"ഗവ.എൽ പി എസ് കിഴതിരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreedevi Sajan (സംവാദം | സംഭാവനകൾ)
Expanding article
Sreedevi Sajan (സംവാദം | സംഭാവനകൾ)
Expanding article
വരി 3: വരി 3:


== വിദ്യാരംഗം കലാസാഹിത്യ വേദി ==
== വിദ്യാരംഗം കലാസാഹിത്യ വേദി ==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാസാഹിത്യ മത്സരങ്ങളും പ്രവർത്തനങ്ങളും സ്കൂളിൽ നടത്തുന്നുണ്ട്.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാസാഹിത്യ മത്സരങ്ങളും പ്രവർത്തനങ്ങളും സ്കൂളിൽ നടത്തുന്നുണ്ട്.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഭാഷാ പ്രതിഭകളെ കണ്ടെത്തുന്നതിനായി വാങ്മയം പരീക്ഷ സ്കൂൾ തലത്തിൽ നടത്തി. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഉപജില്ലാ മത്സരത്തിൽ പങ്കെടുത്തു.
 
== '''സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്''' ==
2024 ജൂലൈ 25 ന് കിഴതിരി ഗവ. എൽ. പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിച്ചു. കുമാരി ബിനിയ ടീച്ചറിന് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിന്റെ ചുമതല നൽകി. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9. 30 ന് 1 മുതൽ 4 വരെ ക്ലാസ്സിലെ കുട്ടികൾക്ക് ക്ലാസ്സ്‌ നടത്തി വരുന്നു. ഇതിന്റെ ഭാഗമായി ഇംഗ്ലീഷ് അസ്സംബ്ലിയും റോൾ പ്ലേയും ഇംഗ്ലീഷ് സ്കിറ്റും നടത്തി. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വർധിപ്പിക്കാൻ ക്ലാസുകൾ സഹായിക്കുന്നു.
 
== '''L.S.S. പരിശീലനം''' ==
അക്കാദമിക വർഷം ആരംഭം മുതൽ തന്നെ നാലാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് മികച്ച രീതിയിൽ ഉള്ള LSS പരിശീലനം നൽകി വരുന്നു. എല്ലാ ദിവസവും ഓരോ വിഷയങ്ങളോടും അനുബന്ധിച്ച് കുറച്ച് സമയം LSS പരിശീലനത്തിനായി ചിലവഴിക്കുന്നതിന് പുറമേ എല്ലാ ആഴ്ചയിലും mock test, മുൻ വർഷ ചോദ്യപ്പേപ്പർ പരിശീലനം മുതലായവ നൽകി വരുന്നു. ആവശ്യാനുസരണം മോർണിംഗ് ക്ലാസ്സുകളും നൽകി വരുന്നു.
 
== '''ക്വിസ് പരിശീലനം''' ==
 
=== '''മെഗാ ക്വിസ്''' ===
മറ്റെന്തൊക്കെ അറിവുകൾ ഉണ്ടായാലും മത്സരപരീക്ഷകളിൽ വിജയിക്കണമെങ്കിൽ പൊതുവിജ്ഞാനം കൂടിയേ തീരൂ. പൊതുവിജ്ഞാനത്തിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം കൊടുക്കുന്നുണ്ട്. ഓരോ ദിനാചരണത്തോടനുബന്ധിച്ച് ചോദ്യങ്ങൾ കൊടുക്കുകയും ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. വർഷാന്ത്യം മെഗാക്വിസ് നടത്തി വിജയികളെ കണ്ടെത്തുന്നു. കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും ക്വിസ്മത്സരം നടത്തുന്നുണ്ട്.
 
=== '''പത്ര ക്വിസ്''' ===
പത്രവായന കുട്ടികൾ ചെറുപ്പം മുതലേ ശീലിക്കേണ്ട ഒന്നാണ്. പത്രവായനയ്ക്ക് സ്കൂൾ നല്ല പ്രാധാന്യം കൊടുക്കുന്നുണ്ട്. എല്ലാ ദിവസവും പത്രത്തിൽ നിന്ന് ചോദ്യങ്ങൾ കൊടുക്കും കുട്ടികൾ പത്രം വായിച്ച് ഉത്തരം കണ്ടെത്തും. വർഷാവസാനം ക്വിസ് നടത്തി വിജയിയെ തെരഞ്ഞെടുക്കും.
 
== '''കമ്പ്യൂട്ടർ അധിഷ്ഠിത പഠനം''' ==
കുട്ടിയുടെയും അധ്യാപകന്റേയും സമൂഹത്തിന്റെയും സജീവ പങ്കാളിത്തത്തോടൊപ്പം ടെക്നോളജി കൂടി ഒത്തുചേരുമ്പോഴാണ് കാര്യക്ഷമമായ പഠനപ്രക്രിയ സാധ്യമാകുന്നത്. ഈയൊരു ആശയം ഉൾക്കൊണ്ട് ഐസിടിയുടെ സഹായത്താൽ ആണ് പാഠഭാഗങ്ങൾ എല്ലാം തന്നെ കൈകാര്യം ചെയ്യുന്നത്. വീഡിയോകളിലൂടെയും ഓഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയുമെല്ലാം വിവരങ്ങൾ കൈമാറുന്നത് കൊണ്ട്തന്നെ അറിവ് വർദ്ധിക്കുന്നതിനൊപ്പം പഠനവിരസതയും കുറയ്ക്കാൻ സഹായിക്കുന്നു. ഐസിടിയുടെ പാഠപുസ്തകം കളിപ്പെട്ടിയും ഫലപ്രദമായി വിനിമയം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്
 
== '''കയ്യെഴുത്തു മാസിക''' ==
കുട്ടികളിലെ സർഗാത്മകശേഷി വളർത്താൻ സഹായിക്കുന്നവയാണ് കൈയെഴുത്ത് മാസികകൾ. സ്കൂളിലെ ഓരോ കുട്ടികളും കയ്യെഴുത്ത് മാസികകൾ തയ്യാറാക്കി.ജൂൺ മുതലുളള പഠന പ്രവർത്തനങ്ങളിലൂടെ രൂപപ്പെട്ട കഥകകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ, യാത്രാവിവരണം തുടങ്ങിയ വിവിധ സാഹിത്യ മേഖലകളിലുള്ള രചനകളാണ് ഓരോ കൈയെഴുത്തു മാസികകളിലുമുള്ളത്. മലയാളം ഇംഗ്ലീഷ്, ഭാഷകളിലുള്ള രചനകളും വിവിധ നിരീക്ഷണങ്ങളും ശാസത്ര കണ്ടെത്തലുകളും ഗണിത പ്രവർത്തനങ്ങളും പുസ്തകങ്ങളിൽ ചേർത്തിട്ടുണ്ട്.
 
== '''പഠനോത്സവം''' ==
കിഴതിരി ജി .എൽ .പി സ്കൂളിൽ പഠനോത്സവം കെങ്കേമമായി 17/03/25 ന് ആഘോഷിച്ചു. കുട്ടികളും രക്ഷിതാക്കളും ഒരുമിച്ച് തയ്യാറാക്കിയ വിവിധ പഠനോപകരണങ്ങളുടെ പ്രദർശനം, കുട്ടികളുടെ പഠന മികവിന്റെ പ്രദർശനം, കയ്യെഴുത്തു മാസിക പ്രകാശനം എന്നിവയായിരുന്നു പ്രധാന കാര്യപരിപാടികൾ. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും മാത്രമല്ല നാട്ടുകാരും ജനപ്രതിനിധികളും പരിപാടികളിൽ പങ്കുചേർന്നു. കുട്ടികൾ തങ്ങൾ പഠിച്ചതും അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങൾ ക്രിയാത്മകമായ പരിപാടികൾ ആവിഷ്കരിച്ച് തങ്ങൾ ആർജ്ജിച്ച ശേഷികൾ പ്രദർശിപ്പിച്ചു.
 
== '''പഠനയാത്ര''' ==
2024 ജനുവരി 22 ന് വാഗമണ്ണിന് പഠനയാത്ര നടത്തി. മൊട്ടക്കുന്ന് , കുരിശുമല ആശ്രമം പൈൻവാലി, അഡ്വഞ്ചർ പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.രക്ഷകർത്താക്കളെയും കൂടി ഉൾപ്പെടുത്തിയുള്ള പഠനയാത്ര രസകരവുംഅറിവ് പ്രദാനംചെയ്യുന്നതും ആയിരുന്നു.
 
== '''അക്ഷരമുറ്റം ക്വിസ്''' ==
പൊതു വിജ്ഞാനത്തിന്റെ അൽപ്പം ഉയർന്ന തലത്തിലുള്ള ഒരു പരീക്ഷയാണ് അക്ഷര മുറ്റം ക്വിസ്. ഈ ക്വിസിൽ പങ്കെടുക്കുന്നതിനായി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. സ്കൂൾ തല ക്വിസ് മത്സരം നടത്തുകയും വിജയികളെ ഉപജില്ലാ തല ക്വിസ് മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.
 
== '''അമ്മ വായന''' ==
അമ്മമാരുടെ അറിവും വായനാശീലവും വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി അമ്മ വായന എന്ന പരിപാടി വായനാദിനത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്തു. ശ്രീ ഡി. ശുഭലൻ സാർ തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾ അമ്മമാർക്ക് കൈമാറി. അവർ വായിച്ചു തീർന്നതനുസരിച്ച് പുസ്തകങ്ങൾ മാറി കൊടുക്കുകയും വായന കുറിപ്പുകൾ എഴുതാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
 
== യോ'''ഗക്ലാസ്''' ==
അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21ന് ഈ വർഷത്തെ യോഗ ക്ലാസുകൾക്ക് തുടക്കമായി.സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ വ്യാഴാഴ്ചകളിലും യോഗ ക്ലാസ് നടത്തി വരുന്നു. യോഗ ക്ലാസ്സിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ കുട്ടികൾ യോഗ ഡാൻസും അവതരിപ്പിച്ചു.
 
== '''അവധിക്കാലപ്രവർത്തനങ്ങൾ''' ==
ഓണാവധി, ക്രിസ്മസ് അവധി തുടങ്ങിയവ ഫലപ്രദമായി വിനിയോഗിക്കത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി. പഠനോപകരണ നിർമ്മാണം, കയ്യെഴുത്തു മാസിക നിർമ്മാണം, ഹോം ടൂർ വീഡിയോ ചെയ്യൽ തുടങ്ങിയ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ കൊടുത്തു.
 
== '''കലാ കായിക പ്രവൃത്തിപരിചയ പരിശീലനം''' ==
പഠനത്തോടൊപ്പം കലാകായിക പ്രവൃത്തി പരിചയം മേഖലകളിലും കുട്ടികൾക്ക് പരിശീലനം നൽകി. ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാനും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനും ഈ പരിശീലനത്തിലൂടെ അവർക്ക് സാധിച്ചു. കുട്ട നിർമ്മാണം, പൂ നിർമ്മാണം, ബുക്ക് ബൈൻഡിങ്, ചന്ദനത്തിരി നിർമ്മാണം തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ, കവിത കഥ അഭിനയം പ്രസംഗം തുടങ്ങിയ കലാശേഷികൾ ഒപ്പം ഓട്ടം, ചാട്ടം തുടങ്ങിയ കായിക പ്രവർത്തനങ്ങൾ ഇവയുടെയൊക്കെ പരിശീലനം യഥാസമയം നടന്നു.ശ്രീ. ശുഭലൻ സാറിനെപ്പോലെയുള്ള റിട്ടയേർഡ് അധ്യാപകരുടെ സേവനവും കലാകായിക പ്രവൃത്തി പരിചയ പരിശീലനം മികവുറ്റതാക്കാൻ ഏറെ സഹായിച്ചു.
 
== '''പ്രഭാതഭക്ഷണം''' ==
കഴിഞ്ഞ വർഷങ്ങളിൽ ഇതുപോലെ ഈ വർഷവും പ്രഭാതഭക്ഷണം നൽകുന്നുണ്ട്.2024 നവംബർ മാസം മുതൽ പ്രഭാത ഭക്ഷണ പരിപാടി പഞ്ചായത്തിന്റെ സഹായത്താൽ സ്കൂളിൽ ആരംഭിച്ചു. ഇതിലൂടെ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും അതുവഴി പഠനം ത്വരിതപ്പെടുത്താനും സാധിച്ചു.
 
== '''ഉച്ചഭക്ഷണം''' ==
സ്കൂൾ ഉച്ചഭക്ഷണ പരിപാടി വളരെ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകാൻ സാധിക്കുന്നുണ്ട് .ആഴ്ചയിൽ രണ്ടുദിവസം പാലും (ചൊവ്വ, വ്യാഴം ദിവസങ്ങളിൽ) ഒരു ദിവസം മുട്ടയും (ബുധൻ) നൽകിവരുന്നു. ചോറിനൊപ്പം സാമ്പാർ, എരിശ്ശേരി, മോര്കറി, ഉരുളക്കിഴങ്ങ്കറി തുടങ്ങിയ ഏതെങ്കിലും ഒരു കറിയും കടല, കാബേജ്, ബീറ്റ്റൂട്ട് പയർ,വാഴക്ക,വെണ്ടക്ക തുടങ്ങിയ പച്ചക്കറികൾ കൊണ്ടുള്ള തോരനും ഉൾപ്പെടുത്തിയിട്ടുണ്ട്. വിശേഷ ദിവസങ്ങളിൽ പപ്പടവും നൽകാറുണ്ട്. ചക്കയുള്ള സമയത്ത് ചക്കപ്പുഴുക്കും ഉണ്ടാക്കാറുണ്ട്. കുട്ടികളുടെ പിറന്നാൾ പോലുള്ള വിശേഷ ദിവസങ്ങളിൽ രക്ഷകർത്താക്കൾ ചിക്കൻ കറി സ്പോൺസർ ചെയ്യുന്നു. വീട്ടിൽ കൃഷി ചെയ്ത പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി കുട്ടികളുടെ കൈവശം കൊടുത്തു വിടുന്നുണ്ട്. മത്തങ്ങ, കുമ്പളങ്ങ, വാഴക്ക, വാഴച്ചുണ്ട്, മാങ്ങ, ചക്ക തുടങ്ങിയവയൊക്കെ അങ്ങനെ ലഭിച്ചിട്ടുണ്ട്. അധ്യാപകരും പച്ചക്കറികൾ സ്കൂളിലേക്ക് നൽകുന്നുണ്ട്. നല്ലവരായ നാട്ടുകാരുടെ സഹകരണവും ഉച്ചഭക്ഷണ പദ്ധതി സുഗമമായി നടത്തിക്കൊണ്ടു പോകാൻ കാരണമാകുന്നു. വാഴയ്ക്ക, വാഴച്ചുണ്ട്, ചക്ക തുടങ്ങിയ വിഭവങ്ങൾ നാട്ടുകാർ സ്കൂളിലേക്ക് നൽകാറുണ്ട്.കുട്ടികൾക്ക് വയർ നിറയുന്നതിനോടൊപ്പം രുചികരവും പോഷകസമൃദ്ധവും ആയ ഉച്ചഭക്ഷണം വിതരണം ചെയ്യാൻ സ്കൂൾ എന്നും ശ്രദ്ധിക്കുന്നു. ഏതെങ്കിലും രണ്ട് കറികളും (തോരൻ / മെഴുക്കുപിരട്ടി ) ഒരു ചാറുകറിയും ഉച്ചക്ക് ഉണ്ടാകും. എല്ലാകുട്ടികളും അധ്യാപകരും ഇത് ഭക്ഷിക്കുന്നു.ഓരോ ദിവസത്തെയും കറികൾ രുചിച്ചു 'രുചി രജിസ്റ്റർ' പൂർത്തിയാക്കുന്നു.വിശേഷദിവസങ്ങളിൽ ചിക്കൻ ബിരിയാണി ,ഫ്രൈഡ് റൈസ്,സാലഡ്,കപ്പയും മീനും, തുടങ്ങിയവയും ഉണ്ടാക്കും.ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും/ ഏത്തപ്പഴം ,പാലും ഉണ്ട്.കൂടാതെ പപ്പടം ,സോയാബോൾ, കേക്ക്, പഴവര്ഗങ്ങൾ തുടങ്ങിയവ സ്ഥിരമായി ഉണ്ടാകും'''.'''
 
== '''സ്‌കൂൾ വളപ്പിലെ കൃഷി, ജൈവവൈവിധ്യ ഉദ്യാനം''' ==
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കിഴതിരി സ്കൂളിലെ കുട്ടികൾ കരനെൽ കൃഷി ചെയ്തിരുന്നു. സ്കൂൾ മുറ്റത്ത് ലഭ്യമായ ചെറിയ സ്ഥലം കൃഷിക്കാവശ്യമായി ഒരുക്കി എടുത്തു.
 
സ്കൂളിനടുത്ത് കൃഷി ചെയ്യുന്ന ഒരു വീട്ടുകാരുടെ അടുത്ത് നിന്ന് വിത്ത് ശേഖരിച്ചു. ഹെഡ്മിസ്ട്രസ് മിനിമോൾ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ വിത്ത് പാകി. വിത്ത് മുളച്ച് വന്നത് മുതലുള്ള ഘട്ടങ്ങൾ കുട്ടികൾ നിരീക്ഷിക്കുകയും ആവശ്യമായ പരിപാലനം നൽകുകയും ചെയ്തു .അരി എവിടെ നിന്നാണ് ലഭിക്കുന്നതെന്നും നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ ഏതൊക്കെയാണെന്നും ഇതിലൂടെ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.
 
സ്കൂളിന് വളരെ പരിമിതമായ സ്ഥലം മാത്രമേ കൃഷി ചെയ്യാനായി ഉള്ളൂ. അതിൽ എല്ലാത്തരം കൃഷികളും ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. സ്കൂൾ തുറന്നു വന്നത് മുതൽ കുട്ടികളുടെ നേതൃത്വത്തിൽ വിത്തുകളും തൈകളും കൊണ്ടുവരികയും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഒരു ചെറിയ പച്ചക്കറി തോട്ടം ഒരുക്കുകയും ചെയ്തു. വെണ്ട, പയർ ,പാവൽ ,കുമ്പളം, മത്തൻ ,വെള്ളരി മുളക്, തക്കാളി ,വഴുതന ,കോവൽ, കപ്പളം, മുരിങ്ങ, വാഴ ,വിവിധതരം ചീരകൾ തുടങ്ങിയവയൊക്കെ സ്കൂൾ വളപ്പിൽ നട്ടിരുന്നു. സ്കൂളിലെ കൃഷിയിൽ പ്രചോദനം ഉൾക്കൊണ്ട് കുട്ടികൾ തങ്ങളുടെ വീട്ടിലും ചെറിയ രീതിയിൽ കൃഷി ആരംഭിച്ചു. അങ്ങനെ ലഭിച്ച മത്തങ്ങ, കുമ്പളങ്ങ, വാഴക്ക തുടങ്ങിയവ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നൽകുകയും ചെയ്തു.