"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:


== '''സ്വാതന്ത്ര്യ  ദിനാഘോഷം  (15.8.2025)''' ==
== '''സ്വാതന്ത്ര്യ  ദിനാഘോഷം  (15.8.2025)''' ==
[[പ്രമാണം:12244 503.jpg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:12244 504.jpg|ലഘുചിത്രം|150x150ബിന്ദു]]
ഗവൺമെന്റ് യുപി സ്കൂൾ പുല്ലൂരിൽ   എഴുപത്തി ഒൻപതാം  സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി, മദർ പി. ടി. എ.പ്രസിഡന്റ് ശ്രീമതി നിഷ.കെ തുടങ്ങി പി.ടി.എ, എം പി ടി എ , എസ് എം സി അംഗങ്ങളും  സന്നിഹിതരായിരുന്നു. ദേശീയത തുളുമ്പുന്ന ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള  നൃത്തശില്പം ,ദേശഭക്തിഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക്  പായസ വിതരണം ഉണ്ടായിരുന്നു.കൂടാതെ  ഓരോ ക്ലാസ്സിൽ നിന്നും മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് (2024-25) ,LSS ,USS വിജയികൾക്കുള്ള അവാർഡ് വിതരണവും നടന്നു..ബ്രദേർസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു .പി. വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി..
ഗവൺമെന്റ് യുപി സ്കൂൾ പുല്ലൂരിൽ   എഴുപത്തി ഒൻപതാം  സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി, മദർ പി. ടി. എ.പ്രസിഡന്റ് ശ്രീമതി നിഷ.കെ തുടങ്ങി പി.ടി.എ, എം പി ടി എ , എസ് എം സി അംഗങ്ങളും  സന്നിഹിതരായിരുന്നു. ദേശീയത തുളുമ്പുന്ന ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള  നൃത്തശില്പം ,ദേശഭക്തിഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക്  പായസ വിതരണം ഉണ്ടായിരുന്നു.കൂടാതെ  ഓരോ ക്ലാസ്സിൽ നിന്നും മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് (2024-25) ,LSS ,USS വിജയികൾക്കുള്ള അവാർഡ് വിതരണവും നടന്നു..ബ്രദേർസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു .പി. വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി..



12:39, 11 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം (2.6.2025)

പുല്ലൂർ ഗവൺമെൻറ് യു.പി.സ്കൂളിൽ പ്രവേശനോത്സവം നിറപ്പകിട്ടാർന്ന രീതിയിൽ സംഘടിപ്പിച്ചു. ജൂൺ രണ്ടിന് രാവിലെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.പി.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ശ്രീ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ഷീബ, ശ്രീമതി. പ്രീതി എന്നിവരും എസ്.എം. സി.ചെയർമാൻ ശ്രീ. ഷാജി.എ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. നിഷ കൊടവലം,ശ്രീ. കൃഷ്ണൻ (എകെജി ക്ലബ്ബ്)  ശ്രീ.നാരായണൻ (മഹാത്മ പുരുഷസഹായ സംഘം), ശ്രീമതി ശൈലജ പി.വി. (സീനിയർ അസിസ്റ്റൻറ്) എന്നിവരും ആശംസകൾ നേർന്നു. പുല്ലൂർ സ്കൂൾ പിടിഎ കമ്മിറ്റി, ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു), അഡ്വക്കേറ്റ് പള്ളയിൽ കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയം, സംസ്കൃതി ക്ലബ് പുല്ലൂർ, പ്രിയദർശിനി ആർട്സ് ക്ലബ്ബ് പുല്ലൂർ, എ.കെ.ജി. ക്ലബ്ബ് പുല്ലൂർ, യുവശക്തി ക്ലബ്ബ് കേളോത്ത്, ഇ.എം.എസ്. സ്മാരക ക്ലബ്ബ് ഉദയനഗർ, ചെഗുവേര ക്ലബ്ബ് എടമുണ്ട, സംഗമം ക്ലബ്ബ് കൊടവലം, ഫ്രണ്ട്സ് ക്ലബ്ബ് ഉദയനഗർ, മഹാത്മ പുരുഷ സഹായ സംഘം പുളിക്കാൽ, കലാകായിക സമിതി തടത്തിൽ,  രാജീവ്ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എടമുണ്ട, യുവധാര ക്ലബ്ബ് പൊള്ളക്കട എന്നീ ക്ലബ്ബുകളും സന്നദ്ധ സംഘടനകളും പഠനോപകരണങ്ങൾ സ്പോൺസർ ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ജനാർദ്ദനൻ.പി സ്വാഗതവും, എസ്. ആർ. ജി. കൺവീനർ ശ്രീമതി ശ്രീന.ടി.ഇ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണം ചെയ്തു.

ജൂൺ 5-പരിസ്ഥിതിദിനം(5-6-2025)

പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു .പിടിഎ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ പ്രത്യേക അസംബ്ലി ചേർന്നു .നാട്ടു വൃക്ഷത്തൈകൾ നടുകയും അടുക്കളത്തോട്ട നിർമ്മാണത്തിന് തുടക്കം കുറിക്കുകയും ചെയ്തു.എൽപി ,യുപി വിഭാഗം കുട്ടികൾക്ക് ക്വിസ് മത്സരവും നടത്തി.

ക്ലാസ് പി.ടി.എ(13-06-2025)

സ്കൂൾ തുറന്നതിനു ശേഷമുള്ള ആദ്യ ക്ലാസ് പിടിഎ യോഗവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ  ക്ലാസും 13-6-2025 വരെ വിവിധ ക്ലാസുകളിൽ സംഘടിപ്പിച്ചു.

പേവിഷബാധബോധവത്കരണ ക്ലാസ്സ് (30-06-2025)

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പേപ്പട്ടി വിഷബാധയെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാലയത്തിലേക്ക് പോകുമ്പോഴും തിരിച്ചും നടക്കുന്ന വഴികളിൽ അപകടം വരുന്നതെങ്ങനെയെന്നും, തെരുവുനായകളും മറ്റു ജീവികളും മുഖാന്തരം പേവിഷം ഏറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ എങ്ങനെയാണെന്നും വ്യക്തമായി പറഞ്ഞുകൊടുത്തു .വളർത്തുമൃഗങ്ങളിൽ നിന്നും പേവിഷം ഏൽക്കാം ,അതിനാൽ ഏതുവിധത്തിലാണ് അവയോട് പെരുമാറേണ്ടത് എന്നും രക്ഷാമാർഗ്ഗങ്ങളും ചികിത്സയും വിശദീകരിച്ചു

ജൂൺ 19 വായനാദിനം(19-6-2025 TO 18-7-25)

വായനാദിനം പ്രത്യേക അസംബ്ലി ചേർന്നു . കുമാരി നന്ദന എം  വായനാദിന പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കവി ശ്രീ ദിവാകരൻ വിഷ്ണുമംഗലം നിർവഹിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ കവിത കോയക്കട്ട ആസ്പദമാക്കി 5 , 6 ക്ലാസുകളിലെ കുട്ടികൾക്ക് ആസ്വാദന സദസ്സ് നടത്തി.

സമഗ്ര വിദ്യാലയ ആരോഗ്യ പദ്ധതി(4.7.2025)

പുല്ലൂർ പെരിയാർ പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സമഗ്ര വിദ്യാലയ ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പ്രഥമ ശുശ്രൂഷ പെട്ടി വിതരണം ചെയ്തു. കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു അഞ്ചാം ക്ലാസ് കുട്ടികളുടെ ബിഎംഐ പരിശോധനയും നടന്നു.

ദേശാഭിമാനി പത്ര വിതരണം (10.07.2025)

പുല്ലൂർ അഗ്രികൾച്ചറൽ സൊസൈറ്റി സ്കൂളിൽ സ്പോൺസർ ചെയ്ത ദേശാഭിമാനി പത്രത്തിന്റെ വിതരണം നടന്നു.ബാങ്ക് പ്രസിഡന്റ് എ കൃഷ്ണൻ , സെക്രട്ടറി മനോജ്, എസ്.എം.സി ചെയർമാൻ ശ്രീ ഷാജി.എ, വൈസ് പ്രസിഡണ്ട് സുനിൽകുമാർ , PTA അംഗങ്ങൾ എന്നിവ സംബന്ധിച്ചു.

ചാന്ദ്രദിനം (21.7.2025)

ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലായ് 21 നു  വിവിധ പരിപാടികൾ   സംഘടിപ്പിച്ചു.  ബഹിരാകാശത്തിലെ കൗതുകങ്ങൾ, ചന്ദ്രനെ തേടി എന്നീ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചു... ക്ലാസ് തലത്തിലും ,  സ്കൂൾതലത്തിലും ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. കൂടാതെ ചാന്ദ്രദിന പതിപ്പ് , ചുമർപത്രിക , പാനൽ പ്രദ‌ർശനം എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. അസംബ്ലിയും ഉണ്ടായിരുന്നു.

അധ്യാപക രക്ഷാകർത്തൃസമിതി ജനറൽബോഡി യോഗം (26-07-2025)

ഈ വർഷത്തെ അധ്യാപക-രക്ഷാകർതൃ സമിതി ജനറൽബോഡിയോഗം 126-07-25 ന് ഉച്ചയ്ക്ക് 1 30ന് പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി അധ്യക്ഷതയിൽ നടന്നു. .എസ് . എം.സി ചെയർമാൻ ,മദർ പി.ടി.എ പ്രസിഡണ്ട്, തുടങ്ങിയവർ സന്നിഹിതരായിരുന്നു .ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ശൈലജ  ടീച്ചർ റിപ്പോർട്ട് അവതരണം നടത്തി .സ്റ്റാഫ് സെക്രട്ടറി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.പുതിയ പി ടി എ    പ്രസിഡന്റായി ശ്രീ .ബാലകൃഷ്ണൻ.പി യെയും എം പി ടി എ  പ്രസിഡന്റായി നിഷ.കെ യെയും തിരഞ്ഞെടുത്തു.

വാങ്ങയം ഭാഷാ പ്രതിഭ നിർണയ പരീക്ഷ (29-07-2025)

ജൂലൈ 29 ഭാഷാപ്രതിഭ നിർണയ പരീക്ഷയായ വാങ്മയം പരീക്ഷ ജൂലൈ 29 ചൊവ്വാഴ്ച നടത്തുകയുണ്ടായി .പരീക്ഷയിൽ 7Bയിലെ  ശിവകീർത്തന, സന അജയ് എന്നിവരെ സ്കൂൾതലത്തിൽ തിരഞ്ഞെടുത്തു .യു.പി വിഭാഗത്തീലെ മുഴുവൻ കുട്ടികളും പരീക്ഷയിൽ പങ്കെടുത്തു. എൽ പി വിഭാഗത്തിൽനിന്ന് സബ്ജില്ലാതലത്തിലേക്ക് നാലാം തരം ബി ഡിവിഷനിലെ നിവേദ്യ രാഘവൻ തൻവിയ, ദേവ്ന കൃഷണൻ എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.

സ്വദേശ് മെഗാ ക്വിസ് ( 30-07-2025 )

അധ്യാപക സംഘടനയായ കെപിഎസ്ടി എ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ്സിൽ സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുത്തു. വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു മത്സരത്തിൽ എൽ പി വിഭാഗവും യുപി വിഭാഗവും ഉൾപ്പെടെ സ്കൂൾതലത്തിൽ വിജയികളെ തിരഞ്ഞെടുത്തു.LP വിഭാഗം വിജയികളായി ദേവ്ന കൃഷണൻ, അൻവിക.പി.വി എന്നീ കുട്ടികളും യുപി വിഭാഗം വിജയികളായി ആനന്ദ് , ശിവകീർത്തനഎന്നീ കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു.

പ്രേംചന്ദ് ജയന്തി ( 31-07-2025)

പ്രേംചന്ദ് ജയന്തിയോട് അനുബന്ധിച്ച് പ്രത്യേക ഹിന്ദി അസംബ്ലിയും അനുസ്മരണവും സംഘടിപ്പിച്ചു .രശ്മി ടീച്ചർ വിഷയത്തെ കുറിച്ച് സംസാരിച്ചു .

ബോധവത്കരണ ക്ലാസ്(1-08-2025)

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട്  ഫയർ ആൻഡ് റെസ്ക്യൂ ടീം കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി.

വാക്‌സിനേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.(7-08-2025)

യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ  പ്രോഗ്രാമിന്റെ ഭാഗമായി പെരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 5th ക്ലാസ്സിലെ കുട്ടികൾക്ക് TD വാക്‌സിൻ നൽകി .

ഫ്രീഡം ക്വിസ് (7-08-2025)

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ പി യു പിവിദ്യാർഥികൾക്കായി ഫ്രീഡം ക്വിസ് സംഘടിപ്പിച്ചു.യുപി വിഭാഗത്തിൽ ആനന്ദ് ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ അൻവിക.പി.വി ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

ക്ലാസ് പി.ടി.എ(8-08-2025)

1 മുതൽ 7 വരെ ക്ലാസ്സുകളിലായി ക്ലാസ് പിടിഎ യോഗം വിവിധ ക്ലാസുകളിൽ ആയി സംഘടിപ്പിച്ചു. .ഭൂരിഭാഗം രക്ഷിതാക്കളും യോഗത്തിൽ സംബന്ധിച്ചു.

ഹിരോഷിമ നാഗസാക്കി ദിനം(11-08-2025)

ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു .പ്രത്യേക അസംബ്ലിയിൽ ഹെഡ് മാസ്റ്റർ  സംസാരിച്ചു. കുടാതെ വിവിധ ക്ലാസ്സുകളിലെ കുട്ടികൾ വിഷയത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി യുദ്ധത്തിന്റെ ഭീകരത മനസ്സിലാക്കുകയും ലോകസമാധാനത്തിന്റെ പ്രസക്തി വിളിച്ചു ചേർക്കുകയും ആയിരുന്നു പരിപാടിയുടെ ഉദ്ദേശം. വിദ്യാർത്ഥികൾ സമാധാന സന്ദേശങ്ങൾ അടങ്ങുന്ന പോസ്റ്ററും പ്രസംഗവും അവതരിപ്പിച്ചു. അധ്യാപകരുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി നടന്നു.

സ്കൂൾ സ്കെലിങ് പ്രോഗ്രാം (13-08-2025)

ജില്ലാ വനിതാ ശിശു വികസന സമിതിയുടെ നേതൃത്വത്തിൽ ആറാം ക്ലാസ്സിലെ കുട്ടികൾക്കായി യു .ഹ. സ്കൂൾ നടത്തി.

ഗണിതം ലളിതം (13-08-2025)

MLL കുട്ടികൾക്ക് രവീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഗണിത പരിപോഷണ പരിപാടിയായ ഗണിതം ലളിതം ക്ലാസ് നടത്തി.

സ്വാതന്ത്ര്യ  ദിനാഘോഷം (15.8.2025)

ഗവൺമെന്റ് യുപി സ്കൂൾ പുല്ലൂരിൽ  എഴുപത്തി ഒൻപതാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ശ്രീ .ബാലകൃഷ്ണൻ.പി, മദർ പി. ടി. എ.പ്രസിഡന്റ് ശ്രീമതി നിഷ.കെ തുടങ്ങി പി.ടി.എ, എം പി ടി എ , എസ് എം സി അംഗങ്ങളും സന്നിഹിതരായിരുന്നു. ദേശീയത തുളുമ്പുന്ന ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള നൃത്തശില്പം ,ദേശഭക്തിഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക്  പായസ വിതരണം ഉണ്ടായിരുന്നു.കൂടാതെ ഓരോ ക്ലാസ്സിൽ നിന്നും മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് (2024-25) ,LSS ,USS വിജയികൾക്കുള്ള അവാർഡ് വിതരണവും നടന്നു..ബ്രദേർസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യു .പി. വിഭാഗം കുട്ടികൾക്കായി ക്വിസ് മത്സരം നടത്തി..

പഠനയാത്ര(23-08-2025)

ഏഴാം ക്ലാസിലെ 'വിളയ് ക്കാം നൂറുമേനി "പാഠഭാഗവുമായി ബന്ധപ്പെട്ട് മുഴുവൻ കുട്ടികളുമായി പടന്നക്കാട് കാർഷിക കോളേജിൽ സന്ദർശനം നടത്തി.

ഓണോത്സവം സർഗ്ഗസംഗമം(29-08-2025)

ഓണാഘോഷം- വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഓണോത്സവം സർഗ്ഗസംഗമം വിപുലമായി ആഘോഷിച്ചു .ഏഴു കൂട്ടങ്ങളിലായി പരിപാടി നടന്നു മുഖ്യാതിഥികളായി അജയ് പ്രസീത്( സംവിധായകൻ ), ഡോക്ടർ സോനാഭാസ്കർ , ശ്രീ ബാലഗോപാലൻ കാഞ്ഞങ്ങാട് (കവി), അശ്വിൻ ചന്ദ്രൻ (കഥാകൃത്ത് ), രാം ഗോകുൽ (ആർട്ടിസ്റ്റ് ), അഭിനവ് ( എസ് എൻ ഐടിഐ പടന്നക്കാട് ), ശ്രീമതി സ്വപ്ന കൊടവലം, ശ്രീ ജയചന്ദ്രൻ (നാടക പ്രവർത്തകൻ ) തുടങ്ങിയവർ ഓരോ കൂട്ടങ്ങൾക്ക് നേതൃത്വം നൽകി .കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു .പിടിഎ /സ്റ്റാഫ് വക ഓണസദ്യ ഒരുക്കി.

മലയാള മനോരമ പത്ര വിതരണം(29-08-2025)

മലയാള മനോരമ വായനക്കളരിയുടെ ഭാഗമായി പത്രങ്ങൾ സ്കൂളിലേക്ക് നൽകുന്നത്തിന്റെ ഉത്ഘാടനം നടന്നു.

സ്കൂൾ കായികമേള(12-09-2025)

പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂൾ ഈ വർഷത്തെ സ്കൂൾ കായിക മേള 2025 -സെപ്റ്റംബർ 11,12  തീയ്യതികളിലായി നടന്നു. സബ്ജില്ലാ കലോത്സവത്തിൻ്റെ പ്രൗഢിയോടെ ആവേശകരമായി   നടത്തിയ സ്കൂൾ കായികമേളയുടെ ഔപചാരികമായ ഫ്ലാഗ് ഓഫ് വാർഡ് മെമ്പർ ശ്രീ എം വി നാരായണൻ നിർവ്വഹിച്ചു. PTA പ്രസിഡന്റ് ശ്രീ പി ബാലകൃഷ്ണൻ  അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ .ജനാർദ്ദനൻ മാസ്റ്റർ  സ്കൂൾ കായികമേളയുടെ പതാക ഉയർത്തി. തുടർന്നു നടന്ന കായിക മത്സരങ്ങളിൽ 44 ഇനങ്ങളിലായി 300-ൽ അധികം കായിക താരങ്ങൾ മാറ്റുരച്ചു. Staff കമ്മറ്റി, PTA /MPTA /വികസന സമിതി / രക്ഷിതാക്കൾ എന്നിങ്ങനെ എല്ലാവരിൽ നിന്നും  നല്ല സഹകരണമാണ് ലഭിച്ചത്.   "പി.ടിഎ, മദർ പി.ടിഎ, എസ്.എം.സി , സ്റ്റാഫ് അംഗങ്ങൾചേർന്ന് വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും നൽകി. ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു സ്‌ക്വാഡ്കളിലായിട്ടായിരുന്നു മത്സരം നടന്നത് ..കുട്ടികൾ വളരെ ആവേശത്തോടെയും സ്പോർട്സ്മാൻ  സ്പിരിറ്റോടു കൂടിയും മത്സരത്തിൽ കഴിവ് തെളിയിച്ചു.

അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം(16-09-2025)

അക്ഷരമുറ്റം ക്വിസ് (KSTA)സ്കൂൾ തല മത്സരം സെപ്റ്റംബർ 16 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സംഘടിപ്പിച്ചു. എൽ പി,യുപിവിഭാഗങ്ങളിലായി നിരവധി കുട്ടികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. യുപി വിഭാഗത്തിൽ ആയുഷ് ടി വി ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ ദേവന  കൃഷ്ണൻ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

സ്കൂൾ ശാസ്ത്രമേള(20-9-25)

സ്കൂൾ ശാസ്ത്രോത്സവം സെപ്റ്റംബർ 20 ന് സംഘടിപ്പിച്ചു .ശാസ്ത്രോത്സവ മാന്വൽ പ്രകാരം ശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഗണിത ശാസ്ത്ര, ഐ ടി ,പ്രവർത്തിപരിചയ മേളകളാണ് നടന്നത്.ഏകദേശം 100  ഓളം കുട്ടികൾ വിവിധ മേളകളിലായി പങ്കെടുത്തു.ഓരോ കുട്ടിയും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധിച്ചു.തത്സമയ മത്സരത്തിനുശേഷം കുട്ടികൾക്ക് അവ കാണുന്നതിന് പ്രദർശനവും സംഘടിപ്പിച്ചു.

ഉപജില്ലാ ശാസ്ത്ര ക്വിസ്  (23-09-25)

സ്കൂൾ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട ശാസ്ത്ര ക്വിസ് മത്സരത്തിൽ LP വിഭാഗത്തിൽ ദേവ്ന കൃഷണൻ, അൻവിക.പി.വി എന്നീ കുട്ടികൾ രണ്ടാം സ്ഥാനം നേടി

അറിവുത്സവം ക്വിസ് ( 24-09-2025)

അധ്യാപക സംഘടനയായ AKSTUസംഘടിപ്പിച്ച ക്വിസ്സിൽ സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുത്തു. വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു മത്സരത്തിൽ എൽ പി വിഭാഗവും യുപി വിഭാഗവും ഉൾപ്പെടെ സ്കൂൾതലത്തിൽ വിജയികളെ തിരഞ്ഞെടുത്തു.LP വിഭാഗം വിജയികളായി ദേവ്ന കൃഷണൻ, ശ്രീനന്ദ് എന്നീ കുട്ടികളും യുപി വിഭാഗം വിജയികളായി ശ്രീലക്ഷ്മി, നിയബിജൂ എന്നീ കുട്ടികളും തിരഞ്ഞെടുക്കപ്പെട്ടു.

സ്കൂൾകലോത്സവം(26-09-25,27-09-25)

ഈ വർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ 26,27.. തീയതി സ്കൂളിൽ വെച്ച് നടന്നു  ശ്രീ രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. വിവിധയിനങ്ങളിലായി 2 വേദികളിൽ നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.. സ്കൂൾ പ്രധാനാധ്യാപകൻ ജനാർദ്ദനൻ മാസ്റ്റർ സ്വാഗതം ചെയ്ത ചടങ്ങിൽ കലോത്സവ കമ്മിറ്റി കൺവീനർ ശ്രീമതി രശ്മി വി. വി.നന്ദി അറിയിച്ചു...ബ്ലൂ,ഗ്രീൻ റെഡ്,യെല്ലോ എന്നീ നാലു ഹൗസുകളിലായിട്ടായിരുന്നു മത്സരം നടന്നത്.

ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ്  (26-09-25)

സ്കൂൾ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ LP വിഭാഗത്തിൽ ശ്രീനന്ദ് മൂന്നാം സ്ഥാനം നേടി

അക്ഷരമുറ്റം ഉപജില്ല തല മത്സരം(27-09-25)

അക്ഷരമുറ്റം ക്വിസ് ഉപജില്ല തല മത്സരത്തിൽ എൽ പി വിഭാഗത്തിൽ പുല്ലൂർ ഗവർമെൻ്റ് യു.പി. സ്കൂൾ വിദ്യാർത്ഥി ദേവന  കൃഷ്ണൻ ഒന്നാം സ്ഥാനനം കരസ്ഥമാക്കി.

ഗാന്ധിജയന്തി ആഘോഷം(2.10.2025)

ഗാന്ധിജയന്തി ദിനാഘോഷവുമായി ബന്ധപ്പെട്ട് രാവിലെ 9.30 നു സ്കൂൾ അസംബ്ലി ചേർന്നു അധ്യാപകരും വിദ്യാർത്ഥികളും അതിൽ പങ്കെടുത്തു.ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.മഹാത്മജി അനുസ്മരണംനടത്തി തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.പി.ടി.എ പ്രതിനിധികളും സന്നിഹിതരായിരുന്നു. മുഖ്യമന്ത്രിയുടെ ഗാന്ധിജയന്തി സന്ദേശം വായിച്ചു.

സബ്ജില്ലാ കായികമേള (8-10-25 TO 10-10-25)

ഉദയനഗർ ഹൈസ്കൂൾളിൽ നടന്ന ബേക്കൽ ഉപജില്ല കായികമേളയിൽ യുപി , എൽപി കിഡ്ഡീസ് ചാമ്പ്യൻഷിപ്പ് നേടി. യു പി കിഡ്ഡീസ് മികച്ച താരമായി ആറാം ക്ലാസിലെ അമർനാഥിനെ തിരഞ്ഞെടുത്തു. വിവിധ വിഭാഗങ്ങളിലായി മൂന്ന് കുട്ടികൾ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.പ്രത്യേക അസംബ്ലി ചേർന്ന് സബ്ജില്ലാ കായികമേളയിൽ വിജയം നേടിയ മുഴുവൻ കുട്ടികളെയും അഭിനന്ദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു

പ്രത്യേക അസംബ്ലി (13-10-25)

അമീബിക് മസ്തിഷ്കജ്വരം പലസ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. രോഗത്തെക്കുറിച്ചും രോഗ കാരണങ്ങളെക്കുറിച്ചും എങ്ങനെയാണ് രോഗം വരുന്നത് എന്നതിനെക്കുറിച്ചും വളരെ വിശദമായി ഹെഡ്മാസ്റ്റർ വിശദീകരിച്ചു പ്രത്യേക അസംബ്ലി ചേർന്ന് സർക്കാറിന്റെ സന്ദേശം വായിച്ചു.

സബ്ജില്ലാ ശാസ്ത്രമേള(14-10-25)

സയൻസ് ഫെയറിൽ യുപി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം നേടി. വിവിധ മത്സരങ്ങളിലായി കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഐടി വിഭാഗത്തിൽ മലയാളം ടൈപ്പിങ്ങിൽ രണ്ടാം സ്ഥാനവും, ഗണിതശാസ്ത്രമേളയിൽ ജ്യോമട്രിക്കൽ പാറ്റേൺ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.

ലോക കൈ കഴുകൽ ദിനം (15-10-2025)

പ്രത്യേക അസംബ്ലി ചേർന്നു. കഴുകൽ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ കുട്ടികൾക്ക് ക്ലാസ് നൽകി. ഇന്നത്തെ കാലഘട്ടത്തിൽ വിവിധതരം രോഗങ്ങൾ വരുന്നതിനെക്കുറിച്ചും കൈകഴുകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും വിശദമായ ക്ലാസ് എടുത്തു.

ലോക ഭക്ഷ്യ ദിനം(16-10-2025)

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ പി ബാലകൃഷ്ണൻ മേള ഉദ്ഘാടനം ചെയ്തു. കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന വിവിധതരം ഭക്ഷ്യവസ്തുക്കൾ മേളയിൽ പ്രദർശിപ്പിച്ചു. ചെറുധാ ന്യങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു.

സബ്ജില്ലാ കലോത്സവം(29-10-2025 TO 1-11-2025)

ഗവൺമെന്റ് ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ ബേക്കലിൽ വച്ച് നടന്ന സബ്ജില്ലാ കലോത്സവത്തിൽ നമ്മുടെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി. പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും   A ഗ്രേഡ് നേടി യുപി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി . എൽ പി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.തിരുവാതിര ,സംഘഗാനം ,ശാസ്ത്രീയ സംഗീതം, ലളിതഗാനം എന്നീ നാല് ഇനങ്ങളിലായി ജില്ലാതലത്തിലേക്ക് യോഗ്യത നേടി.പ്രത്യേക അസംബ്ലി ചേർന്ന് സബ്ജില്ലാ കലോത്സവത്തിൽ വിജയം നേടിയ മുഴുവൻ കുട്ടികളെയും അഭിനന്ദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു

ഏകതാദിനം (31-10-2025)

സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനം പ്രത്യേക അസംബ്ലി ചേർന്ന് ഐക്യ ദിന പ്രതിജ്ഞ എടുത്തു.