രണ്ട് ദിവസത്തെ വർണ്ണാഭമായ കലാവിരുന്നുകളോടെ സ്കൂൾ കലാമേള *ഖയാൽ* *2k25* ന് സമാപനം കുറിച്ചു. NHSS പ്രഥമ അദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു. PTA പ്രസിഡന്റ് ശ്രീ മജീദ് അവർഗൾ കൗമാര കലയുടെ വസന്തത്തിന് തിരി തെളിയിച്ചു. പ്രസ്തുത പരിപാടിയിൽ PTA ഭാരവാഹികൾ മറ്റു അധ്യാപകർ School leader റിയ ഫാത്തിമ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ നന്ദി അറിയിച്ചു.രണ്ട് ദിവസങ്ങളിലായി വിവിധ വേദികളിൽ അരങ്ങേരിയ പരിപാടികളിൽ നൂറുകണക്കിന് കലാപ്രതിഭകൾ മാറ്റുരച്ചു. കലയുടെ ഈറ്റില്ലമായ കുളത്തൂരിലെ കലാപ്രേമികൾ വേദികളിൽ തടിച്ചുകൂടി പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.