"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<nowiki>{{Yearframe/Header}}</nowiki>
 





06:14, 25 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾ പ്രവേശനേത്സവം 2025

(02-06-2025)

നവാഗതർക്ക് കിറ്റ് വിതരണം

സ്കൂൾ പ്രവേശനോത്സവം എസ് എം സി ചെയർമാൻ ബി അബ്ദുൽ റഊഫിൻറെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് പി കെ ഉമ്മർ നിർവഹിച്ചു. മാധ്യമം ദിനപത്രത്തിൻ്റെ വെളിച്ചം പദ്ധതി ഉദ്ഘാടനം ചെയ്തു. നവാഗതർക്കുള്ള കിറ്റ് വിതരണം, പാഠപുസ്തക വിതരണം, യൂണിഫോം വിതരണം എന്നിവയുടെ ഉദ്ഘാടനവും നടന്നു. എം ടി പ്രസിഡണ്ട് ശ്രീമതി താജുന്നീസ, പിടിഎ വൈസ് പ്രസിഡണ്ട്മാരായ എൻ പി അബ്ദുറഹൂഫ്, വി. സജീർ , എസ് എസ് ടി അംഗം അജിഷാൻ, പി കുഞ്ഞിമുഹമ്മദ് എന്ന നാണി , പിടിഎ അംഗങ്ങളായ ഇർഷാദ്, മുഹമ്മദ് ഷാനിൽ, മുൻ അധ്യാപകരായ ജി കെ രമ, എ എൻ നരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീർ കാവുങ്ങൽ നന്ദിയും പറഞ്ഞു.


പരിസ്ഥിതി ദിനം - പുതുനാമ്പ്,സെമിനാർ,മരം നടീൽ, പോസ്റ്റർ

(05-06-2025)

കാർഷിക സെമിനാർ - പുതുനാമ്പ്

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്രിയേറ്റീവ് കോർണർ, സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുതുനാമ്പ് സംഘടിപ്പിച്ചു. കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ ആർ ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ഇതിൻ്റെ ഭാഗമായി ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്നിവയുടെ ക്ലാസും പരിശീലനവും നടന്നു.

ഇക്കോ ഹരിതം ക്ലബിന് കീഴിൽ ക്വിസ് മത്സരം, തണൽ മരം നടീൽ, പോസ്റ്റർ നിർമ്മാണം, കാർഷിക സെമിനാർ എന്നിവ സംഘടിപ്പിച്ചു. കൃഷി ഓഫീസർക്ക് പുറമെ അസി. കൃഷി ഓഫീസർ സജീഷ്, അധ്യാപികമാരായ വി. നസീറ, കെ രമ്യ എന്നിവർ നേതൃത്വം നൽകി.

Mehandi Maestro

പെരുന്നളിനോടനുബന്ധിച്ച് കുട്ടികൾക്കായി മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു. അതോടൊപ്പം ഗുൽസാർ ഉർദു ക്ലബിൻ്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾക്കായി സെൽഫി മത്സരവും സംഘടിപ്പിച്ചു.

ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം

സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപെടുത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ സ്കൂളിൽ സജ്ജീകരിച്ച ക്രിയേറ്റീവ് കോർണർ പ്രവർത്തനമാരാംഭിച്ചു. വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന ബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക, നൈപുണ്യ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിയേറ്റീവ് കോർണറുകൾ സ്ഥാപിക്കുന്നത്.

ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ തെരെഞ്ഞെടുത്ത 300 യു പി സ്കൂളുകളിൽ ആരംഭിക്കുന്ന പദ്ധതിയിൽ മങ്കട ഉപജില്ലയിൽ നിന്നും തെരെഞ്ഞെടുത്ത ഏക വിദ്യാലയമാണ് കൂട്ടിലങ്ങാടി ജി യു പി സ്കൂൾ. ഇലക്ട്രിക്കൽസ്, ഇലക്ട്രോണിക്സ്, വുഡ് വർക്ക്, പ്ലംബിങ്, കൃഷി, ഫാഷൻ ടെക്നോളജി, ഫുഡ് ടെക്നോളജി എന്നിവയിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.

പാഠപദ്ധതിയിൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ തന്നെയാണ് ക്രിയേറ്റീവ് കോർണറിൽ വിഷയാധിഷ്ഠിതമായി വരുന്ന പാഠഭാഗങ്ങളുടെ പ്രാക്ടിക്കൽ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കോർണർ 12-06-2025 വ്യാഴം 11 മണിക്ക് മങ്കട ബി പി സിയായ ശ്രീ. എ പി ബിജു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് പി കെ ഉമ്മർ അധ്യക്ഷനായി. പ്രധാനാധ്യാപകൻ വി. അബ്ദുൽ അസീസ്, എസ് എം സി ചെയർമാൻ റഊഫ് കൂട്ടിലങ്ങാടി, ബി ആർ സി ട്രെയിനർ സി പി ഷാജി, കെ, പി കുഞ്ഞിമുഹമ്മദ്, എ താജുന്നീസ, എൻ പി റഊഫ്, വി സജീർ, കെ പി അജിഷാൻ, ഹസീന എന്നിവർ പ്രസംഗിച്ചു. പരിശീലനത്തിൻ്റെ ഭാഗമായി കുട്ടികൾ വ്യത്യസ്ത ഗണിത രൂപങ്ങളിലുള്ള മേശകൾ നിർമ്മിച്ചു.

ജൂൺ 19 വായനാദിനം

  കൂട്ടിലങ്ങാടി ടൗൺ വാർഡ് മുസ്ലിം ലീഗ് കമ്മറ്റി വായനാദിനത്തിൽ കൂട്ടിലങ്ങാടി ജി.യു.പി.സ്കൂളിലെ പ്രീ പ്രൈമറിയിലെയും ഒന്നാം ക്ലാസിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും ബാല പ്രസിദ്ധീകരണങ്ങളും മറ്റു ക്ലാസുകളിലെ ക്ലാസ് ലൈബ്രറികളിലേക്ക് വിവിധ റഫറൻസ് പുസ്തകങ്ങളും വിതരണം ചെയ്തു.


വാന നിരീക്ഷണ കേന്ദ്രം

ആകാശ വിസ്മയങ്ങളെ വിദ്യാർത്ഥികൾക്ക് അടുത്തറിയാൻ മങ്കട ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കൂട്ടിലങ്ങാടി ജി യു പി സ്കൂളിൽ ആധുനിക സംവിധാനങ്ങളോടെ സ്ഥാപിച്ച വാനിരീക്ഷണ കേന്ദ്രം നാടിനു സമർപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ അഞ്ചുലക്ഷം രൂപ വകയിരുത്തി നൂതന പദ്ധതിയായാണ് വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. മങ്കട ഉപജില്ലയിൽ ഭൂമിശാസ്ത്രപരമായി ഏറെ ഉയർത്തെഴുന്ന സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാലാണ് കൂട്ടിലങ്ങാടി യുപി സ്കൂളിനെ ഇതിനായി തെരഞ്ഞെടുത്തത്. സ്കൂളിൽ കഴിഞ്ഞവർഷം നിർമ്മിച്ച മൂന്ന് നിലകളുള്ള കിഡ്നി കെട്ടിടത്തിന് ഏറ്റവും മുകളിലാണ് കേന്ദ്രത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്. ജില്ലയിലെ മൂന്നാമത്തേതും മങ്കടവ് ജില്ലയിലെ ആദ്യത്തേതും ആണ് ഈ കേന്ദ്രം.

ബ്ലോക്ക് പരിധിയിലെ മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികൾ അധ്യാപകർ വിവിധ പഞ്ചായത്തുകളിലെ ശാസ്ത്ര ഗവേഷണ വിദ്യാർത്ഥികൾ എന്നിവർക്ക് ഉപകാരപ്രദമാകുന്നതാണ് കേന്ദ്രം. ഡിജിറ്റൽ ഇൻ്ററാക്റ്റീവ് പാനൽ, വാനനിരീക്ഷണവുമായി ബന്ധപ്പെട്ട ചുമർചിത്രങ്ങൾ ആരുള്ള ക്ലാസ് റൂം എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഈ രംഗത്തെ പ്രഗൽഭരായ മനോജ് കോട്ടക്കൽ ഇല്യാസ് പെരുമ്പലം നാസർ വള്ളിക്കാപറ്റ കുഞ്ഞുമുഹമ്മദ് പനങ്ങാങ്ങര മറ്റു ശാസ്ത്ര അധ്യാപകരുടെ സഹായത്തോടെയാണ് പണികൾ പൂർത്തിയാക്കിയത്.  കേന്ദ്രം 05-07-2025 ശനിയാഴ്ച കാലത്ത് 11 മണിക്ക് മഞ്ഞളാംകുഴി അലി എം.എൽ.എ  ഉദ്ഘാടനം ചെയ്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി അബ്ദുൽ കരീം അധ്യക്ഷനായി. ഉപജില്ലയിലെ ശാസ്ത്ര അധ്യാപകർ, ടിടിഐ വിദ്യാർത്ഥികൾ, സയൻസ് ക്ലബ് അംഗങ്ങൾ എന്നിവർക്കായി സംഘടിപ്പിച്ച ശാസ്ത്ര സെമിനാറിന് മനോജ് കോട്ടക്കൽ നേതൃത്വം നൽകി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം