"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
പ്രമാണം:YOGA DAY-2025.jpg | പ്രമാണം:YOGA DAY-2025.jpg | ||
പ്രമാണം:YOGA DAY CELIBRATION 2025.jpeg | പ്രമാണം:YOGA DAY CELIBRATION 2025.jpeg | ||
</gallery>പുഷ്പോത്സവം 2025 == അഞ്ച്, ഏഴ് ക്ലാസുകളിലെ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ട പുഷ്പോത്സവം സംഘടിപ്പിച്ചു.. കുട്ടികളും അധ്യാപകരും പുഷ്പങ്ങൾ സമാഹരിച്ച് നടത്തിയ പുഷ്പോത്സവം കുട്ടികളിൽ പുതു അനുഭവം സൃഷ്ടിച്ചു. കൂടുതൽ പൂക്കളെ പരിചയപ്പെടാനും സാധിച്ചു. | </gallery> | ||
== '''പുഷ്പോത്സവം 2025''' == | |||
അഞ്ച്, ഏഴ് ക്ലാസുകളിലെ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ട പുഷ്പോത്സവം സംഘടിപ്പിച്ചു.. കുട്ടികളും അധ്യാപകരും പുഷ്പങ്ങൾ സമാഹരിച്ച് നടത്തിയ പുഷ്പോത്സവം കുട്ടികളിൽ പുതു അനുഭവം സൃഷ്ടിച്ചു. കൂടുതൽ പൂക്കളെ പരിചയപ്പെടാനും സാധിച്ചു. | |||
<gallery> | <gallery> | ||
പ്രമാണം:PUSHPOLSAVAM 2025.jpeg | പ്രമാണം:PUSHPOLSAVAM 2025.jpeg | ||
16:56, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
പ്രവേശനോത്സവം_ 2025
മധ്യവേനലവധിക്ക് ശേഷം ജൂൺ 2 നു പ്രവേശനോത്സവത്തോടെ ഈ അധ്യയനവർഷം ആരംഭിച്ചു. എല്ലാ വർഷത്തെയും പോലെതന്നെ വൈവിധ്യമാർന്ന പരിപാടികളിലൂടെ അറിവിന്റെ ആദ്യാക്ഷരം നുകരാൻ എത്തിയ കുഞ്ഞുങ്ങളെ നമ്മുടെ സ്കൂൾ വരവേറ്റു. പാലോട് ഉപജില്ലാ തലത്തിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി വർഷത്തെ പ്രവേശനോത്സവം നമ്മുടെ സ്കൂളിൽ വച്ച് ബഹു.രാജ്യസഭാംഗം ശ്രീ എ എ റഹിം ഉദ്ഘാടനം ചെയ്തു.കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജി ജെ ലിസി അധ്യക്ഷയായ വേദിയിൽ സ്കൂൾ HM ശ്രീമതി ബീനാമോൾ എസ് സ്വാഗതം ആശംസിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജി കോമളം വിശിഷ്ടാതിഥിയായി പങ്കെടുത്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ബിൻഷാ ബി ഷറഫ്,വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എസ് എം റാസി,കല്ലറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ നജിൻഷാ എസ് ,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി നിഖില കെ എസ്, ശ്രീമതി ഷീല കെ, ശ്രീ ഷിബു കുമാർ,ശ്രീ നൗഷാദ് എസ്, ശ്രീ സഹീദ് ഒ കെ,ശ്രീമതി ബിൻസി ,പാലോട് AEO ശ്രീമതി വി ഷീജ,പാലോട് BPC ശ്രീ ബൈജു എസ്, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി മാലി ഗോപിനാഥ്, പാലോട് ബി ആർ സി ട്രെയിനർ ശ്രീ ആർ ഷിബു,ബി ആർ സി കോർഡിനേറ്റർ ശ്രീമതി അനശ്വര ജി എസ് തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ മുരളീധരൻ പിള്ള യോഗത്തിന് നന്ദി അറിയിച്ചു. പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോയും വീഡിയോയും എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി . സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോയും വീഡിയോയും ചേർത്ത് ആകർഷകമാക്കി പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.
പരിസ്ഥിതി ദിനാചരണം 2025
ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം എല്ലാ വർഷത്തെയും പോലെ തന്നെ ശ്രദ്ധേയമായിരുന്നു.സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. രാവിലെ നടന്ന പ്രത്യേക സ്കൂൾ അസംബ്ലിയിൽ വച്ച് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും HM ശ്രീ സുനിൽ കുമാർ എൻ , പ്രിൻസിപ്പൽ ശ്രീമതി മാലി ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് 9I ക്ലാസ്സിലെ ലക്ഷ്മി പാർവ്വതി പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് പ്രഭാഷണം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. തുടർന്ന് പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. കുട്ടികളുടെ സജീവ സാന്നിധ്യം പരിപാടികളിലുടനീളം ഉണ്ടായിരുന്നു . ക്ലാസ് തല വിജയികളായവർ സ്കൂൾ തല മത്സരങ്ങളിൽ പങ്കെടുത്തു.
വായനദിനം-2025
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വായനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രത്യേക അസംബ്ലി ,വായന ക്വിസ്,വായന പ്രതിജ്ഞ,കഥാരചന ,കവിത രചന,കവിതാലാപനം എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.
==
== വായനവാരാചരണം-2025 ==
== യോഗദിനം ==
SPC യുടെ നേതൃത്വത്തിലാണ് യോഗദിനം സംഘടിപ്പിച്ചത്.
പുഷ്പോത്സവം 2025
അഞ്ച്, ഏഴ് ക്ലാസുകളിലെ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ട പുഷ്പോത്സവം സംഘടിപ്പിച്ചു.. കുട്ടികളും അധ്യാപകരും പുഷ്പങ്ങൾ സമാഹരിച്ച് നടത്തിയ പുഷ്പോത്സവം കുട്ടികളിൽ പുതു അനുഭവം സൃഷ്ടിച്ചു. കൂടുതൽ പൂക്കളെ പരിചയപ്പെടാനും സാധിച്ചു.
==