"ജി.വി.എച്.എസ്.എസ് കൊപ്പം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:20015 koppam.png|thumb|ജി.വി.എച്.എസ്.എസ് കൊപ്പം]]
== '''<big>കൊപ്പത്തിന്റെ പ്രാദേശിക ചരിത്ര കുറിപ്പുകൾ</big>''' ==

ജന്മി-കുടിയാൻ ബന്ധത്തിലധിഷ്ഠിതമായ സാമൂഹ്യക്രമം ആയിരുന്നു ഇവിടെ നിലനിന്നിരുന്നത്. ജന്മി കുടുംബങ്ങൾക്ക് പാട്ടംകൊടുത്തുകൊണ്ടും അവരുടെ മേധാവിത്വം അംഗീകരിച്ചുകൊണ്ടും മാത്രമേ ആദ്യകാലത്ത് സാധാരണക്കാരായ കൃഷിക്കാർക്കു ജീവിക്കുവാൻ കഴിയുമായിരുന്നുള്ളു. ആദ്ധ്യാത്മികതയുടെയും മണ്ണിന്റെയും അധിപരായിരുന്ന ജന്മിമാരുടെ മേധാവിത്തം കൃഷിക്കാരന്റെ അവകാശങ്ങളെ ഞെക്കിഞെരുക്കിയിരുന്നു. കാനം പള്ളത്ത് ശങ്കരൻനായർ സ്ഥാപിച്ച പുലാക്കുന്നത്ത് സ്കൂളായിരുന്നു ഈ പഞ്ചായത്തിലെ ആദ്യത്തെ സ്കൂൾ. നാട്ടെഴുത്തശ്ശൻമാർ എഴുത്തു പഠിപ്പിക്കുന്ന രീതിയും ഇവിടെ ഉണ്ടായിരുന്നു. മുസ്ളീങ്ങൾക്കിടയിൽ ഓത്തുപള്ളിക്കൂടങ്ങളും ബ്രാഹ്മണസമുദായത്തിൽ സംസ്കൃത-വേദപഠനങ്ങളും നടന്നുവന്നിരുന്നു. ഈ പഞ്ചായത്തിലും നവോത്ഥാനപ്രസ്ഥാനങ്ങൾ ഉദയം കൊണ്ടിരുന്നു.നമ്പൂതിരിയോഗക്ഷേമസഭയുടെ പ്രവർത്തനം ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു.വള്ളുവനാട്ടിലാകെ ഈ പ്രസ്ഥാനത്തിനു വേരോട്ടമുണ്ടായിരുന്നു.സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ പിന്നീടു വളർന്നുവന്ന ദേശീയ പ്രക്ഷോഭങ്ങൾക്ക് വേണ്ട ഊർജ്ജം പകർന്നു കൊടുത്തു. പരിഷ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരിൽ പലരും പിൽക്കാലത്ത് സ്വാതന്ത്യസമര സേനാനികളായി മാറി.ഇക്കൂട്ടത്തിൽ പള്ളം,ആര്യപള്ളം എന്നിവർ മുൻപന്തിയിലുണ്ടായിരുന്നു.ഇതിനു മുമ്പുതന്ന എം.പി.ഗോവിന്ദമേനോനിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് ഇ.പി.ഗോപാലൻ ദേശീയപ്രസ്ഥാനത്തിലേക്ക് കടന്നുവന്നിരുന്നു.അയിത്തോച്ചാടനം, മിശ്രഭോജനം, ക്ഷേത്രപ്രവേശനം, കള്ളുഷാപ്പ് പിക്കറ്റിംഗ്, വിദേശവസ്ത്രബഹിഷ്ക്കരണം, ഉപ്പു കുറുക്കൽ എന്നീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നവോത്ഥാന പ്രവർത്തകർ രാജ്യം മുഴുവൻ സഞ്ചരിക്കുകയായിരുന്നു. പാട്ടക്കുടിയാൻമാരുടെ ദുരിതങ്ങൾക്കറുതി വരുത്താനായി നടത്തപ്പെട്ട ചെറുതും വലുതുമായ ഒട്ടേറെ സമരങ്ങൾ ഉയർന്നുവരുന്ന സാഹചര്യമായിരുന്നു അന്നത്തേത്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപാന്തരപ്പെട്ടപ്പോൾ മുതൽ വർഗ്ഗ ബഹുജന സംഘടനാ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കാണാം. അധ്യാപക പ്രസ്ഥാനം, കർഷക പ്രസ്ഥാനം, കലാസമിതികൾ എന്നിവ ആ കാലത്താണ് ഉയർന്നുവന്നത്. നിർദ്ധന ജനങ്ങൾക്ക് ചികിൽസാസഹായങ്ങൾ നൽകിയിരുന്ന പുലാശ്ശേരിയിലെ കൊക്കോട്ടിൽ കൃഷ്ണൻനമ്പ്യാർ നാടൻ ചികിൽസാ സമ്പ്രദായങ്ങളനുസരിച്ച് ഒടിവ്, ചതവ്, മുറിവ് എന്നിവക്കായി ഉഴിച്ചിൽ നടത്തിയിരുന്നു. പുലാശ്ശേരിയിലെ കരുവാവിൽ കളരിയും, ആമയൂർ പുതിയ റോഡിലെ പണിയങ്ങാട്ടു പണിക്കരുടെ കളരിയും ആയോധന പരിശീലനത്തിനു വഴിയൊരുക്കിയിരുന്നു. ആദിദ്രാവിഡ സ്കൂൾ (1936 മാർച്ച്16) ഇപ്പോൾ പുലാശ്ശേരി ഗവ: വെൽഫയർ സ്കൂൾ ആയിമാറിയിരിക്കുന്നു. പ്രശസ്ത കവിയായിരുന്ന കരുവാൻതൊടി ശങ്കരനെഴുത്തശ്ശനും അദ്ദേഹത്തിന്റെ മരുമകൻ ഡോ കെ.എൻഎഴുത്തശ്ശനും ഈ പഞ്ചായത്തുകാരായിരുന്നുവെന്നത് അഭിമാനകരമാണ്.

11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2600531" എന്ന താളിൽനിന്ന് ശേഖരിച്ചത്