"എ യു പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 152: | വരി 152: | ||
[[പ്രമാണം:15253 niyam measuring.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:15253 niyam measuring.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:15253 waste measuring.jpg|ലഘുചിത്രം]] | |||
[[പ്രമാണം:15253 waste in class.jpg|നടുവിൽ|ലഘുചിത്രം]] | |||
12:22, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
ജൂൺ
പ്രവേശനോത്സവം
.നവാഗതർക്ക് ബാഡ്ജ് വിതരണം ,പ്രവേശനോത്സവ ഗാനം ദൃശ്യാവിഷ്കാരം, മധുര വിതരണം
- ലോക പരിസ്ഥിതി ദിനം ,വൃക്ഷ തൈ കൈമാറ്റം ,വത്തു വിതരണം ,പരിസ്ഥിതി ദിന ക്വിസ്സ്
വായനാ ദിനം ,പി എ൯ പണിക്കർ അനുസ്മരണം ,അക്ഷരദീപം ,വായനാക്വിസ്സ്,വായനാ മത്സരം ,നോവലുകളിലെ കഥാപാത്രം ദൃശ്യാവിഷ്കാരം
വായനാമുറി സജ്ജീകരണം ,ക്ലബുകളുടെഉദ്ഘാടനം, നോവലുകൾ പരിചയപ്പെടുത്തൽ
വായനാ മത്സര വിജയികൾ
അഞ്ചാം തരം-Grace Mariya,mariyam rimshi
ആറാം തരം-Arsha vinod,Muhammad Ashikh
ഏഴാം തരം-Muhammad faras,navanika ratheesh
യോഗാ ദിനം
C P T A
ലോക ലഹരി വിരുദ്ധ ദിനം
.റാലി
.ബോധ വത്കരണ ക്ലാസ്സ്
ക്ലാസ്സ് നയിച്ചത്
Saji Poul
civil Excise officer
excise circle office Kalpetta
എഴുതാനും വായിക്കാനും അറിയാത്ത കുട്ടികൾക്ക് "sameeksha" എന്നപേരിൽ പ്രത്യേക പരിശീലനം നൽകിവരുന്നു.
ജൂലൈ
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
ബഷീറി൯െറയും അദ്ദേഹത്തി൯െറ കഥാപാത്രങ്ങളുടേയും കാരികേച്ചർ
ബഷീർ പുസ്തകങ്ങൾ അടുത്തറിയൽ
ചാന്ദ്രദിനാഘോഷം
ക്വിസ്സ്
അമ്പിളിമാമന് ഒരു കത്ത്
റോക്കറ്റ് ലോഞ്ചിംങ്
അന്താരാഷ്ട്ര ചെസ്സ് ദിനം
ആഗസ്റ്റ്
സ്വാതന്ത്ര്യ ദിനാഘോഷം
ദേശ ഭക്തിഗാനാലാപനം
speech
വായനാമുറി സജ്ജീകരണം
സെപ്റ്റംബ൪
ഓണാഘോഷം
ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവർത്തിപരിചയ മേള
ഒക്റ്റോബർ
ഗാന്ധിജയന്തി ആഘോഷം
സബ്ജില്ലാ സ്പോർട്സ്
സബ്ജില്ലാ ശാസ്ത്രമേള
USS special coaching
ട്രാഫിക് ബോധവത്കരണ ക്ലാസ്സ്
AJIL KUMAR CK
MOTOR VEHICLES INSPECTOR
MVD.Enforcement. Wayanad


NOVEMBER
കേരളപ്പിറവി ദിനാഘോഷം


ശിശുദിനാഘോഷം
സ്കൂൾ അസംബ്ലിയിൽ ചാച്ചാജിയുടെ വേഷത്തിൽ വന്ന കുട്ടി നിറ പുഞ്ചിരിയോടെ വന്നു നിന്നു..

വൈത്തിരി ഉപജില്ലാ കലോത്സവം
അറബിക് കലോത്സവം OVER ALL
സംസ്കൃതോത്സവം RUNNER UP
ജനറൽ വിഭാഗത്തിൽ പങ്കെടുത്ത 14 ഇനങ്ങളിൽ 12 ഇനങ്ങളിൽ' A' grade കരസ്തമാക്കി
വയനാട് ജില്ലാ കലോത്സവം
അറബിക് കലോത്സവം RUNNER UP
DECEMBER
ക്രിസ്തുമസ് ആഘോഷം
സ്കൂൾ അസംബ്ലിയിൽ HM ക്രിസ്തുമസ് സന്ദേശം നൽകി
കുട്ടികളുടെ പരിപാടികൾ നടത്തി.


NIYAM EARTH FOUNDATION UNITED NATION SUSTAINABLE DEVELOPMENT GOALS FOR STUDENTS എന്ന വിഷയത്തിൽ സെമിനാർ നടത്തി.
വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണം ,മാലിന്യ സംസ്കരണം,ഊർജ്ജ ഉപയോഗം എന്നിവയിലൂന്നിയ വിവിധതരം പ്രവർത്തനങ്ങൾ നടത്താനും കാലാവസ്ഥാ വ്യതിയാനത്തി൯റെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലെ നിലവിലെ മാലിന്യ സംസ്കരണ രീതിയിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാർബൺ ന്യൂട്രൽ സ്കൂളായി ഉയർത്താനും മാതൃകാ വിദ്യാലയമായി മാറാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.
2025 JANUARY
നൃത്താവിഷ്കാരം
പുതുവത്സര ഗാനാലാപനം
സ്പെഷ്യൽ ഭക്ഷണം.
NIYAM EARTH FOUNDATION UNITED NATION SUSTAINABLE DEVELOPMENT GOALS FOR STUDENTS
“ ഇനി ഞങ്ങൾ മാലിന്യം വലിച്ചെറിയില്ല “
പടിഞ്ഞാറത്തറ : പുതുവർഷം മുതൽ പടിഞ്ഞാറത്തറ എ.യു.പി സ്കൂളിലെ കുട്ടികൾ മാലിന്യം വലിച്ചെറിയില്ല. വിദ്യാലയത്തിലേക്ക് വരുമ്പോഴും തിരിച്ചു വീട്ടിലേക്ക് പോകുമ്പോഴും കഴിക്കാറുള്ള മിഠായി കവറുകളും സിപ്അപ്പ് കവറുകളും വഴിയോരങ്ങളിൽ വലിച്ചെറിയുന്നതിനു പകരം ബിന്നുകളിലോ നിർദിഷ്ട്ട സ്ഥലത്തോ നിക്ഷേപ്പിക്കാനും തീരുമാനിക്കുകയുണ്ടായി . എന്നാൽ മാലിന്യം നിക്ഷേപിക്കാനുള്ള വഴിയോരങ്ങളിലെ ബിന്നുകളുടെ കുറവ് വലിയൊരു വെല്ലുവിളിയായിതീർന്നു.
ഇതിനു പരിഹാരമായി " സ്മാൾ പോക്കറ്റ് ഫോർ വേസ്റ്റ് " എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് എ.യു.പി സ്കൂൾ പടിഞ്ഞാറത്തറ . വിദ്യാർത്ഥികളുടെ സ്കൂൾ ബാഗിലെ വശങ്ങളിലെ ചെറിയ പോക്കറ്റുകളിൽ ഒന്ന് സ്കൂളിലേക്ക് ഉള്ള യാത്രാസമയത്ത് വരുന്ന മാലിന്യങ്ങൾ സൂക്ഷിച്ചു വയ്ക്കുകയും പിന്നീട് സ്കൂളിലോ വീട്ടിലോ ഒരോ മാലിന്യത്തിനും പ്രത്യേകം സ്ഥാപിച്ച ബിന്നുകളിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്നു . കൃത്യമായി വേർതിരിച്ചു ശേഖരിക്കുന്ന ഇത്തരം അജൈവ മാലിന്യങ്ങൾ സമയബന്ധിതമായി ഹരിത കർമ്മ സേനയ്ക്ക് പുനരുപയോഗത്തിനായി കൈമാറുകയും ചെയ്യുന്നതാണ് പദ്ധതി . സ്കൂൾ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമിച്ചു മുന്നോട്ടു വയ്ക്കുന്ന ഈ പദ്ധതി ഐക്യ രാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായ പദ്ധതികളിലൂന്നിക്കൊണ്ടു ഗോവയിലും കേരളത്തിലുമായി പ്രവർത്തിക്കുന്ന നിയം എർത്ത് ഇനീഷ്യേറ്റീവ്സ് ഫൗണ്ടേഷൻ ന്റെ സാങ്കേതിക സഹായത്തോടെയാണ് പടിഞ്ഞാറത്തറ എ യു പി സ്കൂളിൽ പദ്ധതി നടപ്പിലാക്കുന്നത്.
STEP 2 മാലിന്യ സർവ്വേ
“ ഷൈൻ പദ്ധതിയുടെ ഭാഗമായി മാലിന്യ സർവേ “
പടിഞ്ഞാറത്തറ : ഐക്യ രാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായ പദ്ധതികളിലൂന്നിക്കൊണ്ടു ഗോവയിലും കേരളത്തിലുമായി പ്രവർത്തിക്കുന്ന നിയം എർത്ത് ഇനീഷ്യേറ്റീവ്സ് ഫൗണ്ടേഷൻറെ സാങ്കേതിക സഹായത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന ബൃഹത്ത് പദ്ധതിയാണ് ഷൈൻ അഥവാ സസ്‌റ്റൈനബിൾ ഹാബിറ്റ് നെക്സ്റ്റ്. പദ്ധതി നടപ്പിലാക്കുന്ന ആദ്യ വിദ്യാലയം ആയ പടിഞ്ഞാറത്തറ എ.യു .പി സ്കൂളിൽ സ്‌മോൾ പോക്കറ്റ് ഫോർ വേസ്റ്റ് എന്ന പ്രോഗ്രാമിന് ശേഷം നടത്തുന്ന രണ്ടാമത്തെ പ്രോഗ്രാം ആണ് മാലിന്യ സർവ്വേ.
ഗുണമെന്മയുള്ള വിദ്യാഭ്യാസം , മാലിന്യ സംസ്കരണം, , കാലാവസ്ഥ വ്യതിയാനം , ആരോഗ്യവും ക്ഷേമവും എന്നിങ്ങനെ വിവിധ വിഷയങ്ങളിലായി വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തുകയും പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ക്ലാസ്സുകളിലും ഓഫീസിലും അടുക്കളയിലും പരിസരത്തും ദിവസേന വന്നുചേരുന്ന ജൈവ അജൈവ മാലിന്യങ്ങളുടെ അളവ് ഒരു മാസ കാലയളവിൽ പരിശോധിച്ച് മാലിന്യങ്ങളുടെ ആകെ അളവ് നിർണ്ണയിക്കുകയും അതിലൂടെ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തുകൊണ്ട് സമ്പൂർണ്ണ മാലിന്യ സംസ്കരണ വിദ്യാലയമാക്കി മാറ്റുകയും ചെയ്യും.
.അധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ ഭാരവാഹികളും മറ്റു ജനപ്രതിനിധികളും ഒത്ത് ചേർന്ന പരിപാടിയിൽ സർവേയുടെ ഉൽഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ഗിരിജ നിർവ്വഹിച്ചു.


