"കാർഷിക ഉത്സവം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,499 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 നവംബർ
തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
കാർഷിക ഉത്സവം


   കൃഷി ജീവിതത്തിൻറെ ഒരു ഭാഗവും നമ്മുടെ സംസ്കാരവും ആണ് . ഈ തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കിയെടുക്കുവാൻ സ്കൂൾ കൃഷി ആരംഭിച്ചു . ലഹരിയുടെയും മറ്റും പിന്നാലെ പോകുന്നതിനു പകരം കൃഷി തന്നെ ലഹരി എന്ന സന്ദേശം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാനും ഇത് പ്രവർത്തനം സഹായിച്ചു . സ്കൂളിലെ കാർഷിക ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാ ക്ലാസിൽ നിന്നും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കുട്ടികളുടെ വീടുകളിലും അതോടൊപ്പം തന്നെ സ്കൂളിലും കൃഷി ചെയ്തുവരുന്നു .ഒരു വീട്ടിൽ കുട്ടി രക്ഷകർത്താവിന്റെ സഹായത്തോടു കൂടി വ്യത്യസ്തങ്ങളായ അഞ്ച് പച്ചക്കറികളും അത് 15 മുതൽ 25 ചുവടു വരെ നടാം ' സ്കൂളിലും ഇതേ രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഇതിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്ക് സമ്മാനവും നൽകി വരുന്നു കൃഷി ഒരു ലഹരി ആയതോടെ കുട്ടികൾ വളരെ ആഹ്ലാദത്തോടെ ഈ പ്രവർത്തനത്തിൽ പങ്കുചേരുന്നു ഈ വർഷം ആദ്യം ബന്ദി കൃഷിയായിരുന്നു ചെയ്തത് ഓണാഘോഷത്തിന് സ്കൂളിലെ അത്തമിടാൻ ഈ പൂക്കൾ തന്നെ നമുക്ക് ധാരാളം ലഭിക്കുകയുണ്ടായി . അതിനുശേഷം പച്ചക്കറി കൃഷി തുടങ്ങി 250 ചെടിച്ചട്ടികളിലും പിന്നെ മണ്ണിലും ആയിട്ട് ധാരാളം പച്ചക്കറികൾ ഇപ്പോൾ നട്ടുവരുന്നു . വെണ്ട ,വഴുതന, പച്ചമുളക്, തക്കാളി, മുളക് ,വെള്ളരി, മത്തൻ ,എന്നിവ ഇപ്പോൾ നമ്മൾ കൃഷി ചെയ്യുന്നു . അതോടൊപ്പം തന്നെ മുരിങ്ങ ചെടിയും നട്ടിട്ടുണ്ട് .കുട്ടികൾ വീടുകളിൽ ഉണ്ടാക്കുന്നതും അതോടൊപ്പം തന്നെ സ്കൂളിൽ നിന്ന് ലഭിക്കുന്നതുമായ പച്ചക്കറി ഉൽപ്പന്നങ്ങൾ സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുമ്പോൾ വിഷ രഹിതമായ പച്ചക്കറി കഴിക്കുവാനുള്ള ഒരു അവസരം കുട്ടികൾക്ക് ലഭിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ വർഷത്തെ കുട്ടികളുടെ പ്രവർത്തനമികവിന് 9G ക്ലാസ്സിൽ പഠിക്കുന്ന കുട്ടി കർഷക എന്ന സംസ്ഥാന അവാർഡും ലഭിച്ചു. കൃഷിമന്ത്രിക്ക് ഏറെ പ്രീയപ്പെട്ട അയനശ്രീയും അനുശ്രീയും സ്കൂളിലെ കൃഷി നേതൃത്ത്വം നൽകുന്നു. തികച്ചും ജൈവ രീതിയിലാണ് കൃഷി ചെയ്യുന്നത് 'കഴിഞ്ഞ നാല് വർഷങ്ങളിലായി ഈ പ്രവർത്തനം ചെയ്തു വരുന്നു. ഇതിന് അംഗീകാരമായി ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം ആലപ്പുഴ ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി നടത്തുന്ന A gri fest മത്സരത്തിൽ തുടർച്ചയായി 3 വർഷവും നമ്മുടെ സ്കൂൾ മികച്ച സ്കൂളായി തെരഞ്ഞെടുത്തു . കുട്ടികൾക്ക് നൽകുന്ന പിന്തുണ കണക്കിലെടുത്ത് മികച്ച മെൻ്റർ ആയി അദ്ധ്യാപകനായ വി. രാജുവിനെ കഴിഞ്ഞ മൂന്ന് വർഷവും പുരസ്ക്കാരം നൽകി ആദരിച്ചു.  'കൃഷി തന്നെയാണ് ഞങ്ങളുടെ ലഹരി.
     
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2911092" എന്ന താളിൽനിന്ന് ശേഖരിച്ചത്