"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 282: വരി 282:


ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണയും എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണപങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു . ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹതാപമല്ല സമൂഹത്തിന്റെ അംഗീകാരമാണ് ആവശ്യമെന്ന് കുട്ടികൾ  മനസ്സിലാക്കുകയും അവരോടൊപ്പം ഒരു ദിവസം ചിലവഴിക്കാനും കഴിഞ്ഞു. അന്നേ ദിവസം കുട്ടികൾക്ക് അത് നല്ലൊരനുഭവം കൂടിയായിരുന്നു.
ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണയും എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണപങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു . ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹതാപമല്ല സമൂഹത്തിന്റെ അംഗീകാരമാണ് ആവശ്യമെന്ന് കുട്ടികൾ  മനസ്സിലാക്കുകയും അവരോടൊപ്പം ഒരു ദിവസം ചിലവഴിക്കാനും കഴിഞ്ഞു. അന്നേ ദിവസം കുട്ടികൾക്ക് അത് നല്ലൊരനുഭവം കൂടിയായിരുന്നു.
== ഐ ടി ലിറ്റിൽ ക്ലബ്ബ് ==
ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഭാഗമായി കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഐ ടി ലിറ്റിൽ ക്ലബ്ബ് 31 .1. 25 വെളളിയാഴ്ച രൂപീകരിച്ചു. പ്രഥമ അധ്യാപകൻ ശ്രീ അലക്സ് ജോർജ് ലിറ്റിൽ ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു . 5 , 6,  7 ക്ലാസിൽ പഠിക്കുന്ന ഐ ടി താല്പര്യമുള്ള കുട്ടികളെ കോർത്തിണക്കിയാണ് ലിറ്റിൽ ക്ലബ്ബ് രൂപീകരിച്ചത് . ലിറ്റിൽ കൈറ്റ് യൂണിറ്റിലെ 8 , 9 ബാച്ചുകളിലെ അംഗങ്ങൾ ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തുകയും , സ്കൂളിലെ ഐടി ഉപകരണങ്ങൾ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കി.  കുട്ടികൾ നല്ല രീതിയിൽ ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കി.  ലിറ്റിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അവർക്ക് ഇഷ്ടപ്പെടുകയും അവർ പ്രയോജനപ്പെടുത്തുകയും ചെയ്തു.  ഇതിനു നേതൃത്വം നൽകിയത് കൈറ്റ് മിസ്ട്രസുമാരായ  സൂസൻ ജോൺ, ശ്രീമതി അനിത ഡാനിയൽ എന്നിവരാണ് .
== ഗുരുവന്ദനം ==
കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരായ സൂസൻ ജോൺ , അനിത ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഭാഗമായി 2021 ൽ വിരമിച്ച അദ്ധ്യാപിക ശ്രീമതി . സി. ഓ  സാറാമ്മ ടീച്ചറുടെ ഭവനത്തിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിലെ കുട്ടികളോടൊപ്പം എത്തിച്ചേരുകയും ടീച്ചറിനെ പൊന്നാട അണിയിക്കുകയും മെമന്റോ നൽകി ആദരിക്കുകയും ചെയ്തു.  ടീച്ചറിന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെക്കുകയും ,നല്ല ഉപദേശങ്ങൾ നൽകുകയും ചെയ്തു . 'മാതാപിതാഗുരു ദൈവം' മാതാവിനെയും പിതാവിനെയും പോലെ തന്നെ ഗുരുവിനെയും  ബഹുമാനിക്കുക തുടങ്ങിയ സന്ദേശങ്ങൾ കുട്ടികൾക്ക് ടീച്ചർ കൈമാറി. കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവം കൂടിയായിരുന്നു.
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2642651" എന്ന താളിൽനിന്ന് ശേഖരിച്ചത്