"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25068 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
25068 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 305: വരി 305:

ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ SPC യുടെ നേതൃത്വത്തിൽ ഈ വർഷവും  ഭക്ഷ്യകിറ്റ് വിതരണം നടത്തി. ഒരാഴ്ച മുൻപ് മുതൽ തന്നെ സ്കൂൾ ഓഫീസിനു മുൻപിൽ സ്ഥാപിച്ച ബോക്സിൽ കുട്ടികൾ ഉത്സാഹത്തോടെ തന്നെ ഭക്ഷ്യ വസ്തുക്കൾ നിറച്ചു തുടങ്ങി. അതോടൊപ്പം ക്ലാസ്സ്‌ അധ്യാപകർ അർഹരായവരുടെ ലിസ്റ്റ് തയ്യാറാക്കി. ഏകദേശം 64 കുടുംബങ്ങൾക്ക് ഓണം ആഘോഷിക്കുന്നതിനുള്ള കിറ്റ് വിതരണം ചെയ്യാൻ കഴിഞ്ഞു. എല്ലാ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും സ്നേഹവും സഹകരണവും കാരണമാണ് ഈ നല്ല ഉദ്യമം എല്ലാ വർഷവും തുടരാൻ സാധിക്കുന്നത്. അതോടൊപ്പം ഇത്രയും കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ എല്ലാ കുടുംബങ്ങളും ഒരു പോലെ ഓണാഘോഷത്തിൽ പങ്കു ചേരണമെന്ന നിശ്ചയദാർഢ്യവും ഈ പദ്ധതി വിജയത്തിലെത്തിച്ചു.

സ്കൂൾതല കലോത്സവം
സ്കൂൾതല കലോത്സവമത്സരങ്ങൾ  സെപ്റ്റംബർ 8, 9 തിയ്യതികളിൽ നടന്നു. സെപ്റ്റംബർ 9 നാണ് നൃത്തഇനമത്സരങ്ങൾ, മറ്റ്‌ സ്റ്റേജ് മത്സരങ്ങൾ നടന്നത്. ഏകദേശം അഞ്ഞൂറോളം കുട്ടികൾ സ്കൂൾ തല മത്സരത്തിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്റ്റേജ് മത്സരങ്ങൾ റെക്കോർഡ് ചെയ്തു.
പി ടി എ പൊതുയോഗം
2025-26 അധ്യയന വർഷത്തെ പി ടി എ പൊതുയോഗം സെപ്റ്റംബർ 11 വ്യാഴാഴ്ച നടന്നു.
പുല്ലംകുളം ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ PTA ജനറൽ ബോഡി മീറ്റിംഗ് സെപ്റ്റംബർ 11 വ്യാഴാഴ്ച 2 മണിക്ക് ശ്രീ എം ഡി ലിനോയുടെ അധ്യക്ഷതയിൽ ചേർന്നു.
വാർഷിക പൊതുയോഗത്തോടൊ പ്പം ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് പി ടി എ യും മാനേജ്മെന്റും സംയുക്തമായി നടത്തുന്ന സമ്മാനദാനവും നടന്നു.
സ്കൂൾ മാനേജർ ശ്രീ പി എസ് ഹരിദാസ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി സി എസ് ജാസ്മിൻ സ്വാഗതം ആശംസിച്ചു. ഹെഡ് മിസ്ട്രെസ് ശ്രീമതി ടി ജെ ദീപ്തി റിപ്പോർട്ട്‌ അവതരിപ്പിച്ചു.ശ്രീമതി വി ജി ബിജിമോൾ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.അതിനുശേഷം ഓഡിറ്റ് റിപ്പോർട്ട്‌ അവതരണവും മറുപടി ചർച്ചയും നടന്നു.2025-26 വർഷത്തേക്കുള്ള ബജറ്റ് അവതരണവും ചർച്ചക്കും ശേഷം സമ്മാനദാനവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി. ശ്രീമതി ടി ജെ ദീപ്തി നന്ദി പറഞ്ഞു. പി ടി എ പ്രസിഡന്റ്‌ ആയി ശ്രീമതി ഇന്ദു അമൃതരാജ്, മതേർസ് പി ടി എ പ്രസിഡന്റ്‌ ആയി ഹസ്ന ഹാരിസ് എന്നിവരെ തെരഞ്ഞെടുത്തു.