"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
== മുരിങ്ങയില ==
== മുരിങ്ങയില ==
വീട്ടിലും അടുക്കളത്തോട്ടത്തിലും എളുപ്പത്തിൽ കിട്ടുന്ന ഒന്നാണ് മുരിങ്ങയില. പലപ്പോഴും ഇത് കൃത്യമായി പ്രയോജനപ്പെടുത്താൻ നമ്മളിൽ ഭൂരിഭാഗം പേരും മറന്നുപോകും. പലർക്കും മുരിങ്ങയിലയുടെ ഗുണങ്ങൾ അറിയില്ലെന്നുള്ളതാണ് കാര്യം. ഡയറ്റിൽ മുരിങ്ങയില ഉൾപ്പെടുത്തുന്നതിന്റെ പ്രധാന്യം അറിഞ്ഞിരിക്കാം. സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങയില. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രോട്ടീൻ, അവശ്യ അമിനോ ആസിഡുകൾ, 27 വിറ്റാമിനുകൾ, 46 ആന്റിഓക്സിഡന്റുകൾ എന്നിവയുടെ ഉറവിടമായ പച്ചിലകളിലൊന്നാണിത്. മുരിങ്ങയില കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. വൻകുടൽപ്പുണ്ണ്, ഗ്യാസ്ട്രൈറ്റിസ്, വയറിളക്കം, മലബന്ധം എന്നിവയുള്ള ആളുകൾ മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ല ഗുണം ചെയ്യും. മുരിങ്ങയില മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. ഇത് ഹൃദ്രോഗസാധ്യത കുറയ്ക്കാൻ സാധിക്കും. രക്തത്തിലെ ആന്റിഓക്സിഡന്റുകളുടെ അളവ് വർദ്ധിപ്പിക്കാൻ മുരിങ്ങയിലയ്ക്ക് സാധിക്കും. മുരിങ്ങയിലകളിൽ ആൻറി ഓക്സിഡൻറ്, ആന്റി ഇൻഫ്ളമെറ്ററി, ആന്റി സെപ്റ്റിക് ഗുണങ്ങൾ കൂടുതലാണ്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. രോഗപ്രതിരോധശേഷിയെ ശക്തിപ്പെടുത്തി അണുബാധകളെ തടയാൻ ശരീരത്തെ തയ്യാറാക്കുകയും ചെയ്യുന്നു.

== ആര്യവേപ്പ് ==
നമ്മുടെ ചുറ്റുപാടുകളിൽ കാണുന്ന ഒരു സമൂല ഔഷധ വൃക്ഷമാണ് ആര്യവേപ്പ് .ഇതിന്റെ ഇല ,തൊലി, വിത്ത്, തടി തുടങ്ങിയവയെല്ലാം ഔഷധവീര്യമുള്ളവയാണ് .ആയുർവേദ സംഹിതകളിൽ എല്ലാം തന്നെ ആര്യവേപ്പിനെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഔഷധമായും ജൈവകീടനാശിനിയായും ഒരേസമയം ഉപയോഗിക്കാം എന്ന പ്രത്യേകതയും ആര്യവേപ്പിനുണ്ട്. വൃക്ഷത്തിന്റെ ഔഷധഗുണങ്ങൾ എണ്ണമറ്റതാണ്. മികച്ച അണുനാശിനിയും കീടനാശിനിയും ആണ് ആര്യവേപ്പില. പയറുവർഗങ്ങൾ, അണ്ടി വർഗ്ഗങ്ങൾ തുടങ്ങിയവയ്ക്കൊപ്പം ആര്യവേപ്പിന്റെ ഏതാനും ഇലകൾ കൂടി നിക്ഷേപിച്ചാൽ അവയ്ക്ക് കീടബാധ ഏൽക്കുകയില്ല. ദീർഘനാൾ കേടുകൂടാതെ ഇരിക്കും. വേപ്പിൻ തൈലം നല്ലൊരു കീടനാശിനിയായി ഔഷധത്തോട്ടങ്ങളിൽ ഉപയോഗിക്കാവുന്നതാണ് .ആര്യവേപ്പിന്റെ എണ്ണ ആട്ടിയെടുത്ത ശേഷം മാറ്റുന്ന വേപ്പിൻ പിണ്ണാക്ക് നല്ലൊരു ജൈവവളമാണ്. സ്ഥലസൗകര്യം ഉണ്ടെങ്കിൽ ഗൃഹ പരിസരത്ത് നട്ടുവളർത്താവുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്. ഇലകളിൽ തട്ടി വരുന്ന കാറ്റു പോലും ഔഷധഗുണപ്രദമാണെന്ന് കാര്യം പ്രധാനമാണ്. വേപ്പിൻ തൈലം കൈകാലുകളിൽ പുരട്ടിയാലോ വെള്ളവുമായി മിശ്രണം ചെയ്തു മുറിക്കുള്ളിൽ സന്ധ്യാസമയത്ത് ചെറുതായി സ്പ്രേ ചെയ്താലോ കൊതുകിന്റെ ശല്യം മാറും

22:43, 5 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

മഞ്ഞൾ

കേരളീയരുടെ അടുക്കളകളിൽ നിത്യേന ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. ഒട്ടുമിക്ക ഭക്ഷണങ്ങളിലും മഞ്ഞൾ ചേർക്കുന്ന ശീലവും മലയാളികൾക്കുണ്ട്. കറികൾക്ക് നിറവും രുചിയും പകരുന്നതോടൊപ്പം മഞ്ഞൾ ആരോഗ്യത്തിനും ഗുണം ചെയ്യും. മഞ്ഞളിൽ ആന്റിഫംഗൽ, ആന്റിബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന മഞ്ഞൾപ്പൊടിയിൽ സർവ്വത്ര മായമാണ്. അതുകൊണ്ടുതന്നെ മഞ്ഞൾപ്പൊടി വീട്ടിൽത്തന്നെ തയ്യാറാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്, ഇത് പ്രകൃതിദത്ത ആന്റി ഇൻഫ്‌ലമേറ്ററി ഘടകമാണ്, ഇത് ഏതെങ്കിലും ശാരീരിക പ്രശ്‌നങ്ങൾ മൂലമുണ്ടാകുന്ന വീക്കത്തിനെതിരെ പോരാടാൻ സഹായിക്കുന്നു.  മഞ്ഞൾ ശരീരത്തിന്റെ ആന്റിഓക്സിഡന്റ് ശേഷി വർദ്ധിപ്പിക്കുന്നു. മഞ്ഞൾ ഉള്ളിൽ ചെല്ലുമ്പോൾ ശരീരം ഉള്ളിലെ വിഷാംശം പുറന്തള്ളും. ആമാശയത്തിലെ ഗ്യാസ് രൂപീകരണം, ദഹനക്കേട് എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.കോവിഡ് കാലത്ത് ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ നാം വ്യാപകമായി ഉപയോഗപ്പെടുത്തിയതും മഞ്ഞളിനെയാണ്. പാലിലോ, ചായയിലോ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്തു കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ബാക്ടീരിയൽ അണുബാധ ചെറുക്കാനും തൊണ്ട വേദനയ്ക്ക് ആശ്വാസം പകരാനുമെല്ലാം മഞ്ഞൾ ചേർത്ത പാൽ സഹായിക്കും. ഗർഭിണികൾ അടക്കമുള്ളവർക്ക് പനി വരാതെ കാക്കാൻ ശുദ്ധമായ മഞ്ഞൾ പൊടിയാക്കി കഴിക്കുന്നത് ഉപകരിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നിത്യവുമുള്ള മഞ്ഞളിന്റെ ഉപയോഗത്തിലൂടെ സാധിക്കുമെന്നും പറയുന്നു. ശരീരഭാരം കുറയ്ക്കാൻ മഞ്ഞൾ സഹായപ്രദമാണ്. കരളിന്റെ ആരോഗ്യത്തിനും ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള മഞ്ഞൾ സഹായിക്കും. ചർമ്മ പ്രശ്‌നങ്ങൾക്കും മഞ്ഞൾ പ്രതിവിധിയായി ഉപയോഗിക്കാം. ചർമ്മത്തിൽ വേദനയും ചൊറിച്ചിലുമുണ്ടെങ്കിൽ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി നാരങ്ങ നീരും കുറച്ച് വെള്ളവുമായി ചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കി പുരട്ടാവുന്നതാണ്. മുഖക്കുരുവിന്റെയും മറ്റ് പാടുകൾ മാറാനും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും മഞ്ഞൾ സഹായിക്കും,

മുരിങ്ങയില

വീട്ടിലും അടുക്കളത്തോട്ടത്തിലും എളുപ്പത്തിൽ കിട്ടുന്ന ഒന്നാണ് മുരിങ്ങയില. പലപ്പോഴും ഇത് കൃത്യമായി പ്രയോജനപ്പെടുത്താൻ നമ്മളിൽ ഭൂരിഭാഗം പേരും മറന്നുപോകും. പലർക്കും മുരിങ്ങയിലയുടെ ഗുണങ്ങൾ അറിയില്ലെന്നുള്ളതാണ് കാര്യം. ഡയറ്റിൽ മുരിങ്ങയില ഉൾപ്പെടുത്തുന്നതിന്റെ പ്രധാന്യം അറിഞ്ഞിരിക്കാം. സിങ്കിന്റെ മികച്ച ഉറവിടമാണ് മുരിങ്ങയില. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രോട്ടീൻ, അവശ്യ അമിനോ ആസിഡുകൾ, 27 വിറ്റാമിനുകൾ, 46 ആന്റിഓക്സിഡന്റുകൾ എന്നിവയുടെ ഉറവിടമായ പച്ചിലകളിലൊന്നാണിത്. മുരിങ്ങയില കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. വൻകുടൽപ്പുണ്ണ്, ഗ്യാസ്ട്രൈറ്റിസ്, വയറിളക്കം, മലബന്ധം എന്നിവയുള്ള ആളുകൾ മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ല ഗുണം ചെയ്യും. മുരിങ്ങയില മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. ഇത് ഹൃദ്രോഗസാധ്യത കുറയ്ക്കാൻ സാധിക്കും. രക്തത്തിലെ ആന്റിഓക്സിഡന്റുകളുടെ അളവ് വർദ്ധിപ്പിക്കാൻ മുരിങ്ങയിലയ്ക്ക് സാധിക്കും. മുരിങ്ങയിലകളിൽ ആൻറി ഓക്സിഡൻറ്, ആന്റി ഇൻഫ്ളമെറ്ററി, ആന്റി സെപ്റ്റിക് ഗുണങ്ങൾ കൂടുതലാണ്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. രോഗപ്രതിരോധശേഷിയെ ശക്തിപ്പെടുത്തി അണുബാധകളെ തടയാൻ ശരീരത്തെ തയ്യാറാക്കുകയും ചെയ്യുന്നു.

ആര്യവേപ്പ്