"എസ് എൻ ഡി പി എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=സജീവൻ എൻ എസ് | |പി.ടി.എ. പ്രസിഡണ്ട്=സജീവൻ എൻ എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത | |എം.പി.ടി.എ. പ്രസിഡണ്ട്=സബിത | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=28003-sndphsmvpa.JPG | ||
|size=350px | |size=350px | ||
|caption= | |caption= |
11:17, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ് എൻ ഡി പി എച്ച്.എസ്സ്. മൂവാറ്റുപുഴ | |
---|---|
വിലാസം | |
മുവാറ്റുപുഴ മുവാറ്റുപുഴ പി.ഒ. , 686661 , എറണാകുളം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഇമെയിൽ | sndpmvpa_28003@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28003 (സമേതം) |
എച്ച് എസ് എസ് കോഡ് | 7053 |
യുഡൈസ് കോഡ് | 32080900601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | മൂവാറ്റുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 42 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിനി എം എസ് |
പ്രധാന അദ്ധ്യാപിക | ധന്യ വി എസ് |
പി.ടി.എ. പ്രസിഡണ്ട് | സജീവൻ എൻ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സബിത |
അവസാനം തിരുത്തിയത് | |
19-10-2024 | Anukumari |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
"വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന മഹത്തായ ആദർശം ലോകത്തിന് സമ്മാനിച്ച, ശ്രീനാരായണഗുരുദേവന്റെ നാമധേയത്തിലുള്ള ഈ വിദ്യാലയം 1964 ജൂണിൽ സ്ഥാപിതമായി. മൂവാറ്റുപുഴ പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ശ്രീകുമാരഭജനക്ഷേത്രാങ്കണത്തിലാണ് ഈ സരസ്വതീ മന്ദിരം സ്ഥിതി ചെയ്യുന്നത്. എളിയ രീതിയിൽ തുടങ്ങിയ ഈ വിദ്യാലയം പ്രശസ്‌തിയുടെ പടവുകൾ താണ്ടി ഇന്ന് ഉന്നതവിജയം കരസ്ഥമാക്കിയിരിക്കുന്നു. എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിൽ സമാന്തര ഇംഗ്ലീഷ് മീഡിയം ഡിവിഷൻ പ്രവർത്തിക്കുന്ന ഈ സ്‌കൂളിൽ പതിമൂന്ന് ഡിവിഷനുകളിലായി കുട്ടികൾ അധ്യയനം നടത്തിവരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ കഴിഞ്ഞ അധ്യയനവർഷം പത്താംക്ലാസ്സ് പരീക്ഷയിൽ ഇംഗ്ലീഷ് മീഡിയത്തിന് 100%വും മലയാളം മീഡിയത്തിൽ 99.37% ആയിരുന്നു വിജയം. വിദ്യാഭ്യാസമെന്നതുകൊണ്ട് വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികാസമാണ് ഇവിടെ ലക്ഷ്യമാക്കുന്നത്. അഡ്വ. സി.കെ. സത്യൻ മാനേജരും ശ്രീ. റ്റി.എം. മൈതീൻകുട്ടി (എം.എ, ബിഎഡ്) ഹെഡ്‌മാസ്റ്റർ സ്ഥാനവും വഹിക്കുന്ന ഈ സ്ഥാപനത്തിൽ 22 അദ്ധ്യാപകരും നാല് അനധ്യാപകരും സേവനമനുഷ്‌ഠിക്കുന്നു. ഈ സ്‌കൂളിന്റെ ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ, മഹത്തായ വ്യക്തിത്വങ്ങളുടെ കഠിനപ്രയത്‌നമാണ് ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടതിനു പിന്നിലുള്ളതെന്ന് കാണാം. മഹാനായ നേതാവ് ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ഈ സ്‌കൂൾ അനുവദിച്ചുകിട്ടിയത്. ഹൈസ്‌കൂൾ വിഭാഗം മാത്രമാണ്‌ആദ്യം ആരംഭിച്ചത്. ആദ്യകാലത്ത് സ്‌കൂളിന് ഭൗതിക സാഹചര്യമൊരുക്കുന്നതിന് കെട്ടിടത്തിന്റെ പൂർത്തീകരണം നടത്തി ക്ലാസ്സുകൾ ആരംഭിക്കുന്നതിന് നന്നേ പാടു പെടേണ്ടിവന്നു. സ്‌കൂളിനുവേണ്ടി അക്ഷീണപ്രയത്‌നം നടത്തി ഇന്നത്തെ നിലയിൽ സ്‌കൂളിൽ എല്ലാം സാധിതമാക്കിയതിനുപിന്നിൽ കഠിനാദ്ധ്വാനം നടത്തിയ മഹാനുഭാവന്മാരെ പ്രത്യേകം സ്‌മരിച്ചുകൊള്ളുന്നു. അവരിൽ പ്രഥമ ഗണനീയർ സ്‌കൂളിന്റെ പ്രഥമ മാനേജരായിരുന്ന ടി.ഒ. കുഞ്ഞുകുട്ടൻ, എം.കെ. ശങ്കരൻ മേത്താനത്ത്, എം.കെ. പതാരി, വി.എ. ഗോവിന്ദൻ പുളിമൂട്ടിൽ, എം.കെ. നീലകണ്‌ഠൻ മൂത്തേടം, ശ്രീ. പി.ആർ. കൃഷ്‌ണൻ, ശ്രീ. എം.കെ. കൃഷ്‌ണൻ മങ്ങാട്ട്, എം.എൻ. കൃഷ്‌ണൻകുട്ടി മാരിയിൽ, ശ്രീ. എം.എൻ. നീലകണ്‌ഠൻ, ശ്രീ. വി.എ. കുഞ്ചു, ശ്രീ. ശങ്കരൻ വൈദ്യർ എന്നിവരാണ്. സ്‌കൂളിന്റെ പ്രഥമഹെഡ്‌മാസ്റ്റർ ആദരണീയനായ ശ്രീ. പി.എം. ജോർജ്‌സാർ ആയിരുന്നു. സമീപ പ്രദേശത്തുള്ള പിന്നോക്ക വിഭാഗക്കാർക്ക് അത്താണിയായിത്തീർന്നത് അന്ന് ഈ സ്‌കൂളായിരുന്നു. ഇന്ന് സ്‌കൂൾ അതിന്റെ സുവർണ്ണകാലത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. 1998-ൽ പ്ലസ്‌ടു വിഭാഗം ആരംഭിച്ചു. അന്നുമുതൽ ഓരോവർഷവും പ്ലസ്‌ടുവിന് 100% വിജയം കരസ്ഥമാക്കാൻ കഴിയുന്നുവെന്നത് സ്‌കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങളിൽപ്പെടുന്നു. അർപ്പണമനസ്‌ക്കരും, മുല്യാധിഷ്‌ഠിത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് അധ്വാനശീലരായി പ്രവർത്തിക്കുന്ന അധ്യാപകരും അച്ചടക്കമുള്ള വിദ്യാർത്ഥികളുമാണ് ഈ സ്‌കൂളിന്റെ മൂലധനം. വിലാശമായ കളിസ്ഥലം, ആഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, ലാബോറട്ടറി തുടങ്ങിയവയും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ കമ്പ്യൂട്ടർലാബും, ക്ലാസ്‌മുറികളും അടങ്ങിയ വലിയൊരു കെട്ടിട സമുച്ചയമായി സ്‌കൂളിനെ മാറ്റിയതിന്, ഇപ്പോഴത്തെ മാനേജ്‌മെന്റിനുള്ള പങ്ക് സ്‌തുത്യർഹമാണ്. ഈ കലാലയത്തിൽ നിന്നും വിദ്യനേടിയവരിൽ പലരും ഇന്ന് പ്രശസ്‌തനിലയിലെത്തിയിട്ടുണ്ടെന്നതും സ്‌കൂളിന് അഭിമാനിക്കാൻ വക നൽകുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
- എസ് പി സി
- എൻ സി സി
മാനേജ്മെന്റ്
ശ്രീ വി കെ നാരായണൻ മാനേജരായിട്ടുള്ള് ഭരണ സമിതിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മാസ്റ്റർ ശ്രീമതി വി എസ് ധന്യയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി സിനി എം സ് മാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. പി.എം. ജോർജ്,ഇ ഐ നാരായണൻ ,നടരാജൻ , മീനാക്ഷി ടീച്ചർ,കൊച്ചുത്രേസ്യ ടീച്ചർ,ത്രിവിക്രമൻ സാർ ,പൊന്നമ്മ ടീച്ചർ, തുടങ്ങീയവർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വി.കെ.മോഹനൻ - ഹൈക്കോടതി ജഡ്ജി (റിട്ടയേർഡ്) സദാനന്ദൻ -ചീഫ് എഞ്ചിനീയർ - ജലസേചന വകുപ്പ് മൂവാറ്റുപുഴ. ഡോ.കിഷോർ - മുളയന്തടത്തിൽ ആര്യവൈദ്യ ഫാർമസി
വഴികാട്ടി
- മൂവാറ്റുപുഴ നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
മേൽവിലാസം
എസ്.എൻ.ഡി.പി. ഹൈസ്‌കൂൾ, മൂവാറ്റുപു�
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28003
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ