"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→മുൻ സാരഥികൾ) |
||
വരി 200: | വരി 200: | ||
|ഡോ.സി.ഗ്രേയ്സ് മുണ്ടപ്ലാക്കൽ | |ഡോ.സി.ഗ്രേയ്സ് മുണ്ടപ്ലാക്കൽ | ||
|2018 | |2018 | ||
| | |2024 | ||
|} | |} | ||
10:07, 16 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ | |
---|---|
വിലാസം | |
പാലാ പാലാ പി.ഒ. , 686575 , കോട്ടയം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 04822 213529 |
ഇമെയിൽ | smghssp@yahoo.co.in |
വെബ്‍സൈറ്റ് | https://stmarysschoolpala.blogspot.com/p/real-home.html |
കോഡുകൾ | |
സ്കൂൾ കോഡ് | 31087 (സമേതം) |
എച്ച് എസ് എസ് കോഡ് | 05053 |
യുഡൈസ് കോഡ് | 32101000213 |
വിക്കിഡാറ്റ | Q87661172 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാലാ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 955 |
ആകെ വിദ്യാർത്ഥികൾ | 955 |
അദ്ധ്യാപകർ | 44 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 318 |
ആകെ വിദ്യാർത്ഥികൾ | 318 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ ജീസാമോൾ ഇഗ്നേഷ്യസ് |
പ്രധാന അദ്ധ്യാപിക | സി. ലിസി കെ. ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ഡോ. റ്റി സി തങ്കച്ചൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബേബി ശിവദാസ് |
അവസാനം തിരുത്തിയത് | |
16-12-2024 | Lk31087 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ പാലാ എന്ന പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഗേൾസ് എച്ച്. എസ്. എസ്. പാലാ. 1921-ൽ സ്ഥാപിതമായ, പെൺകുട്ടികൾക്ക് മാത്രമായുള്ള ഈ വിദ്യാലയത്തിൽ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്.
ചരിത്രം
സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാൻസിസ്കൻ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, പാലായുടെ സമീപപ്രദേശത്തെങ്ങും പെൺകുട്ടികൾക്കായി ഒരു ഇംഗ്ലീഷ് സ്കൂൾ ഇല്ലാതിരിക്കേ, 1921 –ൽ കണ്ണാടിയുറുമ്പിൽ സെന്റ് ജോസഫ്‍സ് ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഒരു സ്കൂൾ ആരംഭിച്ചു. സെന്റ് മേരീസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഐശ്വര്യത്തിന്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി. കുട്ടികളുടെ എണ്ണം 168 ആയി ഉയർന്നു. അന്നത്തെ ദിവാൻ ശ്രീ.എം.ഇ.വാട്ട്സ് സ്കൂൾ സന്ദർശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയർത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു. 1928 -ൽ (കൊ.വ.1103 -ൽ) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂൾ കെട്ടിടത്തിന് ' കല്ലിടീൽ ' കർമ്മം നിർവ്വഹിച്ചു.
ഭൗതികസൗകര്യങ്ങൾ
പച്ചപ്പ് നിറഞ്ഞതും, നഗരത്തിന്റെ തിരക്കുകളില്ലാത്തതുമായ പ്രശാന്തമായ ഒരു അന്തരീക്ഷത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ ക്ലാസ്സുകളിലെല്ലാം ഇന്റർനെറ്റ് സൗകര്യമുള്ള ഹൈടെക് മുറികളുള്ള സ്കൂളിൽ ഹയർസെക്കന്ററി, ഹൈസ്കൂൾ, യു.പി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാൽപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന ഒരു സയൻസ് ലാബ് ഇവിടെ ഉണ്ട്.കുട്ടികളുടെ വായനാശീലം വർദ്ധിക്കുന്നതിനുതകുന്ന ഒരു വിശാലമായ റീഡിംഗ് റൂമും സ്കൂളിലുണ്ട് . സംഗീതപഠനത്തിന് പ്രത്യേക ക്ലാസ്സ്റൂം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനമികവിനു നൽകുന്ന അതേ പ്രാധാന്യം വ്യക്തിത്വ വികസനത്തിനും സെന്റ് മേരീസ് സ്‌കൂൾ നൽകിവരുന്നു. ജീവിതവിജയത്തോടൊപ്പം സമൂഹത്തോട് പ്രതിബദ്ധതയുള്ള പെൺകരുത്തിനെ വളർത്തിയിടുക്കുന്നതിൽ ഈ സ്‌കൂൾ എന്നും ഊന്നൽ നൽകുന്നു. അതിനുതകുന്ന സംഘടനകളിലും ക്ലബ്ബുകളിലും ചേർന്നു പ്രവർത്തിക്കുവാൻ എല്ലാ കുട്ടികൾക്കും അവസരമുണ്ട്. ഗൈഡിങ്, ജൂനിയർ റെഡ് ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ്, വിദ്യാരംഗം കലാസാഹിത്യവേദി, മ്യൂസിക് ക്ലബ് തുടങ്ങി അനവധി സംഘടനകളും ക്ലബ്ബുകളും സ്‌കൂളിൽ പ്രവർത്തിക്കുന്നു. മ്യൂസിക്, സ്പോർട്സ്, ആർട് ആൻഡ് ക്രാഫ്റ്റ് തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേക അധ്യാപകർ ഉണ്ട്. കായിക രംഗത്തും, കലാരംഗത്തും ശാസ്ത്രരംഗത്തും ദേശീയ സംസ്ഥാന തല നേട്ടങ്ങൾ ഈ സ്‌കൂളിലെ കുട്ടികൾ സ്വന്തമാക്കിയിട്ടുണ്ട്.
മാനേജ്മെന്റ്
പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ സെന്റ്.മേരീസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ ഡോ.സി.ഗ്രേയ്സ് മുണ്ടപ്ലാക്കലാണ്. ഈ സ്കൂളിന്റെ പ്രിൻസിപ്പൽ റവ.സി.മേരിക്കുട്ടി എം എം-ഉം ഹെഡ് മിസ്ട്രസ് സി.ലിസി കെ ജോസുമാണ്. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കും നടത്തിപ്പിനും റവ.സി.ലിസി കെ.ജോസിന്റെ പ്രവർത്തനങ്ങൾ ആദരവർഹിക്കുന്നതാണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീമതി. മിനിമോൾ മാത്യുവിന്റെ നേതൃത്വത്തിൽ അധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 13 അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 31 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. ഈ സ്കൂളിന്റെ ഹയർസെക്കന്ററി വിഭാഗത്തിൽ 16 അധ്യാപകരുണ്ട്. സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് (രണ്ട് ക്ലർക്കുമാരുൽപ്പെടെ) 09 അനധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.പാട്രിക് ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ ശൈശവം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും മുന്നിൽ നിന്ന് നയിക്കുകയും പ്രചോദനമാവുകയും ചെയ്ത എല്ലാവരെയും ആദരവോടെ സ്മരിക്കുന്നു.
മാനേജർമാർ
ക്രമ
നമ്പർ |
പേര് | സേവനകാലം | |
---|---|---|---|
1 | റവ.ഫാ.മാത്യു കദളിക്കാട്ടിൽ (ദൈവദാസൻ)(founder of the school) | 1921 | 1925 |
2 | റവ.ഫാ.സെബാസ്റ്റ്യൻ കുളംകുത്തിയിൽ | 1925 | 1927 |
3 | റവ.ഫാ.മാത്യു ചിറയിൽ | 1930 | 1935 |
4 | റവ.ഫാ.തോമസ് തൊട്ടിയിൽ | 1935 | 1937 |
5 | റവ.ഫാ.കുരുവിള കാപ്പിൽ | 1937 | 1939 |
6 | റവ.ഫാ.തോമസ് കലേക്കാട്ടിൽ | 1939 | 1942 |
7 | മോൺ.ഫിലിപ്പ് വാലിയിൽ | 1942 | 1949 |
8 | റവ.ഫാ.തോമസ് മണ്ണഞ്ചേരി | 1949 | 1951 |
9 | റവ.ഫാ.കുരുവിള കാപ്പിൽ | 1951 | 1956 |
10 | റവ.ഫാ.തോമസ് തൂങ്കുഴി | 1956 | 1958 |
11 | റവ.ഫാ.അബ്രാഹം കൈപ്പൻപ്ലാക്കൽ | 1958 | 1963 |
12 | റവ.ഫാ.ജോസഫ് പാറേൽ | 1963 | 1966 |
13 | റവ.ഫാ.ജേക്കബ് ഞാവള്ളിൽ | 1966 | 1974 |
14 | റവ. സി. ജയിൻ എഫ്.സി.സി | 1974 | 2000 |
15 | റവ.സി.പൗളിനോസ് മരിയ | 2000 | 2001 |
16 | റവ.സി.ലിസാ മാർട്ടിൻ | 2001 | 2006 |
17 | റവ.സി.പൗളിനോസ് മരിയ | 2006 | 2012 |
18 | റവ.സി.ആൻ ഫെലിക്സ് | 2012 | 2018 |
19 | ഡോ.സി.ഗ്രേയ്സ് മുണ്ടപ്ലാക്കൽ | 2018 | 2024 |
മുൻ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ |
പേര് | സേവനകാലം | |
---|---|---|---|
1 | ശ്രീ. ഇ. വി. ഉണ്ണിച്ചെറിയ | 1922 | 1930 |
2 | ശ്രീമതി. മേരി ജോസഫ് ഇലവുങ്കൽ | 1930 | 1962 |
3 | സി. അലോഷ്യസ് എഫ്. സി. സി. | 1962 | 1964 |
4 | മദർ. മേരി ലിയോ | 1964 | 1980 |
5 | സി. അലോഷ്യസ് | 1980 | 1985 |
6 | സി.സിറില്ല | 1985 | 1986 |
7 | സി. ക്ലെമൻസ് | 1986 | 1987 |
8 | സി. അബ്രോസിയ | 1987 | 1988 |
9 | മദർ. റൊമുവാൾദ് | 1988 | 1990 |
10 | സി. ക്ലെയർ മരിയ | 1990 | 1998 |
11 | സി. മേരി ജോസ് | 1998 | 1999 |
12 | സി.ക്ലെയർ മരിയ | 1999 | 2000 |
13 | സി.മേരി ജോസ് | 2000 | 2001 |
14 | സി. പൗളിനോസ് മരിയ | 2001 | 2002 |
15 | സി. ഫ്രാൻസിറ്റ | 2002 | 2004 |
16 | സി. ഫിലോമി | 2004 | 2006 |
17 | സി. ജോയിറ്റ് മേരി | 2006 | 2009 |
18 | സി.ത്രേസ്യാമ്മ മാണി | 2009 | 2009 |
19 | സി. മേരി പി.എം | 2009 | 2009 |
20 | സി. എലിസബത്ത് എൻ.റ്റി | 2009 | 2010 |
21 | സി. എൽസി റ്റി.പി | 2010 | 2016 |
22 | ഡോ.സി.ഗ്രേയ്സ് മുണ്ടപ്ലാക്കൽ | 2016 | 2017 |
23 | സി.ലിസിയമ്മ ജോസഫ് | 2017 | 2019 |
മുൻ എച്. എസ് . എസ്. പ്രിൻസിപ്പൽമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പാലാ സെന്റ് മേരീസിലെ ഒട്ടനവധി പൂർവ വിദ്യാർത്ഥികൾ രാജ്യത്തും വിദേശത്തും പ്രശസ്തമായ നിലയിൽ സേവനമനുഷ്ഠിക്കുന്നു. പോലീസ് ഡയറക്ടർ ജനറൽ ഫയർ ആൻഡ് റെസ്ക്യൂ, ബി. സന്ധ്യ ഐ. പി. എസ്. ഈ സ്‌കൂളിലെ പൂര്വവിദ്യാർഥിയാണ്.സ്കൂളിലെ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഭാഗമായി തിരക്കേറിയ കർമ്മപരിപാടികളുടെ ഇടയിലും അവർ ഈ സ്കൂൾ സന്ദർശിക്കുകയുണ്ടായി. പിന്നണി ഗായിക റിമി ടോമി പാലാ സെന്റ്.മേരീസിലെ പൂർവ്വവിദ്യാർത്ഥിയാണ്. യുവജനോത്സവങ്ങളിൽ തിളങ്ങിനിന്ന ഈ ഗായിക ഇന്നു സിനിമാഗാനരംഗത്ത് പ്രശസ്തയാണ്. മിയ ജോർജ് എന്ന അഭിനയപ്രതിഭ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളിൽ പ്രശസ്തയാണ്.ദേശീയ പോൾവാൾട്ട് കായിക താരം മരിയ ജയ്സൺ പാലാ സെന്റ് മേരീസിലെ പൂർവ്വവിദ്യാർത്ഥിനിയാണ്.
നേട്ടങ്ങൾ
പഠന രംഗത്തോടൊപ്പം കലാ കായിക രംഗത്തും ഈ സ്‌കൂൾ ശ്രയമായ നേട്ടങ്ങൾ കൈവരിക്കുന്നു. അനവധി ദേശീയ സംസ്ഥാന വിജയികളെ സൃഷ്ടിക്കുവാൻ പാലാ സെന്റ് മേരീസിന് കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലന സൗകര്യവും കുട്ടികളെ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്നു
ചിത്രശാല
പ്രവർത്തനങ്ങളും നേട്ടങ്ങളും ചിത്രങ്ങളിലൂടെ
വഴികാട്ടി
- പാലാ ടൗണിൽ മിനി സിവിൽ സ്റ്റേഷനിൽ നിന്നും 150 മീറ്റർ ദൂരത്തിൽ പാലാ ബൈപാസ് റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
(പാലാ ടൗൺ കുരിശുപള്ളിക്കൽ നിന്നും 150 മീറ്റർ)
- ബസിൽ വരുന്നവർ ടൗൺ ബസ് സ്റ്റാൻഡിൽ ഇറങ്ങി 250 മീറ്റർ നടന്നാൽ സ്‌കൂളിൽ എത്തിച്ചേരാം. (പാലാ കുരിശുപള്ളിക്കൽ നിന്നും 150 മീറ്റർ - മിനി സിവിൽ സ്റ്റേഷനിൽ നിന്നും 150 മീറ്റർ)
- സ്വകാര്യ വാഹനത്തിൽ വരുന്നവർ ബൈപാസ് റോഡിൽ പ്രവേശിച്ച് സ്‌കൂളിൽ എത്തിച്ചേരാം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 31087
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ