"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 98: | വരി 98: | ||
പൊന്നുരുത്തി സി കെ സി എച്ച് എസ് പരസ്പര സഹകരണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ 12/06 2025ഒരു പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരസ്പര സഹകരണം ചെറിയ ക്ലാസ്മുതൽ തന്നെ കുട്ടികളിൽ അവബോധം ഉളവാക്കേണ്ടത് അത്യാവശ്യമാണെന്ന് അതിന്റെ പ്രാധാന്യത്തെക്കുറിച്ചും 10 E യിലെ ഹൈഫ ഫാത്തിമ കുട്ടികളെ അസംബ്ലിയിൽ ഉദ്ബോധിപ്പിച്ചു. റാഗിംഗ് എന്ന പരസ്പരസാഹകരണത്തെ തകർക്കുന്ന വിപത്തിനെ കുറിച്ച് 9 c ലില്ലി സോണിറ്റ വളരെ ഭംഗിയായി അസംബ്ലിയിൽ അവതരിപ്പിച്ചു ഹെഡ്മിസ്ട്രസ് സ്വാഗതം ആശംസിച്ചു. പരസ്പരസഹകരണത്തിന്റെ അഭാവം വിദ്യാർത്ഥികളിൽ സമൂഹജീവിതത്തിൽ ഒത്തിരി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഹെഡ്മിസ്ട്രസ് കുട്ടികളെ ഉദ്ബോധിപ്പിച്ചു. | പൊന്നുരുത്തി സി കെ സി എച്ച് എസ് പരസ്പര സഹകരണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ 12/06 2025ഒരു പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരസ്പര സഹകരണം ചെറിയ ക്ലാസ്മുതൽ തന്നെ കുട്ടികളിൽ അവബോധം ഉളവാക്കേണ്ടത് അത്യാവശ്യമാണെന്ന് അതിന്റെ പ്രാധാന്യത്തെക്കുറിച്ചും 10 E യിലെ ഹൈഫ ഫാത്തിമ കുട്ടികളെ അസംബ്ലിയിൽ ഉദ്ബോധിപ്പിച്ചു. റാഗിംഗ് എന്ന പരസ്പരസാഹകരണത്തെ തകർക്കുന്ന വിപത്തിനെ കുറിച്ച് 9 c ലില്ലി സോണിറ്റ വളരെ ഭംഗിയായി അസംബ്ലിയിൽ അവതരിപ്പിച്ചു ഹെഡ്മിസ്ട്രസ് സ്വാഗതം ആശംസിച്ചു. പരസ്പരസഹകരണത്തിന്റെ അഭാവം വിദ്യാർത്ഥികളിൽ സമൂഹജീവിതത്തിൽ ഒത്തിരി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഹെഡ്മിസ്ട്രസ് കുട്ടികളെ ഉദ്ബോധിപ്പിച്ചു. | ||
== '''<big>ക്രോഡീകരണ റിപ്പോർട്ട്</big>''' == | |||
2025-26 അധ്യയന വർഷത്തിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസപദ്ധതിയോട് അനുബന്ധിച്ച് കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകളെ ആധാരമാക്കി, ദ്വൈവാര അടിസ്ഥാനത്തിൽ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.ജൂൺ 3 ചൊവ്വാഴ്ച ആരംഭിച്ച പ്രവർത്തനങ്ങൾ ജൂൺ 13 വെള്ളിയാഴ്ച അവലോകന യോഗത്തിലൂടെ പര്യവസാനിച്ചു.ഈ ദിനങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ പി.ടി.എ, എം.പി.ടി അംഗങ്ങളും മികച്ച പങ്കാളിത്തം പദ്ധതിയുടെ നടത്തിപ്പിന് നൽകി. | |||
ജൂൺ 3 ചൊവ്വാഴ്ച ലഹരി വിനിയോഗക്കെതിരെയുള്ള അവബോധ പ്രവർത്തനങ്ങൾ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു.അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ലഹരി വിനിയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് സംസാരിച്ചും, ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലിയും, ഫ്ലാഷ് മോബ്, കവിത തുടങ്ങിയവ അവതരിപ്പിച്ചും വിദ്യാർത്ഥികൾക്ക് അവബോധം പകർന്നു. | |||
ജൂൺ 4 ബുധനാഴ്ച റോഡ് സുരക്ഷയെ ക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ നടത്തി.റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,സ്കൂൾ വാഹന സഞ്ചാരം, ട്രാഫിക് നിയമങ്ങൾ എന്നിവയെ ആസ്പദമാക്കി റോൾപ്ലേ, റോഡ് സൈനുകളുടെ പ്രദർശനം, പ്ലക്കാർഡുകളുയി കുട്ടികളുടെ നേതൃത്വത്തിൽ റാലി തുടങ്ങിയ പ്രവർത്തനങ്ങൾ അന്നേ ദിനം സംഘടിപ്പിച്ചു. | |||
ജൂൺ 5 വ്യാഴാഴ്ച വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കി മാർഗ്ഗനിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി. അതോടൊപ്പം ലോക പരിസ്ഥിതി ദിനവും വിപുലമായി ആചരിച്ചു. വൈറ്റില കൃഷിഭവൻ ഓഫീസർ രമേശ് കുമാർ അന്നേ ദിന സന്ദേശം കൈമാറി. മാത്രമല്ല വിദ്യാർത്ഥികൾ കൊക്കഡാമ ബോളുകൾ നിർമ്മിച്ച് പ്രദർശിപ്പിക്കുകയും, വൃക്ഷത്തൈകൾ പരസ്പരം കൈമാറുകയും, നടുകയും ചെയ്തു. | |||
ജൂൺ 9 തിങ്കളാഴ്ച കായികം, ആരോഗ്യം, കായികക്ഷമത തുടങ്ങിയ വിഷയങ്ങൾ ചർച്ചാവിധേയമാക്കി.ലിസി ഹോസ്പിറ്റലിലെ സീനിയർ ഹൃദ് രോഗ വിദഗ്ധനായ ഡോക്ടർ ജോൺ ജോസഫ് മുഖ്യാതിഥിയായി എത്തുകയും, കുട്ടികളോട് ആരോഗ്യകരമായ ജീവിതശൈലികൾ പിന്തുടരേണ്ട പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഘു ഫിറ്റ്നസ് ഡെമോൺസ്ട്രേഷൻ സൂമ്പയും സംഘടിപ്പിച്ചു. | |||
ജൂൺ 10 ചൊവ്വാഴ്ച ഡിജിറ്റൽ അച്ചടക്കത്തെ ആധാരമാക്കി അവബോധ പ്രവർത്തനങ്ങൾ നടപ്പിലാക്കി.സൈബർ ഗ്രൂമിംഗ്, സൈബർ ബുള്ളിയിംഗ്, ഡിജിറ്റൽ അച്ചടക്കം തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾ ക്ലാസ്സുകൾ നയിച്ചു.ഈ ക്ലാസ്സുകൾക്ക് വിദ്യാലയത്തിന്റെ പ്രത്യേക അനുമോദനം ലഭിക്കുകയുണ്ടായി. | |||
ജൂൺ 11 ബുധനാഴ്ച പൊതുമുതൽ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചുള്ള മുഖ്യധാരണകൾ വിദ്യാർത്ഥികളുമായി പങ്കിട്ടു.വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ അന്നേ ദിന പ്രവർത്തനങ്ങൾ, കുട്ടികളുടെ ലഘു പ്രസംഗങ്ങളിലൂടെയും,പൊതുമുതൽ സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ പിടിച്ചുള്ള റാലിയിലൂടെയും മനോഹരമായി സമാപിച്ചു. | |||
ജൂൺ 12 വ്യാഴാഴ്ച റാഗിങ്, വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്പര സഹകരണത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ അവലോകന വിധേയമാക്കി.അതോടൊപ്പം ബാലവേല വിരുദ്ധ ദിനവും ആചരിച്ചു.ഈ വിഷയങ്ങളെ ആധാരമാക്കി വിദ്യാർത്ഥികൾ നടത്തിയ റേഡിയോ പ്രഭാഷണവും ലഘു പ്രസംഗങ്ങളും അന്നേ ദിനത്തിലെ ശ്രദ്ധാകേന്ദ്രങ്ങളായി. | |||
ജൂൺ 13 വെള്ളിയാഴ്ച രണ്ട് ആഴ്ച്ചകളിലായി സംഘടിപ്പിച്ച ബോധവൽക്കരണ പ്രവർത്തനങ്ങളെ, കുട്ടികളുടെ നേതൃത്വത്തിൽ ക്രോഡീകരണ വിധേയമാക്കി.ഓരോ ദിവസവും നടന്ന പ്രവർത്തനങ്ങളെ യു.പി, എച്ച്.എസ് വിദ്യാർത്ഥികൾ, സംക്ഷിപ്തമായി അവലോകനം ചെയ്ത് സംസാരിച്ചു. | |||
ഇത്തരത്തിൽ വിദ്യാർത്ഥികളിൽ സാമൂഹികവും വ്യക്തിഗതവുമായ മൂല്യബോധങ്ങൾ വളർത്തുന്നതിന് മികവുറ്റ പ്രവർത്തനങ്ങൾക്കാണ് വിദ്യാലയം സാക്ഷ്യം വഹിച്ചത്.പഠിതാക്കളുടെ സമഗ്രമായ വളർച്ചകൾക്കൊപ്പം അറിവിന്റെ സമഗ്രതയും ഈ പദ്ധതിയിലൂടെ നിർവഹിച്ചതായി വിലയിരുത്താം. | |||