"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12031kuttamath (സംവാദം | സംഭാവനകൾ)
No edit summary
12031kuttamath (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==
ജി.എച്ച്.എസ്.എസ്.കുട്ടമത്ത്- ജൂൺ 5 ലോകപരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഉദ്ഘാടന ചടങ്ങ് 05.06.2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസ്തുത ചടങ്ങിൽ ബഹു.പി.ടി.എ പ്രസിഡൻ്റ് ശ്രീ രാജേഷ് അധ്യക്ഷ സ്ഥാനം അലങ്കരിച്ച് സംസാരിച്ചു. ബഹു .കൃഷി ഓഫീസർ (ചെറുവത്തൂർ) ശ്രീമതി നിത്യ മോഹൻ.കെ. ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. ബഹു.ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ മാഷ് ചടങ്ങിന് ആശംസകളർപ്പിച്ചു. തുടർന്ന് 'കരിമ്പാറ പുറത്തും കനകം വിളയിക്കാം' ' മയിലാട്ടിക്കുന്നിൽ ഫലവൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കൽ' എന്നീ മുദ്രാവാക്യങ്ങളെ ഉയർത്തിപ്പിടിച്ച് കൃഷി ഓഫീസർ ശ്രീമതി നിത്യ മോഹൻ.കെ., ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണൻ മാഷ് ,അധ്യാപകർ എന്നിവരുടെയും ഇക്കോ ക്ലബ്, സീഡ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, എസ്.പി.സി., സ്കൗട്ട് ആൻറ് ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ് എന്നീ സംഘടനകളിലെ അംഗങ്ങളായ കുട്ടികളുടെയും നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ, ഔഷധസസ്യങ്ങൾ തുടങ്ങിയ വിവിധങ്ങളായ സസ്യങ്ങൾ നട്ടു പിടിപ്പിച്ചു. കൂടാതെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മലിനീകരണം തടയുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചനാ മത്സരം നടത്തി.