"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18673 (സംവാദം | സംഭാവനകൾ)
No edit summary
18673 (സംവാദം | സംഭാവനകൾ)
വരി 8: വരി 8:
== '''ഗണിത ക്ലബ്''' ==
== '''ഗണിത ക്ലബ്''' ==
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ്  ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞ‌ജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്. ഗണിത രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്. ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞത് ഗണിതക്ലബിന്റെ ചിട്ടയായ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ്.

== '''സാമൂഹ്യ ശാസ്ത്ര ക്ലബ്''' ==
സാമൂഹ്യശാസ്ത്ര ക്ലബ് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ക്വിറ്റ് ഇന്ത്യ, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങളോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഹിരോഷിമ, നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സ‍ഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മൽസരം എന്നിവ സംഘടിപ്പിക്കാറുണ്ട് 2021 ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രശ്നോത്തരി, തുടർന്ന് സ്കൂൾ തല ഓൺലൈൻ പ്രശ്നോത്തരി, എന്റെ സ്വപ്നങ്ങളിലെ ഇന്ത്യ എന്ന വിഷയത്തിൽ പ്രസംഗ മൽസരം, ചാർട്ട് പ്രദർശനം, സ്കൂൾ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ എല്ലാ ഇനങ്ങളിലും പടിഞ്ഞാറ്റുമുറി ഒ.യു.പി.എസ്  സ്കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം നടത്താറുണ്ട്.
== '''ഇംഗ്ലീഷ് ക്ലബ്''' ==
നേട്ടങ്ങളുടെ പടവുകൾ ഒരോന്നായി പിന്നിടുന്ന ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി സ്‌കൂളിന്റെ മികവിന്റെ താളുകളിലെ പ്രധാന കയ്യൊപ്പാവാൻ ഇംഗ്ലീഷ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇന്നത്തെ സമൂഹത്തിന് ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഭാഷയാണ് ഇംഗ്ലീഷ്. അതുകൊണ്ടുതന്നെ ലളിതവത്കരിച്ചുകൊണ്ട് ആംഗലേയ ഭാഷയെ സമീപിക്കാൻ ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി സ്‌കൂളിലെ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് ക്ലബ് മുന്നോട്ടു പോകുന്നത്. അതിനുള്ള അവസരം ഓരോ കുട്ടിക്കും നൽകി വരുന്നു. ഇംഗ്ലീഷ് ഒരു ആഗോള ഭാഷയാണെന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാൻ ഇംഗ്ലീഷ് ക്ലബിന് സാധിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു. മങ്കട സബ്ജില്ലാ കലാമേളകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചിട്ടുണ്ട്.
== '''ഉർദു ക്ലബ്ബ്''' ==
വിദ്യാർഥികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക, ചിന്താശേഷി വർദ്ധിപ്പിക്കുക, ഭാഷാപരമായ കഴിവ് വർദ്ധിപ്പിക്കുക, അഭിരുചികൾ കണ്ടെത്തി ഭാഷാ നൈപുണ്യം നേടാൻ പ്രാപ്തരാക്കുകയും പിന്തുണക്കുകയും ചെയ്യുക എന്നീ ലക്ഷ്യത്തോടെയാണ് രോഷ്നി ഉർദു ക്ലബ്ബ് പ്രവർത്തിക്കുന്നത്. വായനാ മത്സരം, ഭാഷാ സാഹിത്യ ചർച്ചകൾ, ഉർദു ദിനം, പുസ്തകം പരിചയപ്പെടൽ എന്നിവ സംഘടിപ്പിക്കുന്നു.
== '''അറബി ക്ലബ്''' ==
മങ്കട ഉപജില്ല അറബി കലോത്സവത്തിൽ  തുടർച്ചയായി വിദ്യാർത്ഥികൾ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നു. ജില്ലാ കലോത്സവങ്ങളിലും നമ്മുടെ നേട്ടം മികച്ചതാണ്.സ്കൂൾ തലത്തിൽ വിദ്യാർത്ഥികളെ കണ്ടെത്തി ഉപജില്ലാ ജില്ലാ - ജില്ലാ മൽസരങ്ങളിലേക്ക് പ്രാപ്തരാക്കുന്നതിന് തുടക്കം കുറിച്ചു. വിദേശ അറബി ആനുകാലികങ്ങൾ, ചാർട്ടുകൾ, അറബിക് റേഡിയോ-ടി.വി പരിപാടികൾ, കാർട്ടൂണുകൾ തുടങ്ങിയവ ഐ.സി.ടി സാധ്യതകളുപയോഗിച്ച് കുട്ടികൾക്ക് ലഭ്യമാക്കുന്നു. ദിനാചരണങ്ങളുടെ അച്ചടിച്ച ബഹുവർണ പോസ്റ്ററുകളുടെ പ്രദർശനം, അറബിക് കാലിഗ്രാഫി, കൈയ്യെഴുത്ത് മാസികാ നിർമാണം, അറബിക് ഇസ്ലാമിക് പുരാവസ്തു പ്രദർശനം, കൈപ്പുസ്തകങ്ങളുടെ സൗജന്യ വിതരണം തുടങ്ങി വിദ്യാർത്ഥികളിൽ ഭാഷാ നൈപുണി പരിപോഷിക്കുന്നതിനാവശ്യമായ ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബിന് കീഴിൽ നടത്തുന്നു.