"ബി സി ജി എച്ച് എസ് കുന്നംകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Aashikjohn (സംവാദം | സംഭാവനകൾ) (കായിക ചരിത്രം) |
Aashikjohn (സംവാദം | സംഭാവനകൾ) (അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ) |
||
വരി 21: | വരി 21: | ||
=== കായിക ചരിത്രം === | === കായിക ചരിത്രം === | ||
ബാസ്കറ്റ് ബോൾ എന്ന കായികയിനത്തിൽ പേരുകേട്ട നഗരമാണ് കുന്നംകുളം. കേടായ ബസിന്റെ ബോഡി ചേസിൽ ബോർഡ് ഘടിപ്പിച്ചായിരുന്നു കുന്നംകുളത്തുകാർ ബാസ്‌കറ്റ്‌ബോൾ കളി ആരംഭിച്ചതെന്ന് പറയപ്പെടുന്നു. 1937-ലാണ് കുന്നംകുളത്ത് ആദ്യമായി ബാസ്‌കറ്റ്‌ബോൾ കോർട്ട് രൂപംകൊണ്ടത്. ചെമ്മണ്ണുകോർട്ടിനുചുറ്റും മുളകൊണ്ട് ഗ്യാലറികെട്ടിയാണ് ആദ്യകാലങ്ങളിൽ ഇവിടെ ടൂർണമെന്റുകൾ നടത്തിയിരുന്നത്. തൃശ്ശൂരിൽനിന്നുള്ള 'ജർമൻ' എന്ന വിളിപ്പേരുള്ള ആളാണ് ഈ ഗ്യാലറികളുടെ ശില്പി. 1976ൽ ആണ് സ്റ്റേഡിയം കോൺക്രീറ്റ് ചെയ്തത്. പിന്നീട് പുതിയ ബോർഡും ചുറ്റുമതിലും വന്നു. കുന്നംകുളത്ത് പോലീസ് സ്റ്റേഷനുസമീപത്തായാണ് ജില്ലയിലെതന്നെ പ്രധാന ബാസ്‌കറ്റ്‌ബോൾ കോർട്ടായ ജവാഹർസ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. സ്റ്റേഡിയത്തിന്റെ രണ്ടു ഭാഗത്തായി ഗ്യാലറി, തൊട്ടടുത്ത് ഓഫീസ്, ഡ്രസ്സിങ് റൂം, മറ്റുസൗകര്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. അമേരിക്കയിലും മറ്റും നടക്കുന്ന ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പുകളിൽ ഉപയോഗിക്കുന്ന 'പവർറിലീസ്' ബോർഡ് കേരളത്തിൽ ആദ്യമായി ഉപയോഗിച്ചത് കുന്നംകുളത്താണ്. കേരളത്തിൽ നിന്ന് ആദ്യമായി ഇന്ത്യൻ ടീമിൽ കളിച്ച ബാസ്കറ്റ് ബോൾ താരം സി.ഐ. വർഗീസ് കുന്നംകുളത്തുകാരനാണ്. | ബാസ്കറ്റ് ബോൾ എന്ന കായികയിനത്തിൽ പേരുകേട്ട നഗരമാണ് കുന്നംകുളം. കേടായ ബസിന്റെ ബോഡി ചേസിൽ ബോർഡ് ഘടിപ്പിച്ചായിരുന്നു കുന്നംകുളത്തുകാർ ബാസ്‌കറ്റ്‌ബോൾ കളി ആരംഭിച്ചതെന്ന് പറയപ്പെടുന്നു. 1937-ലാണ് കുന്നംകുളത്ത് ആദ്യമായി ബാസ്‌കറ്റ്‌ബോൾ കോർട്ട് രൂപംകൊണ്ടത്. ചെമ്മണ്ണുകോർട്ടിനുചുറ്റും മുളകൊണ്ട് ഗ്യാലറികെട്ടിയാണ് ആദ്യകാലങ്ങളിൽ ഇവിടെ ടൂർണമെന്റുകൾ നടത്തിയിരുന്നത്. തൃശ്ശൂരിൽനിന്നുള്ള 'ജർമൻ' എന്ന വിളിപ്പേരുള്ള ആളാണ് ഈ ഗ്യാലറികളുടെ ശില്പി. 1976ൽ ആണ് സ്റ്റേഡിയം കോൺക്രീറ്റ് ചെയ്തത്. പിന്നീട് പുതിയ ബോർഡും ചുറ്റുമതിലും വന്നു. കുന്നംകുളത്ത് പോലീസ് സ്റ്റേഷനുസമീപത്തായാണ് ജില്ലയിലെതന്നെ പ്രധാന ബാസ്‌കറ്റ്‌ബോൾ കോർട്ടായ ജവാഹർസ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. സ്റ്റേഡിയത്തിന്റെ രണ്ടു ഭാഗത്തായി ഗ്യാലറി, തൊട്ടടുത്ത് ഓഫീസ്, ഡ്രസ്സിങ് റൂം, മറ്റുസൗകര്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. അമേരിക്കയിലും മറ്റും നടക്കുന്ന ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പുകളിൽ ഉപയോഗിക്കുന്ന 'പവർറിലീസ്' ബോർഡ് കേരളത്തിൽ ആദ്യമായി ഉപയോഗിച്ചത് കുന്നംകുളത്താണ്. കേരളത്തിൽ നിന്ന് ആദ്യമായി ഇന്ത്യൻ ടീമിൽ കളിച്ച ബാസ്കറ്റ് ബോൾ താരം സി.ഐ. വർഗീസ് കുന്നംകുളത്തുകാരനാണ്. | ||
== '''അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ''' == | |||
ഗുരുവായൂർ (8 കി.മീ) | |||
തൃശ്ശൂർ (23 കി.മീ) | |||
പൂങ്കുന്നം (21 കി.മീ) | |||
പട്ടാമ്പി (23 കി.മീ) | |||
വടക്കാഞ്ചേരി (22 കി.മീ) |
17:20, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുന്നംകുളം
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് കുന്നംകുളം. നോട്ട് ബുക്ക്-അച്ചടി വ്യവസായത്തിന് പ്രശസ്തമാണ് കുന്നംകുളം. കേരളത്തിലെ നോട്ട് ബുക്ക് ഉദ്പാദനത്തിന്റെ 90 ശതമാനത്തിലധികവും കുന്നംകുളത്ത് നിന്നാണ്.[അവലംബം ആവശ്യമാണ്] തൃശ്ശൂർ ജില്ലാ ആസ്ഥാനത്തുനിന്ന് 23 കിലോമീറ്റർ അകലെയാണ് കുന്നംകുളം പട്ടണം സ്ഥിതി ചെയ്യുന്നത് . ക്ഷേത്രനഗരമായ ഗുരുവായൂരിലേക്ക് കുന്നംകുളത്തുനിന്ന് 8 കിലോമീറ്റർ ദൂരമേയുള്ളൂ.
പേര് പോലൊരു നാട് !പറയാൻ എളുപ്പം .കണ്ടു കിട്ടാനോ പോരൂ കുന്നംകുളത്തേക്ക് .അടുപ്പുട്ടി ,കിഴൂർ,കക്കാട് കുന്നുകൾ കിഴക്കും ,കിഴക്കു തെക്കും ,പടിഞ്ഞാറുമായി കാവൽക്കാർ എന്നപോലെ നിലകൊള്ളുന്നു .നടുക്ക് ഈഞ്ഞാങ്കുളം ,അയ്യങ്കുളം ,മധുരകുളം .അങ്ങനെ കുന്നുകളും ,കുളങ്ങളും നിറഞ്ഞ ഈ നാടിനെ വിളിക്കാൻ മറ്റെന്തു പേരുണ്ട് -കുന്നംകുളം എന്നല്ലാതെ
പട്ടണത്തിന്റെ പഴമ
ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനമായ മഹോദയപട്ടണത്തിന്റെ ഭാഗമായിരുന്നു ഈ പട്ടണം .യൂറോപ്യൻ സഞ്ചാരിയായ ബുക്കാനൻ കണ്ടതും കുന്നംകുളങ്ങരൈ തന്നെ .
പട്ടണപ്രവേശം കുന്നത്തുപള്ളി വഴി പടിഞ്ഞാറു നാടുവാഴി മണകുളം രാജസന്നിധിയിലെത്താൻ പുത്തമ്പല്ലി ഇല്ലക്കാരുടെ ഇല്ലകുളങ്ങരയിലൂടെ നടക്കണം ഇല്ലകുളങ്ങര രൂപാന്തരം വന്നപ്പോൾ ഈഞ്ഞാങ്കുളം ആയി .
പടിഞ്ഞാറു മണക്കുളം കോവിലകം വരെ പടിഞ്ഞാറങ്ങാടി .വടക്കു ചിറളയം കോവിലകം വരെ ചിറളയം അങ്ങാടി .കോവിലകങ്ങളെ ചുറ്റി ഇല്ലങ്ങളും ,മഠങ്ങളും ,അമ്പലവാസി ഗൃഹങ്ങളും ,നായർ ഭവനങ്ങളും .അകന്നു മാറി ചെറുമരും ,പുലയരും, ഈഴവരും .സവർണ്ണർക്കും ,അവർണ്ണവർക്കും അളന്നു മുറിച്ച അകലം .
കിഴക്കു കണ്ടരമ്പലം .ഇന്ന് അവിടെ മുസ്‌ലിം പള്ളി .അടുത്ത് അയ്യങ്കുളങ്ങര അമ്പലം അവിടെ ആയിരുന്നു അയ്യങ്കുളം .ആദിവാസികളായ അടിയാളർക്കുവേണ്ടി ഉള്ള ആരാധനാലയങ്ങളായിരുന്നു ഇവയെല്ലാം
ചരിത്രം
കേരളത്തിൽ തൃശ്ശൂരിനു വടക്കുള്ള ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് കുന്നംകുളം. ഈ ചെറിയ പട്ടണത്തിന് 300-ലേറെ വർഷത്തെ വാണിജ്യ ചരിത്രമുണ്ട്. അറബികൾ, ഗ്രീക്കുകാർ, പേർഷ്യക്കാർ, തുടങ്ങിയവർ കുന്നംകുളത്തുവന്ന് വ്യാപാരം ചെയ്തിരുന്നു.
കായിക ചരിത്രം
ബാസ്കറ്റ് ബോൾ എന്ന കായികയിനത്തിൽ പേരുകേട്ട നഗരമാണ് കുന്നംകുളം. കേടായ ബസിന്റെ ബോഡി ചേസിൽ ബോർഡ് ഘടിപ്പിച്ചായിരുന്നു കുന്നംകുളത്തുകാർ ബാസ്‌കറ്റ്‌ബോൾ കളി ആരംഭിച്ചതെന്ന് പറയപ്പെടുന്നു. 1937-ലാണ് കുന്നംകുളത്ത് ആദ്യമായി ബാസ്‌കറ്റ്‌ബോൾ കോർട്ട് രൂപംകൊണ്ടത്. ചെമ്മണ്ണുകോർട്ടിനുചുറ്റും മുളകൊണ്ട് ഗ്യാലറികെട്ടിയാണ് ആദ്യകാലങ്ങളിൽ ഇവിടെ ടൂർണമെന്റുകൾ നടത്തിയിരുന്നത്. തൃശ്ശൂരിൽനിന്നുള്ള 'ജർമൻ' എന്ന വിളിപ്പേരുള്ള ആളാണ് ഈ ഗ്യാലറികളുടെ ശില്പി. 1976ൽ ആണ് സ്റ്റേഡിയം കോൺക്രീറ്റ് ചെയ്തത്. പിന്നീട് പുതിയ ബോർഡും ചുറ്റുമതിലും വന്നു. കുന്നംകുളത്ത് പോലീസ് സ്റ്റേഷനുസമീപത്തായാണ് ജില്ലയിലെതന്നെ പ്രധാന ബാസ്‌കറ്റ്‌ബോൾ കോർട്ടായ ജവാഹർസ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. സ്റ്റേഡിയത്തിന്റെ രണ്ടു ഭാഗത്തായി ഗ്യാലറി, തൊട്ടടുത്ത് ഓഫീസ്, ഡ്രസ്സിങ് റൂം, മറ്റുസൗകര്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. അമേരിക്കയിലും മറ്റും നടക്കുന്ന ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പുകളിൽ ഉപയോഗിക്കുന്ന 'പവർറിലീസ്' ബോർഡ് കേരളത്തിൽ ആദ്യമായി ഉപയോഗിച്ചത് കുന്നംകുളത്താണ്. കേരളത്തിൽ നിന്ന് ആദ്യമായി ഇന്ത്യൻ ടീമിൽ കളിച്ച ബാസ്കറ്റ് ബോൾ താരം സി.ഐ. വർഗീസ് കുന്നംകുളത്തുകാരനാണ്.
അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ
ഗുരുവായൂർ (8 കി.മീ)
തൃശ്ശൂർ (23 കി.മീ)
പൂങ്കുന്നം (21 കി.മീ)
പട്ടാമ്പി (23 കി.മീ)
വടക്കാഞ്ചേരി (22 കി.മീ)