"ജി.യു.പി.എസ്. ചമ്രവട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== ചമ്രവട്ടം ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
== ചമ്രവട്ടം == | == ചമ്രവട്ടം == | ||
മലപ്പുറം ജില്ലയിലെ, തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ ഒരു പുഴയോര ഗ്രാമമാണ് '''ചമ്രവട്ടം'''. ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മനോഹര ഗ്രാമം ചില പ്രത്യേക പദ്ധതികളിലൂടെ ദേശീയ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. | |||
കൂടാതെ ഭൂമിശാസ്ത്രപരമായ ചില പ്രത്യേകതകളാലും വിശേഷപ്പെട്ട ആരാധനാലയങ്ങളാലും ചില ദേശീയ പദ്ധതികളാലും തദ്ദേശീയമായും ദേശീയമായും അന്തർദേശീയമായും ശ്രദ്ധാകേന്ദ്രമായി തീർന്നിട്ടുണ്ട്. | |||
== '''പ്രത്യേകത''' == | |||
വിനോദ സഞ്ചാരകേന്ദ്രമായ ചമ്രവട്ടം സ്നേഹപാത, സവിശേഷമായ ക്ഷേത്രഗ്രാമം, ചമ്രവട്ടം പദ്ധതി , ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷര ഗ്രാമം എന്നിങ്ങനെ നിരവധി പദ്ധതികളാൽ ഈ ചെറുഗ്രാമം ദേശീയ ശ്രദ്ധാകേന്ദ്രമായി തീർന്നിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻെ ജൻമദേശം കൂടിയാണ് ചമ്രവട്ടം | |||
=== ചമ്രവട്ടം അയ്യപ്പക്ഷേത്രം === | |||
പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ അഞ്ച് ക്ഷേത്രങ്ങളിലോന്നാണ് ചമ്രവട്ടം അയ്യപ്പക്ഷേത്രം. ശബരിമല ക്ഷേത്രത്തിൽ ചില പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് വിലക്കുള്ളതിനാൽ അയപ്പദർശനത്തിനായി സ്ത്രീകൾ ആശ്രയിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങളിലൊന്നണിത്. | |||
==== ചമ്രവട്ടം പദ്ധതി ==== | |||
കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റർ കം ബ്രിഡ്ജാണ് ചമ്രവട്ടം പദ്ധതി എന്ന പേരിൽ അറിയപ്പെടുന്ന ചമ്രവട്ടം റഗുലേറ്റർ കം-ബ്രിഡ്ജ് പ്രൊജക്റ്റ്. മലപ്പുറം ജില്ലയിലെ പൊന്നാനിയേയും തിരൂരിനേയും ഭാരതപ്പുഴക്കു കുറുകെ പാലം നിർമ്മിച്ച് ഇതിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു. ഒപ്പം മലപ്പുറം ജില്ലയിലെ ജലസേചനത്തിനായി പാലത്തിൽ 70 ഷട്ടറുകൾ ഘടിപ്പിച്ചിരിക്കുന്നു | |||
===== കമ്പ്യൂട്ടർ സാക്ഷര ഗ്രാമം ===== | |||
ഇന്ത്യലെ ആദ്യത്തെ നൂറു ശതമാനം കമ്പ്യൂട്ടർ സാക്ഷര ഗ്രാമമായി ചമ്രവട്ടത്തെ പ്രഖ്യാപിക്കുകയുണ്ടായി. ഒരു കുടുംബത്തിലെ ഒരംഗത്തിനെങ്കിലും കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യമുണ്ടായിരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. | |||