"സെന്റ്. തോമസ് യു.പി. എസ് പൈങ്കുളം/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Heading added)
വരി 9: വരി 9:


== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:29348-Hightech class.jpg|ലഘുചിത്രം|പകരം=ഹൈടെക് ക്ലാസ്സ്‌റൂം |ഹൈടെക് ക്ലാസ്സ്‌റൂം]]
[[പ്രമാണം:29348-Compter lab.jpg|ലഘുചിത്രം|പകരം=കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]

19:19, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈടെക് സൗകര്യങ്ങൾ

നമ്മുടെ സ്‌കൂളിൽ ആകെ 10 ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളുണ്ട് അതിൽ ഒന്ന് ഓഫീസ് ഉപയോഗത്തിനും ബാക്കി 9 എണ്ണം കമ്പ്യൂട്ടർ ലാബിൽ കുട്ടികളുടെ കംപ്യൂട്ടർ ക്ലാസ്സുകൾക്കുമായി ഉപയോഗിക്കുന്നു. ഓഫീസ് ഉപയോഗത്തിന് ഒരു ഇങ്ക്‌ജെറ്റ് പ്രിന്ററും ഉണ്ട്.

ഈ സ്കൂളിൽ ആകെ 9 ലാപ്ടോപ്പുകളും 9 സ്‌പീക്കറുകളും കുട്ടികൾക്ക് വിവരവിനിമയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസുകൾ നൽകാനായി ഉപയോഗിച്ച്  വരുന്നു. 2 ക്ലാസ്സ്മുറികൾ സ്മാർട്ട് ക്ലാസ് സംവിധാനം ഉള്ളവയാണ്. എല്ലാ ക്ലാസ്സ്മുറികളിലേക്കും പബ്ലിക് അഡ്രസിങ് സിസ്റ്റം കണക്ട് ചെയ്തിട്ടുണ്ട്. 1 മുതൽ 7 വരെ ക്ലാസ്സുകളിൽ കമ്പ്യൂട്ടർ ക്ലാസ്സുകളും, ദൃശ്യ ശ്രാവ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയുള്ള മറ്റ് വിഷയങ്ങളുടെ ക്ലാസ്സുകളും ഭംഗിയായി നടത്താൻ കഴിയുന്നു. ഇ- ക്യൂബ് ഇ ലാംഗ്വേജ് ലാബ് പ്രവർത്തനങ്ങളും ഇവിടെ മികച്ച രീതിയിൽ നടന്നുവരുന്നു.

കെ-ഫോൺ ഇന്റർനെറ്റ് സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് അത്യാധുനിക രീതിയിൽ സമകാലികവും നവീനവുമായ ചിത്രങ്ങൾ,വിഡിയോകൾ പ്രസന്റേഷൻസ് എന്നിവയുടെ സഹായത്തോടെ പാഠഭാഗത്തെ ആശയങ്ങൾ വ്യക്തതയോടും കൃത്യതയോടും കൂടി പകർന്നു നൽകാൻ അധ്യാപകർക്ക് കഴിയുന്നു.

ഈ സ്‌കൂളിലെ ഇലക്ഷൻ പ്രക്രിയ പോലും പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചാണ് നടത്താറുള്ളത്. ഇത് കുട്ടികളിൽ കൗതുകം ഉണർത്തുന്നതോടൊപ്പം  ഇലക്ഷൻ പ്രക്രിയയുടെ ബാലപാഠങ്ങളായി തീരുകയും ചെയ്യുന്നു.

ചിത്രശാല

ഹൈടെക് ക്ലാസ്സ്‌റൂം
ഹൈടെക് ക്ലാസ്സ്‌റൂം
കമ്പ്യൂട്ടർ ലാബ്
കമ്പ്യൂട്ടർ ലാബ്