"ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sunandac (സംവാദം | സംഭാവനകൾ)
No edit summary
Sunandac (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''<u>പരിസ്ഥിതി ദിനം</u>'''
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് ചെർപ്പുളശ്ശേരിയിൽ വിപുലമായ രീതിയിൽ പരിസ്ഥിതി ദിനാഘോഷങ്ങൾ  നടന്നു.സ്കൂൾ മെയിൻ ഹാളിൽ കൃത്യം 10.30 നു തന്നെ പ്രാർത്ഥനയോടുകൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. ചടങ്ങിന് സി. സുനന്ദകുമാരി സ്വാഗതം പറഞ്ഞു.ചെർപ്പളശ്ശേരി നഗരസഭാ ചെയർമാൻ പി രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചെപ്പുളശ്ശേരി എ ഇ ഒ ശ്രീ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രസ്തുത യോഗത്തിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീ ഷബ്ന കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം കൈമാറി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ടീച്ചർ പിടിഎ പ്രസിഡണ്ട് റഹീം പറക്കാടൻ എന്നിവർ പരിസ്ഥിതി ദിന സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു.വിദ്യാർഥികളുടെ പ്രതിനിധിയായി അശ്വതി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ചെർപ്പുളശ്ശേരി ഫെഡറൽ ബാങ്ക് മാനേജർ  റൂബി മാഡം കുട്ടികൾക്ക് വൃക്ഷത്തൈ കൈമാറി. സ്കൂൾ കോമ്പൗണ്ടിൽ മഹാഗണി തൈ നട്ടുകൊണ്ട് ഓർമ്മമരം നടീൽ ചടങ്ങ് എച്ച് എം നിർവഹിച്ചു.കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന തൈകൾ പരസ്പരം കൈമാറി ചങ്ങാതിക്കൊരു തൈ എന്ന പരിപാടിയും നടത്തി.പ്ലാസ്റ്റിക് വിമുക്ത കാമ്പസാക്കുക എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായി എല്ലാ ക്ലാസുകളിലേക്കും കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന തുണിസഞ്ചി വിതരണം  ചെയ്തു.ചടങ്ങിന് ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ റഷീദ് മാസ്റ്റർ, ബേബി ടീച്ചർ ,മേരി ടീച്ചർ, കാർത്ത്യായനി ടീച്ചർ ,റെസി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.യൂ  പി വിഭാഗം വിദ്യാർഥി സൂരജ് ദാസിൻ്റെ പരിസ്ഥിതി ദിന പ്രസംഗം, സ്കൂൾ ഗൈഡ്സ് ചുമതലയുള്ള അധ്യാപിക ശ്രീമതി സലീന ടീച്ചർ അവതരിപ്പിച്ച പരിസ്ഥിതിഗാനം കുട്ടികൾ ഏറ്റു പാടിയത് ചടങ്ങിനു മാറ്റു കൂട്ടി. ഹരിതസേന കോർഡിനേറ്റർ സന്ധ്യ വി കുമാർ നന്ദിയും പറഞ്ഞു.
പ്രവേശനോത്സവ പരിപാടികൾ 2025
പ്രവേശനോത്സവ പരിപാടികൾ 2025


"https://schoolwiki.in/ജി_എച്ച്_എസ്_എസ്,_ചേർപ്പുളശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്