"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
User13634 (സംവാദം | സംഭാവനകൾ)
(ചെ.) തലക്കെട്ട്
വരി 9: വരി 9:


== വായന ദിനം ==
== വായന ദിനം ==
== സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ==
വിദ്യാലയത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 2025-26 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടന്നു.ജൂലൈ 11 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 15 ചൊവ്വാഴ്ച നാമനിർദ്ദേശപത്രിക സമർപ്പണവും സൂക്ഷ്മ പരിശോധനയും  ഹെഡ്മാസ്റ്റർ ഉൾപ്പെടുന്ന സ്കൂൾ ഇലക്ഷൻ കമ്മീഷന്റെ നേതൃത്വത്തിൽ നടന്നു. ജൂലൈ 16 ബുധനാഴ്ച അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ഈ വർഷം നാലു വിദ്യാർത്ഥികളാണ് സ്കൂൾ സ്ഥാനത്തേക്ക് മത്സരിച്ചത്.സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചു നൽകി.സ്ഥാനാർത്ഥികൾ തങ്ങൾക്ക് അനുവദിച്ച ചിഹ്നങ്ങളുമായി വോട്ട് തേടി പ്രചരണം നടത്തി.തെരഞ്ഞെടുപ്പ് ജൂലൈ 23 ബുധനാഴ്ച നടന്നു.നേരത്തെ ജൂലൈ 18 ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് മഴ അവധിയെ തുടർന്ന് ജൂലൈ 23 ലേക്ക്  മാറ്റുകയായിരുന്നു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് വോട്ടർമാർ. ഈ വർഷവും ഡിജിറ്റൽ സങ്കേതങ്ങൾ ഉപയോഗിച്ച് ജനാധിപത്യത്തിൻ്റെ ബാലപാഠങ്ങൾ പകർന്നുകൊണ്ട് തന്നെ സോഷ്യൽ സയൻസ് ക്ലബ്ബിന് കീഴിൽ തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചു. രാവിലെ 11:45 ന് ആരംഭിച്ച ഇലക്ഷൻ 12:45 ന് അവസാനിച്ചു. വൈകുന്നേരം 3:30 ന് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഫലപ്രഖ്യാപനവും നടന്നു. അഞ്ചാം തരത്തിലെ മുഹമ്മദ് അദ്നാനും സ്കൂൾ ഡെപ്യൂട്ടി ലീഡറായി ആയിഷ സനയും തെരഞ്ഞെടുക്കപ്പെട്ടു.കുട്ടികൾ ആഹ്ലാദ പ്രകടനം നടത്തി.ഇലക്ഷന്റെ സുഗമമായ നടത്തിപ്പിന് പ്രധാനാധ്യാപകൻ കെ പി വിനോദ് കുമാർ,സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ എം. മൃദുല,ഐടി കോഡിനേറ്റർ സി പി സുബൈബത്ത് തുടങ്ങിയവർ നേതൃത്വം നൽകി.