"ജി എം യു പി എസ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 16: | വരി 16: | ||
പൂനൂർi ജിഎം യുപി സ്കൂൾ പൂനൂർ സ്കൂൾ പാർലമെൻറ് ഇലക്ഷൻ 'സമ്മതി 25' സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നു.സ്കൂൾ ലീഡർ ഡെപ്യൂട്ടി ലീഡർ ജനറൽ ക്യാപ്റ്റൻ, ആർട്സ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഹെഡ്മാസ്റ്റർ ടി പി അബൂബക്കർ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടത്തുകയും വിജയികളായവർക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു.പ്രസ്തുത ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ടി.കെ ബുഷ്റ മോൾ, കെ.കെ അബ്ദുൾ കലാം , സ്റ്റാഫ്സെക്രട്ടറി സലാം മലയമ്മ സോഷ്യൽ സയൻസ് കൺവീനർ ടി രശ്മി,കെ.പി ബിനി എന്നിവർ പങ്കെടുത്തു . | പൂനൂർi ജിഎം യുപി സ്കൂൾ പൂനൂർ സ്കൂൾ പാർലമെൻറ് ഇലക്ഷൻ 'സമ്മതി 25' സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നു.സ്കൂൾ ലീഡർ ഡെപ്യൂട്ടി ലീഡർ ജനറൽ ക്യാപ്റ്റൻ, ആർട്സ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഹെഡ്മാസ്റ്റർ ടി പി അബൂബക്കർ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടത്തുകയും വിജയികളായവർക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു.പ്രസ്തുത ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ടി.കെ ബുഷ്റ മോൾ, കെ.കെ അബ്ദുൾ കലാം , സ്റ്റാഫ്സെക്രട്ടറി സലാം മലയമ്മ സോഷ്യൽ സയൻസ് കൺവീനർ ടി രശ്മി,കെ.പി ബിനി എന്നിവർ പങ്കെടുത്തു . | ||
=='''[[ മഴനടത്തം]]'''== | |||
കോഴിക്കോടിന്റെ മീശപ്പുലിമല എന്നാണ് ജൈവവൈവിധ്യങ്ങളുടെ കലവറയായ പൊൻകുന്നം മലയുടെ വിശേഷണം. കാക്കൂർ, നന്മണ്ട,തലക്കുളത്തൂർ എന്നീ പഞ്ചായത്തുകളിലായി ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്നു ഈ മല. മല യുടെ മുകളിൽ നിന്ന് പശ്ചിമഘട്ട മലകളും അറബിക്കടലും കാണാം. ജിഎം യുപിഎസ് പൂനൂർ ഫോറസ്ട്രി, ഹരിത സേന (ഫ്ലോറ)ക്ലബ്ബിന്റെ നേതൃത്വത്തിൽ മഴ നടത്തം 12 ജൂലൈ 2025 ന് പൊൻകുന്നു മലയിലേക്കായിരുന്നു ഹെഡ് മാസ്റ്റർ ശ്രീ അബൂബക്കർ കുണ്ടായി വൃക്ഷ തൈ നട്ട് യാത്ര ഉദ്ഘാടനം ചെയ്തു. രജീഷ് ലാൽ,അബ്ദുൽ കലാം,വിനീത, വിപിന്യ, ഫസീല തുടങ്ങിയവർ സംസാരിച്ചു. പ്രകൃതിയെ തൊട്ടറിഞ്ഞ് നടത്തിയ ഈ യാത്ര കുട്ടികൾക്ക് വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു. | |||
=='''[[സ്വാതന്ത്ര്യ ദിനാഘോഷം ]]'''== | =='''[[സ്വാതന്ത്ര്യ ദിനാഘോഷം ]]'''== | ||
പൂനൂർ ജി എം യു പി സ്കൂളിൽ രാജ്യത്തിന്റെ 79ആം സ്വാതന്ത്ര്യദിനാഘോഷം വർണ്ണാഭമായി നടന്നു. ഹെഡ്മാസ്റ്റർ ടി പി അബൂബക്കർ പതാക ഉയർത്തി. ചടങ്ങിൽ പിടിഎ പ്രസിഡന്റ് അസ്ലം കുന്നുമ്മൽ, പിടിഎ വൈസ് പ്രസിഡന്റ് രജീഷ്,,അബ്ദുൽ ലത്തീഫ്, ഫസീല, എം പി ടി എ പ്രസിഡന്റ് സീനത്ത് ജബ്ബാർ,ടി കെ ബുഷ്‌റമോൾ അബ്ദുൽ കലാം,, സലാം മലയമ്മ എന്നിവർ സംസാരിച്ചു. ജെ ആർ സി യൂണിറ്റിന്റെ സ്‌കാർഫിംഗ് സെറിമണി ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പായസവിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. | പൂനൂർ ജി എം യു പി സ്കൂളിൽ രാജ്യത്തിന്റെ 79ആം സ്വാതന്ത്ര്യദിനാഘോഷം വർണ്ണാഭമായി നടന്നു. ഹെഡ്മാസ്റ്റർ ടി പി അബൂബക്കർ പതാക ഉയർത്തി. ചടങ്ങിൽ പിടിഎ പ്രസിഡന്റ് അസ്ലം കുന്നുമ്മൽ, പിടിഎ വൈസ് പ്രസിഡന്റ് രജീഷ്,,അബ്ദുൽ ലത്തീഫ്, ഫസീല, എം പി ടി എ പ്രസിഡന്റ് സീനത്ത് ജബ്ബാർ,ടി കെ ബുഷ്‌റമോൾ അബ്ദുൽ കലാം,, സലാം മലയമ്മ എന്നിവർ സംസാരിച്ചു. ജെ ആർ സി യൂണിറ്റിന്റെ സ്‌കാർഫിംഗ് സെറിമണി ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പായസവിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. | ||
12:18, 16 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം
പുനർജിഎം യുപിഎസ് സ്കൂൾ പ്രവേശനോത്സവം ശ്രീ സി പി കരീം മാസ്റ്റർ (വാർഡ് മെമ്പർ) ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ അസ്ലം കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സലിം കരുവാറ്റ( എസ് എം സി ചെയർമാൻ ) സീനത്ത് ജബ്ബാർ (എം പി ടി എ ചെയർപേഴ്സൺ )ബുഷറ മോൾ ടി കെ( സീനിയർ അസിസ്റ്റൻറ്) ദീപ്തി ഡി ആർ,അബ്ദുൽ കലാം കെ കെ എന്നിവർ സംസാരിച്ചുടി . ഹെഡ്മാസ്റ്റർ അബ്ദുസലാം എ കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ. ടി. പി. അബൂബക്കർ മാസ്റ്റർ നിർവ്വഹിച്ചു.ഉണ്ണികുളം ഗ്രാമപഞ്ചായത്ത് കഴിഞ്ഞ വർഷം മികച്ച കുട്ടികർഷകയായി തിരഞ്ഞെടുത്ത വൈഗ(7E)യ്ക്ക് നാട്ടുമാവിൻ തൈ വിതരണം ചെയ്തുകൊണ്ടാണ് ഈ വർഷത്തെ സീഡ് ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം നടന്നത്.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
പുനൂർ ജി.എം. യു.പി സ്കൂളിൽഅന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചാച്ചാജി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.JRC, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം,ഫിനിക്സ് സ്പോർട്സ് ക്ലബ്ബ്,ജാഗ്രതാ സമിതി എന്നീ ക്ലബ്ബുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.ലഹരി വിരുദ്ധ പ്രതിജ്ഞ, റേഡിയോ നാടകം,ലഹരി വിരുദ്ധ റാലി,പോസ്റ്റർ നിർമ്മാണം, സുംബ ഡാൻസ് തുടങ്ങിയ പരിപാടികൾ നടത്തി.ലഹരിക്കെതിരായ 2 മില്ലാൺ പ്ലഡ്ജിൽ രക്ഷിതാക്കൾ പി.ടി.എ അംഗങ്ങൾ, BRC പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ടി.പി അബൂബക്കർ, സീനിയർ അസിസ്റ്റൻറ് ബുഷറമോൾ, സ്റ്റാഫ് സെക്രട്ടറി സലാം മലയമ്മ BPC ഷീബ ടീച്ചർ എന്നിവർ സംസാരിച്ചു. കോഴിക്കോട് റൂറൽ പോലിസ് സംഘടിപ്പിച്ച സൈക്കിൾ റാലിയിൽ സ്കൂളിലെ 21 വിദ്യാർത്ഥികളും 3 അധ്യാപകരും പങ്കെടുത്തു.
ഡോക്ടർസ് ദിനം
ജൂലൈ 1 ഡോക്ടേഴ്സ് ദിനത്തിൽ ആരാമം സീഡ് ക്ലബ്ബിന്റെയും ജെ ആർ സി യുടെയും നേതൃത്വത്തിൽ കുട്ടികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസും ഡോക്ടറെ ആദരിക്കൽ ചടങ്ങും നടന്നു. മങ്ങാട് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ അബ്ദുൽ റഹ്മാനെ സ്കൂൾ ഹെഡ്മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു. ഹെഡ്മാസ്റ്റർ ടി. പി അബൂബക്കർ സാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുൽ കലാം , ടി കെ. ബുഷ്റമോൾ , സലാം മലയമ്മ എന്നിവർ സംസാരിച്ചു. ഇതോടൊപ്പം പൂനൂർ മെഡിക്കൽ സെന്റർ സ്കൂളിന് സമ്മാനിച്ച ഫസ്റ്റ് എയ്ഡ് ബോക്സ് ജെ.ആർ.സി കോഡിനേറ്റർ അഖില ഏറ്റുവാങ്ങി. ചടങ്ങിന് സീഡ് കോഡിനേറ്റർ പി. സരസ്വതി നന്ദി അറിയിച്ചു.
സമ്മതി-25(സ്കൂൾ പാർലമെൻറ് ഇലക്ഷൻ)
സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ആവേശമായി
പൂനൂർi ജിഎം യുപി സ്കൂൾ പൂനൂർ സ്കൂൾ പാർലമെൻറ് ഇലക്ഷൻ 'സമ്മതി 25' സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നു.സ്കൂൾ ലീഡർ ഡെപ്യൂട്ടി ലീഡർ ജനറൽ ക്യാപ്റ്റൻ, ആർട്സ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഹെഡ്മാസ്റ്റർ ടി പി അബൂബക്കർ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടത്തുകയും വിജയികളായവർക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു.പ്രസ്തുത ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ടി.കെ ബുഷ്റ മോൾ, കെ.കെ അബ്ദുൾ കലാം , സ്റ്റാഫ്സെക്രട്ടറി സലാം മലയമ്മ സോഷ്യൽ സയൻസ് കൺവീനർ ടി രശ്മി,കെ.പി ബിനി എന്നിവർ പങ്കെടുത്തു .
മഴനടത്തം
കോഴിക്കോടിന്റെ മീശപ്പുലിമല എന്നാണ് ജൈവവൈവിധ്യങ്ങളുടെ കലവറയായ പൊൻകുന്നം മലയുടെ വിശേഷണം. കാക്കൂർ, നന്മണ്ട,തലക്കുളത്തൂർ എന്നീ പഞ്ചായത്തുകളിലായി ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്നു ഈ മല. മല യുടെ മുകളിൽ നിന്ന് പശ്ചിമഘട്ട മലകളും അറബിക്കടലും കാണാം. ജിഎം യുപിഎസ് പൂനൂർ ഫോറസ്ട്രി, ഹരിത സേന (ഫ്ലോറ)ക്ലബ്ബിന്റെ നേതൃത്വത്തിൽ മഴ നടത്തം 12 ജൂലൈ 2025 ന് പൊൻകുന്നു മലയിലേക്കായിരുന്നു ഹെഡ് മാസ്റ്റർ ശ്രീ അബൂബക്കർ കുണ്ടായി വൃക്ഷ തൈ നട്ട് യാത്ര ഉദ്ഘാടനം ചെയ്തു. രജീഷ് ലാൽ,അബ്ദുൽ കലാം,വിനീത, വിപിന്യ, ഫസീല തുടങ്ങിയവർ സംസാരിച്ചു. പ്രകൃതിയെ തൊട്ടറിഞ്ഞ് നടത്തിയ ഈ യാത്ര കുട്ടികൾക്ക് വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു.
സ്വാതന്ത്ര്യ ദിനാഘോഷം
പൂനൂർ ജി എം യു പി സ്കൂളിൽ രാജ്യത്തിന്റെ 79ആം സ്വാതന്ത്ര്യദിനാഘോഷം വർണ്ണാഭമായി നടന്നു. ഹെഡ്മാസ്റ്റർ ടി പി അബൂബക്കർ പതാക ഉയർത്തി. ചടങ്ങിൽ പിടിഎ പ്രസിഡന്റ് അസ്ലം കുന്നുമ്മൽ, പിടിഎ വൈസ് പ്രസിഡന്റ് രജീഷ്,,അബ്ദുൽ ലത്തീഫ്, ഫസീല, എം പി ടി എ പ്രസിഡന്റ് സീനത്ത് ജബ്ബാർ,ടി കെ ബുഷ്‌റമോൾ അബ്ദുൽ കലാം,, സലാം മലയമ്മ എന്നിവർ സംസാരിച്ചു. ജെ ആർ സി യൂണിറ്റിന്റെ സ്‌കാർഫിംഗ് സെറിമണി ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പായസവിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.