"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 436: വരി 436:


'''ഫ്രീഡം ഫ്രം ഡ്രഗ്സ്''' എന്ന തീം എടുത്തുകൊണ്ടാണ് കുട്ടികൾ ഈ ഒരു പ്രോഗ്രാം നടത്തിയത്.
'''ഫ്രീഡം ഫ്രം ഡ്രഗ്സ്''' എന്ന തീം എടുത്തുകൊണ്ടാണ് കുട്ടികൾ ഈ ഒരു പ്രോഗ്രാം നടത്തിയത്.
== കരുണയും സാങ്കേതിക വിദ്യയും കൈകോർക്കുമ്പോൾ ==
ഒക്ടോബർ 10-ാം തീയതി ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി  എസ്‌.വി.എച്ച്‌.എസ്‌. പൊങ്ങലടി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിദ്യാർത്ഥികൾ  '''കാരുണ്യ ബഡ്സ് പുനരധിവാസ കേന്ദ്രം'''  സന്ദർശിച്ചു.മാനസിക വെല്ലുവിളികൾ നേരിടുന്ന 12 ഓളം ആൾക്കാരെയാണ് അവിടെ പഞ്ചായത്ത് പുനരധിവസിപ്പിച്ചിരിക്കുന്നത്
മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്നേഹവും കരുതലും പങ്കുവെച്ച് കുട്ടികൾ ദിനം അർത്ഥപൂർണ്ണമാക്കി.
സന്ദർശനത്തിനിടെ വിദ്യാർത്ഥികൾ കമ്പ്യൂട്ടർ പ്രയോഗങ്ങളെയും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെയും പരിചയപ്പെടുത്തി. '''Muse''' '''Score, Audacity, താളം''' തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച്  സംഗീതസൃഷ്ടിയും ശബ്ദസംസ്കരണവും എങ്ങനെ നടത്താമെന്ന് കുട്ടികൾ പ്രായോഗികമായി അവതരിപ്പിച്ചു.
'''ലിബർ ഓഫീസ് റൈറ്റർ''' എന്ന സോഫ്റ്റ്‌വെയർ അവരെ പരിചയപ്പെടുത്തി അവർ സ്വന്തം പേരുകൾ അതിൽ ടൈപ്പ് ചെയ്തു കുട്ടികൾ അവരുടെ കയ്യിൽ പിടിച്ചുകൊണ്ട് കീബോർഡിൽ ടൈപ്പ് ചെയ്യിപ്പിച്ചു അത് അവർക്ക് ഏറെ ആഹ്ലാദപ്രതമായിരുന്നു
Muse Score വഴി രചിച്ച ചെറു സംഗീതങ്ങൾ കേട്ടപ്പോൾ കേന്ദ്രത്തിലെ അംഗങ്ങൾ സന്തോഷിക്കുകയും  സംഗീതം അവരുടെ മനസ്സിൽ ഉല്ലാസവും ആത്മവിശ്വാസവും നിറച്ചു.കുട്ടികളുമായുള്ള സൗഹൃദ സംഭാഷണങ്ങൾ അവരിൽ ആത്മവിശ്വാസം വളർത്തി.
മാനസികാരോഗ്യത്തിന്റെ പ്രാധാന്യവും സ്നേഹത്തിന്റെ ചികിത്സാശക്തിയും പ്രകടമാക്കിയ ഈ സന്ദർശനം കുട്ടികൾക്കും അവിടെയുള്ളവർക്കും ഒരുപോലെ മനസ്സ് നിറച്ച അനുഭവമായി.
അത്യാഹിതങ്ങളിലും ദുരന്തങ്ങളിലും മാനസികാരോഗ്യസേവന ലഭ്യത ഉറപ്പാക്കുക എന്നുള്ളതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ സന്ദേശം. ദീർഘനാൾ നീണ്ടുനിൽക്കുന്ന തീവ്ര മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരെ തൊഴിൽ പരിശീലനങ്ങളും മറ്റും നൽകി സമൂഹത്തിന് മുഖ്യധാരയിലേക്ക് പുനരസിപ്പിക്കാൻ വേണ്ട സംവിധാനങ്ങൾ കൂടുതലായി ഉണ്ടാകേണ്ടതുണ്ട് സന്നദ്ധ സംഘടനകളുടെയും സ്വകാര്യമേഖലയുടെയും സഹായത്തോടെ പുനരധിവാസ പ്രവർത്തനങ്ങൾ വ്യാപകമാക്കാനുള്ള നടപടികൾ പഞ്ചായത്ത് തലത്തിൽ തന്നെ ആരംഭിക്കുക വഴി മാനസികാരോഗ്യ പുനരധിവാസം യാഥാർത്ഥ്യമാക്കാൻ സാധിക്കും