"കടമ്പൂർ എച്ച് എസ് എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 72: വരി 72:
== '''വാർഡുകൾ''' ==
== '''വാർഡുകൾ''' ==


# ''പനോന്നേരി''
# പനോന്നേരി
# ''അടൂർ''
# അടൂർ
# ''കോട്ടൂർ''
# കോട്ടൂർ
# ''കാടാച്ചിറ''
# കാടാച്ചിറ
# ''ഒരികര''
# ഒരികര
# ''മണ്ടൂൽ''
# മണ്ടൂൽ
# ''കണ്ണാടിച്ചാൽ''
# കണ്ണാടിച്ചാൽ


'''2009 ലെ സമ്പൂർണ്ണ ശുചിത്വത്തിനുള്ള കേന്ദ്രസർക്കാരിന്റെ നിർമ്മൽ ഗ്രാമപുരസ്കാരം കടമ്പൂർ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്'''.
'''2009 ലെ സമ്പൂർണ്ണ ശുചിത്വത്തിനുള്ള കേന്ദ്രസർക്കാരിന്റെ നിർമ്മൽ ഗ്രാമപുരസ്കാരം കടമ്പൂർ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്'''.

20:01, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കടമ്പൂർ ഗ്രാമം

സ്കൂൾ ഓണം

ണ്ണൂർ ജില്ലയിലെ, കണ്ണൂർ താലൂക്കിലെ എടക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കടമ്പൂർ ഗ്രാമപഞ്ചായത്ത്. 1977 സെപ്റ്റംബറിലാണ് കടമ്പൂർ ഗ്രാമ പഞ്ചായത്ത് രൂപവത്കരിച്ചത്. കടമ്പൂർ, ഒരികര, കോട്ടൂര്, കണ്ണാടിച്ചാൽ, ആടൂര് ദേശങ്ങൾ ഉൾപ്പെടുന്ന കടമ്പൂർ റവന്യൂ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന കടമ്പൂർ ഗ്രാമപഞ്ചായത്തിനു 7.95 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. കടമ്പ് ചെടികൾ ധാരാളമായി കണ്ടുവരുന്നതിനാലാണ് ഈ ദേശത്തിന് കടമ്പൂർ (കടംബിന്റെ ഊര്) എന്ന പേര് വന്നതെന്ന് പറയുന്നു. വില്യം ലോഗന്റെ മലബാർ മാന്വലിൽ പരാമർശിച്ചിട്ടുള്ള രണ്ടത്തറ (രണ്ടുതറ)യിൽ ഉൾപ്പെടുന്ന പ്രദേശമാണ് കടമ്പൂർ. ഇത് പഴയ ചിറക്കൽ താലൂക്കിന്റെ ഭാഗമായിരുന്നു. കുന്നുകളും, താഴ്വരകളും, വയലുകളും ഉൾപ്പെടുന്നതാണ് ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതി. വയലുകളെ തൊട്ടുകൊണ്ട് സമതലങ്ങളും ചെറിയ ചെരിവുകളും, തുടർന്ന് കുത്തനെയുള്ള ചെരിവുകളും അതിനോടു ചേർന്ന് ഉയർന്ന പ്രദേശങ്ങളുമാണ്. വളരെ ചെറിയ ഭാഗം തീരദേശസമതലവുമുണ്ട്. തെങ്ങ്, നെല്ല്, കവുങ്ങ്, കുരുമുളക്, കശുമാവ്, പച്ചക്കറികൾ എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന കൃഷികൾ.

പ്രമുഖ വ്യക്തികൾ

ലയാള സിനിമക്ക് അന്താരാഷ്ട്രതലത്തിൽ ബഹുമതി നേടികൊടുക്കുകയും അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്ത, പ്രശസ്ത സിനിമാ സംവിധായകനായ ടി.വി.ചന്ദ്രൻ കടമ്പൂർ പഞ്ചായത്തിലെ ഒരികര സ്വദേശിയാണ്. സ്വാതന്ത്യസമരസേനാനിയായിരുന്ന കെ.എ.കേരളീയന്റെ ജന്മഗേഹം കാടാച്ചിറയിലെ കടയപ്രത്ത് വീടായിരുന്നു. ഹയർ എലിമെന്ററി സ്ക്കൂളിൽ പഠിക്കാനായി കാടാച്ചിറയിൽ താമസിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് അദ്ദേഹം എ.കെ.ജി.യുമായി പരിചയപ്പെടുന്നതും സ്വാതന്ത്ര്യസമരത്തിലേക്ക് ആകൃഷ്ടനാവുന്നതും. വടകരയിൽവെച്ച് മഹാത്മാഗാന്ധിക്ക് സ്വന്തം ആഭരണങ്ങളൂരി സംഭാവനയായി നൽകുകയും, ഗാന്ധിയൻ ജീവിതം മാതൃകയാക്കുകയും ചെയ്ത വി. കൗമുദി ടീച്ചർ.

പ്രധാന ആരാധനാലയങ്ങൾ

പൂങ്കാവ് ക്ഷേത്രം
  • ഇണ്ടേരി ശിവ ക്ഷേത്രം
  • പൂത്രുകോവിൽ ബലഭദ്ര ക്ഷേത്രം
  • കീർത്തിമംഗലം വസുദേവ ക്ഷേത്രം
  • കണ്ണാടിചാൽ ശ്രീ ധർമശാസ്താ ക്ഷേത്രം
  • കുഞ്ഞുമോലോം ശ്രീ മഹാവിഷ്ണു ക്ഷേത്രം
  • മേലേടത്ത് ദേവീ ക്ഷേത്രം
  • കൂലോത്ത് ക്ഷേത്രം
  • കടമ്പൂർ ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം
  • ആഡൂർ ശ്രീ പനച്ചിക്കാവ്
  • പൂങ്കാവ് ക്ഷേത്രം

പ്രധാന ക്ലബ്ബുകൾ

  • അയോധ്യ ക്ലബ്ബ്
  • ശ്രേയസ് സ്പോർട്സ് ക്ലബ്
  • രാജീവ് ഗാന്ധി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്


വിദ്യാലയങ്ങൾ

  1. കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
  2. കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ
  3. കടമ്പൂർ നോർത്ത് എ യു പി സ്കൂൾ
  4. കടമ്പൂർ സൗത്ത് യു പി സ്കൂൾ
  5. കടമ്പൂർ ഈസ്റ്റ്‌ യു പി സ്കൂൾ
  6. ദേവിവിലാസം എൽ പി സ്കൂൾ
  7. കാടാച്ചിറ എൽ പി സ്കൂൾ
  8. കോട്ടൂർ മാപ്പിള എൽ പി സ്കൂൾ
  9. ആടൂർ വെസ്റ്റ് എൽ പി സ്കൂൾ
  10. ഒരികര എൽ പി സ്കൂൾ
  11. കടമ്പൂർ ഇംഗ്ലീഷ് സ്കൂൾ [[പ്രമാണം:13064.jpeg}thumb}English school]
  12. പെർഫെക്റ്റ്‌ ഇംഗ്ലീഷ് സ്കൂൾ

കടമ്പൂർ സബ് വില്ലേജുകൾ  

  1. ആനപ്പാലം
  2. മമ്മാക്കുന്നു
  3. കുൺഹിൽക്കാട്ടിൽ പീടിക
  4. കാടാച്ചിറ
  5. ഡോക്ടർമുക്ക്
  6. ഒരുകര
  7. വാരം കനാൽ

പാർക്കുകൾ

  1. പള്ളി കാട്
  2. കാർഗിൽ പാർക്ക്
  3. സഫ്‌റോൺ വെഡിങ് ഗാർഡൻ

കടമ്പൂർ പിൻ കോഡ് - 670663

വാർഡുകൾ

  1. പനോന്നേരി
  2. അടൂർ
  3. കോട്ടൂർ
  4. കാടാച്ചിറ
  5. ഒരികര
  6. മണ്ടൂൽ
  7. കണ്ണാടിച്ചാൽ

2009 ലെ സമ്പൂർണ്ണ ശുചിത്വത്തിനുള്ള കേന്ദ്രസർക്കാരിന്റെ നിർമ്മൽ ഗ്രാമപുരസ്കാരം കടമ്പൂർ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.

പഞ്ചായത്തിന്റെ മൊത്തം സാക്ഷരതാനിരക്ക് 98 %

കടമ്പൂർ -പ്രധാന ആശുപത്രികൾ

  •   പ്രാഥമിക ആരോഗ്യകേന്ദ്രം എടക്കാട്  
  • ആറ്റടപ്പ ഡിസ്‌പെൻസറി
  • Dr .രാഗ് ലക്ഷ്മൺ ;പാലേരി കുന്നത്ത് പാലസ് ;ആറ്റടപ്പ

കടമ്പൂരിലേക്ക് എത്തിച്ചേരാവുന്ന ദേശീയ പാത

നാഷണൽ ഹൈവേ :NH66

മറ്റ് ഗതാഗത മാർഗങ്ങൾ

റെയിൽവേ ഗതാഗതം (എടക്കാട് റെയിൽവേ സ്റ്റേഷൻ )