"ജിഎൽപിഎസ് ചുള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 34: | വരി 34: | ||
ശ്രീ.ദാമോദരന്‍ മാസ്റ്റര്‍, പി.യു.ജോസഫ്, പി.യു.ഏലി, കെ.ടി.ലില്ലിക്കുട്ടി, കാര്‍ത്യായനി, നളിനി,ഗോപാലന്‍ എന്നിവര്‍ മുന്‍ ഹെഡ്മാസ്റ്റര്‍മാരായിരുന്നു. | ശ്രീ.ദാമോദരന്‍ മാസ്റ്റര്‍, പി.യു.ജോസഫ്, പി.യു.ഏലി, കെ.ടി.ലില്ലിക്കുട്ടി, കാര്‍ത്യായനി, നളിനി,ഗോപാലന്‍ എന്നിവര്‍ മുന്‍ ഹെഡ്മാസ്റ്റര്‍മാരായിരുന്നു. | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
പി.കെ.സ്റ്റീഫണ്‍ (റിട്ടയേഡ് ട്രാന്‍സ്പോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍), സി.കുഞ്ഞിക്കണ്ണന്‍(പ്രസിഡന്‍റ് കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത്), സി.ജെ.കൃഷ്മന്‍(എഞ്ചിനിയര്‍ പി.ഡബ്ല്യു.ഡി), ഗോപാലന്‍ നായര്‍ (റിട്ടയേര്‍ഡ് എസ്.ബി.ഐ മാനേജര്‍), എഎസ്.ഐ ജോസ് തുടങ്ങി ഒട്ടനേകംപ്രശസ്തരായ വ്യക്തികള്‍ ഈ | പി.കെ.സ്റ്റീഫണ്‍ (റിട്ടയേഡ് ട്രാന്‍സ്പോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍), സി.കുഞ്ഞിക്കണ്ണന്‍(പ്രസിഡന്‍റ് കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത്), സി.ജെ.കൃഷ്മന്‍(എഞ്ചിനിയര്‍ പി.ഡബ്ല്യു.ഡി), ഗോപാലന്‍ നായര്‍ (റിട്ടയേര്‍ഡ് എസ്.ബി.ഐ മാനേജര്‍), എഎസ്.ഐ ജോസ് തുടങ്ങി ഒട്ടനേകംപ്രശസ്തരായ വ്യക്തികള്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നു | ||
== വഴികാട്ടി == | == വഴികാട്ടി == | ||
കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ ചുള്ളിക്കര ബസ്സ്റ്റോപ്പില്‍ നിന്നും 100 മീറ്റര്‍ ദൂരം. | കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ ചുള്ളിക്കര ബസ്സ്റ്റോപ്പില്‍ നിന്നും 100 മീറ്റര്‍ ദൂരം. |
20:46, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജിഎൽപിഎസ് ചുള്ളിക്കര | |
---|---|
വിലാസം | |
ചുള്ളിക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | Vijayanrajapuram |
ചരിത്രം
ചുള്ളിക്കരയില്‍നിന്ന് അല്പം മാറി ഇന്നത്തെകോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ എരുമപ്പളളം എന്ന സ്ഥലത്ത് 1954 സപ്തംബര്‍ 30-ം തിയ്യതി അന്നത്തെ പട്ടേലരും പിന്നീട് ഉദുമ എം.എല്‍.എയുമായ ശ്രീ.എം. കുഞ്ഞിരാമന്‍ നമ്പ്യാരുടെ ശ്രമഫലമായി ഈ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. മദിരാശി സംസ്ഥാനത്തിന്‍റെ ഭാഗമായ സൗത്ത് കാനറ ജില്ലാ ബോര്‍ഡ് കാസര്‍ഗോഡ് താലൂക്കില്‍ ആരംഭിച്ച പതിമൂന്ന് വിദ്യാലയങ്ങളില്‍ ഒന്നാണ് നമ്മുടെ വിദ്യാലയം. ചുളളിക്കരയില്‍ സ്ഥാപിക്കാന്‍ അനുമതി ലഭിച്ച വിദ്യാലയം കൊട്ടോടി , അയറോട്ട് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ സൗകര്യം പരിഗണിച്ചാണ് എരുമപ്പള്ളത്ത് സ്ഥാപിച്ചത്. എന്നാല്‍ 1955ല്‍ കൊട്ടോടിയില്‍ തന്നെ വിദ്യാലയം അനുവദിച്ചപ്പോള്‍ ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററുമായ ശ്രീ.ദാമോദരന്‍ മാസ്റ്ററുടെയും സുമനസ്സുകളുടേയും ശ്രമഫലമായി ചെരക്കര തറവാട്ടുകാര്‍ നല്കിയ സ്ഥലത്ത് ചുള്ളിക്കരയില്‍ ഇന്ന് കാണുന്ന സ്ഥലത്തേക്ക് വിദ്യാVlt8WOKMIKലയം മാറ്റി സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. തങ്ങളുടെ പിന്‍തലമുറക്ക് അറിവ് പകര്‍ന്നുനല്കുന്ന വിദ്യാലയത്തിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പ്രദേശത്തെ പ്രമുഖരും നാട്ടുകാരും ഒരുമനസ്സോടെ പ്രവര്‍ത്തിച്ചു എന്നതിന് തെളിവാണ് ഓലഷെഡ്ഡില്‍ ആരംഭിച്ച വിദ്യാലയം ചുരുങ്ങിയകാലംകൊണ്ട് തന്നെ ചുള്ളിക്കരയുടെ നെറുകയില്‍ പ്രൗഢിയോടെ തലയുയര്‍ത്തി നില്ക്കാന്‍ സാധിച്ചു എന്നത്. ആദ്യബാച്ചില്‍ തന്നെ എണ്‍പതോളം കുട്ടികളേയും കൊണ്ട് പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് പാഠ്യപാഠ്യേതര മേഖലകളിലെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ജില്ലയിലെതന്നെ മികച്ച വിദ്യാലയങ്ങളിലൊന്നാകാന്‍ സാധിച്ചുവെന്നത് അഭിമാന കര മാണ്. കഥപറയുന്ന കല്‍ത്തൂണുകള്‍, പുസ്തകപ്പത്തായം പോലുള്ള സംസ്ഥാനതല ത്തില്‍ ത്ന്നെ ശ്രദ്ധിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംഭാവന ചെയ്ത ഈ വിദ്യാലയത്തില്‍ 60%ത്തോളം വിദ്യാര്‍ത്ഥികളും എസ്.ടി. വിഭാഗത്തില്‍ പെട്ടവരാണെന്നത് മറ്റൊരു പ്രത്യേ കതയാണ്. 2011-12 ല്‍ പഠനം ലളിതമാക്കാന്‍ ഒരുക്കിയ കഥപറയുന്ന കല്‍ത്തൂണുകള്‍ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധനേടുകയും പലവിദ്യാലയങ്ങളും അനുകരിക്കുകയും മാതൃക യാക്കുകയും ചെയ്തത് വിദ്യാലയത്തിന് ലഭിച്ച അംഗീകാരമാണ്. മാറിമാറിവന്ന പിടിഎയും അദ്ധ്യാപകരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിദ്യാലയത്തിന്‍റെ പഠന മികവിനോടൊപ്പം മികച്ച ഭൗതികസൗകര്യങ്ങളും ഒരുക്കിയപ്പോള്‍ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ നടുവിലും ചുള്ളിക്കരയുടെ അഭിമാനമാനമായി ഈ വിദ്യാലയം മാറി എന്നത് ശ്രദ്ധേയമാണ്.
ഭൗതികസൗകര്യങ്ങള്‍
പഴയ ഓടുമേഞ്ഞകെട്ടിടത്തിന് പുറമേ 4കോണ്‍കീറ്റ് കെട്ടിടങ്ങള്‍, കഞ്ഞിപ്പുര, ക്ലസ്റ്റര്‍ സെന്‍റര്‍, ടോയിലറ്റ്, ലൈബ്രറി, വാട്ടര്‍ പ്യൂരിഫയര്‍, മഴവെള്ള സംഭരണി, ചുറ്റുമതില്‍, ഇന്‍റര്‍ലോക്ക് ഓപ്പണ്‍ അസംബ്ലിഹാള്‍ തുടങ്ങി ആകര്‍ഷകമായ ഭൗതികസൗകര്യങ്ങളുണ്ട്.
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
- പുസ്തകപ്പത്തായം, ഹോണസ്റ്റിഷോപ്പ്, ശുചിത്വസേന, സാക്ഷരംപ്രവര്‍ത്തനം, കലാകായിക പ്രവര്‍ത്തനങ്ങള്‍, അസംബ്ലി, ഇംഗ്ലീഷ് അസംബ്ലി, കഥപറയുന്ന കല്‍ത്തൂണുകള്‍, ദിനാചരണങ്ങള്‍, ആഘോഷങ്ങള്‍, ബര്‍ത്ത്ഡേ ഗിഫ്റ്റ്, വായനാക്കുറിപ്പ്, ഈസി ഇംഗ്ലീഷ് ,പത്രവായന, ഡയറി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍.
മുന്‍ പ്രധാനാധ്യാപകര്‍
ശ്രീ.ദാമോദരന്‍ മാസ്റ്റര്‍, പി.യു.ജോസഫ്, പി.യു.ഏലി, കെ.ടി.ലില്ലിക്കുട്ടി, കാര്‍ത്യായനി, നളിനി,ഗോപാലന്‍ എന്നിവര്‍ മുന്‍ ഹെഡ്മാസ്റ്റര്‍മാരായിരുന്നു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പി.കെ.സ്റ്റീഫണ്‍ (റിട്ടയേഡ് ട്രാന്‍സ്പോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍), സി.കുഞ്ഞിക്കണ്ണന്‍(പ്രസിഡന്‍റ് കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത്), സി.ജെ.കൃഷ്മന്‍(എഞ്ചിനിയര്‍ പി.ഡബ്ല്യു.ഡി), ഗോപാലന്‍ നായര്‍ (റിട്ടയേര്‍ഡ് എസ്.ബി.ഐ മാനേജര്‍), എഎസ്.ഐ ജോസ് തുടങ്ങി ഒട്ടനേകംപ്രശസ്തരായ വ്യക്തികള്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നു
വഴികാട്ടി
കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ ചുള്ളിക്കര ബസ്സ്റ്റോപ്പില്‍ നിന്നും 100 മീറ്റര്‍ ദൂരം.