"സി. യു. പി. എസ്. പുലാപ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== '''എന്റെ ഗ്രാമം''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
== '''എന്റെ ഗ്രാമം''' == | == '''എന്റെ ഗ്രാമം''' == | ||
<blockquote>പുലാപ്പറ്റയിലെ ആദ്യകാല സ്ഥാപനങ്ങളിൽ ഒന്നാണ് ഉമ്മനഴിയിലെ പ്രാഥമിക വിദ്യാലയം. എന്ന് ആരംഭിച്ചു, ആര് ആരംഭിച്ചു , ആദ്യകാല അധ്യാപകർ ആരായിരുന്നു എന്നൊന്നും കൃത്യമായി അറിവില്ല. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള രണ്ട് വിദ്യാലയങ്ങൾ കൂടി ഇവിടെ ഉണ്ടായിരുന്നു. പുലാപ്പറ്റ കോട്ടയിൽ ക്ഷേത്രത്തിനു സമീപം മൂന്നാം ക്ലാസ് വരെയുള്ളതും ഉമ്മനഴിയിൽ അഞ്ചാം ക്ലാസ് വരെയുള്ളതും. ആദ്യത്തേത് 1940കളിലും രണ്ടാമത്തേത് 50 കളിലും നിർത്തലാക്കി . സെൻട്രൽ ഹയർ എലിമെന്ററി സ്കൂൾ 1933ലും രാമകൃഷ്ണ യുപി സ്കൂൾ 1949ലും സ്ഥാപിക്കപ്പെട്ടു. 1930 ൽ സ്ഥാപിതമായ മണ്ഡഴിയിലെ പ്രാഥമിക വിദ്യാലയമാണ് ഇവിടെയുള്ള മറ്റൊരു സ്ഥാപനം. സർക്കാർ ഹൈസ്കൂൾ 1974 ലാണ് ആരംഭിച്ചത്. ഇപ്പോൾ ഹയർ സെക്കൻഡറി ക്ലാസുകൾ കൂടിയുള്ള ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നായി തീർന്നിരിക്കുന്നു ഈ സ്ഥാപനം. | |||
1922ൽ സ്ഥാപിതമായ ഐക്യനാണയ സംഘമാണ് ഈ നാട്ടിലെ പഴക്കം ചെന്ന | |||
ധനകാര്യ സ്ഥാപനം. ചുരുങ്ങിയ പലിശയ്ക്ക് കടം കൊടുക്കുന്നതിനും ഗ്രാമീണ കർഷകരെ അമിത പലിശക്കാരിൽ നിന്ന് രക്ഷിക്കുന്നതിനുള്ള മദ്രാസ് സർക്കാരിന്റെ പദ്ധതി അനുസരിച്ചാണ് ഇത് സംഘടിപ്പിക്കപ്പെട്ടത്. പുലാപ്പറ്റ റൂറൽ ക്രെഡിറ്റ് സൊസൈറ്റി എന്ന പേരിൽ ഇന്നും പ്രശസ്ത സേവനം നടത്തുന്നുണ്ട് ഈ ധനകാര്യ സ്ഥാപനം</blockquote>1923 -ൽ കാക്കിനാഡ (ആന്ധ്രപ്രദേശ് ) യിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനത്തിൽ കുതിരവെട്ടം കുടുംബത്തിലെ ഒരംഗം പങ്കെടുത്തതായി അറിയുന്നു. ( മണ്ണൂർ രാജകുമാരനുണ്ണിയുടെ അച്ഛൻ രാമവർമ്മൻ തമ്പാൻ പറഞ്ഞാണ് ഈ വിവരം കിട്ടിയത്.ടി.കെ. മാധവൻ എന്ന തിരുവിതാംകൂർ പ്രദേശത്തെ ബിനേതാവിന്റെ നിർദ്ദേശം സ്വീകരിച്ച് അയിത്തോച്ചാടനം കോൺഗ്രസ്സിന്റെ പരിപാടിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് ഈ സമ്മേളനത്തിൽ ആയിരുന്നു.സമ്മേളനത്തിൽ പങ്കെടുത്ത ആൾ തിരിച്ചു വന്ന് ഈ കാര്യം വിവരിച്ചതും കേട്ട് നിന്ന യാഥാസ്ഥിതികർ ശക്തമായി നീരസം പ്രകടിപ്പിച്ചതുമായി അദ്ദേഹം പറഞ്ഞു. ഏതായാലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു പ്രാദേശിക യൂണിറ്റ് ഇവിടെ ഉണ്ടായിരുന്നു. ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രാധാന്യം വിവരിക്കുന്നതിന് 1930 - ൽ ഒരു പൊതുയോഗം സംഘടിപ്പിച്ചു. മണ്ണിങ്കൽ കേശവക്കുറുപ്പ്, കുതിരവെട്ടത്ത് ഭാസ്കരൻ തമ്പാൻ, വി. നാരായണൻ നായർ , പൈങ്കുളത്തു മാധവൻ നായർ , മേനകത്ത് ബാലഗോപാലപ്പണിക്കർ എന്നിവർ ആദ്യകാല പ്രവർത്തകരായിരുന്നു. പിന്നീട് കോൺഗ്രസ്സ് പ്രവർത്തനം വളരെ സജീവമായി . രണ്ട് രാഷ്ട്രീയ സമ്മേളനങ്ങൾ സ്കൂളിൽ വച്ച് നടന്നു . കെ.എ.ദാമോദര മേനോൻ, എ.വി. കുട്ടിമാളുഅമ്മ എന്നീ സംസ്ഥാന നേതാക്കളും വള്ളുവനാട് താലൂക്കിലെ നേതാക്കളായ എം.പി. ഗോവിന്ദമേനോൻ തുടങ്ങിയവരും, ഈ സമ്മേളനത്തിൽ പങ്കെടുത്തു. ശ്രീ.ഈ.എം.എസ്. നമ്പൂതിരിപ്പാട് കെ.പി.സി.സി. സെക്രട്ടറി ആയിരുന്ന സമയത്ത് പുലാപ്പറ്റയിൽ വരികയും കോൺഗ്രസ്സ് പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കുകയും ഉണ്ടായിട്ടുണ്ട് . | |||