"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
'പ്രവേശനോത്സവം കടയ്ക്കൽ : കടയ്ക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂൾ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം എൻട്രൻസ് കമ്മിഷണറും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ : അരുൺ എസ് നായർ ഉദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
40031 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
പ്രവേശനോത്സവം
=== പ്രവേശനോത്സവം ===
കടയ്ക്കൽ : കടയ്ക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂൾ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം എൻട്രൻസ് കമ്മിഷണറും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ : അരുൺ എസ് നായർ ഉദ്ഘാടനം ചെയ്തു.അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളാണ് കടക്കൽ സ്കൂളിനെ മികവുറ്റത്തക്കുന്നതെന്ന് ഡോ :അരുൺഅഭിപ്രായപ്പെട്ടു. എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ എസ് ബിനു അധ്യക്ഷനായി. പ്രിൻസിപ്പൽ നജീം, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, എച്ച്. എം വിജയകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുധിൻ, ടി ആർ തങ്കരാജ്, വികാസ്, സബിത,ശ്രീജ, സോണിയ, ഷിയാദ് ഖാൻ എന്നിവർ സംസാരിച്ചു. നവാഗതരെ SPC, NCC കുട്ടികൾ ലഡു നൽകി സ്വീകരിച്ചു. ഉച്ചയ്ക്ക് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസവിതരണവും നടന്നു.
കടയ്ക്കൽ: കടയ്ക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂൾ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം എൻട്രൻസ് കമ്മിഷണറും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ : അരുൺ എസ് നായർ ഉദ്ഘാടനം ചെയ്തു.അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളാണ് കടക്കൽ സ്കൂളിനെ മികവുറ്റത്തക്കുന്നതെന്ന് ഡോ :അരുൺഅഭിപ്രായപ്പെട്ടു. എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ എസ് ബിനു അധ്യക്ഷനായി. പ്രിൻസിപ്പൽ നജീം, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, എച്ച്. എം വിജയകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുധിൻ, ടി ആർ തങ്കരാജ്, വികാസ്, സബിത,ശ്രീജ, സോണിയ, ഷിയാദ് ഖാൻ എന്നിവർ സംസാരിച്ചു. നവാഗതരെ SPC, NCC കുട്ടികൾ ലഡു നൽകി സ്വീകരിച്ചു. ഉച്ചയ്ക്ക് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസവിതരണവും നടന്നു.
 
=== പരിസ്ഥിതി ദിനം ===
കടയ്ക്കൽ : കടയ്ക്കൽ ഗവ :ഹയർ സെക്കന്ററി സ്കൂൾ ഈ വർഷത്തെ പരിസ്ഥിതി ദിന പരിപാടികൾ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു. SPC യുടെ ആഭിമുഖ്യത്തിൽ കടയ്ക്കൽ ചന്ത മുക്ക് മുതൽ ടൗൺ വരെ Tree walk rally സംഘടിപ്പിച്ചു. കടക്കൽ SI  ഷിജു റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. കടയ്ക്കൽ പോലീസ് സ്റ്റേഷൻ വളപ്പിലും, കടയ്ക്കൽ യു. പി.സ്കൂൾ മുറ്റത്തും, സ്കൂൾ ഗ്രൗണ്ടിലും വൃക്ഷതൈ നട്ടു. പരിസ്ഥിതി ദിന പോസ്റ്റർ രചന, പ്രദർശനം എന്നിവ നടന്നു.
 
കാർഷിക വികസന ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫല വൃക്ഷതൈ വിതരണവും നടീലും പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി ഷാനി നിർവഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ്‌ വികാസ്, പ്രിൻസിപ്പാൾ നജീം, പ്രഥമധ്യാപകൻ വിജയകുമാർ, സബിത, വേണുകുമാരൻ നായർതുടങ്ങിയവർ സംസാരിച്ചു.
 
=== സമഗ്രഗുണമേന്മ പദ്ധതി  ===
കടയ്ക്കൽ : സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്‌ ജൂൺ 3 മുതൽ 13 വരെ തീയതികളിൽ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഓരോ സബ്ജെക്ട് ഗ്രൂപ്പിനും ചുമതലകൾ വിഭജിച്ചു നൽകുകയും ഓരോ ഗ്രൂപ്പും കൃത്യമായ ആസൂത്രണത്തോടെ ദിവസം ഒരു മണിക്കൂർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണം, ഇംഗ്ലീഷ് വിഭാഗം റോഡ് സുരക്ഷ, ഹിന്ദി വിഭാഗം വ്യക്തി ശുചീത്വം പരിസര ശുചീത്വം, സോഷ്യൽ സയൻസ് വിഭാഗം റാഗിംഗ് വിരുദ്ധ അവബോധം, ഭൗതിക ശാസ്ത്രം ഡിജിറ്റൽ അച്ചടക്കം, രസതന്ത്ര വിഭാഗം ഹരിത ക്യാമ്പസ്, ജീവശാസ്ത്ര വിഭാഗം മാനസികാരോഗ്യം, ഗണിത വിഭാഗം പരസ്പര സഹകരണം തുടങ്ങി വിഷയങ്ങളെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ്സ്‌, റാലി, റോൾ പ്ലേ, സ്കിറ്റ്, പോസ്റ്റർ രചന, ഷോര്ട്ട് ഫിലിം, വീഡിയോ മേക്കിങ്, വൃക്ഷതൈ നടീൽ, പരിപാലനം എന്നിവ നടന്നു.
 
==== എസ് എസ് എൽ സി ====
കടക്കൽ : ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയുടെ പുനർ മൂല്യനിർണയം കഴിഞ്ഞപ്പോൾ രണ്ട് കുട്ടികൾ കൂടി ഫുൾ എ പ്ലസ് നേടി. 136 ഫുൾ എ പ്ലസ് നേടി കടയ്ക്കൽ ഗവ : ഹയർ സെക്കന്ററി സ്കൂൾ ജില്ലയിൽ ഒന്നാം സ്ഥാനത്ത്. വിദ്യാർത്ഥികളായ അഭിനവ്, അദ്വൈത് എന്നിവരെ അധ്യാപകരും സ്കൂൾ പി ടി എ യും അഭിനന്ദിച്ചു.
 
=== പ്രതിഭാസംഗമവും ലഹരിവിരുദ്ധ ക്ലാസ്സും ===
കടയ്ക്കൽ : വായന പക്ഷാചാരണത്തോടനുബന്ധിച്ചു അക്ഷരത്തണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും നടത്തി. കടക്കൽ ഗവ : എച് എസ് എസ്സിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കടക്കൽ താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ലൈബ്രറി ആണ് അക്ഷരത്തണൽ. ലൈബ്രറി പ്രസിഡന്റ്‌ prof. ബി ശിവദാസൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ലൈബ്രറി കൌൺസിൽ ജില്ലാ പ്രസിഡന്റ്‌ കെ ബി മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാളിയിറ്റീവ് പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ച മീനു സിസ്റ്റർ, മികച്ച സഹകാരി എസ് വിക്രമൻ, കലാകാരി അഭിനന്ദ എന്നിവരെ ആദരിച്ചു. ഗാന്ധി ഭവൻ മണലുവട്ടത്ത് ആരംഭിക്കുന്ന കെട്ടിടത്തിനായി 10000 രൂപ കൈമാറി.
 
=== വായനദിനം ===
      കടയ്ക്കൽ:    ജി.വി.എച്ച്.എസ്.എസ് കടയ്ക്കലിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനദിനം വിപുലമായി ആചരിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ വായന ദിനത്തിന്റ മഹത്വത്തെക്കുറിച്ച് പ്രഥമാധ്യാപകൻ ശ്രീ വിജയകുമാർ സംസാരിച്ചു. പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം വിസ്മയ എസ് ഷാജിയും, വായനദിന സന്ദേശം റ്റി.എസ് മാനവും വായനദിന പ്രതിജ്ഞ അനിഘ റെയ്ച്ചൽ പോളും നിർവഹിച്ചു. വായനദിന ഗാനം അമീൻ താജുദ്ദീൻ മനോഹരമായി ആലപിച്ചു. വി ടി.ഭട്ടതിരിപ്പാടിന്റെ 'കണ്ണീരും കിനാവും'എന്ന കൃതിയിലെ പ്രസക്ത ഭാഗം ഗൗതമീ കൃഷ്ണയും  വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അൽ ദിൽമ ജന്നത്തും അവതരിപ്പിച്ചു. പുസ്തകത്തൊട്ടിലിലേക്ക് പിറന്നാൾ സമ്മാനമായി  8 M ലെ ഫർഹ ഫാത്തിമ പുസ്തകം സമ്മാനിച്ചു.അവധിക്കാല പ്രവർത്തനമായി 9I ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ പുസ്തക ആസ്വാദ നപതിപ്പിന്റെ പ്രകാശനം പ്രഥമാധ്യാപകൻ ശ്രീ. വിജയകുമാർ നിർവഹിച്ചു.വായന ദിനത്തോട് അനുബന്ധിച്ച് വായന ദിന പോസ്റ്റർ, പി എൻ പണിക്കർ ജീവചരിത്രകുറിപ്പ് തയ്യാറാക്കൽ എന്നിവ ക്ലാസ് തലത്തിൽ നടത്തുകയും കുട്ടികളുടെ പങ്കാളിത്തത്തോടെ വായനദിനം വിപുലമായി ആചരിക്കുകയും ചെയ്തു. തുടർന്നുള്ള ദിനങ്ങളിൽ കഥാരചന, കവിതാ രചന,അസ്വാദനക്കുറിപ്പ് മത്സരം, അഭിനയം, പത്രവായന മത്സരം,ചിത്രരചന, കാവ്യാലാപനം, ക്വിസ് മത്സരം, പ്രസംഗ മത്സരം, നാടൻപാട്ട് മത്സരം എന്നിവ വായന പക്ഷാചരണത്തിന്റെ , (ജൂൺ 19- ജൂലായ് 7) ഭാഗമായി നടന്നു.ഗ്രന്ഥശാല പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിന്റെ ഭാഗമായി കുട്ടികളുമായി ചിങ്ങേലി സാമന്വയ ലൈബ്രറി സന്ദർശിച്ചു.
 
=== യോഗദിനം ===
കടയ്ക്കൽ: കടക്കൽ ഗവ : ഹയർസെക്കന്ററി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി അന്തർദേശീയ യോഗ ദിനം ആചരിച്ചു. യോഗയും ആരോഗ്യവും എന്ന വിഷയത്തിൽ ഭൂപേഷ് ക്ലാസ്സ്‌ നയിച്ചു. പ്രഥമ അധ്യാപകൻ  വിജയകുമാർ, അധ്യാപകരായ ഷിയാദ് ഖാൻ, ചന്ദ്രബാബു എന്നിവർ നേതൃത്വം കൊടുത്തു.
 
=== കവിയരങ്ങ്  ===
കടയ്ക്കൽ :ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കേരള വനം വന്യ ജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കടയ്ക്കൽ ഗവ :ഹയർ സെക്കന്ററി സ്കൂളിൽ കവിയരങ്ങ് സംഘടിപ്പിച്ചു. പുനലൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ കെ രാമചന്ദ്രൻ അധ്യക്ഷനായ യോഗത്തിൽ എച്ച് എം വിജയകുമാർ സ്വാഗതവും വാർഡ് മെമ്പർ സബിത ഉദ്ഘാടനവും നിർവ്വഹിച്ചു. കവികളായ മടവൂർ സുരേന്ദ്രൻ, ആനാപ്പുഴയ്ക്കൽ അനിൽ എന്നിവർ പരിസ്ഥിതി സൗഹൃദ കവിതകൾ കുട്ടികളുമായി പങ്ക് വെച്ചു.സ്കൂൾ വളപ്പിൽ നട്ട് പിടിപ്പിക്കുന്നതിനായി തണൽ വൃക്ഷ തൈകളും ലൈബ്രറിയിലേക്ക് കവിതാസമാഹാരങ്ങളും സമ്മാനിച്ചു.ഡെപ്യൂട്ടി എച് എം സീമന്തിനീ, എസ് ആർ ജി കൺവീനർ രാധാകൃഷ്ണപിള്ള, ഷിയാദ് ഖാൻ എന്നിവർ സംസാരിച്ചു.
 
=== കഥകളി - കണ്ടും അറിഞ്ഞും കടയ്ക്കലെ കുട്ടികൾ ===
കടയ്ക്കൽ : കടക്കൽ ഗവ : ഹയർസെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ്‌ കേരള പാഠാവലിയിലെ 'സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ' പാഠഭാഗം ആസ്പദമാക്കിയുള്ള ആട്ടകഥയുടെ ദൃശ്യാവിഷ്കരം കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ നടന്നു.പി ടി എ പ്രസിഡന്റ്‌ ശ്രീ S ബിനു അധ്യക്ഷനായ യോഗത്തിൽ കടക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി ഷാനി ഉദ്ഘാടനം നിർവഹിച്ചു.പകൽക്കുറി കലാഭാരതി കഥകളി അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഹംസമായി ചാത്തന്നൂർ കൊച്ചുനാരായണപിള്ളയും നളനായി കലാഭാരതി വാസുദേവനും വേഷമിട്ടു.കഥകളി വേഷങ്ങൾ, ചടങ്ങുകൾ, വാദ്യങ്ങൾ എന്നിവയെ കുറിച്ചുള്ള അമുഖാവതരണം കെ ആർ രാധാകൃഷ്ണൻ നായർ നടത്തി.കേട്ടറിഞ്ഞ കഥാപാത്രങ്ങൾ കൺ മുന്നിലെത്തിയപ്പോൾ കുട്ടികൾക്കതൊരു നാവ്യാനുഭവമായി
 
=== ബഷീർ ദിനം ആചരിച്ചു ===
  കടയ്ക്കൽ :കടയ്ക്കൽ ഗവ:എച്ച് എസ് എസിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മലയാളം
 
സബ്ജക്ട് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ജൂലൈ 5 ബഷീർ ദിനം സമുചിതമായി ആചരിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികളെ അഭിസംബോധന ചെയ്ത് പ്രഥമാധ്യാപകൻ ശ്രീ ടി വിജയകുമാർ സംസാരിച്ചു. വൈഗ ബഷീർ അനുസ്മരണ പ്രഭാഷണവും അനിഘ റെയ്ച്ചൽ പോൾ ബഷീർ കൃതിയായ 'ഭൂമിയുടെ അവകാശികൾ ' പരിചയപ്പെടുത്തലും  അമീൻ താജുദ്ദീൻ ബഷീർ ദിന ഗാനം ആലപിക്കുകയും ചെയ്തു.ആകാശ്, ഗയ കൃഷ്ണ, അദ്വൈത് പിള്ള, നന്ദന, കല്യാണിതുടങ്ങിയവർ ബഷീർ കഥാപാത്രങ്ങളായി അഭിനയിച്ച് കുട്ടികളുടെ കയ്യടി നേടി.
 
സ്കൂൾ ആഡിറ്റോറിയത്തിൽ ബഷീർ കൃതികളായ മതിലുകളുടെയും പൂവമ്പഴത്തിന്റെയുംദൃശ്യവിഷ്കാരം നടത്തി.   തുടർന്ന് സ്കൂൾ ലൈബ്രറിയിൽ ബഷീറിന്റെ കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു
 
=== വയനോത്സവം ===
കടയ്ക്കൽ :സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വയനോത്സവം 2025 പരിപാടിയുടെ സ്കൂൾ തല മത്സരത്തിന് ആവശ്യമായ പുസ്തകങ്ങൾ പരിചയപെടുത്തുന്നതിനായി കടയ്ക്കൽ നേതാജി വായനശാല കടയ്ക്കൽ ജി വി എച് എസിലെ കുട്ടികൾക്ക് ക്ലാസ്സ് സംഘടിപ്പിച്ചു. വായനശാല സെക്രട്ടറി പ്രേകുമാർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌  റഹീം, അളകേശൻ നായർ, എച് എം വിജയകുമാർ, സീമന്തിനീ, ബിജു,സുമ എന്നിവർ സംസാരിച്ചു.  അനിൽ കുമാർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. വായന ദിനത്തോടനുബന്ധിച്ചു  നേതാജി വായനശാല സന്ദർശനത്തിൽ മികച്ച റിപ്പോർട്ട്‌ തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനം നൽകി.
 
=== നിയമ ബോധവത്കരണ ക്ലാസ്സ് ===
കടയ്ക്കൽ : കടക്കൽ gav: ഹയർ സെക്കന്ററി സ്കൂളിൽ കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ 'കരുതൽ 2025' നിയമ ബോധവത്കരണ ക്ലാസ്സ്‌ ASI  ബിജുകുമാർ നയിച്ചു. കടയ്ക്കൽ സബ് ഇൻസ്‌പെക്ടർ ഷിജു,പ്രഥമ അധ്യാപകൻ . വിജയകുമാർ, അൻഷാദ്, ഷിയാദ് ഖാൻ എന്നിവർ സംസാരിച്ചു.
 
=== ജൈവവൈവിധ്യ  ഉദ്യാനം  ===
കടയ്ക്കൽ: പോഷക പ്രാധാന്യമുള്ള ഫലവൃക്ഷങ്ങൾ സ്കൂൾ വളപ്പിൽ നാട്ടുപിടിപ്പിക്കുന്നതിനായി കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി 1.5 ലക്ഷം രൂപ ചെലവഴിച്ച് ഫല വൃക്ഷ തൈകൾ വച്ച് പിടിപ്പിയ്ക്കുകയും സംരക്ഷണ വേലി സ്ഥാപിക്കുകയും ചെയ്തു. കുട്ടികളുടെ പങ്കാളിത്തത്തോടെ ഫലവൃക്ഷങ്ങളുടെ സംരക്ഷണ നടന്ന് വരുന്നു.
 
=== ക്വിസ് മത്സരം ===
കടയ്ക്കൽ : ലഹരി വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളികളെ ഉൾപ്പെടുത്തി ക്വിസ് മത്സരം സംഘടിപ്പിക്കുകയും നമ്മുടെ സ്കൂളിലെ ഗൗതമികൃഷ്ണ,വൈഗ എന്നിവർ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
 
=== ശില്പശാല ===
കടയ്ക്കൽ : വിദ്യാരംഗം കലസാഹിത്യവേദിയുടെയും മലയാളം കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ തിരക്കഥ ശില്പശാല സംഘടിപ്പിച്ചു. തിരക്കഥയെക്കുറിച്ചും സിനിമയുടെ സാങ്കേതിക പ്രവർത്തനങ്ങളെ കുറിച്ചും അധ്യാപകനും തിരക്കഥകൃത്തും അഭിനേതാവുമായ ഡോ :ജോസ് തങ്കച്ചൻ ക്ലാസ്സ് നയിച്ചു.
 
=== പാസ്സിംഗ് ഔട്ട് പരേഡ് ===
കടയ്ക്കൽ : കടയ്ക്കൽ ഗവ : ഹയർസെക്കന്ററി സ്കൂൾ 2023-25 ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ശ്രീമതി ലതികവിദ്യാധരൻ സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന വർണാഭമായ ചടങ്ങിൽ കടയ്ക്കൽ SHO ശ്രീ രാജേഷ്, PTA പ്രസിഡന്റ്‌ S ബിനു, ADNO വിജയകുമാർ,പ്രിൻസിപ്പൽ A നജീം,പ്രഥമാധ്യാപകൻ T വിജയകുമാർ,SMC ചെയർമാൻ നന്ദനൻ, TR  തങ്കരാജ്, അധ്യാപകരായ ഷിയാദ് ഖാൻ, ശോഭ തുടങ്ങിയവർ സംസാരിച്ചു.