"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 3: | വരി 3: | ||
=== '''<u>ഭൂമിശാസ്ത്രം</u>''' === | === '''<u>ഭൂമിശാസ്ത്രം</u>''' === | ||
പാലക്കാട് | പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] തൃത്താല ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ആനക്കര ഗ്രാമപഞ്ചായത്ത് . | ||
ആനക്കര പഞ്ചായത്തിന് 20.95 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ഭാരതപ്പുഴയും, തെക്കുഭാഗത്ത് കപ്പൂർ, പട്ടിത്തറ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ഭാരതപ്പുഴ, മലപ്പുറം ജില്ലയും കിഴക്കുഭാഗത്ത് പട്ടിത്തറ പഞ്ചായത്തുമാണ്. ആനക്കര ഗ്രാമപഞ്ചായത്തിന്റെ മൂന്നു ഭാഗവും ഭാരതപ്പുഴയുടെ തീരപ്രദേശമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട്മേഖലയിൽ വരുന്ന ആനക്കര പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സ് പേരശ്ശന്നൂർ, കൂട്ടക്കടവ്, കാറ്റാടിക്കടവ്, അയ്യപ്പൻകാവ് എന്നിവിടങ്ങളിലൂടെ ഒഴുകുന്ന ഭാരതപ്പുഴയാണ്. കേരളോൽപ്പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ സ്ഥാനംപിടിച്ച കേരളത്തിലെ 64 ബ്രാഹ്മണ ഗ്രാമങ്ങളിലൊന്നായ പന്നിയൂർ ഗ്രാമത്തിന്റെ തലസ്ഥാനമായിരുന്ന പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. പൌരാണികകാലം മുതൽ ഈ ഗ്രാമം കേരളത്തിന്റെ സാമൂഹിക - സാംസ്ക്കാരിക രംഗങ്ങളിൽ ശ്രദ്ധേയമായ സ്ഥാനം അലങ്കരിച്ചുപോന്നു. ഉള്ളൂരിന്റെ കേരളസാഹിത്യ ചരിത്രത്തിൽ പന്നിയൂർ ഗ്രാമത്തെ സംബന്ധിച്ചും അതിന്റെ സാമൂഹിക-സാംസ്ക്കാരിക സംഭാവനകളെ സംബന്ധിച്ചും വളരെ വ്യക്തമായി പരാമർശിക്കുന്നുണ്ട്. 3 വേദങ്ങളും പഠിപ്പിച്ചുപോന്ന മഠങ്ങൾ അക്കാലത്ത് പന്നിയൂർ ക്ഷേത്രത്തിനോടനുബന്ധിച്ച് നിലനിന്നിരുന്നു. കേരളഭരണത്തിനു വേണ്ടി പെരുമാക്കൻമാരെ തെരഞ്ഞെടുക്കുന്നതിലും, വാഴിയ്ക്കുന്നതിലും ഈ ഗ്രാമം പ്രധാനമായ പങ്കു വഹിച്ചുപോന്നു. കൂടല്ലൂരിൽ നിന്നും പേരാറിന്റെ ഒരു കൈവഴി പന്നിയൂർ ക്ഷേത്രത്തിന്റെ വടക്കു വശത്തുകൂടെ ഒഴുകി തുറയാറ്റിൻകുന്നിനു സമീപത്തുവെച്ച് വീണ്ടും പേരാറുമായി സന്ധിച്ചിരുന്നതായും പിന്നീട് അന്തർവാഹിനിയായി പോയതായും വിശ്വസിക്കപ്പെടുന്നു. ഇവിടെയുള്ള പ്രസിദ്ധമായ പന്നിയൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠ, വിഷ്ണു അവതാരമായ ശ്രീ ഭൂവരാഹമാണ്. കേരളത്തിൽ ഈ പ്രതിഷ്ഠയുള്ള അപൂർവം ക്ഷേത്രവും ഇതുതന്നെയാണ്. പെരുന്തച്ചന്റേതെന്ന് വിശ്വസിക്കപ്പെടുന്ന തുരുമ്പുകയറാത്ത ഉളിയും, കരിങ്കല്ലിൽ കൊത്തിവെച്ച മുഴക്കോലും ഇന്നും ഇവിടെയുണ്ടെന്നുള്ളത് ഒരു പ്രത്യേകതയാണ്. അഷ്ടവൈദ്യൻമാരിൽ പ്രധാനികളായ തൈക്കാട്ടു മൂസിന്റെ മൂലസ്ഥാനവും പന്നിയൂരിനോട് തൊട്ടുസ്ഥിതിചെയ്യുന്ന മുൺട്രക്കോട് ദേശത്താണ്. അനേകം അശ്വമേധങ്ങളുടെയും പടയോട്ടങ്ങളുടെയും കുതിരക്കുളമ്പടികൾ കേട്ട പേരാറിന്റെ ഈ തീരത്തിലൂടെയാണ് ടിപ്പുസുൽത്താൻ നിർമ്മിച്ച പാലക്കാട്ട്-ബേപ്പൂർ പാത കടന്നുപോകുന്നത്. ജ്ഞാനപീഠപുരസ്ക്കാരം ലഭിച്ച ബഹുമുഖപ്രതിഭ എം.ടി.വാസുദേവൻനായർ ഭാരതപ്പുഴയും തൂതപ്പുഴയുടെയും സംഗമകേന്ദ്രമായ കൂട്ടക്കടവ് ആണ് ജനിച്ചുവളർന്നത്. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പെൺകരുത്ത് എന്നറിയപ്പെട്ട , ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതി അംഗം കൂടി ആയിട്ടുള്ള സ്വാതന്ത്ര്യ സമര സേനാനി എം വി കുട്ടിമാളുഅമ്മ , സുശീലാമ്മ ജന്മഗൃഹം വടക്കത്ത് തറവാട് ആനക്കരയിൽ ആണ് സ്ഥിതി ചെയ്യുന്നത് . ലോകപ്രസിദ്ധ കലാകാരിയുമായി മൃണാളിനി സാരാഭായിയും ദേശീയോൽഗ്രഥനത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള നൃത്തശിൽപങ്ങളുടെ അവതരണത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ മല്ലിക സാരാഭായിയും ആനക്കര വടക്കത്ത് കുടുംബാംഗങ്ങളാണ് . .നിളയുടെ ഈ തീരത്ത് ജനിച്ചുവളർന്ന മറ്റൊരു പ്രതിഭയാണ് സുപ്രസിദ്ധ ചിത്രകാരനായ അച്യുതൻ കൂടല്ലൂർ. | |||
=== <u>പൊതുസ്ഥാപനങ്ങൾ</u> === | === <u>പൊതുസ്ഥാപനങ്ങൾ</u> === | ||