"സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് സ്കൂൾ, തിരുവനന്തപുരം – ഒരു നിലാവഴി |
വ്യക്തികളൂം സംഭാവനകളൂം |
||
| വരി 50: | വരി 50: | ||
* ഡിസ്ട്രിക്ട് ടി ബി സെൻറർ | * ഡിസ്ട്രിക്ട് ടി ബി സെൻറർ | ||
* സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ | * സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ | ||
* ഗവൺമെൻറ് സ്കൂൾ ഓഫ് നഴ്സിംഗ് | * ഗവൺമെൻറ് സ്കൂൾ ഓഫ് നഴ്സിംഗ് | ||
== '''പ്രധാന വ്യക്തികളും അവരുടെ സംഭാവനകളും''' == | |||
നിരവധി മഹാരഥന്മാരായ വ്യക്തിത്വങ്ങൾക്ക് ഉടമകളായവർ അധ്യയനം നടത്തിയ മഹത് വിദ്യാലയമാണ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ. മന്ത്രിമാർ , രാഷ്ട്രീയ പ്രമുഖർ , മതപുരോഹിതർ, മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞന്മാർ, കലാരംഗത്തെ പ്രതിഭകൾ, അന്താരാഷ്ട്ര കായിക താരങ്ങൾ തുടങ്ങി അനേകം പ്രതിഭകൾ ഈ വിദ്യാലയത്തിന്റെ സംഭാവനകൾ ആണ്. ഇവരിൽ സെക്രട്ടറി തലം വരെ ഉയർന്ന ഉദ്യോഗം കരസ്ഥമാക്കിയ നിരവധി സിവിൽ സർവീസ് ഉദ്യോഗസ്ഥന്മാർ ഉണ്ടായിട്ടുണ്ട്. ഇതിൽ ഔദ്യോഗിക മഹിമയ്ക്ക് പുറമേ സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ ഭാരതം ആദരിക്കുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും 1991 ബാച്ച് പൂർവ്വ വിദ്യാർത്ഥിയുമായ ജി അശോക് കുമാർ ഐ എ എസിനെ കുറിച്ച് പ്രത്യേകം പരിചയപ്പെടുത്തുന്നു. | |||
'''ജി അശോക് കുമാർ ഐ എ എസ്''' | |||
1991 ബാച്ച് തെലുങ്കാന കേഡൽ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. 2024 ഫെബ്രുവരി 29ന് അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കുന്നതിനിടയിൽ സാമൂഹ്യപ്രതിബദ്ധതയോടെ നടപ്പിലാക്കിയ നിരവധി സംരംഭങ്ങൾക്ക് അനേകം അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കേന്ദ്ര സർവീസിൽ ഗംഗാനദി ശുചീകരണത്തിനായി അദ്ദേഹം നടപ്പിലാക്കിയ 'നമാമി - ഗംഗേ ' ഏറെ പ്രശംസിക്കപ്പെട്ടു. 'ക്യാച്ച് ദ റെയ്ൻ' എന്ന പേരിൽ രാജ്യ വ്യാപകമായി മഴവെള്ള സംരക്ഷണം ലക്ഷ്യമിട്ട് നടത്തിയ പ്രചാരണത്തിലൂടെ "ഇന്ത്യയുടെ മഴ മനുഷ്യൻ" എന്ന ബഹുമതിക്ക് അദ്ദേഹം അർഹനായി.ജല ശുചിത്വം കൂടാതെ നഗരസൂത്രണം, സിവിൽ ,വ്യോമയാനം, വൈദ്യുതി ,കായികം, ആരോഗ്യം ,വിദ്യാഭ്യാസം, ഐടി മേഖലകളിലും ഇദ്ദേഹത്തിൻറെ പ്രയത്നത്തിലൂടെ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. 2001- 2003 കാലയളവിൽ നിസാമാബാദ് ജില്ലയിലെ വീടുകളിലും ആയിരം സ്കൂളുകളിലും ഒരു ലക്ഷത്തിനാല്പതിനായിരത്തിൽ അധികം സാനിറ്ററി ലാറ്ററിനുകൾ നിർമ്മിക്കുന്നതിനുള്ള 'ശുഭ്രദ' എന്ന കർമ്മപരിപാടിക്കും, 2008 ൽ ഹൈദരാബാദിലെ 30 ലക്ഷത്തിലധികം ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയും ഏറെ അംഗീകരിക്കപ്പെട്ടു. 2017 ജൂൺ 12ന് തെലുങ്കാനയിലെ 119 നിയമസഭാ മന്ദിരങ്ങളിലായി ബി സി വെൽഫെയർ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ 119 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ആരംഭിച്ച അദ്ദേഹം ഒരു സാമൂഹ്യ പരിഷ്കർത്താവിന്റെ പദവിയിൽ ആദരിക്കപ്പെട്ടു. സിവിൽ ഏവിയേഷൻ വകുപ്പിലും ഊർജ്ജമന്ത്രാലയത്തിലും അദ്ദേഹം ഡയറക്ടറായി സേവനമനുഷ്ഠിക്കുമ്പോൾ മികച്ച പരിഷ്കാരങ്ങൾ ഏർപ്പെടുത്തി. അദ്ദേഹത്തിൻ്റെ സേവനങ്ങൾക്ക് അംഗീകാരമായി തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ 190 ഏക്കർ വിസ്തൃതിയുള്ള തടാകത്തിന് "അശോക് സാഗർ "എന്നും ആന്ധ്രപ്രദേശിലെ വൈ എസ് ആർ കടപ്പാ ജില്ലയിൽ ഒരു ഗ്രാമം "അശോക് നഗർ" എന്ന പേരിലും സർക്കാർ പുനർനാമകരണം ചെയ്തു. ഒരു സർക്കാർ ഉദ്യോഗസ്ഥ ന് ലഭിക്കാവുന്ന ഏറ്റവും വലിയ ഒരു അംഗീകാരം ആണിത്. സെൻറ് ജോസഫ് സ്കൂളിൻ്റെ പൂർവ വിദ്യാർത്ഥി എന്ന നിലയിൽ ജി അശോക് കുമാർ ഐ എ എസിനെ വിദ്യാലയം ഏറെ ആദരവോടെ സ്മരിക്കുന്നു. | |||
{| class="wikitable" | |||
| | |||
|ReplyForward | |||
|} | |||