"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
20:32, 22 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഒക്ടോബർ→2024 - 27 വർഷത്തെ ലിറ്റിൽ കൈറ്റ് ബാച്ച് കുട്ടികൾ
No edit summary |
|||
| വരി 403: | വരി 403: | ||
|9526325230 | |9526325230 | ||
|} | |} | ||
== '''ലഹരി വിരുദ്ധ ബോധവൽകരണം''' == | |||
ലഹരി മദ്യവും മയക്കുമരുന്നുകളും വിദ്യാർത്ഥികളുടെ ആരോഗ്യത്തേയും ഭാവിയേയും നിർണയിക്കുന്ന വലിയൊരു സാമൂഹിക പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. അതിനാൽ, വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരികളുടെ ദോഷങ്ങളെക്കുറിച്ച് ബോധം നൽകുന്നത് ഏറ്റവും അത്യാവശ്യമാണ്. ലിറ്റിൽ കൈറ്റ് കുട്ടികളുടെ സഹകരണത്തോടെ ഞങ്ങളുടെ സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ നടന്ന ഈ പരിപാടിയിൽ ഡോക്ടർമാർ, പോലീസ് ഉദ്യോഗസ്ഥർ, സാമീഹ്യപ്രവർത്തകർ എന്നിവർ സംസാരിച്ചു. ലഹരികളുടെ ശാരീരികവും മാനസികവുമായ ദോഷങ്ങൾ, സമൂഹത്തിനുള്ള ദുരിതം, നിയമപരമായ ദണ്ഡങ്ങൾ തുടങ്ങിയവയെക്കുറിച്ച് അവരാണ് വിശദീകരിച്ചത്.. "ലഹരി നിന്നെ ഇല്ലായ്മ ആക്കും" എന്ന സന്ദേശം പലരുടെയും മനസ്സിൽ തങ്ങിപ്പോയത് ശ്രദ്ധേയമായിരുന്നു. ഇത്തരത്തിലുള്ള ബോധവൽകരണ പരിപാടികൾ വിദ്യാർത്ഥികളിൽ നല്ല മുന്നറിയിപ്പും കരുത്തും നൽകുന്നു. ലഹരിമുക്ത സമൂഹം സാക്ഷാത്കരിക്കാൻ ഇത്തരം ശ്രമങ്ങൾ അത്യന്താപേക്ഷിതമാണ്. നാം എല്ലാവരും ചേർന്ന് ലഹരിക്കെതിരെ ഒരു സംയുക്ത പോരാട്ടം നടത്തിയാൽ മാത്രമേ നമ്മുടെ ഭാവികരങ്ങൾ സുരക്ഷിതമാകു. | |||
* | |||
* | |||
* | |||
== സ്കുൾ പാർലമെന്റ് ഇലക്ഷൻ - 2025 == | |||
2025 ആഗസ്റ്റ് 14 : സ്കുൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിദ്യാർത്ഥികളിൽ നേതൃത്വഗുണം, ഉത്തരവാദിത്തബോധം, ജനാധിപത്യ മൂല്യങ്ങൾ എന്നിവ വളർത്തുന്ന ഒരു പ്രധാന പരിപാടിയാണ്. തിരഞ്ഞെടുപ്പ് ദിവസം വിദ്യാർത്ഥികൾ സ്ഥാനാർത്ഥികളെ കുറിച്ച് കേട്ടു മനസ്സിലാക്കുകയും, വോട്ടിംഗ് വഴി തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞടുക്കുകയും ചെയ്യും. പ്രിസൈഡിങ്ങ് ഓഫീസർ , പോളിങ്ങ് ഓഫീസർമാർ തുടങ്ങി ഒരു യഥാർത്ഥ ഇലക്ഷനുള്ള എല്ലാ അധികാരികളുടെയും ചുമതലകൾ പൂർണ്ണമായും കുട്ടികൾ തന്നെ വഹിച്ചു കൊണ്ട് സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു. ഓരോ ക്ലാസിലെയും വിദ്യാർത്ഥികളുടെ പേരുകൾ ഉൾപ്പെടുത്തിയ വോട്ടർ പട്ടിക തയ്യാറാക്കിയിരുന്നു. ഓഡിറ്റോറിയത്തിൽ ക്രമീകരിച്ച 3 ബൂത്തുകളിലായാണ് വിദ്യാർത്ഥികൾ അവരുടെ സമ്മതിദാനം നിർവഹിച്ചത്. പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിൽ പോളിംഗ് ഓഫീസർമാർ ബൂത്ത് ക്രമീകരിക്കുകയും ചെയ്തു. | |||
വോട്ടർ പട്ടികയിലെ പേര് വായിച്ച് വോട്ടർ കൊണ്ടുവരുന്ന സ്ലിപ്പ് പരിശോധിച്ച് രേഖപ്പെടുത്തി, കയ്യിൽ മഷി പുരട്ടിയതിനു ശേഷം വോട്ടിംഗ് കമ്പാർട്ട്മെന്റിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ഷൻ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറിലാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് പൂർത്തിയായതിനുശേഷം കൗണ്ടിംഗ് ഏജന്റ്, സ്ഥാനാർത്ഥികൾ, ക്ലാസ്സ് ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ ഫല പ്രഖ്യാപനം നടത്തി. തുടർന്ന് പ്രധാന അദ്ധ്യാപിക ശ്രീമതി ബീന റ്റി രാജന്റെ സാന്നിധ്യത്തിൽ സ്കൂൾ പാർലമെൻറ് കൂടുകയും സ്കൂൾ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. | |||
മുഖ്യ ഭരണാധികാരിയും ലിറ്റിൽ കൈറ്റ് മാസ്റ്ററുമായ ശ്രീ നന്ദു സി ബാബു, ഔപചാരികമായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഫലം പ്രഖ്യാപിച്ചു. | |||
യഥാർത്ഥ രീതിയിലുള്ള ഇലക്ഷനും ഇലക്ട്രോണിക്ക് വോട്ടിങ്ങ് മെഷീന്റെ പ്രവർത്തനവും കുട്ടികൾക്ക് ഇതുവഴി അറിയാൻ സാധിച്ചു. ജനാധിപത്യരീതിയിൽ വോട്ടെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഈ തെരഞ്ഞെടുപ്പ് സഹായകമായി . സ്കൂളിലെ ലിറ്റിൽ കൈറ്റ് കട്ടികൾ ഇലക്ഷന് വേണ്ടി വിവിധ മേഖലകളിൽ വ്യാപൃതരായിരുന്നു | |||
* | |||
* | |||
* | |||
----[[എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/പ്രവർത്തനങ്ങൾ/2025-26/ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾ കാണുന്നതിന്]] | |||