"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 42: | വരി 42: | ||
=== കോയിപ്രം പള്ളിയോടം === | === കോയിപ്രം പള്ളിയോടം === | ||
[[പ്രമാണം:37001-Koyopuram Palliyodum-1.jpg|ലഘുചിത്രം|കോയിപ്രം പള്ളിയോടാംഗങ്ങൾ]] | |||
2024-ലെ ആറന്മുള ഉത്രട്ടാതി ജലമേളയിൽ എ ബാച്ചിൽ മന്നം ട്രോഫി കരസ്ഥമാക്കിയത് കോയിപ്രം പള്ളിയോടമാണ്. | 2024-ലെ ആറന്മുള ഉത്രട്ടാതി ജലമേളയിൽ എ ബാച്ചിൽ മന്നം ട്രോഫി കരസ്ഥമാക്കിയത് കോയിപ്രം പള്ളിയോടമാണ്. | ||
12:13, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ നാട്
പത്തനംതിട്ട ജില്ലയിലെ ഒരു പ്രധാന സ്ഥലമാണ് ആറന്മുള.https://ml.wikipedia.org/wiki/ആറന്മുള ചെങ്ങന്നൂരും കോഴഞ്ചേരിക്കുമിടയിലാണ് ആറന്മുള. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ- നിന്നും ഏകദേശം ആറന്മുളയിലേക്കു 10 കി.മീറ്ററും, പത്തനംതിട്ടയിൽ നിന്നും ഏകദേശം 16 കി മീ ദൂരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പള്ളിയോടങ്ങൾക്കും വള്ളം കളിക്കും പെരുകേട്ട സ്ഥലമാണ് ആറൻമുള. ഉത്രട്ടാതി ജലോത്സവം പമ്പാനദീതട സംസ്കാരത്തിന്റെ പ്രഘോഷണമാണു ജലമേള. ആറന്മുള ക്ഷേത്രം കേന്ദ്രീകരിച്ചു നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാംസ്കാരിക പൈത്രികത്തിന്റെ ആഘോഷം കൂടിയാണു ഈ വള്ളംകളി. ഇവിടെയാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയുന്നത്.
എന്റെ ഗ്രാമം - ഇടയാറന്മുള
പമ്പയും അതിന്റെ കൈവഴികളും അതിരിടുന്ന മനോഹരമായ ഒരു കാർഷിക ഗ്രാമമാണ് ഇടയാറൻമുള.ചുറ്റുപാടുകൾ സമതലവും നടുക്ക് ഉയർന്ന ഒരു കുന്നും. ഈ കുന്നിൻ മുകളിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് ഇതിന്റെ സമതലങ്ങൾ മുഴുവൻ കരിമ്പിൻ പൂവിന്റെ തലോടൽ ഏറ്റ് പുളകമണിഞ്ഞിരുന്നു. എന്നാൽ ഇന്ന് കരിമ്പു കൃഷി ഇവിടെ പൂർണ്ണമായും ഇല്ലാതായി കഴിഞ്ഞു. ഇവിടുത്തെ പാടശേഖരങ്ങളായ ളാകച്ചിറ, വാളോത്തിൽ കണ്ടത്തിൽ, മാലക്കര മുണ്ടകൻ , എരുമക്കാട് കറ്റാറ്റ് ഇവിടെയെല്ലാം ഇന്ന് നെൽകൃഷി വ്യാപകമായി ചെയ്തുവരുന്നു.ഇവിടങ്ങളിൽ ഉല്പാദിപ്പിക്കുന്ന നെല്ല് സംസ്കരിച്ച് ആറൻമുള അരി എന്ന ബ്രാൻഡിൽ വിതരണം ചെയ്തു വരുന്നു.
പമ്പയുടെ കൈവഴികളായ ധാരാളം ചെറു തോടുകൾ ഈ നാടിന്റെ നാഡീഞരമ്പുകൾ പോലെ ഒഴുകുന്നതിനാൽ അനേകം ജലജീവികളും, പക്ഷികളും,വൈവിധ്യമാർന്ന മത്സ്യങ്ങളും ഇവിടുത്തെ പ്രത്യേകതകളാണ്. വൈവിധ്യമാർന്ന മത്സു സമ്പത്തിന്റെ ഒരു വിശാലമായ ശേഖരം തന്നെ ഇവിടുത്തെ തോടുകൾ ഉൾക്കൊള്ളുന്നു. വെള്ളം പൊങ്ങുമ്പോഴുള്ള മത്സ്യ ബന്ധനം ഇവിടങ്ങളിൽ നയനാനന്ദകരമായ ഒരു കാഴ്ച തന്നെയാണ്. അതുകൊണ്ടൊക്കെത്തനെ ഇവിടുത്തെ ജനജീവിതത്തിന് ജലവുമായി അഭേദ്യമായ ഒരു ബന്ധമാണ് ഉള്ളത്.
ആറന്മുളക്കണ്ണാടി
ലോകപ്രശസ്തമായ പൈതൃകസംഭാവനയാണ് ആറന്മുളക്കണ്ണാടി. രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ് ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് . ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട് . മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ് പ്രതിഫലിക്കുന്നത് എന്നതാണ്. സാധാരണ സ്ഫടികക്കണ്ണാടികളിൽ പിൻപ്രതലമാണ് പ്രതിഫലിക്കുക. 4000-വർഷങ്ങൾക്കുശേഷം ലോകത്തിൽ എവിടെയെങ്കിലും ഈ ലോഹകണ്ണാടിയുടെ നിർമ്മാണം നിലനിൽക്കുന്നെങ്കിൽ അത് ആറന്മുളയിൽ മാത്രമേയുള്ളു. ചെമ്പും വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹമായ ആറന്മുള കണ്ണാടിയുടെ നിർമ്മാണം ഏതാനും വിശ്വകർമ തറവാടുകളുടെ പാവന സ്വത്തായി ഇന്നും സൂക്ഷിച്ച് പോരുന്നു ആറന്മുളക്കണ്ണാടി ഡോക്കുമെന്റേഷൻ ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേത്യത്വത്തിൽ തയ്യാറാക്കി.
(ആറന്മുള കണ്ണാടി ഡോക്കുമെന്റേഷൻ വീഡിയോകാണുക)
ആറന്മുള ഉത്രട്ടാതി വള്ളംകളി
ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. പമ്പാനദിക്കരയിൽ ഈ വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. 48 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.ഇതും ഞങ്ങളുടെ അഭിമാനം ആണ്.ആറന്മുളയുടെ ചരിത്ര രചനയിൽ സോഷ്യൽ സയൻസ് ക്ലബ് കുട്ടികൾ ജില്ലാ തലത്തിലും സ്റ്റേറ്റ് തലത്തിലും സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്.
ആറന്മുള ഉത്രട്ടാതി ജലമേള
പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ നടക്കുന്ന പ്രശസ്തമായ ഉത്രട്ടാതി വള്ളംകളി കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ അഭിമാനമാണ്. ദക്ഷിണ ഭാരതത്തിലെ പ്രധാന വൈഷ്ണവക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനടുത്തുള്ള പമ്പാനദിയിലാണ് അർജ്ജുനനും കൃഷ്ണനും സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ ആണ്ടുവേലയുടെ ഭാഗമായി വള്ളംകളി നടക്കുന്നത്. ഫിനിഷിംഗ് പോയിന്റായ സത്രക്കടവിലെത്തിയ ഓരോ വള്ളത്തിന്റെയും സമയം രേഖപ്പെടുത്തിയാണ് വിജയിയെ നിർണയിച്ചത്.
പള്ളിയോടങ്ങൾ
ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങളെ പള്ളിയോടങ്ങൾ എന്നാണ് അറിയപ്പെടുന്നത്. കുട്ടനാട്ടിലെ ചുണ്ടൻവള്ളങ്ങളെ അപേക്ഷിച്ച് പള്ളിയോടങ്ങൾക്ക് നീളം കുറവായിരിക്കും. അവ സാധാരണയായി 5-6 കോൽ നീളം കുറവായിരിക്കും. കുട്ടനാട്ടിലെ വള്ളങ്ങളിൽ വെള്ളത്തിൽ മുങ്ങിനിൽക്കുന്ന ഭാഗം കൂടുതലാണെങ്കിൽ, പള്ളിയോടങ്ങളിൽ മൂന്നിൽ രണ്ട് ഭാഗം മാത്രമേ ജലത്തിൽ സ്പർശിക്കാറുള്ളൂ. കൂടാതെ, പള്ളിയോടങ്ങൾക്ക് കുട്ടനാട്ടിലെ വള്ളങ്ങളേക്കാൾ വീതി കൂടുതലാണ്.
മന്നം ട്രോഫി
ആറന്മുള ഉത്രട്ടാതി ജലമേളയിൽ പാരമ്പര്യ തനിമ നിലനിർത്തി കൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കുന്ന പള്ളിയോടങ്ങൾക്ക് നൽകുന്ന പുരസ്കാരമാണ് മന്നം ട്രോഫി.
കോയിപ്രം പള്ളിയോടം
2024-ലെ ആറന്മുള ഉത്രട്ടാതി ജലമേളയിൽ എ ബാച്ചിൽ മന്നം ട്രോഫി കരസ്ഥമാക്കിയത് കോയിപ്രം പള്ളിയോടമാണ്.
569-ാം നമ്പർ എൻ. എസ്. എസ് കരയോഗ മന്ദിരത്തിന്റെ ഉടമസ്ഥതയിലുള്ള കോയിപ്രം പള്ളിയോടത്തിന്റെ പ്രസിഡന്റ് ശ്രീ ഹരികുമാർ, ക്യാപ്റ്റൻ ശ്രീ അഖിൽ പ്രസന്നൻ, സെക്രട്ടറി ശ്രീ രാജ്കുമാർ എന്നിവരാണ്. ട്രഷറാർ ശ്രീ രോഹിത് കുമാർ, പള്ളിയോട പ്രതിനിധികളായ ശ്രീ രഘുനാഥ് തെങ്ങുംതോടത്തിൽ, ശ്രീ അജീഷ് കുമാർ മരുതുവേലിൽ ഉൾപ്പെടെ നിരവധി കരയോഗ അംഗങ്ങളും ഒമ്പതങ്ങ കമ്മറ്റികളും ചേർന്നാണ് പള്ളിയോടത്തിന്റെ ഉത്തരവാദിത്വം നിർവഹിച്ചത്.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ പള്ളിയോടത്തിന്റെ 150 വർഷം പഴക്കമുള്ള പഴയ പള്ളിയോടം ആചാരാനുഷ്ഠാനങ്ങളോടെ ദഹിപ്പിച്ച ശേഷം, 2014-ൽ പുതിയ പള്ളിയോടം നിർമ്മിച്ചു. ഒറ്റമണിക്കാൽ എന്ന വിശിഷ്ടമായ രീതിയിൽ നിർമ്മിച്ച പഴയ പള്ളിയോടം, കേണൽ മണ്ട്രോ വൈസ്രോയായിരുന്ന കാലത്ത് 1927-ൽ കൊല്ലത്ത് വച്ച് നടന്ന ജലമേളയിൽ പങ്കെടുത്തിരുന്നു. വി ആകൃതിയിലുള്ള പള്ളിയോടം മട ചാടി കടന്നതിനാൽ മടചാടി വള്ളം എന്ന പേര് ലഭിച്ചു. നിരവധി തവണ ഒന്നാം സ്ഥാനം നേടിയ പള്ളിയോടം, 2014-ൽ പുതിയ പള്ളിയോടം നിർമ്മിച്ച ശേഷം ആദ്യമായാണ് മന്നം ട്രോഫി നേടിയത്. ദേവയാനമായി കണക്കാക്കുന്ന പള്ളിയോടത്തെ എല്ലാ വിശുദ്ധിയോടെയും സമീപിക്കുന്നു. സർപ്പത്തിന്റെ ഘടനയിലുള്ള ഈ പള്ളിയോടം ഉൾപ്പെടെ 51 പള്ളിയോടങ്ങൾ ജലമേളയിൽ പങ്കെടുത്തു. തിരുവാറന്മുള അപ്പന്റെയും, നെല്ലിക്കൽ അമ്മയുടെയും അനുഗ്രഹം കൊണ്ടാണ് ഈ വിജയം കൈവരിച്ചതെന്ന് കരയോഗാംഗങ്ങൾ അഭിപ്രായപ്പെടുന്നു. ഈ ട്രോഫി ഒരു വർഷത്തേക്ക് കരയോഗ മന്ദിരത്തിൽ സൂക്ഷിക്കും. ഒരു മാസത്തെ കഠിന പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ വിജയം.
പള്ളിയോടത്തിൽ സൂക്ഷിക്കുന്ന അടനയമ്പുകൾ ഉൾപ്പെടെ വിവിധ നയമ്പുകളും , ജീവൻ രക്ഷാ ഉപാധിയായ ലൈഫ് ബോയിയെയും കുറിച്ച് കരയോഗ മന്ദിരം സെക്രട്ടറി ശ്രീ രാജ്കുമാർ വിശദീകരിച്ചു. ഈ ഡോക്യുമെന്ററി പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയതാണ്.