"ഗവ. എച്ച്. എസ്. തച്ചങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുള്ള മവ്വൽ, മദർ പി.ടി.എ പ്രസിഡന്റ് അനിത രാധാകൃഷ്ണൻ ,എസ്.എം.സി ചെയർമാൻ ടി.വി. നാരായണൻ, ഗാർഡിയൻ പി.ടി.എ.പ്രസിഡന്റ് ജീത്രേന്ദകമാർ , വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി അജിത ടി, എ.സി.പി.ഒ സുജിത .എ.പി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്വാഗതവും ഡോ.സുനികുമാർ കോറോത്ത് നന്ദിയും പറഞ്ഞു. . | പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുള്ള മവ്വൽ, മദർ പി.ടി.എ പ്രസിഡന്റ് അനിത രാധാകൃഷ്ണൻ ,എസ്.എം.സി ചെയർമാൻ ടി.വി. നാരായണൻ, ഗാർഡിയൻ പി.ടി.എ.പ്രസിഡന്റ് ജീത്രേന്ദകമാർ , വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി അജിത ടി, എ.സി.പി.ഒ സുജിത .എ.പി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്വാഗതവും ഡോ.സുനികുമാർ കോറോത്ത് നന്ദിയും പറഞ്ഞു. . | ||
'''ദ്വിദിന എസ്.പി.സി. ക്യാമ്പിന്റെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ വാർത്ത കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.'''https://youtu.be/238b6vG4vsU | '''ദ്വിദിന എസ്.പി.സി. ക്യാമ്പിന്റെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ വാർത്ത കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.'''https://youtu.be/238b6vG4vsU | ||
== '''2024 - 25''' == | |||
=== '''''ജൂൺ 21 അന്താരാഷ്ട്ര യോഗാദിനാചരണം(21-06-2024)''''' === | === '''''ജൂൺ 21 അന്താരാഷ്ട്ര യോഗാദിനാചരണം(21-06-2024)''''' === | ||
[[പ്രമാണം:12060 yogaday.jpg|ലഘുചിത്രം|200x200ബിന്ദു|yoga day]] | [[പ്രമാണം:12060 yogaday.jpg|ലഘുചിത്രം|200x200ബിന്ദു|yoga day]] | ||
വരി 89: | വരി 92: | ||
[[പ്രമാണം:12060 SPC.jpg|ലഘുചിത്രം|200x200ബിന്ദു|SPC]] | [[പ്രമാണം:12060 SPC.jpg|ലഘുചിത്രം|200x200ബിന്ദു|SPC|ഇടത്ത്]] | ||
സൂപ്പർ സിനീയർ കാഡറ്റുകളുടെ outdoor പരീക്ഷ നടക്കുമ്പോൾ ADNO തമ്പാൻ സർ സ്കൂൾ സന്ദർശനം നടത്തി. | സൂപ്പർ സിനീയർ കാഡറ്റുകളുടെ outdoor പരീക്ഷ നടക്കുമ്പോൾ ADNO തമ്പാൻ സർ സ്കൂൾ സന്ദർശനം നടത്തി. | ||
=== '''OCTOBER 02''' === | |||
[[പ്രമാണം:12060 GANDHI JAYANTHI.resized.jpg|ഇടത്ത്|ലഘുചിത്രം|250x250ബിന്ദു]] | |||
oct2 ഗാന്ധി ജയന്തി ദിനത്തിൽ SPC കുട്ടികൾ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു. |
00:08, 11 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവർത്തനങ്ങൾ_2020_21
തച്ചങ്ങാട് ഗവ.സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂനിറ്റ് അനുവദിച്ചു.
തച്ചങ്ങാട് ഗവ.സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അഡ്വൈസറി ബോർഡ് രൂപീകരണം നടന്നു.(13-03-2020)
തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് അടുത്ത അധ്യയനവർഷം മുതൽ ആരംഭിക്കും. ഇതിനു മുന്നോടിയായുള്ള അഡ്വൈസറി ബോർഡ് രൂപീകരണം തച്ചങ്ങാട് ഹൈസ്കൂളിൽ നടന്നു.എക്സൈസ്, വനം വകുപ്പ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, ഗ്രാമപഞ്ചായത്ത്, വിദ്യാഭ്യാസവകുപ്പ്, ഫയർ ആന്റ് റസ്ക്യൂ തുടങ്ങിയ വിവിധവകുപ്പുകളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ബേക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ വേണുഗോപാൽ പദ്ധതി വിശദീകരിച്ചു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ പി ലക്ഷ്മി, ഷാഫി,എക്സൈസ് ഓഫീസർ എം.വി. സുധിന്ദ്രൻ , ഷെയ്ക്ക് അബ്ദുൾ ബഷീർ, ഫോറസ്റ്റ്ബീറ്റ് ഓഫിസർ രാഹുൽ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ , പ്രണാബ് കുമാർ , മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് സ്കൂൾ പ്രധാനാധ്യാപിക ഭാരതീ ഷേണായി സ്വാഗതവും സ്കൂൾ സി.പി ഒ സുനിൽ കുമാർ നന്ദിയും പറഞ്ഞു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂനിറ്റ് ഉദ്ഘാടനം_05_11_2020

ഈ അധ്യയനവർഷം മുതൽ കുട്ടിപ്പോലീസ് യൂണിറ്റ് അനുവദിക്കപ്പെട്ട തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ എസ്.പി.സി. യൂണിറ്റ് ഉദ്ഘാടനം ഉദുമ നിയോജക മണ്ഡലം നിയമസഭാംഗം കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള വളരെ ചെറിയ ചടങ്ങുകളോടെയാണ് എസ്.പി.സി യൂണിറ്റ് ഉദ്ഘാടനം നടന്നത്. ചടങ്ങിൽ കണ്ണൂർ ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ദാമോദരൻ കെ മുഖ്യാതിഥിയാവും. പള്ളിക്കര ഗ്രാമ പഞ്ചായത്തംഗം പി. ലക്ഷ്മി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് കുമാർ വി.വി ,എ.ഡി.എൻ.ഒ ശ്രീധരൻ കെ, വികസനസമിതി ചെയർമാൻ വി.വി.സുകുമാരൻ, പി.ടി.എ വൈസ്.പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മവ്വൽ, മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, എസ്,എം.സി ചെയർമാൻ ടി.വി നാരായണൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി ടി.അജിത, എസ്.പി.സി ഗാർഡിയൻ പ്രസിഡണ്ട് ജിതേന്ദ്രകുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ പി.കെ സുരേശൻ സ്വാഗതവും കമ്യൂണിറ്റി പോലീസ് ഓഫീസർ കെ.സുനിൽ കുമാർ കോറോത്ത് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ നേടിയ ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.അനിൽകുമാറിനെ അനുമോദിച്ചു.
- ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂനിറ്റിന്റെ ഉദ്ഘാടന പരിപാടികാണാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://youtu.be/2yN4PtxqFqU
തച്ചങ്ങാട് സ്കൂളിലെ കുട്ടിപ്പോലീസിന് യൂണിഫോം വിതരണം_25_11_2020

ഈ അധ്യയന വർഷം മുതൽ കുട്ടിപ്പോലീസ് യൂണിറ്റ് ആരംഭിച്ച തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കുള്ള യൂണിഫോം വിതരണം ചെയ്തു.44 കേഡറ്റുകൾക്കുള്ള യൂണിഫോം ആണ് കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ലളിതമായ ചടങ്ങുകളോടെ സ്കൂളിൽ വെച്ച് കൈമാറിയത്. ബേക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീബ് സി.എച്ച് ആണ് കുട്ടിപ്പോലീസുകൾക്കുള്ള യൂണിഫോo വിതരണം ചെയ്തത്.പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ്.പി.സി ഗാർഡിയൻ പി.ടി.എ പ്രസിഡണ്ട് ജിതേന്ദ്രകുമാർ, പോലീസ് ഓഫീസർമാരായ അജയ്.കെ.വി, ധന്യ .പി, തച്ചങ്ങാട് ഗവ.ഹൈസ്കൂൾ എ.സി.പി.ഒ സുജിത എ.പി, അഭിലാഷ് രാമൻ, മനോജ് പിലിക്കോട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ സുരേശൻ .പി.കെ സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഡോ.സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു.
സ്മാർട്ട്ഫോൺ വിതരണം ചെയ്തു._04_01_2021

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച താങ്ക്സ്.എസ്.പി. സി എന്ന പ്രൊജക്ടിന്റെ ഭാഗമായി ഓൺലൈൻ പഠനസൗകര്യമില്ലാത്ത ഒരു കേഡറ്റിന് സ്മാർട്ട്ഫോൺ വിതരണം ചെയ്തു. പുതുവർഷത്തിൽ ചേർന്ന തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പ്രഥമ സ്റ്റാഫ് കൗൺസിൽ യോഗത്തിലാണ് സ്മാർട്ട്ഫോൺ നൽകാനുള്ള സാമ്പത്തികസഹായം പ്രഖ്യാപിച്ചത്. സ്കൂളിൽ വെച്ച് നടത്തിയ വളരെ ലളിതമായ ചടങ്ങിൽ ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.അനിൽ കുമാർ വിദ്യാലയത്തിന്റെ ചാരിറ്റിപ്രവർത്തനം ഉദ്ഘാടനം ചെയ്തു കൊണ്ട് കേഡറ്റിന് ഫോൺ കൈമാറി. എസ്.പി. സി പ്രതിജ്ഞയോടെ ആരംഭിച്ച ചടങ്ങിൽ ഉദ്ഘാടകൻ കൈക്കൊണ്ട പ്രതിജ്ഞയുടെ അന്ത:സത്ത കാത്തുസൂക്ഷിക്കാൻ ഓരോ കാഡറ്റും പ്രയത്നിക്കണമെന്ന് അഭിപ്രായപ്പെട്ടു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷതവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള മൗവ്വൽ , എം.പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, എസ്.പി.സി ഗാർഡിയൻ പ്രസിഡണ്ട് ജിതേന്ദ്രകുമാർ , സീനിയർ അസിസ്റ്റന്റ് വിജയകുമാർ , സ്റ്റാഫ് സെക്രട്ടറി അജിത .ടി, എ.സി.പി. ഒ സുജിത .എ.പി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സുരേശൻ . പി.കെ സ്വാഗതവും സി.പി. ഒ ഡോ.സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു.
റോഡ് സുരക്ഷാ ബോധവൽക്കരണ ക്വിസ് മത്സരം_23_01_2021

തച്ചങ്ങാട്: റോഡ് സുരക്ഷാ ബോധവൽക്കരണം ലക്ഷ്യമിട്ടു കൊണ്ട് ബേക്കൽ ജനമൈത്രീ പോലീസും തച്ചങ്ങാട് ഗവ.ഹൈസ്കൂൾ എസ്.പി.സി യൂനിറ്റും ചേർന്ന് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജനമൈത്രി പോലീസ് സീനിയർ ഓഫീസർ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങ് തച്ചങ്ങാട് ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷാനിയമങ്ങളെക്കുറിച്ച് നടത്തിയ മത്സരം മനോജ് പിലിക്കോട് നിയന്ത്രിച്ചു. സജിത പി , ബിന്ദു എന്നിവർ ക്വിസ് മത്സരത്തിന്റെ വിധിനിർണ്ണയത്തിൽ പങ്കാളികളായി. എസ്.പി.സി. കാഡറ്റുകളായ അദ്വൈത് കെ.പി , അരുണിമ ചന്ദ്രൻ എന്നിവർ വിജയികളായി. ബേക്കൽ സ്റ്റേഷൻ ഹൗസ്ഓഫീസർ എ.അനിൽകുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സി.പി. ഒ ഡോ.സുനിൽ കുമാർ കോറോത്ത് സ്വാഗതവും എ.സി.പി.ഒ. സുജിത എ.പി നന്ദിയും പറഞ്ഞു.
താങ്ക്സ് എസ്.പി.സി പദ്ധതിക്ക് തുടക്കമായി _26_01_2021

റിപ്പബ്ലിക്ക് ദിനത്തിൽ നിർധന കുടുംബത്തിന് ഭക്ഷ്യധാന്യം വിതരണം ചെയ്ത് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ മാതൃകയായി. സ്കൂളിൽ ആരംഭിച്ച താങ്ക്സ് എസ്.പി.സി പദ്ധതിയുടെ ഭാഗമായി നടത്തിയ ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ വൈസ് മെൻ ക്ലബ്ബ് ബേക്കൽ ഫോർട്ടാണ് ഈ കുടുംബത്തിനാവശ്യമായ ഒരു മാസത്തേക്കുള്ള ഭക്ഷ്യവിഭവങ്ങൾ സംഭാവനയായി നൽകിയത്. വൈസ് മെൻ ക്ലബ്ബ് പ്രസിഡണ്ട് ബാലകൃഷ്ണൻ കേവീസും ബേക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി. അജിത് കുമാറും ചേർന്നാണ് ഭക്ഷ്യധാന്യക്കിറ്റ് വീട്ടിലെത്തി കുടുംബത്തിന് കൈമാറിയത്. എസ്.പി.സി നടത്തുന്ന ഇത്തരം സേവനപ്രവൃത്തികൾ വരുംതലമുറയിൽപ്പെട്ട വിദ്യാർത്ഥികളിൽ വരുത്തുന്ന മനോഭാവം ശ്രദ്ധേയമാണെന്ന് അജിത് കുമാർ അഭിപ്രായപ്പെട്ടു. പഠനത്തോടൊപ്പം കൂലിവേല ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് പതിനെട്ട് വയസ്സുകാരനായ മൂത്ത മകൻ ഈ കുടുംത്തെ സംരക്ഷിക്കുന്നത്. പള്ളിക്കര ഗ്രാമ പഞ്ചായത്തിൽപ്പെട്ട മൊട്ടനടി എന്ന സ്ഥലത്താണ് ഏഴംഗ കുടുംബം താമസിക്കുന്നത്. ഈ കുടുംബത്തിന് ഇനിയും ഉദാരമതികളുടെ സഹായം ലഭിക്കേണ്ടതുണ്ടെന്ന് ക്ലബ്ബ് പ്രസിഡണ്ട് ബാലകൃഷ്ണൻ കേവീസ് അഭിപ്രായപ്പെട്ടു. വൈസ് മെൻ ക്ലബ്ബ് സെക്രെട്ടറി നാരായണൻ പാലക്കിൽ, ട്രഷറർ പ്രവീൺ കോടോത്ത്, അമ്പാടി മോഹൻ, ആകാശ് കുഞ്ഞിരാമൻ, സജീവൻ വെങ്ങാട്ട്, ബാലകൃഷ്ണൻ എന്നിവർ ക്ലബ്ബിനെ പ്രതിനിധീകരിച്ചും തച്ചങ്ങാട് ഹൈസ്കൂൾ എസ്.പി.സി യൂണിറ്റിനെ പ്രതിനിധീകരിച്ച് വിജയകുമാർ , എസ്.പി.സി.ഗാർഡിയൻ പി.ടി.എ പ്രസിഡണ്ട് ജിതേന്ദ്രകുമാർ , സി.പി. ഒ ഡോ.സുനിൽകുമാർ കോറോത്ത് എന്നിവരും സംബന്ധിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ഈ പരിപാടിയുടെ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://youtu.be/5Bodl-07wCw
സൈബർ ക്ലാസ്സ് സംഘടിപ്പിച്ചു._27_01_2021

കോവിഡ് 19 രോഗവ്യാപനസാഹചര്യത്തിൽ പഠന പ്രക്രിയകൾ ഓൺലൈനിലേക്ക് മാറിയപ്പോൾ സമൂഹ മാധ്യമങ്ങളുടെ ഉപയോഗം കൂടിവന്നത് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിക്കാൻ കാരണമായി. യൂ ട്യൂബും ഫെയ്ബുക്കും വാട്സ് ആപ്പും ഉൾപ്പെടെയുള്ള ഓൺലൈൻമാധ്യമങ്ങൾ നൽകുന്ന പ്രയോജനങ്ങൾ ഏറെയാണെങ്കിലും പതിയിരിക്കുന്ന അപകടങ്ങളാണ് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിപ്പിച്ചത്. ഈ വസ്തുത തിരിച്ചറിഞ്ഞാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ കെയർ എന്ന പേരിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങളെ ഗുണപ്രദമായി പ്രയോജനപ്പെടുത്തേണ്ടതിനെക്കുറിച്ചും അശ്രദ്ധമൂലമോ മറ്റുള്ളവരുടെ പ്രേരണയാലോ സൈബർ കുറ്റങ്ങളിലേക്ക് ചെന്നുപെടരുതെന്ന് ക്ലാസ്സ് കെെ കാര്യം ചെയ്ത സ്കൂൾ എസ്.ഐ.ടി.സി അഭിലാഷ് രാമൻ അഭിപ്രായപ്പെട്ടു. എസ്.പി.സി ഡയരക്ടറേറ്റ് ഓൺലൈൻ പ്ലാറ്റ്ഫോം വഴി നൽകുന്ന വിർച്വൽ ക്ലാസ്സ് , പോസ് പോസ്, പടവുകൾ ചിരിയോ ചിരി എന്നീ ക്ലാസ്സുകൾ സമൂഹമാധ്യമങ്ങൾ വഴി മൊബൈലിലും കമ്പ്യൂട്ടറുകളിലും കാണുന്നതിന്റെ പരിജ്ഞാനവും ഈ ക്ലാസ്സിലൂടെ വിദ്യാർത്ഥികൾ ക്ക് ബോധ്യപ്പെട്ടു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ.വി.കെ. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എസ്.പി.സി യുടെ സി.പി. ഒ ഡോ.സുനിൽകുമാർ കോറോത്ത് , എ.സി.പി. ഒ സുജിത എ.പി എന്നിവർ മുഴുവൻ സമയവും ക്ലാസ്സിൽ പങ്കെടുത്തു.
ജനമൈത്രീപോലീസിന്റെ സ്ത്രീ സുരക്ഷാ ക്ലാസ്സ്_21_02_2021

സ്ത്രീ സുരക്ഷയും പെൺകുട്ടികൾക്ക് സ്വയം പ്രതിരോധമുറകളും പകർന്നു നൽകുന്നതിനായി കേരള ഗവ. ആരംഭിച്ച നിർഭയം എന്ന മൊബൈൽ ആപ്പിനെക്കുറിച്ച് ബേക്കൽ ജനമൈത്രീ പോലീസ് തച്ചങ്ങാട് ഹൈസ്കൂൾ എസ്.പി.സി യൂണിറ്റിന്റെ സഹകരണത്തോടെ പെൺകുട്ടികൾക്കായി ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ്, റെഡ്ക്രോസ്, ഗൈഡ്സ് വിഭാഗങ്ങളിലെ കേഡറ്റുകളാണ് ക്ലാസ്സിൽ പങ്കെടുത്തത്. കാസർഗോഡ് ക്രൈം ഡിറ്റാച്ച്മെന്റ് സബ് ഇൻസ്പെക്ടർ ലതീഷ് ക്ലാസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പെൺകുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടി ഒരുക്കിയിട്ടുള്ള നിർഭയം മൊബൈൽ ആപ്പിന്റെ ഗുണങ്ങളെക്കുറിച്ചും സമൂഹ മാധ്യമങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും ജനമൈത്രി പോലീസിലെ സീനിയർ പോലീസ് ഓഫീസർ രാജേഷ് എം ക്ലാസെടുത്തു. സി.പി.ഒ പ്രശാന്ത്, എസ്.പി സി ഗാർഡിയൻ പ്രസിഡണ്ട് ജിതേന്ദ്രകുമാർ, എ.സി.പി. ഒ സുജിത എ.പി എന്നിവർ സംസാരിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ. പി.കെ സ്വാഗതവും എസ്.പി.സി. സി.പി.ഒ ഡോ.സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു.
സ്വയം പ്രതിരോധ മുറകൾ അഭ്യസിച്ച് തച്ചങ്ങാട്ടെ കുട്ടിപോലീസ്_09_03_2021

തച്ചങ്ങാട് : സ്ത്രീ സുരക്ഷയ്ക്കായി സ്വയം പ്രതിരോധ മുറകൾ സ്വായത്തമാക്കാൻ കാസറഗോഡ് ജില്ലാ പോലീസ് വനിതാ വിഭാഗം തച്ചങ്ങാട് ഹൈസ്കൂളിലെ കുട്ടിപ്പോലീസിന് പ്രതിരോധ മുറകൾ അഭ്യസിപ്പിച്ചു. എസ്.പി സി, റെഡ്ക്രോസ്, ഗൈഡ്സ് വിഭാഗങ്ങളിലെ പെൺകുട്ടികൾക്കാണ് പ്രത്യേക പരിശീലനം നൽകിയത്.കാസറഗോഡ് പോലീസ് വനിതാ സെൽ അംഗങ്ങളായ സിവിൽ പോലീസ് (WSDT) ജയശ്രീ , സൈദ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ബേക്കൽ സ്റ്റേഷൻ ജനമൈത്രീ പോലീസ് സീനിയർ സി.പി. ഒ രാജേഷ് എം പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ, എസ്.പി.സി ഗാർഡിയൻ പ്രസിഡണ്ട് ജിതേന്ദ്രകുമാർ, പ്രണാബ് കുമാർ, എ.സി.പി. ഒ സുജിത എ.കെ, പ്രഭാവതി പെരു മാന്തട്ട, സജിത പി, എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ഈ പരിപാടിയുടെ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://youtu.be/D0j4s0j42yQ?t=1
കാട്ടുമോ കനിവ് നൽകുമോ ദാഹനീര്_20_03_2021

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സീഡ് പരിസ്ഥിതിക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാട്ടുമോ കനിവ് നൽകുമോ ദാഹനീര് എന്ന സന്ദേശം മുൻ നിർത്തി പറവകൾക്ക് ദാഹനീര് നൽകുന്നതിനുള്ള 'വീ വിത്ത് യു' ക്യാമ്പയിൻ സംഘടിപ്പിച്ചു. മൺചട്ടികളിൽ ശുദ്ധജലം നിറച്ച് സ്കൂൾ ക്യാമ്പസിലെയും വീടുകളിലേയും നിരവധി മരക്കൊമ്പുകളിൽ തൂക്കിയിട്ടാണ് കിളികൾക്ക് ദാഹജലം ഒരുക്കിയത്. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം പരിപാടി ഉദ്ഘാടനം ചെയ്തു. ഉറക്കമുണർന്ന് കഴിഞ്ഞാൽ കിളികൾക്കും മറ്റു ജീവജാലങ്ങൾക്കുമായി ദാഹജലമൊരുക്കി തങ്ങളുടെ കൃത്യങ്ങളിലേക്ക് കടക്കുന്ന ബുദ്ധമതവിശ്വാസികളുടെ പഴയ ജീവിതമാതൃക ഇക്കാലത്തും പിൻതുടരേണ്ടതാണെന്നും പ്രകൃതിയിലെ മറ്റു ജീവജാലങ്ങളുടെ സുസ്ഥിതി മാനവ ജീവിതത്തിന് ഏറെ പ്രയോജനപ്രദമാണെന്നും മുഖ്യഭാഷണം നടത്തിയ അഭിലാഷ് രാമൻ അഭിപ്രായപ്പെട്ടു. എസ്.പി.സി യുടെ സി.പി. ഒ ഡോ.സുനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രണാബ് കുമാർ, എസ്.പി.സി യൂണിറ്റ് ലീഡർ ലക്ഷ്‌മി ദേവി, സീഡ് പരിസ്ഥിതി ക്ലബ്ബ് യൂണിറ്റ് ലീഡർ നന്ദന എന്നിവർ സംസാരിച്ചു.എസ്.പി.സി കേഡറ്റുകളും സീഡ് പരിസ്ഥിതിക്ലബ്ബ് എന്നിവയിലെ എല്ലാ കേഡറ്റുകളും സ്വന്തം വീട്ടുപറമ്പിലുള്ള മരങ്ങളിൽ പറവകൾക്കായി ദാഹജലം ഒരുക്കുമെന്നുള്ള പ്രതിജ്ഞയും കൈക്കൊണ്ടു. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ വാർത്ത കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://youtu.be/ei7YzA3RRws
തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന് ഫ്ലാഷ് മോബ് ഒരുക്കി തച്ചങ്ങാട് ഹൈസ്കൂൾ_01_04_2021

രാഷ്ട്രപുരോഗതിയുടെ ആദ്യചുവടായ സമ്മതിദാനാവകാശവിനിയോഗത്തിന്റെ മഹത്വം ഉൾക്കൊണ്ടുകൊണ്ട് വോട്ടവകാശമുളള ജനത ഒന്നടങ്കം ജനാധിപത്യപ്രക്രിയയുടെ ഭാഗമാകണമെന്ന സന്ദേശംപ്രചരിപ്പിക്കുന്നതിനായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.കോവിഡിന്റെ പശ്ചാത്തലത്തിൽ ദൈനംദിനവ്യവഹാരങ്ങൾ തടസ്സപ്പെടാതെ രാഷ്ട്രപുരോഗതി സാധ്യമാക്കാൻ “ അതിജീവനം ആപത്തിലും" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ഇലക്ട് ഓൺ കോവിഡ് എന്ന പേരിലാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ എസ്.പി.സി കേഡറ്റുകൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.ജാഗ്രതയോടെ കോവിഡിനൊപ്പം ജീവിക്കുക,നിർഭയമായും സ്വതന്ത്രമായുംവോട്ടവകാശം വിനിയോഗിക്കുക തുടങ്ങിയ വിഷയങ്ങളിൽ പൊതുജന ബോധവൽക്കരണംനടത്തുന്നതിനായി സംഘടിപ്പിച്ച ഫ്ലാഷ് മോബിന്റെ ഉദ്ഘാടനം ബേക്കൽ ഡി.വൈ എസ്.പി. ബിജു. കെ.എം നിർവ്വഹിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, എസ്.പി.സി ഗാർഡിയൻ പി.ടി.എ. പ്രസിഡണ്ട് ജിതേന്ദ്രകുമാർ, സി.പി. ഒ. ഡോ.സുനിൽ കുമാർ കോറോത്ത്, വിജയകുമാർ, പ്രണാബ് കുമാർ, മനോജ് പിലിക്കോട്, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു. ജാഗ്രതയോടെ കോവിഡിനൊപ്പം ജീവിക്കുക, പ്രകൃതിയെ സംരക്ഷിക്കു ക, വോട്ടവകാശം പാഴാക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ മുപ്പതോളം പ്ലക്കാർഡുകൾ കയ്യിലേന്തിയാണ് എസ്.പി സി കാസറ്റുകൾ ഫ്ലാഷ് മോബിൽ അണിനിരന്നത്. പാലക്കുന്ന്, ബേക്കൽ ജങ്ഷൻ, മൗവ്വൽ, അമ്പങ്ങാട്, പെരിയാട്ടടുക്കം, തച്ചങ്ങാട് തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് പരിപാടി അവതരിപ്പിച്ചത്കൊണ്ടാണ് ഈ ഫ്ലാഷ് മോബ് പരിപാടി സംഘടിപ്പിച്ചത്.ബിജി മനോജിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് പരിശീലിച്ചത്. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ വാർത്ത കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://youtu.be/eoxmCN-LZX0
കോവിഡ് പ്രതിരോധദൗത്യത്തിൽ തച്ചങ്ങാട്ടെ കുട്ടിപ്പോലീസും.30_04_2021

കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിൽ പകച്ചുനിൽക്കുന്ന ജനത്തിന് കൈത്താങ്ങാകുന്നതിനും വാക്സിൻ ഉൾപ്പെടെയുളള പ്രതിരോധപ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുമായി സർക്കാർ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റ് താങ്ക്സ്.എസ്.പി.സി പ്രൊജക്ടിൻെറ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 14401രൂപ സംഭാവന നൽകി.സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ രക്ഷിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നുമായി ശേഖരിച്ച തുക തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പി.ടി.എ പ്രസിഡൻറ് ഉണ്ണികൃഷ്ണൻ പൊടിപ്പളം എസ്.പി.സി ഗാർഡിയൻ പി.ടി.എ പ്രസിഡൻറ് ജിതേന്ദ്രകുമാർ എന്നിവർ ചേർന്ന് ബേക്കൽ പോലീസ് സ്റ്റേഷനിൽ വെച്ച് സ്റ്റേഷൻഹൗസ് ഓഫീസർ ടി.വി പ്രദീഷിന് കൈമാറി. ചടങ്ങിൽ എ.എസ്.ഐ വിനയകുമാർ, കെ.ഡോ.സുനിൽകുമാർ കോറോത്ത്, പ്രണാബ്കുമാർ, മനോജ് പിലിക്കോട്‍, ബേക്കൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
പ്രവർത്തനങ്ങൾ_2021_22
ജൂൺ 5-പരിസ്ഥിതി ദിനം_നാട്ടുമാവിൻ ഗ്രാമം പദ്ധതിക്ക് തച്ചങ്ങാട് സ്കൂളിൽ തുടക്കമായി

തച്ചങ്ങാടിനെ നാട്ടുമാവിൻ ഗ്രാമമാക്കാൻ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ മണ്ണിന് തണലായൊരായിരം മാന്തൈ@ 2021 എന്ന പരിപാടിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും സഹകരിച്ചാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബേക്കൽ ഡി.വൈ.എസ്.പി ബിജു.കെ.എം നാട്ടുമാവ് നട്ട്കൊണ്ട് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്വാഗതം പറഞ്ഞു.നാട്ടിൽ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടുമാവുകൾ സംരക്ഷിക്കുക എന്ന ശ്രദ്ധേയമായ നിർദ്ദേശമാണ് തച്ചങ്ങാട്ടെ ഗ്രാമീണ ജനത നെഞ്ചേറ്റിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണെങ്കിലും സ്കൂളിൽ വ്യത്യസ്തങ്ങളും ശ്രദ്ധേയങ്ങളുമായ പരിപാടികളുമായി സീഡ് , എസ്.പി.സി യൂണിറ്റുകൾ സജീവമാണ്. പരിസ്ഥിതി ദിനത്തിൽ മൂവായിരത്തോളം നാട്ടുമാവുകളാണ് സ്കൂൾ, വിദ്യാർത്ഥികളുടെ വീട്ടിലും പരിസരത്തുമായി നട്ടത്. പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മണികണ്ഠൻ, കുഞ്ഞബ്ദുള്ള മവ്വൽ, ഉദുമ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത, സ്കൂൾ പ്രഥമാധ്യാപകൻ സുരേശൻ. പി.കെ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വികസന സമിതി ചെയർമാൻ വി.വി സുകുമാരൻ. എസ്.എം.സി ചെയർമാർ ടി.വി.നാരായണൻ എന്നിവർ മാവിൻ തൈകൾ നട്ടു. അശോക കുമാർ, മനോജ് പിലിക്കോട്, രാജേഷ് തച്ചങ്ങാട്, ജിതേന്ദ്രകുമാർ വിജയകുമാർ,ഡോ.സുനിൽകുമാർ കോറോത്ത്, സജിത, രശ്മി, സുജിത, ഷൈമ,അഭിലാഷ് രാമൻ,എസ്.പി.സി. റെഡ്ക്രോസ് , സ്കൗട്ട് ആൻഡ് ഗൈഡ്സ് , സീഡ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
ലഹരി വിരുദ്ധ ദിനം_26_06_2021
ജൂൺ26ന് ലഹരിയ്ക്കെതിരെ പോസ്റ്റർരചന,ലഹരിവിരുദ്ധപ്രതിജ്ഞ,ഷോർട്ട്ഫിലിംഎന്നിവ എസ്.പി.സി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ആഗസ്ത് 15 സ്വാതന്ത്ര്യദിനം
ആഗസ്ത് 15 സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ പ്രധാനാധ്യാപകൻ സുരേശൻ.പി.കെ ദേശീയപകാക ഉയർത്തി.ബേക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ സ്വാതന്ത്ര്യദിനസന്ദേശം നൽകി.തുടർന്ന് സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ അവതരിപ്പിച്ച ദേശഭക്തിസൂചകമായ ഡിസ്പ്ല അവതരിപ്പിച്ചു.വാർഡ് മെമ്പർമാരായ മണികണ്ഠൻ,കുഞ്ഞബ്ദുളള മവ്വൽ ,പി.ടി.എ പ്രസിഡൻറ് എന്നിവർ വിശിഷ്ടാതിഥികളായി.തുടർന്ൻക്തന്ത്ര്യദി നക്വിസ്സ്,ദേശഭക്തിഗാനമത്സരം,പ്രഭാഷണമത്സരം എന്നിവ നടത്തി.
അഴിമതിവിരുദ്ധപ്രതിജ്ഞ_02_11_2021

തച്ചങ്ങാട് : വിജിലൻസ് ബോധവൽക്കരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഹൈസ്കൂളിലെ എസ്.പി.സി കുട്ടികൾ അഴിമതിവിരുദ്ധ പ്രതിജ്ഞ കൈക്കൊണ്ടു. വരും തലമുറ പൂർണ്ണമായും അഴിമതിയിൽ നിന്നും കൈക്കൂലി കൊടുക്കൽവാങ്ങലുകളിൽ നിന്നും പിൻതിരിഞ്ഞ് നിൽക്കണമെന്ന് ഓർമിപ്പിച്ചു കൊണ്ട് പ്രധാനാധ്യാപകൻ സുരേശൻ പി.കെ പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ കേഡറ്റ് ലക്ഷ്മീ ദേവി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മറ്റു കേഡറ്റുകൾ ഏറ്റുചൊല്ലി. സീനിയർ അസിസ്റ്റന്റ് വിജയകുമാർ സ്വാഗതവും എസ്.പി യുടെ സി.പി.ഒ ഡോ. സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു.
കോവിഡിനൊപ്പം സ്കൂൾ പഠനം: കർമോത്സുകരായി കുട്ടിപ്പോലീസ്_07_11_2021

കോവിഡ് 19 രോഗഭീതി നിലനിൽക്കെ സ്കൂൾ പ്രവർത്തനങ്ങൾ സാധാരണനിലയിലേക്ക് നീങ്ങുമ്പോൾ പ്രതിരോധപ്രവർത്തനങ്ങളിൽ മുഴുകി തച്ചങ്ങാട് ഹൈസ്കൂളിലെ കുട്ടിപ്പോലീസുകാർ . ഇതുവരെ ക്ലാസ്സുകൾ ആരംഭിച്ചിട്ടില്ലാത്ത എട്ട്, ഒമ്പത് ക്ലാസ്സുകളിലെ എസ്.പി.സി കേഡറ്റുകൾ ഒമ്പതേകാലിന് ഒന്നാം ക്ലാസ്സു മുതലുള്ള കുട്ടികൾ സ്കൂൾ കവാടത്തിലെത്തും മുമ്പ് തന്നെ ഗേറ്റിലും ക്ലാസ്സുമുറികളുടെ പരിസരങ്ങളിലും നിലയുറപ്പിക്കും. കവാടത്തിൽ വെച്ച് തന്നെ തെർമൽ സ്കാനിങ്ങ് നടത്തി സാനിറ്റൈസർ കൈളിലേക്ക് പകർത്തി മാത്രം പ്രവേശിപ്പിച്ച് കുട്ടികളെ അവരുടെ ക്ലാസ്സു വരെ കേഡറ്റുകൾ അനുഗമിക്കും. അകലം പാലിച്ചു കൊണ്ട് ബെഞ്ചുകളിൽ ഇരുത്തുന്നതും പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നതും എല്ലാം ഈ കുട്ടിപോലീസ് സേന തന്നെ. ശൗചാലയങ്ങൾ വരെ കൊച്ചുകുട്ടികളെ അനുഗമിച്ചും സാനിറ്റൈസർ നൽകി ശുദ്ധിവരുത്തി അവരെ തിരിച്ചു ക്ലാസ്സിലെത്തിക്കുന്നതും നിത്യകാഴ്ചയാണ്. എസ്.പി.സി കുട്ടികൾ തന്നെ വരച്ചും എഴുതിയും കമ്പ്യൂട്ടറിൽ തയ്യാറാക്കിയതുമായ നിരവധി മാർഗനിർദ്ദേശബോർഡുകൾ സ്കൂളിന്റെ പല ഭാഗങ്ങളിലും തൂക്കിയിട്ടിട്ടുണ്ട്. ഉച്ചഭക്ഷണവിതരണം കൂടി ആരംഭിച്ചതോടെ കേഡറ്റുകൾ കുറേക്കൂടി കർമോത്സുകരായി . ബക്കറ്റുകളിൽ ചോറും കറികളും നിറച്ച് അതത് ക്ലാസ്സുമുറികളിൽ എത്തിക്കുന്നതും കൂട്ടം കൂടാതെ വരിവരിയായി കുട്ടികളെ പാത്രം കഴുകാനായി കൊണ്ടുപോകുന്നതും തിരിച്ച് ക്ലാസ്സുകളിലെത്തിക്കുന്നതും ഉത്തരവാദിത്വമെന്ന പോലെ ഏറ്റെടുത്ത് നടത്തുകയാണ്. വ്യത്യസ്തസമയങ്ങളായി കുട്ടികളെ തിരിച്ചുകൂട്ടാനെത്തുന്ന രക്ഷിതാക്കളെ സ്കൂൾ കവാടത്തിന് വെളിയിൽ നിർത്തി, അവർ നൽകുന്ന സൂചനകൾക്കനുസരിച്ച് അവരവരുടെ കുട്ടികളെ ക്ലാസ്സിൽ നിന്നും കൊണ്ടുവന്ന് രക്ഷിതാക്കളെ ഏല്പിക്കും. എസ്.പി.സി കേഡറ്റുകളുടെ ഈ പ്രവൃത്തി ഇതിനോടകം തന്നെ പൊതുജനപ്രീതി ഏറ്റുവാങ്ങി. ദിവസവും മുപ്പത് വീതം സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തച്ചങ്ങാട് ഗവ.ഹൈസ്കൂളിന്റെ വിവിധഭാഗങ്ങളിൽ കർമനിരതയുടെ അടയാളങ്ങളായി നിലയുറപ്പിച്ചിരിക്കുകയാണ്.
എയ്ഡ്സ് ബോധവൽക്കരണ സൈക്കിൾ റാലി_01_12_2022

ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണമായി ബേക്കൽ ജനമൈത്രി പോലീസുമായിസഹകരിച്ച് തച്ചങ്ങാട്ടെ കുട്ടിപ്പോലീസ് സൈക്കിൾ റാലി നടത്തി. എയ്ഡ്സ് ബാധിതരെ അകറ്റരുത്, ചേർത്ത് നിർത്തുക, ലഹരി എയ്ഡ്സിന് കാരണമാകുന്നു തുടങ്ങിയ 20 ഓളം മുദ്രാവാക്യങ്ങൾ എഴുതിയ ബോർഡുകൾ പതിപ്പിച്ചാണ് കേഡറ്റുകൾ റാലിയിൽ അണിനിരന്നത്. സ്കൂളിൽ നിന്നും ആരംഭിച്ച് തച്ചങ്ങാട് ടൗൺ മുതൽ മൗവ്വൽ ജങ്ഷൻ വരെ സഞ്ചരിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് ബേക്കൽജനമൈത്രി പോലീസ് സ്റ്റേഷനിെലെ സിവിൽ പോലീസ് ഓഫീസർ രാജേഷ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സി.പി. ഒ ഡോ.സുനിൽകുമാർ കോറോത്ത്,എസ്.പി.സി യുടെ എ.സി.പി.ഒ സുജിത എ.പി, മനോജ് പിലിക്കോട്, ഇർഷാദ്, നിമിത,രഞ്ജിത, രാജു, ജയേഷ് തുടങ്ങിയ അധ്യാപകരും റാലിയിൽ അണിനിരന്നു.
ബിപിൻ റാവത്തിന് അന്ത്യാഞ്ജലി 10_12_2021

ഹെലികോപ്റ്റർ അപകടത്തിൽ അകാലമൃത്യു സംഭവിച്ച ഇന്ത്യയുടെ സംയുക്തസേനാധിപൻ ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും അന്ത്യാഞ്ജലി അർപ്പിച്ച് തച്ചങ്ങാട്ടെ സ്‌റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ മൗനജാഥയും മൗന പ്രാർത്ഥനയും നടത്തി. തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ മുഴുവൻ അധ്യാപക അനധ്യാപക ജീവനക്കാരും വിദ്യാർത്ഥികളും മൗന പ്രാർത്ഥനയിൽ പങ്കു കൊണ്ടു. തുടർന്ന് സ്റ്റുഡന്റ് പോലീസ് കേഡറ്റംഗങ്ങൾ മൗനജാഥ നടത്തി. രാഷ്ട്രത്തിന് ബിപിൻ റാവത്ത് നൽകിയ സേവനങ്ങളെ അനുസ്മരിച്ച് കൊണ്ട് സീനിയർ അസിസ്റ്റന്റ് വിജയകുമാർ സംസാരിച്ചു. സി.പി.ഒ ഡോ.സുനിൽകുമാർ കോറോത്ത്, എ.സി.പി. ഒ സുജിത. എ.പി ,അഭിലാഷ് രാമൻ, അശോകകുമാർ, സുജിത് സൈമൺ, ധന്യ രതീഷ്, ചാന്ദ്നി എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി.
വിജ്ഞാനവും വിനോദം പകർന്ന് ദ്വിദിന എസ്.പി.സി. ക്യാമ്പ് (01_01_2022)

തച്ചങ്ങാട് : സ്‌റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ദ്വിദിന ക്രിസ്തുമസ് ക്യാമ്പ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ സമാപിച്ചു.കോവിഡ് സൃഷ്ടിച്ച അടച്ചിടലുകൾക്കു ശേഷം ഒത്തുകൂടാനായി അവസരം ലഭിച്ചത് കേഡറ്റുകൾക്ക് നവ്യാനുഭവമായി. പള്ളിക്കര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ അധ്യക്ഷനായി. ബേക്കൽ ഡി.വൈ.എസ്.പി സി.കെ സുനിൽ കുമാർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ക്യാമ്പ് ബ്രീഫിങ്ങ് നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രതിദിനം നാണയത്തുട്ടുകൾ ശേഖരിക്കുന്ന ഡ്രോപ്സ് എന്ന നാണയനിധിയും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. എസ്.പി സി യുടെ പത്ത് ലക്ഷ്യങ്ങൾ, കൗമാരക്കാരുടെ പ്രശ്നങ്ങൾ, ശാരീരികക്ഷമതയും പോഷകാഹാരവും ആരോഗ്യവും ശുചിത്വവും , ദൃശ്യപാഠം, എസ്.പി.സി. യൂണിഫോമിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ നടത്തി. ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.ശ്രീധരൻ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. സീമ ജി.കെ, പള്ളിക്കര ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപു. സി.എം, ആയിഷബിണ്ടി അബ്ദുൾ ഖാദർ, അഭിലാഷ് രാമൻ, പ്രണാബ് കുമാർ ,ബേക്കൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രജനീഷ് മാധവ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വിസിറ്റിങ്ങിന്റെ ഭാഗമായി കോട്ടപ്പാറം കാനത്തിലേക്ക് കേഡറ്റുകളും അധ്യാപകരും യാത്ര നടത്തി. ജൈവവൈവിധ്യ സംസ്കൃതിയെ സംരക്ഷിക്കേണ്ടുന്നതിനെക്കുറിച്ച് പരിസ്ഥിതിപ്രവർത്തകനും അധ്യാപകനുമായ ജയപ്രകാശ് ക്ലാസ്സൈടുത്തു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്ററായ മനോജ് പിലിക്കോട് ചൊല്ലിക്കൊടുത്ത കാനം സംരക്ഷണപ്രതിജ്ഞ കേഡറ്റുകൾ ഏറ്റുചൊല്ലി. ബേക്കൽ പോലീസിന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി കേഡറ്റുകൾക്ക് കായിക പരിശീലനവും പരേഡും നൽകി. കാലത്ത് നടത്തിയ വിവിധമത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഡോ.വി.ബാലകൃഷ്ണൻ നിർവ്വഹിച്ചു. സമാപനസമ്മേളനം പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുള്ള മവ്വൽ, മദർ പി.ടി.എ പ്രസിഡന്റ് അനിത രാധാകൃഷ്ണൻ ,എസ്.എം.സി ചെയർമാൻ ടി.വി. നാരായണൻ, ഗാർഡിയൻ പി.ടി.എ.പ്രസിഡന്റ് ജീത്രേന്ദകമാർ , വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, സീനിയർ അസിസ്റ്റന്റ് വിജയകുമാർ,സ്റ്റാഫ് സെക്രട്ടറി അജിത ടി, എ.സി.പി.ഒ സുജിത .എ.പി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്വാഗതവും ഡോ.സുനികുമാർ കോറോത്ത് നന്ദിയും പറഞ്ഞു. . ദ്വിദിന എസ്.പി.സി. ക്യാമ്പിന്റെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ വാർത്ത കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://youtu.be/238b6vG4vsU
2024 - 25
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനാചരണം(21-06-2024)

10-ാമത് അന്താരാഷ്ട്ര യോഗാദിനം എസ്. പി. സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആചരിച്ചു. 21 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടന്ന യോഗ പരിശീലന ക്ലാസിന് ആയുഷ് പി.എച്ച്.സി സിദ്ധ ഡിസ്പെൻസറിയിലെ ഡോ. വിജിനയും ഡോ. ജിഷയും നേതൃത്വം നൽകി. യോഗ പരിശീലിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും നേട്ടങ്ങളെ കുറിച്ചും അവബോധം നടത്തി. 40 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. യോഗ ദൈനം ദിനജീവിതത്തിൻ്റെ ഭാഗമായി മാറ്റുമെന്ന് കുട്ടികൾ പറഞ്ഞു.

ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം
ജൂൺ 26അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ തച്ചങ്ങാട് SPCയൂണിറ്റ് ലഹരിക്കെതിരെ സൈക്കിൾ റാലി തച്ചങ്ങാട് മുതൽ മൗവൽ വരെ നടത്തി തുടർന്ന് ബോധവൽക്കരണ ക്ലാസിൽ ശരത്കുമാർസർ (സിവിൽ പോലീസ് ഓഫീസർ DYSP ഓഫീസ് ബേക്കലം) ക്ലാസ്സെടുക്കുന്നു.

സൂപ്പർ സിനീയർ കാഡറ്റുകളുടെ outdoor പരീക്ഷ നടക്കുമ്പോൾ ADNO തമ്പാൻ സർ സ്കൂൾ സന്ദർശനം നടത്തി.
OCTOBER 02

oct2 ഗാന്ധി ജയന്തി ദിനത്തിൽ SPC കുട്ടികൾ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു.