"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 39: വരി 39:
2025 - 26 അധ്യയന വർഷത്തെ ആദ്യ പി ടി എ പൊതുയോഗം 5.72025 രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പി.റ്റി.എ  പ്രസിഡന്റ് അഡ്വ. പ്രവീൺ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിന്  ഹെഡ്മിസ്ട്രസ്സ് സി. ക്രിസ്റ്റീന സി.എം.സി സ്വാഗതം ആശംസിച്ചു. പ്രഭാഷകനും നിരൂപകനും കവിയുമായ ശ്രീ രതീഷ് ഇളമാട് രക്ഷാകർത്താക്കളുമായി സംവദിച്ചു. ആധുനിക കാലഘട്ടത്തിലെ മാതാപിതാക്കളാകാൻ കുട്ടികളെ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. അതിനായി അവർ കുട്ടികളുടെ ബൗദ്ധിക നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പുതു തലമുറയുടെ ആവശ്യകത ഇന്നത്തെ സമൂഹത്തിൽ ഏറി വരികയാണെന്നും അദ്ദേഹം പറയുകയുണ്ടായി.പി ടി എ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. യോഗത്തിന് എം.പി.ടി എ പ്രസിഡന്റ് ശ്രീമതി ലിജ എം ജോയ്സൺ ആശംസകൾ നേർന്നു. പി ടി എ സെക്രട്ടറി വിൽസൺ കെ ജി കൃതജ്ഞത രേഖപ്പെടുത്തി.
2025 - 26 അധ്യയന വർഷത്തെ ആദ്യ പി ടി എ പൊതുയോഗം 5.72025 രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പി.റ്റി.എ  പ്രസിഡന്റ് അഡ്വ. പ്രവീൺ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിന്  ഹെഡ്മിസ്ട്രസ്സ് സി. ക്രിസ്റ്റീന സി.എം.സി സ്വാഗതം ആശംസിച്ചു. പ്രഭാഷകനും നിരൂപകനും കവിയുമായ ശ്രീ രതീഷ് ഇളമാട് രക്ഷാകർത്താക്കളുമായി സംവദിച്ചു. ആധുനിക കാലഘട്ടത്തിലെ മാതാപിതാക്കളാകാൻ കുട്ടികളെ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. അതിനായി അവർ കുട്ടികളുടെ ബൗദ്ധിക നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പുതു തലമുറയുടെ ആവശ്യകത ഇന്നത്തെ സമൂഹത്തിൽ ഏറി വരികയാണെന്നും അദ്ദേഹം പറയുകയുണ്ടായി.പി ടി എ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. യോഗത്തിന് എം.പി.ടി എ പ്രസിഡന്റ് ശ്രീമതി ലിജ എം ജോയ്സൺ ആശംസകൾ നേർന്നു. പി ടി എ സെക്രട്ടറി വിൽസൺ കെ ജി കൃതജ്ഞത രേഖപ്പെടുത്തി.


=== ജൂനിയർ റെഡ് ക്രോസ് ===
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 26 വർഷത്തെ ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രവർത്തനം സ്കൂൾ അധ്യയനവർഷത്തിൽ തന്നെ ആരംഭിക്കുകയുണ്ടായി. തുടക്കത്തിൽ തന്നെ ജെ ആർ സി പ്രവർത്തനങ്ങൾ മുൻ വർഷത്തേതിൽ  നിന്നും കുറച്ചുകൂടി മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുകയുണ്ടായി. പുതിയ ജെ ആർ സി കൗൺസിലർ ആയി ശ്രീമതി ജിൻസി ജേക്കബിനെ കൂടി തിരഞ്ഞെടുത്തു. 2025 ജൂലൈ 10ന് തൊടുപുഴ എപിജെ അബ്ദുൽ കലാം സ്കൂളിൽ വച്ച് നടന്ന കൗൺസിലേഴ്സ് മീറ്റിൽ വെച്ച് പുതിയ സബ്ജില്ല കൺവീനറായി ഫാത്തിമ മാതാ സ്കൂളിലെ ശ്രീമതി അമ്പിളി ജോസിനെ തിരഞ്ഞെടുത്തു. 2025 ജൂലൈ 12ന് എട്ടാം ക്ലാസിൽ നിന്നുമുള്ള 60 ജെ ആർ സി  കേഡറ്റ്സിന്റെ തിരഞ്ഞെടുപ്പിന് ഉള്ള അഭിരുചി പരീക്ഷ നടത്തപ്പെടുകയുണ്ടായി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ 60 കുട്ടികൾക്ക് ജെ ആർ സിയിൽ അംഗത്വം നൽകി അവർക്ക് മുൻവർഷത്തിൽ നിന്ന് വ്യത്യസ്തമായി വെള്ളിയാഴ്ചകളിൽ ജെ ആർ സി പരീക്ഷകളിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി പഠന പിന്തുണ നൽകാൻ തീരുമാനിച്ചു. പുതിയ കേഡറ്റ്സിന്റെ യൂണിഫോം എത്രയും വേഗം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ നടത്തി ജെ ആർ സി കേഡറ്റ്സ് എല്ലാവരും എല്ലാ വെള്ളിയാഴ്ചകളിലും അവരുടെ ഫുൾ യൂണിഫോമിൽ സ്കൂളിൽ എത്തിച്ചേരണമെന്നുള്ള നിർദ്ദേശം നൽകി. 2024 25 അധ്യായന വർഷത്തെ എ ബി സി ലെവൽ പരീക്ഷകളിൽ 100% വിജയം ലഭിച്ചു.കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജെ ആർ സി പങ്കാളിത്തം കൊണ്ട് ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ഈ വർഷം മുതൽ ജെ ആർ സി കേഡറ്റ്സിന്റെ ആക്ടിവിറ്റി ആയി ഓരോ കേഡറ്റ്സിനും ഒരു ഔഷധച്ചെടി എന്ന ആശയം സ്കൂൾ ഹെഡ്മിസ്ട്രസ് മുന്നോട്ടു കൊണ്ടു വരികയും അതിന്റെ ഭാഗമായി ഔഷധ ചെടി തോട്ടം സ്കൂളിൽ ആരംഭിക്കുകയും ചെയ്തു. അടിമാലി മൂന്നാർ ഉപജില്ലകളിലേക്കുള്ള ജെ ആർ സി മെറ്റീരിയൽസിന്റെ വിതരണത്തിന് വേദിയായത് ഫാത്തിമ മാതാ സ്കൂൾ ആണ് എപിജെ അബ്ദുൽ കലാം സ്കൂളിൽ നിന്ന് മെറ്റീരിയൽസ് നമ്മുടെ സ്കൂളിൽ എത്തിച്ച് ജെ ആർ സി കേഡറ്റിന്റെ പരിപൂർണ്ണ സഹകരണത്തോടെ സാധനങ്ങൾ ഇനം തിരിച്ച് വിവിധ സ്കൂളുകളിലെ കൗൺസിലർസിന് വളരെ സൗകര്യപ്രദമാംവിധം കൈമാറിയത് തികച്ചും സന്തോഷകരമായ അനുഭവമായിരുന്നു. 2025 ഓഗസ്റ്റ് 15ന് അടിമാലിയിൽ വച്ച് നടന്ന സ്വാതന്ത്ര്യദിനാഘോഷ റാലിയിൽ 8,9,10 ക്ലാസുകളിലെ ജെ ആർ സി കേഡറ്റ്സിന്റെ സജീവ പങ്കാളിത്തം ഉണ്ടായത് അഭിമാനാർഹം തന്നെയായിരുന്നു. ജെ ആർ സി യുടെ മോട്ടോ ആയ സേവനം മുന്നിൽക്കണ്ട് എല്ലാ വെള്ളിയാഴ്ചകളിലും പുവർഫണ്ട് ശേഖരണം നടത്തിവരുന്നു. കിട്ടുന്ന പണത്തിൽ നിന്നും മാസത്തിലൊരിക്കൽ 3000 രൂപ വീതം അടിമാലി താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഒരു നേരം ഭക്ഷണം നൽകുന്നതിനായി മാറ്റിവയ്ക്കാൻ തീരുമാനിച്ചു.


.
=== ലിറ്റിൽ കൈറ്റ്സ് എൻട്രൻസ് എക്സാം ===
ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിന്റെ 2025 -26ലെ പുതിയ ബാച്ചിനെ തെരഞ്ഞെടുക്കുന്നതിനായി ഉള്ള എൻട്രൻസ് എക്സാം 25- 6-25 നു നടന്നു. 81 കുട്ടികളാണ് അപേക്ഷ നൽകിയത് .78 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. ശാസ്ത്ര സാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് പോലെയുള്ള കൂട്ടായ്മകൾ കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാണ് .മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തരം ക്ലബ്ബുകളിൽ അംഗങ്ങൾ ആകാനുള്ള കുട്ടികളുടെ താൽപര്യവും കൂടിവരുന്നുണ്ട്. എ ഐ, റോബോട്ടിക്സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിൽ എല്ലാം ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകുന്നു 2025- 28 ബാച്ചിലെ അംഗങ്ങളായി 40 കുട്ടികളാണ് നമ്മുടെ സ്കൂളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
 
=== ലിറ്റിൽ കൈറ്റ്സിലെ ഈ വർഷത്തെ പുതിയ മുകുളങ്ങൾക്ക് സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി ലിറ്റിൽ കൈറ്റ്സ് ഫ്രഷേഴ്സ് ഡേ ആഘോഷം ===
ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽസ് 2025- 28 ബാച്ചിലെ അംഗങ്ങളുടെ ഫ്രഷേഴ്സ് ഡേ ആഘോഷം 1-8-25 നു സ്കൂളിൽ വച്ച് നടന്നു.കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്. 8,9,10 ക്ലാസുകളിലെ കുട്ടികൾക്കായാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത് എട്ടാം ക്ലാസിൽ നടത്തപ്പെടുന്ന ഒരു അഭിരുചി പരീക്ഷയിൽ നിന്നും വിജയിക്കുന്ന 40 കുട്ടികളെയാണ് ഈ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കുന്നത് നമ്മുടെ സ്കൂളിലും ജൂൺ 25ന് നടത്തിയ അഭിരുചി പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളാണ് പുതിയ ബാച്ചിലേക്ക് എത്തിയത് വളരെ താല്പര്യത്തോടെയായിരുന്നു കുട്ടികൾ പരീക്ഷയെഴുതിയതും റിസൾറ്റിനായി കാത്തിരുന്നതും. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു പുതിയ അംഗങ്ങൾക്ക് വരവേൽപ്പ് നൽകിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ നിതാ നസ്രിൻ സ്വാഗതം ആശംസിച്ചു. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾ തയ്യാറാക്കിയ സ്ലൈഡ് പ്രസന്റേഷൻ ഉണ്ടായിരുന്നു. പുതിയ ബാച്ചിലേക്ക് വന്ന കുട്ടികൾക്ക് നമ്മുടെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ഈ സ്ലൈഡ് പ്രസന്റേഷൻ സഹായിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയും കുട്ടികൾ തന്നെ തയ്യാറാക്കിയ ബാഡ്ജ് കൊടുത്ത് ഓരോ കുട്ടികളെയും സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു വിദ്യാർത്ഥി പ്രതിനിധികളായ രണ്ടു കുട്ടികളും ആശംസകൾ  അറിയിച്ച് സംസാരിച്ചു. തുടർന്ന് മനോഹരമായ ഗാനവും നൃത്തവും ഉണ്ടായിരുന്നു കുട്ടികൾക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സിലെ സീനിയർ അംഗങ്ങൾ നൽകിയ ഈ വരവേൽപ്പ് ഒരുപാട് സന്തോഷം നൽകി എന്നും ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ആർജ്ജവത്തോടെ പങ്കെടുക്കാനുള്ള പ്രചോദനമായി ഈ പ്രോഗ്രാം മാറി എന്നും പുതിയ അംഗമായ ആൻസാറ ജസ്റ്റിൻ പറഞ്ഞു.
 
=== ഫാത്തിമമാത സ്ക്കൂളിന്റെ യശസ്സ് ഉയ‌ർത്താൻ ഇനി സ്‍റ്റുഡന്റ്സ് പോലീസ് കേഡറ്റ്സും ===
വിദ്യാർത്ഥികളുടെ വ്യക്തിത്വം വികസിപ്പിക്കുക,സാമൂഹിക ഉത്തരവാദിത്ത ബോധം  വളർത്തുക, നിയമാനുസൃതമായ ജീവിതശൈലി  പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച ഒരു പദ്ധതിയാണ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്‍സ് (എസ്.പി.സി).ഈ പദ്ധതി ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് കേരളത്തിലാണ്. 2010 ലാണ് ഔപചാരികമായി ഈ പദ്ധതി ആരംഭിച്ചത്. മുൻകാല പോലീസ് മേധാവിയായ  ഡോ. ബീഹെർ ആണ് ഇതിന്റെ സൃഷ്ടാവ്. കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെയും പോലീസ് വകുപ്പിന്റെയും സഹകരണത്തോടെ ഈ പദ്ധതി നടപ്പിലാക്കി.സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2019 കൊടുത്ത പദ്ധതിയാണ് എസ് പി സി. മറ്റ് തദ്ദേശസ്വയംഭരണ വകുപ്പുകളുടെ പിന്തുണയോടു കൂടിയാണ് ഈ ഒരു പദ്ധതി പ്രവർത്തിക്കുന്നത്. കേരളത്തിൽ ആകെ 127 സ്കൂളുകളിലായി 11176 ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ടാണ് എസ് പി സി പദ്ധതിക്ക് തുടക്കം കുറിച്ചത് പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയും സേവന സന്നദ്ധതയും ഉള്ള ഒരു യുവജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടാനും ദുരന്ത ഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനുമുള്ള മനോഭാവവും കരുത്തും പുതുതലമുറയ്ക്ക് ഉണ്ടാക്കിയെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു. മൊബൈൽ ഫോണിലും ലഹരിയിലും അടിമപ്പെട്ടു കൊണ്ടിരിക്കുന്ന യുവതലമുറയെ സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു തലമുറയായി മാറ്റിയെടുക്കുക എന്നത് എസ്പിസിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. കുട്ടികളെ കായികമായും മാനസികമായും ശക്തരാക്കാൻ ഉതകുന്ന വിവിധതരം പരിശീലനങ്ങൾ ക്യാമ്പുകൾ എന്നിവ നടത്തപ്പെടുന്നു. എല്ലാ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും പരിശീലനവും നടത്തപ്പെടുന്നു അതുകൂടാതെ കായിക പരിശീലനം പരേഡ് ,റോഡ് സുരക്ഷാ ക്യാമ്പയിനുകൾ ,നിയമ സാക്ഷരത ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. സ്കൂൾതല ജില്ലാതല സംസ്ഥാനതല ക്യാമ്പുകളും എസ് പി സി അംഗങ്ങൾക്കായി സംഘടിപ്പിക്കുന്നു. ഈ പദ്ധതിയുടെ ഗുണം തിരിച്ചറിഞ്ഞ് മറ്റു പല സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥർ കേരളത്തിൽ എത്തുകയും ഇതേപ്പറ്റി പഠനങ്ങൾ നടത്തുകയും അവരുടെ സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കുകയും ചെയ്യുന്നു.ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ 2025 - 2026 അധ്യായന വർഷത്തിലാണ് എസ്.പി.സി അനുവദിച്ചത്. എൻട്രൻസ് പരീക്ഷയും  ,കായികക്ഷമത പരീക്ഷയും നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത് . 87 കുട്ടികൾ എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കുകയുണ്ടായി ഇതിൽ നിന്നും 44 കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്.ഫാത്തിമ മാത സ്ക്കൂളിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്താവുന്ന ഒന്നാണ് എസ്.പി.സി യുടെ തുടക്കം.
 
=== സാമൂഹിക പ്രതിബദ്ധതയോടെ സ്വാതന്ത്ര്യ ദിനാഘോഷ റാലിയിലെ നിറഞ്ഞ സാന്നിധ്യമായി ഫാത്തിമ മാതാ സ്കൂൾ ===
അടിമാലി എന്ന മലയോര ഗ്രാമത്തിലെ ഉത്സവം എന്ന് ഇവിടത്തെ സ്വാതന്ത്ര്യദിനാഘോഷത്തെ വിശേഷിപ്പിക്കാവുന്നതാണ്.ജാതിമത വർഗ്ഗ വർണ്ണഭേദമില്ലാതെ ഈ നാട്ടുകാർ ഒരേ മനസ്സോടെ വർഷങ്ങളായി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. കേരളത്തിൽ തന്നെ മറ്റൊരു ഇടത്തും  കാണാത്ത വിധത്തിലുള്ള മനോഹരമായ ആയിരങ്ങൾ അണിനിരക്കുന്ന റാലി ഈ നാടിന്റെ മാത്രം പ്രത്യേകതയാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വർഷങ്ങളായി ഈ റാലിയുടെ ഭാഗമാണ് ഈ വർഷവും നമ്മുടെ സ്കൂളും സ്വാതന്ത്ര്യദിനാഘോഷ റാലിയിൽ പങ്കുചേർന്നു. അന്നേദിവസം രാവിലെ സ്കൂൾ പ്രിൻസിപ്പലിന്റെയും ഹെഡ്മിസ്ട്രസിന്റെയും സാന്നിധ്യത്തിൽ സ്കൂൾ മാനേജർ ദേശീയ പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ടൗണിൽ നടക്കുന്ന സ്വാതന്ത്രദിനാഘോഷ റാലിയുടെ ഭാഗമാകാൻ കുട്ടികളുമായി യാത്രയായി. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി,എസ് പി സി,സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയ എല്ലാ ക്ലബ്ബുകളും അവരുടെ യൂണിഫോമിലും മറ്റു കുട്ടികൾ സ്കൂൾ യൂണിഫോമിലും അണിനിരന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പഞ്ചായത്ത് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലും മികച്ച വിജയം നേടാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു. ഈ നാടിന്റെ സാമൂഹിക ചരിത്രത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന സ്കൂളാണ് ഫാത്തിമ മാതാ ഗൾഫ് ഹയർ സെക്കൻഡറി സ്കൂൾ.
 
=== ഫാത്തിമമാതയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവലായി സ്‍റ്റുഡന്റ്‍സ് പോലീസ് കേഡറ്റ്സിന് ഔദ്യോഗിക തുടക്കം ===
ഫാത്തിമ മാത ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിലെ എസ്.പി.സി യുടെ ആദ്യ ബാച്ചിന്റെ ഔദ്യോഗിക ഉദ്‍ഘാടനം.ജൂലൈ  2 ന് അടിമാലി പോലീസ് സർക്കിൾ ഇൻസ്‍പെക്ടർ ലൈജുമോൻ സാർ നടത്തുകയും എസ്പിസിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു. തുടർന്നുള്ള എല്ലാ ബുധൻ ശനി ദിവസങ്ങളിൽ കുട്ടികൾക്ക്  പരേഡും,എക്സർസൈസും നടത്താനും തീരുമാനിച്ചു. .  ജൂലൈ  11 ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പ്ലക്കാടുകൾ നിർമ്മിച്ചു കൊണ്ടുവരികയും റാലി നടത്തുകയും ചെയ്തു, കൂടാതെ ഉപന്യാസ മൽസരം  നടത്തുകയും ചെയ്തു.