"എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (added Category:23301 using HotCat)
വരി 32: വരി 32:
** ഗവർണ്മെന്റ് മോഡൽ ബോയ്സ് ഹൈസ്കൂൾ
** ഗവർണ്മെന്റ് മോഡൽ ബോയ്സ് ഹൈസ്കൂൾ
** ഭാരതീയ വിദ്യാഭവന്റെ വിദ്യാമന്ദിർ
** ഭാരതീയ വിദ്യാഭവന്റെ വിദ്യാമന്ദിർ
[[വർഗ്ഗം:23301]]

19:55, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഇരിഞ്ഞാലക്കുട

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണമാണ് ഇരിഞ്ഞാലക്കുട. ഇരിങ്ങാലക്കുട എന്നും ഉപയോഗിച്ചു കാണുന്നു. മുകുന്ദപുരം താലൂക്കിന്റെ ആസ്ഥാനം ഇരിഞ്ഞാലക്കുടയാണ്. പ്രശസ്തമായ കൂടൽമാണിക്യം ക്ഷേത്രം ഇരിഞ്ഞാലക്കുടയിലാണ് സ്ഥിതിചെയ്യുന്നത്.

ഭൂമിശാസ്ത്രം

പ്രധാന വീഥിക്ക് നടുവിൽ തന്നെ സ്ഥിതി ചെയ്യുന്ന ആൽ മരംമറ്റൊരു പ്രത്യേകതയാണ്‌. ഇതിനു ചുറ്റുമായി നിരവധി ചടങ്ങുകൾ അരങ്ങേറുന്നത് പഴയ തറക്കൂട്ടം പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്നുണ്ട്.

സംസ്കാരം

ഇരിഞ്ഞാലക്കുടയിൽ രണ്ട് സുന്ദരമായ പഴയ ക്രിസ്തീയ ദേവാലയങ്ങൾ ഉണ്ട്. സെൻറ് തോമസ് കത്തീഡ്രൽ ഇതിൽ ഒന്നാണ്. ജനസംഖ്യയുടെ ഒരു വലിയ ഭാഗവും ക്രിസ്ത്യാനികളാണ്. പ്രധാനമായും സീറോ മലബാർ കത്തോലിക്കാ വിശ്വാസികളാണ് കൂടുതൽ.

  • കൂടൽമാണിക്യം ക്ഷേത്രോത്സവം ഏപ്രിൽ / മെയ് മാസങ്ങളിലാണ് നടക്കുന്നത്. ഇത് 10 ദിവസം നീണ്ടു നിൽക്കും.
  • പിണ്ടിപ്പെരുന്നാൾ (ഇടവക ഉത്സവം) എല്ലാ വർഷവും ജനുവരി രണ്ടാമത്തെ ആഴ്ച നടത്തുന്നു. ഈ ഉത്സവം 3 ദിവസം നീണ്ടുനിൽക്കും.
  • ശത്രുഘ്ന ക്ഷേത്രം, പായമ്മൽ
  • ശ്രീ കുമരംച്ചിറ ഭഗവതി ക്ഷേത്രം, കാറളം

വിദ്യാലയങ്ങളും കലാലയങ്ങളും

പ്രശസ്ത സാംസ്കാരിക സാമൂഹിക സംരംഭങ്ങളായ ഉണ്ണായിവാര്യർ കലാനിലയം, യജുർവേദ പാഠശാല എന്നിവ ഇരിഞ്ഞാലക്കുടയിലാണ്.

ശ്രദ്ധേയരായ വ്യക്തികൾ

  • പ്രശസ്തസിനിമാതാരവും എം പി യുമായ ശ്രീ. ഇന്നസെൻറ്,ശ്രീ.എം.സി.പോൾ

വ്യവസായം

  • കെ.പി.എൽ ഓയിൽ മിത്സ്, കെ.എൽ.എഫ് ഓയിൽ മിത്സ് കെ.എൽ.എഫ് ഓയിൽ, അലേങ്ങാടൻസ് മെറ്റൽസ്, ഡെലീഷ്യസ് കശുവണ്ടി, കെ.എസ്. കാലിത്തീറ്റ, ചന്ദ്രിക ആയുർവേദിക് സോപ്പ്, ചാമ്പ്യൻ പടക്ക നിർമ്മാണശാല, സി.കെ.കെ മെറ്റൽസ്, പപ്പായി ഐസ്ക്രീംസ്, തുടങ്ങിയ വ്യവസായങ്ങൾ ഇരിഞ്ഞാലക്കുടയിലാണ് സ്ഥാപിച്ചിരിക്കുന്നത്

വിദ്യാലയങ്ങളും കലാലയങ്ങളും

  • വിദ്യാലയങ്ങളും കലാലയങ്ങളും താഴെ:-
    • ലിറ്റിൽ ഫ്ലവർ കോൺ‌വെന്റ് ഗേൾസ് ഹൈസ്കൂൾ
    • നാഷണൽ സ്കൂൾ
    • ഇരിഞ്ഞാലക്കുട ഡോൺ ബോസ്കോ ഹൈസ്കൂൾ
    • ഗവർണ്മെന്റ് മോഡൽ ബോയ്സ് ഹൈസ്കൂൾ
    • ഭാരതീയ വിദ്യാഭവന്റെ വിദ്യാമന്ദിർ