"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
2024-25 സ്കൂൾ അധ്യയനവർഷം വളരെ വർണാഭമായ പ്രവേശനോത്സവത്തോടെയാണ് ആരംഭിച്ചത്. വാർഡ് കൗൺസിലർ ശ്രീമതി.സി.ഓമന ചടങ്ങിൽ സന്നിഹിതയായിരുന്നു. ഉദ്ഘാടനത്തിനുശേഷം കുട്ടികളുടെ അവകാശങ്ങൾ, പോക്സോ നിയമങ്ങൾ, സൈബർ സുരക്ഷ എന്നിവയെക്കുറിച്ചുളള ശാക്തീകരണ പരിപാടിയും സംഘടിപ്പിക്കുകയുണ്ടായി. | |||
ജൂൺ-5 പരിസ്ഥിതി ദിനം വളരെ വിപുലമായ പരിപാടികളോടെയാണ് ആചരിച്ചത്. വിഴിഞ്ഞം കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടുകയും പരിസ്ഥിതിദിന സന്ദേശം നൽകുകയും ചെയ്തു. | |||
ജൂൺ 13-ന് മുക്കോല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പ്രവർത്തകരുടെ നേതൃത്വത്തിൽ പേവിഷ ബാധയ്ക്കെതിരെ ബോധവത്ക്കരണ ക്ലാസ് നടത്തുകയുണ്ടായി. | |||
ജൂൺ 19-ലെ വായനാ മാസാചരണത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ.രാജൻ വി.പൊഴിയൂർ നടത്തുകയുണ്ടായി. | |||
ജൂൺ-20 ന് സ്റ്റുഡൻറ് എംപവർമെന്റ് പ്രോഗ്രാമിൽ ശ്രീ.ജിജിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. | |||
ജൂൺ-21 ന് മുക്കോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ശ്രീമതി.മഞ്ജുവിന്റെ നേതൃത്വത്തിൽ യോഗ ദിനാചരണം നടത്തി. ഒരു വർഷമായി സ്കൂളിൽ നടന്നുവരുന്ന യോഗക്ലാസിലെ അറിവുകൾ കുട്ടികൾ സ്പെഷ്യൽ അസംബ്ലിയിൽ അവതരിപ്പിച്ചു. | |||
ജൂൺ 26-ലെ ലഹരി വിരുദ്ധ ദിനത്തിൽ ജനമൈത്രി പോലീസ് സ്റ്റേഷനിലെ വനിതാ സി.പി.ഒ ശ്രീമതി.പ്രീത കുട്ടികൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്ക്കരണ സെമിനാർ നടത്തുകയുണ്ടായി. | |||
ജൂൺ 27 ഹെലൻ കെല്ലർ ദിനം ബി.ആർ.സി.യിലെ സ്പെഷ്യൽ എജ്യൂക്കറ്റർ ശ്രീമതി.മേബലിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. | |||
ജൂലൈ 5-ലെ ബഷീർദിനം ഡോക്യുമെന്ററി പ്രദർശനം, പോസ്റ്ററുകൾ, പുസ്തക പരിചയം എന്നിവ നടത്തി വർണാഭമാക്കി. | |||
ജൂലൈ 14-ന് വിഴിഞ്ഞം കോസ്റ്റൽ പോലീസിലെ സൈമൺ സാറിന്റെ നേതൃത്വത്തിൽ മൊബൈൽ ദുരുപയോഗത്തെകുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. | |||
ജൂലൈ 21-ലെ ചാന്ദ്രദിനം വളരെ വിപുലമായ പരിപാടികളോടെയാണ് ആചരിച്ചത്. ക്വിസ് മത്സരം, റോക്കറ്റ് നിർമ്മാണം, ബലൂൺ റോക്കറ്റ് എന്നിവയുടെ വിക്ഷേപണം,അമ്പിളി മാമന് കത്തെഴുത്ത് തുടങ്ങിയവയിൽ എല്ലാ കുട്ടികളും പങ്കെടുത്തു. | |||
ജൂലൈ 27-ന് പാരീസ് ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സ്കൂളിൽ ദീപശിഖ പ്രയാണം നടത്തി. | |||
ആഗസ്റ്റ് 2-ന് വിദ്യാഭ്യാസ വാരാചരണം സ്കൂളിൽ നടത്തുകയും ഓരോ ദിവസവും ഗണിതം, മലയാളം, സയൻസ്, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിഷയങ്ങളിൽ പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. | |||
ആഗസ്റ്റ് 6, 9 എന്നീ ദിനങ്ങൾ ഹിരോഷിമ, നാഗസാക്കി ഓർമ്മപ്പെടുത്തൽ ദിനങ്ങളായിരുന്നു. യുദ്ധ വിരുദ്ധ പോസ്റ്റർ, ക്വിസ്, സഡാക്കോ കൊക്ക് നിർമ്മാണം, പ്രദർശനം എന്നിവയിലൂടെ യുദ്ധവിരുദ്ധ അവബോധം കുട്ടികളിലുളവാക്കി. | |||
ഈ അധ്യയന വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വിവിധ കലാപരിപാടികളോടെ വർണ്ണാഭമാക്കി. | |||
ആഗസ്റ്റ് 23-ലെ ദേശീയ ബഹിരാകാശ ദിനവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. | |||
ഈവർഷത്തെ ഓണാഘോഷം സെപ്റ്റംബർ 13-ന് വളരെ മികവാർന്ന രീതിയിൽ നടത്തുകയുണ്ടായി. അത്തപ്പൂക്കളം, ഓണപ്പാട്ടുകൾ, തിരുവാതിരക്കളി തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു. | |||
കുട്ടികളിലെ ശാസ്ത്രാഭിരുചി, സർഗ്ഗാത്മക സൃഷ്ടികൾ എന്നിവ പരിപോഷിപ്പിക്കുന്നതിലേക്കായി സെപ്റ്റംബർ 23,24 തീയതികളിലായി സ്കൂൾതല ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തി പരിചയമേള നടത്തുകയും സബ് ജില്ലാ മത്സരങ്ങളിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. | |||
ഈ അധ്യയന വർഷത്തെ ഗാന്ധിജയന്തി ദിനാഘോഷം വളരെ വിപുലമായി ആചരിച്ചു. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും ലഹരി വിരുദ്ധ പ്രതിജ്ഞ, ബോധവത്ക്കരണ ക്ലാസ് എന്നിവയിലൂടെ ദിനാഘോഷത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു. | |||
ഒക്ടോബർ 22 വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നേത്ര സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിലേക്കായി ഒരു സെമിനാർ സംഘടിപ്പിച്ചു. | |||
കേരളപ്പിറവി ദിനവും ശിശുദിനവും വളരെ വിപുലമായ പരിപാടികളോടെയാണ് സ്കൂളിൽ ആഘോഷിച്ചു. | |||
ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ 3 ന് സ്പെഷ്യൽ അസംബ്ലിയിൽ ബി.ആർ.സി സ്പെഷ്യൽ എജ്യൂക്കേറ്റർ ശ്രീമതി.മേബൽ ബോധവത്കരണം നടത്തി. സ്ക്കൂളിൽ എത്താൻ കഴിയാത്ത ആറാം ക്ലാസിലെ അഭിൻ രാജിന്റെ ജന്മദിനത്തിന് സ്കൂളിലെ അധ്യാപകരും ബി.ആർ.സി അംഗങ്ങളും കുട്ടിയുടെ വീട്ടിലെത്തി ജന്മദിനാശംസകൾ നേരുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. | |||
ക്രിസ്തുമസ് കരോൾ, പുൽക്കൂട് തയ്യാറാക്കൽ, കേക്ക് വിതരണം തുടങ്ങി നിരവധി പരിപാടികളോടെ ഈ വർഷത്തെ ക്രിസ്തുമസ് വളരെ ഗംഭീരമായി ആഘോഷിച്ചു. | |||
ഒന്നാം ക്ലാസ് മുതൽ 7-ാം ക്ലാസ് വരെയുളള കുട്ടികളെ ഉൾപ്പെടുത്തി പഠന വിനോദ യാത്ര സംഘടിപ്പിച്ചു. | |||
ജനുവരി 26-ന് ഹെഡ് മാസ്റ്റർ പതാക ഉയർത്തി റിപ്പബ്ലിക് ദിനാചരണത്തിന് തുടക്കം കുറിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ് തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. അന്നേദിവസം നിരാമയ റിസോർട്ടിൽ 21 കുട്ടികളെ അതിഥികളായി ക്ഷണിക്കുകയും ചിത്രരചനാ മത്സരം സംഘടിപ്പിച്ച് വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. | |||
കായികലോകത്തിന് എന്നും ആവേശം പകരുന്ന ഫുട്ബോൾ രാജാവ് മെസ്സിയുടെ നാടായ അർജന്റീനയിൽ നിന്നും 12 അംഗ സംഘം സ്കൂൾ സംന്ദർശിക്കുകയും കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിക്കുകയും ചെയ്തു. കുട്ടികൾക്കായി ഫുട്ബോൾ സമ്മാനിച്ചാണ് അവർ മടങ്ങിയത്. | |||
വിഴിഞ്ഞം ഹാർബർ സ്കൂളിൽ വച്ച് നടന്ന ഒരു ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ യു.പി ക്ലാസിലെ കുട്ടികൾക്ക് അവസരം ലഭിക്കുകയുണ്ടായി. | |||
സാഹിത്യമേഖലയിൽ കുട്ടികളുടെ അഭിരുചി തിരിച്ചറിയുന്നതിനായി ബഡ്ഡിംഗ് റൈറ്റേഴ്സ് എന്ന ഒരു ശിൽപശാല ബി.ആർ.സി യുടെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിച്ചു. | |||
ജനുവരി 30 ന് സ്പെഷ്യൽ അസംബ്ലിയോടെ രക്തസാക്ഷി ദിനം ആചരിച്ചു. | |||
വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങൾക്കെതിരെ പോരാടുന്നതിലേക്ക് ഫെബ്രുവരി 7-ാം തീയതി മജിഷ്യൻ ശ്രീ.നാഥ് അവർകളുടെ നേതൃത്വത്തിൽ ഒരു മാജിക് ഷോ സ്കൂളിൽ സംഘടിപ്പിച്ചു. | |||
ഫെബ്രുവരി 10-ന് സ്കൂൾതല കായിക മത്സരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. | |||
സാവ്ലോൺ ഹാന്റ് വാഷ് കമ്പനിയുടെ പരസ്യ പ്രചാരണത്തിന്റെ ഭാഗമായി ഫെബ്രുവരി 13-ന് വീഡിയോ പ്രദർശനം നടത്തുകയും എല്ലാ കുട്ടികൾക്കും ഹാന്റ് വാഷ് സൗജന്യമായി നൽകുകയും ചെയ്തു. | |||
ഫെബ്രുവരിയിൽ പബ്ലിക് ഹിയറിംഗിലൂടെ ഒമ്പത് അംഗ സമിതി സ്കൂൾതല പ്രവർത്തനങ്ങൾ വിലയിരുത്തുകയും അതിന്റെ റിപ്പോർട്ട് സ്കൂൾസഭയിൽ അവതരിപ്പിക്കുകയും ചെയ്തു. | |||
ഫെബ്രുവരി 28-ന് ശാസ്ത്രദിനം വളരെ വിപുലമായി ആഘോഷിച്ചു. ശാസ്ത്രമാജിക്കോടുകൂടി ഹെഡ് മാസ്റ്റർ ശാസ്ത്രദിനം ഉദ്ഘാടനം ചെയ്തു. 5,6,7 ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ കൈപുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഒന്നാം ക്ലാസ് മുതൽ 7-ാം ക്ലാസ് വരെയുളള കുട്ടികൾ പങ്കെടുത്ത ശാസ്ത്രപ്രദർശനത്തിൽ 51 ശാസ്ത്രപരീക്ഷണങ്ങൾ നടത്തി ശാസ്ത്രദിനം ഗംഭീരമാക്കി. | |||
കുട്ടികൾ ആർജ്ജിച്ചെടുത്ത മികവുകൾ പൊതുജന സമക്ഷം അവതരിപ്പിക്കുന്നതിനായി മാർച്ച് 12-ന് ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പഠനോത്സവം സംഘടിപ്പിച്ചു. പഠന പ്രവർത്തനങ്ങളിലൂടെ കുട്ടികൾ തയ്യാറാക്കിയ സൃഷ്ടികളുടെ പ്രദർശനവും അക്കാദമിക മികവുകളുടെ അവതരണവും നടന്നു. | |||
* <big>സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, മലയാളത്തിളക്കം തുടങ്ങിയ സമ്പുഷ്ടീകര പരിപാടികൾ.</big> | * <big>സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, മലയാളത്തിളക്കം തുടങ്ങിയ സമ്പുഷ്ടീകര പരിപാടികൾ.</big> | ||
* <big>വീട്ടിലൊരു ലാബ് (Lab @ home)</big> | * <big>വീട്ടിലൊരു ലാബ് (Lab @ home)</big> | ||