂല്യബോധം, സാമൂഹിക ഉത്തരവാദിത്വം എന്നിവ വളർത്തുന്നതിലും ശ്രദ്ധ പുലർത്തുന്നു.സഹപാഠ്യ പ്രവർത്തനങ്ങൾ, കലാ-കായിക പരിപാടികൾ, കരിയർ ഗൈഡൻസ്, കൗൺസിലിംഗ് തുടങ്ങിയ മേഖലകളിലും ഹയർ സെക്കൻഡറി അധ്യാപകർ നിർണായക പങ്ക് വഹിക്കുന്നു.അതിനാൽ, ഹയർ സെക്കൻഡറി അധ്യാപകർ അറിവിന്റെ ദീപശിഖകളായി, വിദ്യാർത്ഥികളുടെ ഭാവിയെ പ്രകാശിപ്പിക്കുന്ന ജീവിത നിർമ്മാതാക്കളായി നിലകൊള്ളുന്നു. നമ്മുടെ സ്‍കൂളിൽ 5 മുതൽ 7 വരെ ക്ലാസുകളിലായി 12 ഡിവിഷനുകളാണ് ഉള്ളത്. ആകെ 152 കുട്ടികൾ പഠിക്കുന്നു . ഇവരെ വിവധ വിഷയങ്ങൾ പഠിപ്പിക്കുന്നതിനായി 9 അധ്യാപരാണ് ഉള്ളത്. ഇവർ ആണ് അധ്യാപകർ.
| വിഷയം | അധ്യാപന്റെ പേര് |
| ഇംഗ്ലീഷ് | മഞ്ജു വി
ബിജി കെ |
| മലയാളം | അഞ്ജുലത വി കെ
ഗിരിജ എൻ |
| ഹിന്ദി | ബിന്ദു കെ എസ് |
| ഫിസിക്സ് | മീന വി എസ്(പ്രിൻസിപ്പൽ)
രാജിമോൾ പി ആർ |
| കെമിസ്‍ട്രി | രാജശ്രീ എസ്
ജയ ആർ |
| കണക്ക് | ജയലക്ഷ്മി ഡി
ജയറാണി എ ജി ദീപ വി എസ് |
| കമ്പ്യൂട്ടർ | ബിനു കെ സത്യപാലൻ
ജിഷ ജെ |
| സസ്യശാസ്ത്രം | എം ആർ ലാൽ |
| ജന്തുശാസ്ത്രം | പ്രിൻസ് ബി |
| എക്കണോമിക്സ് | സുജാത കെ
രഞ്ജിനി ആർ |
| കൊമേഴ്‍സ് | വിനോദ്കുമാർ കെ പി
ബിന്ദു അരീക്കൽ മായ റ്റി പി |
അനധ്യാപകർ
ഒരു സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിനും കാര്യക്ഷമമായ ഭരണനടപടികൾക്കുമായി അധ്യാപകരോടൊപ്പം ഓഫീസ് ജീവനക്കാരുടെയും പങ്ക് അത്യന്താപേക്ഷിതമാണ്.സ്കൂളിലെ ഓഫീസ് ജീവനക്കാർ വിവിധ അഡ്മിനിസ്ട്രേറ്റീവ് ജോലികൾ കൈകാര്യം ചെയ്യുന്നു. പ്രവേശന നടപടികൾ, ഹാജർ രജിസ്റ്റർ, ശമ്പള വിതരണം, വിവിധ രേഖകളുടെ പരിപാലനം, സർക്കാർ ഉത്തരവുകൾ നടപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ അവർ സജീവമായി പങ്കാളികളാകുന്നു. അധ്യാപകരും വിദ്യാർത്ഥികളും വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നതിൽ അവർ നിർണായകമായ പങ്ക് വഹിക്കുന്നു.ഓഫീസ് ജീവനക്കാരുടെ വിനയം, സമയനിയന്ത്രണം, കാര്യക്ഷമത എന്നിവ സ്കൂളിന്റെ പ്രതിച്ഛായ ഉയർത്തുന്നു. അവർ സ്കൂളിന്റെയും സമൂഹത്തിന്റെയും ഇടയിൽ ബന്ധസേതുവായി പ്രവർത്തിക്കുന്നു.അതിനാൽ, സ്കൂളിലെ ഓഫീസ് ജീവനക്കാരെ അധ്യാപകരുടേതുപോലെ തന്നെ സ്കൂൾ പ്രവർത്തനത്തിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കാം.ഇവർ ആണ് ഞങ്ങളുടെ അനധ്യാപകർ..
| തസ്‍തിക | പേര് |
| ക്ലർക്ക് | ശ്രിദേവി |
| പ്യൂൺ | സുരേഷ്
ഷിൻസ് സ്മിത |
| ലാബ് അസിസ്റ്റന്റ്‍സ് | ഷാജി എം ജി
സലിമോൻ കെ ആർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.മാത്യു മറ്റം - മലയാള നോവലിസ്റ്റ്
- മലയാള സാഹിത്യത്തിലെ പ്രമുഖനായ ഒരു ജനപ്രിയസാഹിത്യകാരനായിരുന്നു മാത്യു മറ്റം. 270-ലേറെ നോവലുകൾ എഴുതിയിട്ടുണ്ട് . കോട്ടയം ജില്ലയിലെ എരുമേലി പമ്പാവാലി സ്വദേശിയായ മാത്യു ഹൈസ്കൂൾ പഠന കാലയളവിൽ കഥകളെഴുതി പുസ്തകമാക്കിയിരുന്നു. പിന്നീട് നോവൽ സാഹിത്യത്തിലേക്ക് തിരിഞ്ഞ മാത്യു മനോരമയും മംഗളവും അടക്കം ഒരേസമയം 13 വാരികകളിൽ വരെ നോവലുകളെഴുതിയിട്ടുണ്ട്. കുടിയേറ്റ കർഷകരുടെയും പാർശ്വവൽകൃത ജനതയുടെയും പ്രശ്നങ്ങൾ ലളിതമായ ഭാഷയിലൂടെ അവതരിപ്പിച്ചപ്പോൾ മാത്യു മറ്റം ആരാധകരേറെയുള്ള നോവലിസ്റ്റായി മാറി. മംഗളം വാരികയിൽ 1970കളുടെ അവസാനം പ്രസിദ്ധീകരിച്ച കൊലപാതകം ഇതിവൃത്തമായ ‘കരിമ്പ്’ എന്ന നോവലിലൂടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്.ഹൗവ ബീച്ച്, ലക്ഷംവീട്, മേയ്ദിനം, അഞ്ചുസുന്ദരികൾ, ആലിപ്പഴം, ദൈവം ഉറങ്ങിയിട്ടില്ല, പ്രഫസറുടെ മകൾ, തുടങ്ങിയവയാണ് മറ്റ് പ്രധാന രചനകൾ. കരിമ്പ്, മേയ്ദിനം എന്നീ നോവലുകൾ സിനിമയായി. ആലിപ്പഴം ടി.വി. പരമ്പരയായി.പ്രമേഹ രോഗിയായിരുന്ന പ്രമേഹരോഗിയായിരുന്ന മാത്യു മറ്റം 2016 മെയ് 29-ന് 65-ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ‍്ക്കൂൾ വാർഷിക പൊതുയോഗം
2025 ആഗസ്റ്റ് 12 വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ എന്ന് ആഹ്വാനം ചെയ‍്ത ശ്രീനാരയണ ഗുരുദേവന്റെ നാമധേയത്തിൽ വെൺകിറിഞ്ഞി എന്ന കൊച്ചു ഗ്രമത്തിൽ അക്ഷരപ്രഭ തൂകി നിൽകുന്ന നമ്മുടെ സരസ്വതി ക്ഷേത്രത്തിന്റെ ഈ വർഷത്തെ അധ്യാപക രക്ഷാകർത്തൃ സമിതിയുടെ പൊതുയോഗം 2025 ആഗസ്‍റ്റ് 12 തീയതി 1 pm ന് സ്‍കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുകയുണ്ടായി
കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- പുനലൂർ -- മുവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ ചരിത്ര പ്രസിദ്ധമായ എരുമേലിയിൽ നിന്നും ശബരിമല റോഡിൽ 5 കിലോമീറ്റർ ദൂരെ വെൺകുറിഞ്ഞി എന്ന സ്ഥലം സ്ഥിതിചെയ്യുന്നു.
- വെച്ചൂച്ചിറയിൽ നിന്നും 2 കിലോമീറ്റർ അകലം
- പെരുന്തേനരുവിയിൽ നിന്നും 7 കിലോമീറ്റർ
- മുക്കൂട്ടുത്തറയിൽ നിന്നും 2 കിലോമീറ്റർ
2025- 26 വർഷത്തെ പ്രവർത്തനങ്ങൾ
- സ്കൂൾ ഫോട്ടോകൾ - കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- പോക്സോ ബോധവൽക്കരണം - കുടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- ലഹരിവിരുദ്ധബോധവൽക്കരണദിനം -കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- സ‍്ക്കൂൾ വാർഷിക പൊതുയോഗം -കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- സ്കൂൾ പാർലമെന്റ് ഇലക്ഷൻ - കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- 79 -മാത് സ്വാതന്ത്ര്യദീനഘോഷം - കൂടൂതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- ഓണാഘോഷ പരിപാടികൾ - കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- എൽ കെ ഏകദിന പരിശീലന ക്യാമ്പ് - കുടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- സ്വാതന്ത്ര്യ സോഫ്റ്റ്വെയർ ദിനം 2025 - കുടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലുക്ക് ചെയ്യുക
- സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് - കുടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- പച്ചകൃഷിതോട്ടം - കുടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- സ്ക്കൗട്ട് & ഗൈഡ് ഫുഡ് ഫെസ്റ്റ് - കുടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
- 2024- 27 ബാച്ച് എൽ കെ കുട്ടികളുടെ രണ്ടാംഘട്ട സ്കൂൾതല ക്യാമ്പ് - കുടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു
- ടോയ്‍ലറ്റ് ബ്ലോക്ക് നിർമ്മാണം- കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- ആദരാജ്ഞലികൾ - ആദരജ‍്ഞലികൾ
- ശിശുദിനാഘോഷം - കുടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക..
- കൗമാരകാല - കൗൺസിലിംഗ് ക്ലാസ് - കുടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
- ആരോഗ്യസുചിക കാർഡ് - കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38077
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- റാന്നി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
