"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 251: | വരി 251: | ||
=== സ്റ്റഡി ടൂർ സംഘടിപ്പിച്ചു === | === സ്റ്റഡി ടൂർ സംഘടിപ്പിച്ചു === | ||
=== മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. === | |||
ജില്ലാ വനിതാ ശിശു വികസന ഓഫീസ് വയനാട് ഡിസ്ട്രിക്ട് സങ്കൽപ്പ്- ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണിന്റെ ആഭിമുഖ്യത്തിൽ ഔട്ട്റീച്ച് പരിപാടികളുടെഭാഗമായി 28/11/2024 വ്യാഴാഴ്ച്ച രാവിലെ 10.00 മണിക്ക് ഗവൺമെന്റ് ഹൈസ്കൂൾ കുറുമ്പാലയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി പരീക്ഷ ഒരുക്ക മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഗോപിനാഥൻ സ്വാഗതം പറഞ്ഞ യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മുഹമ്മദ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഹബ് ഫോർ എംപവർമെൻറ് ഓഫ് വുമൺ ജെൻഡർ സ്പെഷ്യലിസ്റ്റ് കുമാരി ആരതി ആന്റണി യോഗത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി. വിദ്യ ആശംസങ്ങൾ നേർന്നുകൊണ്ട് സംസാരിച്ചു. തുടർന്ന് ORC ട്രെയ്നർ ശ്രീ. സുജിത്ത് ലാൽ കുട്ടികൾക്കായി പരീക്ഷ ഒരുക്ക മോട്ടിവേഷൻ ക്ലാസ് നയിച്ചു. സ്കൂൾ അധ്യാപിക ശ്രീമതി ജീന യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു. |
16:44, 30 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
2024-25 അധ്യയന വർഷം ജൂൺ 3 ന് പ്രവേശനോത്സവത്തോടെ തുടക്കമായി. എൽ കെ ജി മുതൽ പത്താം തരം വരെയുമുള്ള ക്ലാസിലേക്ക് ഈ വർഷം പുതുതായി ധാരാളം കുട്ടികൾ ചേരുകയുണ്ടായി.നവാഗതരെ ചെണ്ട മേളത്തിൻെറ അകമ്പടിയോടെ സ്വീകരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻറ്റിൻെറ അധ്യക്ഷതയിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജ്‍മെൻറ് കമ്മിറ്റി ചെയർമാൻ കാഞ്ഞായി ഉസ്‍മാൻ,വിദ്യാഭ്യാസ വാർഡ് തല കൺവീനർ ഇ സി അബ്‍ദുള്ള,പി ടി എ, എം പി ടി എ, എസ് എം സി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.കുട്ടികൾക്ക് മധുരവും,പഠനോപകരണങ്ങളും സമ്മാനിച്ചു.
ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനം എക്കോ ക്ലബ്ബിൻെറ നേതൃത്വത്തിൽ ആചരിച്ചു.ഫോറസ്റ്റ് ഡിപ്പാർട്ടമെൻറ് നൽകിയ മാവിൽ തെെ നട്ട്കൊണ്ട് ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ്, ഫോറസ്റ്റ് ഡിപ്പാർട്ടമെൻറിലെ സുഭാഷ്,അധ്യാപകർ,ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു. കുട്ടികൾ തെെകൾ കെണ്ട്‍വരികയും സ്‍കൂൾ പരിസരത്ത് നട്ടുപിടിപ്പിക്കുകയും ചെയ്തു.കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും,ഉപന്യാസ രചന, പോസ്റ്റർ രചന,ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
ഹെൽപ്പ് ഡെസ്‍ക്
എസ് എസ് എൽ സി പൂർത്തിയാക്കിയ കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലക സംവിധാനത്തിൽ അപേക്ഷിക്കുന്നതിനായി സ്‍കൂളിൽ ഹെൽപ്പ് ഡെസ്ക് സൗകര്യം ഒരുക്കി.സ്കൂൾ ഐ ടി ചാർജുള്ള അധ്യാപകരും ലിറ്റിൽ കെെറ്റ്സ് കെെറ്റ്സ് അംഗങ്ങളും നേതൃത്തം നൽകി.
അഭിരുചി പരീക്ഷ
2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷ ജൂൺ 15 ന് സ്കൂളിൽ സംഘടിപ്പിച്ചു.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് സംസ്ഥാന വ്യാപകമായിട്ടായിരുന്നു പരീക്ഷ നടത്തിയത്.28 കുട്ടികൾ പരീക്ഷയിൽ പങ്കെടുക്കുകയും 24 പേർക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്‍തു.
അനുമോദനം
2023 വർഷത്തെ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടിയ കുറുമ്പാല ഗവ.ഹെെസ്കൂളിലെ ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നിവരെ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ.ടി സിദ്ധിഖ് ആദരിച്ചു.കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ എം എൽ എ കെെമാറി.
വായന ദിനം
വായന ദിനാചരണ പരിപാടികളുമായി ബന്ധപ്പട്ട് വിദ്യാരംഗം കലാസാഹിത്യ വേദി,വിവിധ ഭാഷാ ക്ലബ്ബുൾ എന്നിവയുടെ നേതൃതത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.ജൂൺ 19 ന് നടത്തിയ ദിനാചരണ ചടങ്ങ് ചെന്നലോട് ഗവ.യു പി സ്‍കൂളിലെ ധനുപ എം കെ ഉദ്ഘാടനം ചെയ്തു.എൽ പി, യു പി, ഹെെസ്കൂൾ വിഭാഗങ്ങളിൽ വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.
എൿസ്‍ലെൻസ് അവാർഡ്
2024 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കുറുമ്പാല ഹെെസ്കൂളിന് എൿസ്‍ലെൻസ് അവാർഡ്.കൽപ്പറ്റ നിയോജക മണ്ഢലം എം എൽ എ അഡ്വ. ടി സിദ്ധിഖ് ഏർപ്പെടുത്തുന്ന പുരസ്കാരത്തിനാണ് സ്കൂൾ തുടർച്ചായി രണ്ടാം വർഷവുംഅർഹത നേടുന്നത്. 29-06-2024 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ്, പി ടി എ പ്രസിഡൻറ് മുഹമ്മദ് ഷാഫി എന്നിവർ കേരള മുൻ ചീഫ് സെക്രട്ടറി ജയകുമാറിൽ നിന്ന് പ്രശസ്തി പത്രം സ്വീകരിച്ചു.ചടങ്ങിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും ഉപഹാരം നൽകി ആദരിക്കുകയുണ്ടായി.
മേരി ആവാസ് സുനോ
സ്കൂളിലെ ഉർദു ക്ലബ്ബിൻെറ നേതൃത്വത്തിൽ മേരി ആവാസ് സുനോ പ്രോഗ്രാം സംഘടിപ്പിച്ചു.കവിതാലാപനം,പ്രസംഗം,മിമിക്രി പദ്യം ചെല്ലൽ, ഗസൽ ആലാപനം തുടങ്ങിയ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
ബഷീർ അനുസ്‍മരണം
ജൂലെെ 5 ന് പ്രമുഖ സാഹിത്യകാരൻ വെെക്കം മുഹമ്മദ് ബഷീർ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ അനുസ്‍മരണ പ്രഭാഷണം,ക്വിസ്, ഡോക്യുമെൻററി പ്രദർശനം,ചിത്ര രചന, പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടത്തി.
അവാർഡിൻെറ നിറവിൽ ജി എച്ച് എസ് കുറുമ്പാല
വയനാട്ടിലെ മികച്ച ഹൈടെക് വിദ്യാലയമായ ജി.എച്ച് എസ് കുറുമ്പാല 2023 വർഷത്തെ വയനാട് ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനുള്ള മൂന്നാം സ്ഥാനത്തിനുള്ള അവാർഡിന് അർഹത നേടി. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായി കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിനുള്ള 2023 - 24 വർഷത്തെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചിട്ടുള്ളത്.പ്രവർത്തന കലണ്ടർ പ്രകാരം അടുക്കും ചിട്ടയോടും കൂടി നടത്തിയ പരിശീലന പ്രവർത്തനങ്ങൾ, അമ്മമാർക്ക് നടത്തിയ സൈബർ സുരക്ഷാ പരിശീലനം, രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം, ഭിന്നശേഷി വിദ്യാർത്ഥികൾക്കും, മറ്റ് ലിറ്റിൽ കൈറ്റ്സ് ഇതര വിദ്യാർത്ഥികൾക്കും നൽകി പരിശീലനങ്ങൾ, വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ ഡിജിറ്റൽ ഡോകുമെന്ററികൾ, ഫീൽഡ് ട്രിപ്പുകൾ, ഡിജിറ്റൽ മഗസിൻ , ജില്ലാ - സംസ്ഥാന ഐ.ടി.മേളകൾ, ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ എന്നിവയിലെ മികവ്, പ്ലസ് വൺ - ഏകജാലക ഹെൽപ് ടെസ്ക് , സ്കൂൾ വിക്കി അപ്ഡേഷൻ, വിവിധ ക്യാമ്പുകൾ, ലിറ്റിൽ കൈറ്റ്സ് കോർണർ, ഫ്രീഡം ഫെസ്റ്റ്, സത്യമേവ ജയതേ , YIP പരിശീലനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളുടെ മികവാണ് ജില്ലയിലെ മികച്ച യൂണിറ്റിനുള്ള മൂന്നാം സ്ഥാനത്തിനുള്ള പുരസ്ക്കാരത്തിനായി പരിഗണിച്ചത്.
തിരുവനന്തപുരത്ത് നിയമ സഭാമന്ദിരത്തിലെ ആറ് ശങ്കരനാരായണ തമ്പി ഹാളിൽ വെച്ച് 2024 ജൂലെെ 6 ന് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബഹു. കേരള വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിയിൽ നിന്ന് ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ കെ ഹാരിസ്, മിസ്‍ട്രസ് അനില എസ്, ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ മുഹമ്മദ് നാഫിൽ,മുബശ്ശിറ, മുഹമ്മദ് അസ്‍ലം, ഫാത്തിമ ഫർഹ എന്നിവരടങ്ങിയ പ്രതിനിധി സംഘം പുരസ്കാരം സ്വീകരിച്ചു.
അലിഫ് ടാലൻറ് ടെസ്റ്റ് 2024
അറബിക് ക്ലബ്ബിൻെറ നേതൃത്വത്തിൽ അലിഫ് ടാലൻറ് ടെസ്റ്റ് സംഘടിപ്പിച്ചു.നമീറ നസ്‍റിൻ ഒന്നാം സ്ഥാനവും, മിസ്‍ന ഫാത്തിമ രണ്ടാം സ്ഥാനവും,മുഹമ്മദ് യാസർ മൂന്നാം സ്ഥാനവും നേടി.
ചാന്ദ്ര ദിനം
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് 2024 ജൂലെെ 26 ന് സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ റോക്കറ്റ് മോഡൽ നിർമ്മാണം,കളറിംഗ് തുടങ്ങിയ മത്സരങ്ങൾ നടത്തി.
യാത്രയയപ്പ് നൽകി
വിദ്യാലയത്തിലെ ഓഫീസ് ജീവനക്കാരനായ സോനുവിന് യാത്രയയപ്പ് നൽകി.അഞ്ച് വർഷത്തോളം സ്കൂളിൽ ക്ലർക്ക് തസ്‍തികയിൽ സേവനം ചെയ്ത സോനുവിന് തരിയോട് ഹയർ സെക്കണ്ടറി സ്കൂളിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്.2023 ജൂലെെ 27 ന് ചേർന്ന യാത്രയയപ്പ് ചടങ്ങിൽ അധ്യാപരും ജീവനക്കാരും പങ്കെടുത്തു.
സ്‍പോർട്‍സ് കിറ്റ്
പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ സ്കൂളിന് സ്പോർട്സ് ഉപകരണങ്ങൾ വാങ്ങുന്നതിനായി മുവ്വായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചർ കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാറിൽ നിന്ന് സ്കൂൾ അധികൃതർ ഏറ്റുവാങ്ങി.
യുദ്ധവിരുദ്ധദിനം
സ്‍കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃത്വത്തിൽ ആഗസ്റ്റ് 6 ന് യുദ്ധവിരുദ്ധദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് സമാധാനത്തിൻെറ ആയിരം സഡാക്കോ കൊക്കുകൾ നിർമ്മിച്ച പ്രവർത്തനം ശ്രദ്ധേയമായി.
സ്ററാർ ഗ്രൂപ്പിനെ അഭിനന്ദിച്ചു
സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യുടെ ഭാഗമായി ജൂലെെ മാസത്തെ സ്റ്റാർ ഗ്രൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറുകൾ അണിയിച്ചു അനുമേദിച്ചു.ആഗസ്റ്റ് 7 ന് ചേർന്ന ചടങ്ങ് ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ അക്കാദമിക മികവിനാണ് പുരസ്‍കാരം നൽകുന്നത്.
പി ടി എ ജനറൽബോഡി യോഗം
ഈ അധ്യയന വർഷത്തെ പി ടി എ ജനറൽബോഡി യോഗം ആഗസ്റ്റ 8 ന് വ്യാഴ്യാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് സ്വാഗത പ്രസംഗം നടത്തി.പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.പി ടി എ വെെ.പ്രസിഡൻറ് ഫെെസി,എം പി ടി എ പ്രസിഡൻറ് എന്നിവർ പ്രസംഗിച്ചു.ഹാരിസ് കെ വാർഷിക പ്രവർത്തന റിപ്പോർട്ടും ഗോപീദാസ് എം എസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.2024-25 അധ്യയന വർഷത്തെക്കുള്ള പി ടി എ,എം പി ടി എ,എസ് എം സി അംഗങ്ങളെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു.
ലിറ്റിൽ ന്യൂസ് പ്രകാശനം ചെയ്തു.
കുറുമ്പാല ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കുന്ന ഡിജിറ്റൽ പത്രം ലിറ്റിൽ ന്യൂസിന്റെ പ്രകാശന കർമ്മം ഹെഡ് മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.വിദ്യാലയത്തിൽനടത്തുന്ന പ്രവർത്തനങ്ങൾ, പ്രധാന പൊതുവാർത്തകൾ,പൊതു ജനങ്ങൾക്ക് ഉപകാര പ്രധമാകുന്ന മറ്റ് വാർത്തകൾ, അറിയിപ്പുകൾ, സെെബർ സുരക്ഷ, ലഹരി വിരുദ്ധ സന്ദേശം, വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി എല്ലാ മാസവും പത്രം പുറത്തിറക്കുന്നു.സ്ക്രെെ ബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പത്രം ഡിസെെൻ ചെയ്യുന്നത്. സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ വിവിധ ഗ്രൂപ്പകൾ ഇതിനായി വാർത്തകൾ ശേഖരിച്ച് പത്രം ഒരുക്കുന്നു.ചടങ്ങിൽ അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം എസ് ,സിബി ടി.വി, തുടങ്ങിയവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു.
എൽ ഇ പി പരിശീലനം
കുറുമ്പാല ഗവ. ഹെെസ്കൂളിൽ 2024-25 അധ്യയന വർഷം പത്താം തരത്തിൽ പഠിക്കുന്ന കുട്ടികളിൽ A+ നേടാൻ കൂടുതൽ സാധ്യതയുള്ളവരെ കണ്ടെത്തി എല്ലാ വിഷയങ്ങളിലും കൂടുതൽ പിന്തുണയും കെെെത്താങ്ങും നൽകി A+ നേട്ടം ഉറപ്പ് വരുത്തുക എന്നതാണ് എൽ ഇ പി പരിശീലനത്തിൻെറ പ്രധാന ലക്ഷ്യം.ക്ലാസിൽ നിന്നുള്ള ഫീഡ് ബാക്ക്, ഉത്തര പേപ്പറുകൾ,പോർട്ട് ഫോളിയോ എന്നിവയുടെ മൂല്യനിർണ്ണയം, വ്യക്തിഗത വിവര ശേഖരണത്തിലൂടെയും മറ്റും കുട്ടികൾക്ക് പ്രയാസം നേരിടുന്ന ഭാഗങ്ങിൽ കണ്ടെത്തി അത് പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനായി പ്രത്യേക മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട്.പരിശീലനത്തിൻെറ ഉദ്ഘാടനം 12-08-2024 ന് ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.
പി ടി എ, എം പി ടി എ യോഗം
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പി ടി എ, എം പി ടി എ കമ്മിറ്റിയുടെ ഒരു യോഗം 12-08-2024 ന് സ്കൂളിൽ ചേർന്നു.ഇത് വരെയുള്ള പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ അവലോകനം ചെയ്തു. സ്വാതന്ത്ര്യദിനാഘോഷം, വിജയോത്സവം എന്നിവ മികച്ചരീതിയിൽ നടത്താൻ തീരമാനിച്ചു.വിജയോത്സവ ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ള വിശിഷ്ഠ വ്യക്തിത്വങ്ങളെ ക്ഷണിക്കാൻ തീരുമാനിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ മൊമെൻേറാ നൽകി ആദരിക്കാനും തീരുമാനിച്ചു.ഇംഗ്ലീഷ് മീഡിയം തുടങ്ങുന്നതിൻെറ തുടർപ്രവർത്തനത്തിനായി ഒരു ഉപസമിതിയെ നിശ്ചയിച്ചു.
ലഹരി വിരുദ്ധ പ്രതിജ്ഞ
ലഹരി മുക്ത കാമ്പയിൻെറ ഭാഗമായി 12-08-2024 ന് കുട്ടികൾ ലഹരി മുക്ത പ്രതിജ്ഞയെടുത്തു.
സ്വാതന്ത്ര്യദിനാഘോഷം
രാജ്യത്തിൻെറ 78-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ സ്‍കൂളിൽ ആഘോഷിച്ചു. ഹെഡ്‍മാസ്‍റ്റർ അബ്ദുൾ റഷീദ് കെ പതാക ഉയർത്തി. സ്വാതന്ത്ര്യദിന സന്ദേശം നൽകി.ആഘോഷ പരിപാടി വാർഡ് മെമ്പർ ബുഷറ വെെശ്യൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ശറഫുദ്ദീൻ ഇ കെ അധ്യക്ഷത വഹിച്ചു.പി ടി എ, എം പി ടി എ, എസ് എം സി ഭാരവാഹികൾ, അംഗങ്ങൾ,രക്ഷിതാക്കൾ,അധ്യാപകർ പങ്കെടുത്തു. പ്രീപ്രെെമറി മുതൽ ഹെെസ്കൂൾ തലം വിദ്യാർത്ഥികളുടെ ദേശഭക്തിഗാനാലാപനവും മറ്റ് പരിപാടികളും സംഘടിപ്പിച്ചു.എല്ലാവർക്കും മധുരം നൽകി.
സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ്
2024-25 വർഷത്തെ സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് വളരെ ശ്രദ്ധേയമായി.കുട്ടികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കുക, പാർലമെൻററി സംവിധാനത്തെകുറിച്ച് അവബോധം സ്യഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ സാധാരണ തെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയിലായിരുന്നു സംഘടിപ്പിച്ചത്.തിരഞ്ഞെടുപ്പിൻെറ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് കൊണ്ടാണ് ഇലക്ഷൻ സംഘടിപ്പിച്ചത്. സോഷ്യൽ സയൻസ് ക്ലബ്ബും ലിറ്റിൽ കെെറ്റ്സ് യൂണിറ്റും സംയുക്തമായിട്ടാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ്.ആകെയുള്ള പതിനഞ്ച് ബൂത്തുകളിലേയ്ക്കും റിസർവ്വ് സിസ്റ്റത്തിലേയ്ക്കുമുള്ള മെഷീനുകളിൽ തെരഞ്ഞെടുപ്പ് സോഫ്‍റ്റ്‍വെയർ ഇൻസ്ററലേഷൻ കെെറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ചു.ഒന്നാം പോളിംഗ് ഓഫീസർ, രണ്ടാം പോളിംഗ് ഓഫീസർ, മൂന്നാം പോളിംഗ് ഓഫീസർ തുടങ്ങിയ പോളിംഗ് ഓഫീസർമാരുടെ ചുമതലയും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായിരുന്നു.തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് ഓഫീസർമാർക്കുള്ള പരിശീലനം നൽകിയിരുന്നു.തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും പ്രഥമ പാർലമെൻററി യോഗവും ചേർന്നു. പത്താം ക്ലാസിലെ റനാ ഷെറിനെ സ്‍കൂൾ ലീഡറായും, ആറാം ക്ലാസിലെ സന ഫാത്തിമയെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു.നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ പാർലമെൻറ് അംഗങ്ങളുടെ സത്യപ്രതിജ്‍ഞ വരെയുള്ള തിരഞ്ഞെടുപ്പ് പ്രകൃയകൾ പ്രായോഗിക അനുഭവങ്ങളിലൂടെ കുട്ടികൾക്ക് പഠിക്കാൻ സഹായകമായി.
പ്രിലിമിനറി ക്യാമ്പ്
2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 19-08-2024 ന് സ്കൂളിൽ സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും ബോധ്യപ്പെടുത്തുക, ലിറ്റിൽ കൈറ്റ്സ് പ്രവർത്തനപദ്ധതികളെക്കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്മുറികളിലെ പിന്തുണാപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സജ്ജമാക്കുക, ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാവിന്റെ പങ്കാളിത്തം ഉറപ്പു വരുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ പത്ത് മണി മുതൽ മൂന്ന് മണിവരെ കു ട്ടികൾക്കും മൂന്ന് മുതൽ 4.45 മണി വരെ രക്ഷിതാക്കൾക്കുമായിരുന്നു പരിശീലനം. ബാച്ചിലെ 24 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ് പരിശീലനത്തിന് നേതൃത്വം നൽകി.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർമാരായ ഹാരിസ് കെ, അനില എസ് എന്നിവർ സംബന്ധിച്ചു.
ലിറ്റിൽ കൈറ്റ്സ് യൂണീഫോം, ഐ ഡി കാർഡ്
2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള യൂണീഫോം, ഐ ഡി കാർഡ് എന്നിവയുടെ വിതരണോദ്ഘാടനം 19-08-2024 ന് ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.2024-27 ബാച്ചിലെ അംഗങ്ങളുടെ യൂണിഫോം,ഐ ഡി കാർഡ് എന്നിവ വയനാട് ജില്ലയിൽ ആദ്യം പൂർത്തിയാക്കിയത് കുറുമ്പാല ഹെെസ്കൂളിലെ യൂണിറ്റാണ് എന്നതിൽ അഭിമാനിക്കാം. യൂണീഫോമിൻെറ സാമ്പത്തിക ചെലവ് രക്ഷിതാക്കളാണ് വഹിച്ചത്.ചടങ്ങിൽ കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർമാരായ ഹാരിസ് കെ, അനില എസ് എന്നിവർ സംബന്ധിച്ചു.
ഭക്ഷ്യ മേള
അഞ്ചാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിലെ ഭക്ഷണവും മനുഷ്യനും എന്ന പാഠഭാഗത്തിൻെറ പഠന പ്രവർത്തനത്തിൻെറ ഭാഗമായി ഭക്ഷ്യ മേള സംഘടിപ്പിച്ചു.ഭക്ഷണം അമൂല്യമാണ് പാഴാക്കരുത്, സന്തോഷകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണം ശീലം അനിവാര്യമാണ്,സമത്വം, ഭക്ഷണം പങ്കിട്ട് കഴിക്കുക തുടങ്ങിയ ആശയങ്ങളും മൂല്യങ്ങളും കുട്ടികളിലുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭക്ഷ്യ മേള സംഘടിപ്പിച്ചത്. കുട്ടികൾ തങ്ങളുടെ വീടുകളിലുണ്ടാക്കിയ ഭക്ഷണ സാധനങ്ങളും, സ്വന്തം തൊടിയിൽ വിളവെടുത്ത പഴങ്ങളും കൊണ്ട് വന്നാണ് ഭക്ഷ്യ മേള ഒരുക്കിയത്. 19-08-2024 ന് സംഘടിപ്പിച്ച മേള ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.5A ക്ലാസിലെ നഫ്‍ല ഭക്ഷ്യമേള സന്ദേശം നൽകി.
സ്‍കൂൾ ഒളിമ്പിൿസ്
2024-25 സ്‍കൂൾ കായികമേള 2024 ആഗസ്റ്റ് 21,22 തിയ്യതികളിലായി സംഘടിപ്പിച്ചു. ബ്ലൂ,ഗ്രീൻ,റെഡ് എന്നീ ഹൗസുകളിലായി കുട്ടികൾ മാർച്ച് പാസ് നടത്തി. കഴിഞ്ഞ വർഷത്തെ ജില്ലാ, സബ് ജില്ലാ താരങ്ങൾ ദീപശിഖ തെളിയിച്ച് സ്‍കൂൾ ഒളിമ്പിക്സിന് തുടക്കം കുറിച്ചു.ഉദ്ഘാടനം ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.പി ടി എ പ്രസിഡൻറ് ശറഫുദ്ദീൻ ഇ കെ അധ്യക്ഷനായിരുന്നു.എൽ പി കിഡീസ്, യു പി കിഡീസ്,സബ് ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടത്തി.മുഴുവൻ കുട്ടികൾക്കും ചിക്കൻ കറി ഉൾപ്പെടെയുള്ള വിഭവ സമൃദമായ ഉച്ച ഭക്ഷണം നൽകി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ ഹൗസുകാർക്ക് സമാപന ചടങ്ങിൽ ട്രോഫികൾ സമ്മാനിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ മുഖ്യാതിഥിയായിരുന്നു.
കളറിംഗ് മത്സരം
പ്രീപ്രെെമറി, എൽ പി, യു പി, ഹെെസ്കൂൾ തലത്തിൽ കളറിംഗ് മത്സരം നടത്തി. 23-08-2024 ന് സംഘടിപ്പിച്ച മത്സരത്തിൻെറ ഉദ്ഘാടനം ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.
ലിറ്റിൽ കെെറ്റ്സ് സംസ്ഥാന ക്യാമ്പ്
സംസ്ഥാനത്തെ സ്‍കൂളുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സംസ്ഥാന സഹവാസ ക്യാമ്പ് എരണാകുളം കെെറ്റ് റീജയണൽ സെൻററിൽ സംഘടിപ്പിച്ചു.2024 ആഗസ്ത് 23,24 തിയ്യതികളിലായി സംഘടിപ്പിച്ച ക്യാമ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ക്യാമ്പുകളിൽ നിന്നും ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 130 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.കുട്ടികൾ തയ്യാറാക്കിയ ആനിമേഷൻ, റോബോട്ടിക്സ് ഉല്പന്നങ്ങളുടെ പ്രദർശനവും നടന്നു. സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക, സിംഗപ്പൂർ നാഷണൽ യൂണിവേഴ്‍സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം തലവൻ പ്രഹ്‍ളാദ് വടക്കേപ്പാട്ട് എന്നിവർ കുട്ടികളുമായി സംവദിച്ചു.വയനാട് ജില്ലയിൽ നിന്ന് പ്രോഗ്രാമിംഗ് വിഭാഗത്തിൽ കുറുമ്പാല ഗവ.ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് അംഗം മുഹമ്മദ് നാഫിൽ പങ്കെടുത്തു.
സ്കൂൾ തല ഐ ടി മേള
2024-25 അധ്യയന വർഷത്തെ സ്കൂൾ തല ഐ ടി മേള 30-08-2024 ന് സംഘടിപ്പിച്ചു. ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി പൊതു ചോദ്യം തയ്യാറാക്കിയായിരുന്നു ഐ ടി ക്വിസ് മത്സരം നടത്തിയത്.മത്സരങ്ങൾ കാലത്ത് പത്ത് മണിക്ക് ആരംഭിച്ചു.ആനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം ടെെപ്പിംഗ് തുടങ്ങിയ മത്സരങ്ങളും നടത്തി. വിജയികളായ മുഹമ്മദ് നാഫിൽ, മുഹമ്മദ് അൽത്താഫ്, മുബഷിറ പി പി, ആയിഷ ഹനി എന്നിവരെ അഭിനന്ദിച്ചു.
അവബോധ ക്ലാസ് സംഘടിപ്പിച്ചു
സ്കൂളിലെ SSSS ക്ലബ്ബിൻെറ ( സ്‍കൂൾ സോഷ്യൽ സർവ്വീസ് സ്കീം) നേതൃത്വത്തിൽ ക്ലബ്ബംഗങ്ങൾക്കായി പ്രഥമ ശുശ്രൂഷ അവബോധ ക്ലാസ് സംഘടിപ്പിച്ചു. 30-08-2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. മുണ്ടക്കുറ്റി പി എച്ച സി യിലെ ഹെൽത്ത് ഇൻസ്‍പെൿടർ രാജേഷ് ക്ലാസിന് നേതൃത്തം നൽകി.കുട്ടികൾക്ക് പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനം നൽകി. ക്ലബ്ബ് കൺവീനർ സുധീഷ് വി സി സ്വാഗതവും ജീന ടീച്ചർ നന്ദിയും പറഞ്ഞു.
ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ്
2022 - 25 ബാച്ചിലെ ലിറ്റിൽറ്റ്സ് അംഗങ്ങൾ റിസോഴ്സ് പേഴ്സൺമാരായുള്ള ക്ലാസുകൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ സബ് ജില്ലാ-ജില്ലാ - സംസ്ഥാന തല ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകളിൽ ആനിമേഷൻ, പ്രേ ഗ്രാമിംഗ് വിഭാഗങ്ങളിൽ പങ്കെടുത്ത അംഗങ്ങൾ ബാച്ചിലെ മറ്റംഗങ്ങൾക്ക് ക്ലാസ് നൽകി. സെപ്തംംബർ 2 ന് നൽകിയ ആനിമേഷൻ ക്ലാസിന് മുബഷിറ പി പി , ആയിഷ ഹനി, ഫാത്തിമ ഫർഹ എന്നിവരും സെപ്തംംബർ 5 ന് നൽകിയ പ്രോഗ്രാമിംഗ് ക്ലാസിന് മുഹമ്മദ് നാഫിൽ, ശിവന്യ കെ എസ് , മുഹമ്മദ് അസ്‍ലം എന്നിവരും നേതൃത്വം നൽകി. ജില്ലാ ക്യാമ്പിന്റെ അനുഭവങ്ങൾ മുബഷിറ പി പി യും എരണാകുളത്ത് വെച്ച് നടന്ന സംസ്ഥാന ക്യാമ്പ് അനുഭവങ്ങൾ മുഹമ്മദ് നാഫിലും പങ്ക് വെച്ചു.
റീഡിംഗ് കോർണർ
പതിനാറോളം പത്രങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും ഒരുക്കി സ്‍കൂളിലെ റീഡിംഗ് കോർണർ വിപുലപ്പെടുത്തി.വിവിധ ഏജൻസികളും വ്യക്തികളുമാണ് ഇവ സ്പോർൺസർ ചെയ്തത്.സുപ്രഭാതം അഞ്ച് കോപ്പി, മാതൃഭൂമി നാല്, ചന്ദ്രിക മൂന്ന് , സിറാജ് മൂന്ന് കോപ്പി, ദോശാഭിമാനി ഒരു കോപ്പി -എന്നീ പത്രങ്ങൾ നിലവിൽ ലഭ്യമാണ്.
പൂക്കളും പൂന്തോട്ടവും
വിദ്യാലയത്തിലെ പ്രീപ്രെെമറി കുട്ടികളുടെ പൂക്കളും പൂന്തോട്ടവും ചിത്രശലഭങ്ങളും തീമാക്കി ചെയ്ത പഠന പ്രവർത്തനം ശ്രദ്ധേയമായി. ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. സെെനബ, കമർബാൻ എന്നിവർ നേതൃത്വം നൽകി.
സ്നേഹാദരവുമായി ലിറ്റിൽ കൈറ്റ്സ്
ദേശീയ അധ്യാപക ദിനത്തിൽ അധ്യാപകർക്ക് കുട്ടികളുടെ സ്നേഹാദരവ്. കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരെയും ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എൽ കെ ലീഡർ ശിവന്യ കെ എസ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ , ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ എന്നിവർ പ്രസംഗിച്ചു.സ്കൂളിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇത്തരമൊരു ആദരിക്കൽ ചടങ്ങ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അവതരണവും സംഘാടനവും വ്യത്യസ്ത പുലർത്തി.ചടങ്ങിൽ മൂന്ന് ബാച്ചുകളിലെയും അംഗങ്ങൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ലീഡർമാരായ മുഹമ്മദ് നാഫിൽ സ്വാഗതവും നാജിയ ഫാത്തിമ നന്ദിയും പറഞ്ഞു.
അവബോധ ക്ലാസ്
GHS കുറുമ്പാലയിൽ സ്‍കൂൾ സോഷ്യൽ സർവ്വീസ് സ്കീം ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര ജീവനം എന്ന വിഷയത്തിൽ ക്ലബ്ബംഗങ്ങൾക്കായി അവബോധ ക്ലാസ് നടത്തി.പ്രധാനാധ്യാപകൻ അബ്ദുൾ റഷീദ് കെ ഉദ്ഘാടനം ചെയ്തു. തരിയോട് ഹയർസെക്കണ്ടറി സ്‍കൂളിലെ സോഷ്യൽ സയൻസ് വിഭാഗം അധ്യാപകൻ രാജേന്ദ്രൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. കോഡിനേറ്റർ സുധീഷ് വി സി സ്വാഗതവും ക്ലബ്ബ് ലീഡർ കുമാരി ശിവന്യ നന്ദിയും പറഞ്ഞു.
പാദവാർഷിക പരീക്ഷ
2024-25 അധ്യയന വർഷത്തെ പാദവാർഷിക പരീക്ഷ 03-09-2024 ന് ആരംഭിച്ചു.ഹെെസ്കൂൾ വിഭാഗത്തിൽ 03-09-2024 നും, യു പി വിഭാഗത്തിൽ 04-09-2024 നും, എൽ പി വിഭാഗത്തിൽ 06-09-2024 നുമാണ് പരീക്ഷ ആരംഭിച്ചത്.
ഓണാഘോഷം
ചൂരൽമല,മുണ്ടക്കെെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഓണാഘോഷം വളരെ ലളിതമായി ട്ടായിരുന്നു സംഘടിപ്പിച്ചത്.13/09/2024 ന് വെള്ളിയാഴ്ച്ച നടത്തിയ ഓണാഘോഷ പരിപാടി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ 'സുന്ദരിക്ക് പൊട്ട് തൊട്ട്' ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ , ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ, പി ടി എ. എം പി ടി എ, എസ് എം സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പ്രീപ്രെെമറി, പ്രെെമറി, ഹെെസ്കൂൾ വിഭാഗം കുട്ടികൾക്കായി മിഠായി പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ട് കുത്തൽ,കസേര കളി തുടങ്ങിയ മത്സരങ്ങൾ നടത്തി. കുട്ടികളും അധ്യാപകരുമെല്ലാം ചേർന്ന് പൂക്കളം ഒരുക്കി. എല്ലാവർക്കും പായസം വിതരണം ചെയ്തു.വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
ഓണച്ചങ്ങാതി
ഓണാഘോഷ പരിപാടിയുടെ ഭാഗമായി ' ഓണച്ചങ്ങാതി ' പരിപാടി സംഘടിപ്പിച്ചു.ഭിന്നശേഷിക്കാരായ, സ്‍കൂളിൽ വരാൻ കഴിയാത്ത കുട്ടികളുടെ വീട്ടിലെത്തി അവരോടൊപ്പം സന്തോഷം പങ്കിടുക, ക്ലാസിലെ മറ്റ് കുട്ടികളെ കാണാനും അവരുമായി പരിചയപ്പെടാനുമുള്ള സാഹചര്യമൊരുക്കുക, സ്‍നേഹ സമ്മാനം നൽകുക, സന്തോഷം പങ്ക് വെക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ഓണച്ചങ്ങാതി സംഘടിപ്പിച്ചത്. നമ്മുടെ വിദ്യാലയത്തിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഹോം ബേസ്ഡ് ആയ മുഹമ്മദ് നാസിഫിൻെറ വീട്ടിലെത്തിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ, പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ, വെെത്തിരി ബി ആർ സി, സി ആർ സി പ്രതിനിധികൾ, അധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വെെത്തിരി ബി ആർ സിയുടെ സ്‍നേഹസമ്മാനം ഹെഡ്‍മാസ്റ്റർ ആസിഫിന് കെെമാറി.
ശുചിത്വമിഷൻ ക്വിസിൽ ഒന്നാമത്
കേരള ശുചിത്വമിഷൻ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ, പടിഞ്ഞാറത്തറ പഞ്ചായത്തിൽ കുറുമ്പാല ഗവ. ഹെെസ്കൂളിലെ ശിവന്യ കെ എസ് ഒന്നാം സ്ഥാനവും, ഫാത്തിമ ഫർഹ മൂന്നാം സ്ഥാനവും നേടി.
സ്‍കൂൾതല ശാസ്‍ത്രേത്സവം സംഘടിപ്പിച്ചു
2024-25 അധ്യയന വർഷത്തെ സ്‍കൂൾതല ശാസ്‍ത്രേത്സവം 2024 ഒൿടോബർ 4 ന് സംഘടിപ്പിച്ചു.ഹെഡ്‍മാസ്റ്റർ അബ്ദുൾ റഷീദ് കെ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ ഇ കെ അധ്യക്ഷത വഹിച്ചു.ശാസ്ത്ര, സാമൂഹ്യ ശാസ്‍ത്ര, പ്രവ്യത്തി പരിചയ, ഐ ടി മേളകളിലായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.മികവ് പുലർത്തിയവരെ സബ്‍ജില്ലാ തലത്തിലേയ്ക്ക് തെരഞ്ഞെടുത്തു.
മോട്ടിവേഷൻ ക്ലാസ്
വിദ്യാലയത്തിലെ പത്താം ക്ലാസിലെ കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.25-09-2024 ന് നൽകിയ ക്ലാസിന് തരിയോട് ഹയർ സെക്കണ്ടറി സ്കൂളിലെ രാജേന്ദ്രൻ സർ നേത്യത്വം നൽകി.
ക്ലാസ് പിടിഎ യോഗം
സ്‍കൂളിലെ വിവിധ ക്ലാസുകളിലെ രക്ഷിതാക്കളുടെ യോഗം ചേർന്നു. ഹെെസ്‍കൂൾ വിഭാഗം ക്ലാസ് പിടി എ യോഗം 26-9-2024 നും, യു പി വിഭാഗത്തിൽ 27-9-2024 നും, എൽ പി വിഭാഗത്തിൽ 30-9-2024 നും സംഘടിപ്പിച്ചു. യോഗം ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻറ് ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കുട്ടികളുടെപഠനനിലവാരം,പരീക്ഷാ അവലോകനം,തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്
ലഹരി വിരുദ്ധ കാംപയിനിൻെറ ഭാഗമായി രക്ഷിതാ ക്കൾക്കായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.എൿസെെസ് ഡിപാർട്ട് മെൻറിൻെറയും സ്‍കൂൾ ലഹരി വിരുദ്ധ ക്ലബ്ബിൻെറയും സംയുക്താഭി മുഖ്യത്തിൽ 30-9-2024ന് നടത്തിയ ക്ലാസിന് എക‍്സെെസ് ഒാഫീസർ പ്രമോദ് നേത്യത്വം നൽകി. ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു.
സഹവാസ ക്യാമ്പ്
വിദ്യാലയത്തിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ക്ലബ്ബി ൻെറ സഹവാസക്യാമ്പ് ഒക്ടോ ബർ 5, 6 തീയതികളിലായി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ക്യാമ്പിൻെറ ഉദ്ഘാടനം പടി ഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർ വഹിച്ചു പിടിഎ പ്രസിഡണ്ട് ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് കെ മുഖ്യപ്രഭാഷണം നടത്തി. ക്ലബ്ബ് കോർഡിനേറ്റർ സുധീഷ് വി സി സ്വാഗതവും ക്ലബ്ബ് ലീഡർ ശിവന്യ കെ എസ് നന്ദിയും പറഞ്ഞു. ക്യാമ്പിൻെറ ഭാഗമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകൾ,ഫീൽഡ് ട്രിപ്പ്, ലഹരിവരുദ്ധ പരിപാടികൾ, വിദഗ്ദരുമായി കൂടിക്കാഴ്ച്ചകൾ, ക്യാമ്പസ് സൗന്ദര്യവത്ക്കരണം, കിടപ്പുരോഗികളെ സന്ദർശിക്കൽ തുടങ്ങി യ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി.അംഗ ങ്ങൾ വിവിധ ഗ്രൂപ്പുകളായി തങ്ങളുടെ ചുമത ലകൾ ഉത്തരവാദിതത്തോടെനിർവ്വ ഹിച്ചു. തൃക്കൈപ്പറ്റ ഉറവിലേയ്ക്ക് സംഘടിപ്പിച്ച ഫീൽഡ് ട്രിപ്പ് തികച്ചും ആസ്വാദ്യകര മായിരുന്നു. കുട്ടികൾക്ക് നൽകിയ അവബോധം ക്ലാസിന് വയനാട് RTA ഡിപ്പാർട്ട്മെൻറിലെ സുമേഷ്,ഗോപീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.ഐ സി ഡി എഫിലെ കൗൺസിലർ റിൻസി റോസിനെ നേതൃത് വത്തിൽ കുട്ടികൾക്ക് ഇൻററാക്ടീവ് ക്ലാസും നൽകുക യുണ്ടായി.ക്യാമ്പിന് ഭാഗമായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലഹരി വിരുദ്ധ ആശയങ്ങളടങ്ങുന്ന സന്ദേശങ്ങളുടെ സ്റ്റിക്കറുകൾ വാഹന ഉടമകൾക്ക് വിതരണം ചെയ്തു. രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പിൻെറ എല്ലാ സെഷനുകളും അംഗങ്ങൾക്ക് വിത്യസ്തങ്ങളായ അനുഭവങ്ങളാണ് സമ്മാനിച്ചത്.
ലിറ്റിൽ കെെറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ്
വിദ്യാലയത്തിലെ 2023-26 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾ ലെവൽ ക്യാമ്പ് 08-10-2024 ന് ചൊവ്വാഴ്ച്ച സ്കൂളിൽ വെച്ച് സംഘ ടിപ്പിച്ചു.രാവിലെ 9:30 മുതൽ 4:30 വരെയായിരുന്നു ക്യാമ്പ്. സീനിയർ അസിസ്റ്റൻറ് വിദ്യ എ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ പരിശീലനം നൽകി. പരിശീലന ത്തിന് കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്, എൽ കെ മിസ്ട്രസ് അനില എസ് എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആറ് കുട്ടികൾക്ക് സബ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
പൂർവ്വ വിദ്യാർത്ഥികളുടെ സ്‍നേഹോപഹാരം
കുറുമ്പാല ഗവ. ഹെെസ്കൂളിന് പൂർവ്വ വിദ്യാർത്ഥികളുടെ സ്‍നേഹോപഹാരം. 2006-07 അധ്യയന വർഷത്തെ ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ കൂട്ടായ്‍മയാണ് സ്‍കൂളിനായി രണ്ട് ഹാൻറ്ബോൾ പോസ്‍റ്റുകൾ നൽകിയത്. കൂട്ടായ്‍മയുടെ ലീഡർമാരായ അബ്‍ദുൾ സലാം ശേഖ്, ജംഷീർ മുതുവോടൻ എന്നിവരിൽ നിന്ന് ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് പോസ്‍റ്റുകൾ ഏറ്റുവാങ്ങി.
കരുത്ത്കാട്ടി ജി എച്ച് എസ് കുറുമ്പാല
സ്കൂൾമേളകളിൽ മികവ് തെളിയിച്ച് ജിഎച്ച്എസ് കുറുമ്പാല. വെെത്തിരി ഉപജില്ലാ കായിക-ശാസ്ത്രമേളകളിൽ മികച്ച പ്രകടനമാണ് കുറുമ്പാലയി ലെ പ്രതിഭകൾ കാഴ്ച്ചവെച്ചത്. പടി ഞ്ഞാറത്തറ ഗവ. ഹയസെക്കണ്ടറി സ്കൂളിൽവെച്ച് സംഘടിപ്പിച്ച ഉപജില്ലാ ശാസ്ത്രോത്സവത്തിൽ വിവിധ ഇനങ്ങ ളിലായി നാൽപതോളം കുട്ടികൾ പങ്കെടുത്തു.
പ്രവൃത്തി പരിചയമേളയി ൽ ഹെെസ്കൂൾ വിഭാഗം അഗർബത്തി നിർമ്മാണത്തിൽ ആയിഷ ഹഫ്‍ന എം കെ, എ ഗ്രേഡോടെ ഒന്നാം സ്ഥാ നവും ക്ലേ മോഡലിംഗിൽ സയന ലക്ഷ്‍മി എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി ജില്ലാതലത്തിലേയ്ക്ക് യോഗ്യത നേടി.
സോഷ്യൽ സയൻസ് മേളയിൽ ഹെെസ്കൂൾ വിഭാഗം സ്‍റ്റിൽ മോഡലിൽ ഫാത്തിമ ഫർഹ ഇ, ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും, എെ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം ആനിമേഷനിൽ മുബഷിറ പി പി, എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി ജില്ലാതലത്തിലേയ്ക്ക് യോഗ്യത നേടി. ശാസ്ത്രമേളയിൽ എൽ പി വിഭാഗം കളക്ഷനിൽ (മെഡിസിനൽ പ്ലാൻറ് സ്) മിസ്‍ന ഫാത്തിമ പി എ, ഫാത്തിമത്ത് ഹാഫിസ സി എ എന്നി വർ എ ഗ്രേഡോടെ രണ്ടാം സ്ഥാന ത്തിനർഹരായി. ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം മലയാളം ടെെപ്പിംഗിൽ മുഹമ്മദ് അൽത്താഫ് മൂന്നാം സ്ഥാനവും, യു പി വിഭാഗം എെ ടി ക്വിസിൽ കീർത്തന എൻ പി നാലാം സ്ഥാനവും നേടി.മേളയിലെ വിവിധ ഇനങ്ങളിൽ പങ്കെടുത്ത മറ്റ് കുട്ടികൾ് എ,ബി,സി ഗ്രേഡുകൾക്ക് അർഹ രായി.
കായികമേളയിൽ കുതിച്ചോടി നമീറ
വെെത്തിരി ഉപജില്ലാ കായികമേളയിൽ കുറുമ്പാല ഗവ. ഹെെസ്കൂളിന് അഭിമാനാർ ഹമായ നേട്ടം നൽകി നമീറ നസ്‍റീൻ.എൽ പി കിഡ്ഡീസ് വിഭാഗം 50 മീറ്ററിലും, ലോങ് ജംമ്പിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമീറ ഏറ്റവും കൂടുതൽ പോയിൻറുകൾ നേടി വ്യക്തിഗത ചാമ്പ്യൻ പട്ടത്തിന് അർ ഹത നേടി.സ്കൂൾ തല മേളകളിലെല്ലാം തുട ർച്ചയായി മികച്ച പ്രകടനം നടത്തുന്ന ഈ നാലാം ക്ലാസുകാരി പാഠ്യ-പാഠ്യേതര മേഖ ലകളിലും മിടുക്കിയാണ്.
സബ് ജൂനിയർ വിഭാഗം ഹെെജമ്പിൽ അജന്യ മൂന്നാം സ്ഥാനത്തോടെ ജില്ലാതല മത്സരത്തിന് യോഗ്യത നേടി. വിദ്യാലയ ത്തിന് തിളക്കമാർന്ന വിജയം നൽകിയ പ്രതിഭകളെ പ്രത്യകചടങ്ങിൽ അനുമോദിച്ചു.
അനുമോദിച്ചു
സബ് ജില്ലാതല കായികമേള,ശാസ്‍ത്രോത്സവം, ലിറ്റിൽ കെെറ്റ്സ് ജില്ലാ- സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുത്തവർ,വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർ, ഉയർന്ന ഗ്രേഡ് ലഭിച്ചവർ, വിജയികൾ എന്നിവരെ അനുമോദിച്ചു. ഇവർക്കുള്ള സർട്ടിഫിക്കറ്റുകൾ, മൊമെറ്റോകൾ ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് വിതരണം ചെയ്‍തു.
ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ടീൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ കൗമാരക്കാരുടെ പ്രശ്‍നങ്ങൾ എന്ന വിഷയത്തിൽകുട്ടികൾക്കായി ബോ ധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്‍മാ സ്‍റ്റർ അബ്‍ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. വുമൺ ആൻഡ് ചെെൽഡ് ഡിപാർട്ട്മെൻറിലെ സെെക്കോ സോഷ്യൽ കൗൺസിലർമാരായ സെബാസ്‍റ്റ്യൻ, നിജി എന്നിവർ ക്ലാസിന് നേത്യത്വംനൽകി. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസുകൾ നൽകി. ചടങ്ങിന് ഷിനോജ് സി ഡി നന്ദി പറഞ്ഞു.
ഭിന്നശേഷിക്കാരന് ലിറ്റിൽ കെെറ്റ്സിൻെറ കരുതൽ
വിദ്യാലയത്തിലെ ഭിന്നശേഷിക്കാരനായ റഫ്‍നാസിന് ലിറ്റിൽ കെെറ്റ്സിൻെറ കരുതൽ.കെെറ്റ്സ് അംഗങ്ങൾ മലയാളം കമ്പ്യൂട്ടിംഗ്, ആനിമേഷൻ മേഖലകളിൽ പരിശീലനം നൽകുന്നു. ഹോം ബേസ്ഡ് വിദ്യാർത്ഥിയായ റഫ്‍നാസ് സ്കൂളിൽ വരുന്ന ദിവസങ്ങളിൽ ഉച്ചഭക്ഷണ ഇടവേളകൾ ഉപയോഗപ്പെടുത്തിയാണ് പരിശീലനം നൽകിവരുന്നത്.ഇത്തരം പരിശീലനങ്ങൾ 2018 മുതൽ ഒരു തനത് പ്രവർത്തനമായി യൂണിറ്റ് ചെയ്‍ത് വരുന്നു.
ജില്ലാ തലത്തിലും മികവോടെ ജി എച്ച് എസ് കുറുമ്പാല
ജില്ലാശാസ്‍ത്രോത്സവത്തിലും മിക വ് തുടർന്ന് കുറുമ്പാലയിലെ പ്രതി ഭകൾ.മൂലങ്കാവ് ഗവ. ഹയർ സെക്ക ണ്ടറി സ്കൂളിൽവെച്ച് സംഘടിപ്പിച്ച വയനാട് റവന്യൂജില്ലാ ശാസ്ത്രോത്സ വത്തിൽ സോഷ്യൽ സയൻസ് മേളയിൽ ഹെെസ്കൂൾ വിഭാഗം സ്‍റ്റിൽ മോഡലിൽ ഫാത്തിമ ഫർഹ ഇ, ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.പ്രവ്യത്തി പരിചയ മേളയിൽ ഹെെസ്കൂൾ വിഭാഗം അഗ ർബത്തി നിർമ്മാണത്തിൽ ആയി ഷ ഹഫ്‍ന എം കെ,ക്ലേ മോഡലിം ഗിൽ സയന ലക്ഷ്‍മി എന്നിവർ ക്ക് എ ഗ്രേഡ് ലഭിച്ചു. ഐ ടി മേളയിൽ ഹെെസ്കൂൾ വിഭാഗം ആനിമേഷനിൽ മുബഷിറ പി പി, സി ഗ്രേഡും കരസ്ഥമാക്കി.
ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു
ലിറ്റിൽ കൈറ്റ്സിൻെറ പ്രവർത്തനത്തിൻെറ ഭാഗമായി 2023- 26 ബാച്ച് അംഗങ്ങൾക്കായി (02-11-2024 ന് ശനിയാഴ്ച്ച) ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു. കൽപ്പറ്റയിലെ കിൻഫ്രാ പാർക്കിലെ വി കെ സി പോളിമേസ് പ്രൈവറ്റ് ലിമിറ്റഡിലേക്കായിരുന്നു സന്ദർശനം. ചെരുപ്പ് നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങൾ,പാക്കിംഗ്, വിവിധ മെഷീനുകളുടെ ഉപയോഗം, വി കെ സി യുടെ വിവിധ പ്രൊഡക്ടുകൾ തുടങ്ങിയ നിരവധി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.ക്ലബ്ബിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്തു.എൽ കെ മാസ്റ്റർ ഹാരിസ് കെ, മിസ്ട്രസ് അനില എസ്, ധന്യ ജോസഫ് എന്നിവർ നേതൃത്വം നൽകി.
സ്ററാർ ഗ്രൂപ്പിനെ അനുമോദിച്ചു
സ്കൂളിൻെറ തനത് പ്രവർത്തനമായ സ്റ്റാർ പദ്ധതി യുടെ ഭാഗമായി രണ്ടാം ടേമിലെ സ്റ്റാർ ഗ്രൂപ്പംഗങ്ങളെ എൿസ്‍ലെൻറ്, ഗുഡ്,സ്റ്റാർ എന്നീ സ്റ്റാറുകൾ അണിയിച്ചു അനുമേദിച്ചു. ചടങ്ങ് ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ അക്കാദമിക മികവിനാണ് പുരസ്‍കാരം നൽകുന്നത്.
ദീപിക കളർ ഇന്ത്യ- കളറിംഗ് മത്സര വിജയികളെ അനുമേദിച്ചു
'നാമെല്ലാവരും ഒന്നാണ്. സഹോദരി സഹോദരങ്ങളാണ്' എന്ന ചിന്ത കുട്ടികളിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ ദീപിക മലയാള ദിനപത്രത്തിൻെറ സഹകരണത്തോടെ കുട്ടികൾക്കായി സംഘടിപ്പിച്ച കളറിംഗ് മത്സരത്തിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു.പ്രീപ്രൈമറി വിഭാഗത്തിൽ മുഹമ്മദ് സഹലുദ്ദീൻ ഒന്നാം സ്ഥാനവും, ആയിഷ മെഹർ രണ്ടാം സ്ഥാനവും, ആയിഷ നീയാ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ പി വിഭാഗത്തിൽ മുഹമ്മദ് സാബിത്ത് ഒന്നാം സ്ഥാനവും, അഹമ്മദ് സിയാൻ രണ്ടാം സ്ഥാനവും, മുഹമ്മദ് നാജി മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ ഹന്നാ ഫാത്തിമ ഒന്നാം സ്ഥാനവും ഫാത്തിമ പി രണ്ടാം സ്ഥാനവും അംന ജാസ്മിൻ മൂന്നാം സ്ഥാനവും നേടി.ഹെെസ്കൂൾ വിഭാഗത്തിൽ ഫരീദ പി എച്ച് ഒന്നാം സ്ഥാനവും, നജീബ പി പി രണ്ടാം സ്ഥാനവും, മുബഷിറ പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രത്യേക ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ അബ്ദുൽ റഷീദ് വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകി.
ശിശുദിനാഘോഷം സംഘടിപ്പിച്ചു
നവംബർ 14 ന് വിവിധ പരിപാടികളോടെ ശിശുദിനാഘോഷം സംഘടിപ്പിച്ചു.പരിപാടികളുടെ ഭാഗമായി നടത്തിയ ക്വിസ്, പ്രസംഗം, കളറിംഗ് മത്സരങ്ങൾ ശ്രദ്ധേയമായി.എൽ പി വിഭാഗം പ്രസംഗമത്സരത്തിൽ ഷെയാൻ ഹാദി (4B)ഒന്നാം സ്ഥാനവും,നമീറ നസ്രീൻ ഇ.ജെ (4A) രണ്ടാം സ്ഥാനവും നേടി.യു പി വിഭാഗം പ്രസംഗമത്സരത്തിൽ നാഫില ഫാത്തിമ ഒന്നാം സ്ഥാനവും, 5b ക്ലാസിലെ നൂറ ഫാത്തിമ രണ്ടാം സ്ഥാനവും,ഹന്നത്ത് നസ്‍റി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.എൽ പി വിഭാഗം ക്വിസ് മത്സരത്തിൽ മുഹമ്മദ് സാബിത്ത് (4B) ഒന്നാം സ്ഥാനവും,നൂറ ഫാത്തിമ (4A) രണ്ടാം സ്ഥാനവും നേടി.ഹെെസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരവും പ്രീപ്രെെമറി വിഭാഗത്തിൽ കളറിംഗ് മത്സരവും നടത്തപ്പെടുകയുണ്ടായി. നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് കുർബാന ഹൈസ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു സ്കൂളിലെ ഫാത്തിമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
ലഹരിവിരുദ്ധ പ്രതിജ്ഞ
നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സ്കൂൾ ലീഡർ റന ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ബോയ്‍സ് ഫ്രണ്ട്‍ലി ടോയിലറ്റ് ഉദ്ഘാടനം ചെയ്തു
എസ് എസ് കെ ഫണ്ട് വകയിരുത്തി വിദ്യാലയത്തിനനുലദിച്ച ബോയ്‍സ് ഫ്രണ്ട്‍ലി ടോയിലറ്റിൻെറ ഉദ്ഘാടനം 2024 നവംബർ 15 ന് എസ് എസ് കെ വയനാട് ഡി പി സി അനിൽകുമാർ നിർവ്വഹിച്ചു. ചടങ്ങിൽ എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്മാൻ, സ്വാഗതം പ്രസംഗം നിർവ്വഹിച്ചു പിടിഎ പ്രസിഡൻ്റ് ഷറഫുദ്ദീൻ,ബി പി ഒ കൊച്ചുത്രേസ്യ, സി ആർ സി സിദ്ധാർത്ഥ്, ഹെഡ്‍മാസ്റ്റർ കെ അബ്ദുൽ റഷീദ് എന്നവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ, പി ടി എ,എം പി ടി എ, അംഗങ്ങൾ, അധ്യാപകർ പങ്കെടുത്തു.
മാഗസിൻ പ്രകാശനം ചെയ്തു
സോഷ്യൽ സയൻസ് ക്ലബ്ബിൻെറ നേതൃതത്തിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസികയുടെ പ്രകാശന കർമ്മം ഹെഡ്‍മാസ്റ്റർ കെ അബ്ദുൽ റഷീദ് സ്കൂൾ ലീ ഡർ റന ഷെറിൻ നൽകി നിർവ്വഹിച്ചു. ക്ലബ്ബ് കൺവീനർ ജീന സ്വാഗതം പറഞ്ഞു
സ്റ്റഡി ടൂർ സംഘടിപ്പിച്ചു
മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.
ജില്ലാ വനിതാ ശിശു വികസന ഓഫീസ് വയനാട് ഡിസ്ട്രിക്ട് സങ്കൽപ്പ്- ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണിന്റെ ആഭിമുഖ്യത്തിൽ ഔട്ട്റീച്ച് പരിപാടികളുടെഭാഗമായി 28/11/2024 വ്യാഴാഴ്ച്ച രാവിലെ 10.00 മണിക്ക് ഗവൺമെന്റ് ഹൈസ്കൂൾ കുറുമ്പാലയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി പരീക്ഷ ഒരുക്ക മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഗോപിനാഥൻ സ്വാഗതം പറഞ്ഞ യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മുഹമ്മദ് റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഹബ് ഫോർ എംപവർമെൻറ് ഓഫ് വുമൺ ജെൻഡർ സ്പെഷ്യലിസ്റ്റ് കുമാരി ആരതി ആന്റണി യോഗത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി. വിദ്യ ആശംസങ്ങൾ നേർന്നുകൊണ്ട് സംസാരിച്ചു. തുടർന്ന് ORC ട്രെയ്നർ ശ്രീ. സുജിത്ത് ലാൽ കുട്ടികൾക്കായി പരീക്ഷ ഒരുക്ക മോട്ടിവേഷൻ ക്ലാസ് നയിച്ചു. സ്കൂൾ അധ്യാപിക ശ്രീമതി ജീന യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.