"2024--2025 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 23: വരി 23:
[[പ്രമാണം:44042 L2.jpg|നടുവിൽ|ലഘുചിത്രം]]<u>പ്ലാസ്റ്റിക് ബാഗ് വിരുദ്ധദിനം 2024</u>
[[പ്രമാണം:44042 L2.jpg|നടുവിൽ|ലഘുചിത്രം]]<u>പ്ലാസ്റ്റിക് ബാഗ് വിരുദ്ധദിനം 2024</u>
[[പ്രമാണം:44042 B1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:44042 B1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:B2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:B2.jpg|നടുവിൽ|ലഘുചിത്രം|'''<u>സ്വാതന്ത്ര്യദിനാഘോഷം 2024</u>'''സ്വാതന്ത്ര്യദിനം വിവിധ പ്രവർത്തനങ്ങളോടെ സമുചിതമായി ആഘോഷിച്ചു.അന്നേ ദിവസം രാവിലെ ഹെഡ്മിസ്ട്രസ് ശ്രീമതി ജയജ്യോതി ടീച്ചർ ദേശീയപതാക ഉയർത്തി. വിദ്യാർത്ഥികൾ ദേശഭക്തി ഗാനം ആലപിച്ചു. വാർഡ് മെമ്പർ, പി ടി എ അംഗങ്ങൾ ആശംസകൾ അറിയിച്ചു. തുടർന്ന് വർണ ശബളമായ സ്വാതന്ത്ര്യദിനറാലിയും ഉണ്ടായിരുന്നു. തുടർന്ന് ലഘുഭക്ഷണവും മധുരവും നൽകി.]]

16:11, 22 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം --- 2024--2025 അധ്യയന വർഷത്തെ വരവേറ്റു കൊണ്ട് പ്രവേശനോത്സവം വിവിധ പ്രവർത്തനങ്ങളോടെ ആഘോഷിച്ചു. വിദ്യാർത്ഥികളുടെ ഈശ്വരപ്രാർത്ഥനയോടെ രാവിലെ 10 ന് ആരംഭിച്ചു.പ്രവേശനോത്സവത്തെ വരവേൽക്കാൻ സ്കൂളും ക്ലാസ്സ്‌ മുറികളും അണിഞ്ഞൊരുങ്ങിയിരുന്നു. സ്കൂൾ പരിസരം വിവിധ വർണങ്ങളിലുള്ള കടലാസുകൾ, പൂക്കൾ, ബലൂണുകൾ എന്നിവ കൊണ്ട് അലംകൃതമായിരുന്നു.

സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനലിൽ തത്സമയ സംപ്രേഷണം കഴിഞ്ഞയുടൻ സ്കൂളിന്റെ പ്രവേശനോത്സവ പ്രവർത്തനങ്ങൾ ആരംഭിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ. ഐ.സതീഷ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. ജയജ്യോതി ടീച്ചർ വിശിഷ്ട അതിഥികൾക്ക് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് അംഗം ശ്രീമതി. മഞ്ചുസ്മിത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.മുഖ്യസന്ദേശം വാർഡ് മെമ്പർ ശ്രീ.സെയ്ദലി നിർവഹിച്ചു. S S L C യ്ക്ക് ഉന്നതവിജയം നേടിയവരെ അനുമോദിച്ച് കൊണ്ട് പ്രി൯സിപ്പാൾ ശ്രീ.ദേവപ്രദീപ് സാർ സംസാരിച്ചു. അവർക്ക് ട്രോഫി നൽകി ആദരിക്കുകയും ചെയ്തു. നവാഗതരെ ആശംസിച്ചു വാർഡ് മെമ്പർ ശ്രീമതി.സുധാമണി സംസാരിച്ചു.സ്റ്റാഫ്‌ സെക്രട്ടറി ശ്രീ വിനയദിനേഷ് സാറിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. തുടർന്ന് എല്ലാ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും വിഭവ സമൃദ്ധമായ സദ്യ നൽകുകയും ചെയ്തു. തുടർന്ന് ക്ലാസ്സിൽ എത്തിച്ചേർന്ന വിദ്യാർത്ഥികളുമായി ക്ലാസ്സ്‌ അധ്യാപകർ വിശേഷങ്ങൾ പങ്കു വച്ചു.


പരിസ്ഥിതിദിനം ---2024ലോക പരിസ്ഥിതിദിനം വിവിധ പ്രവർത്തനങ്ങളോടെ സമുചിതമായി ആചരിച്ചു. രാവിലെ 9.30 ന് പ്രത്യേക അസംബ്ലി കൂടി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ക്ലാസ്സ്‌, പ്രതിജ്ഞ, പരിസ്ഥിതി ഗാനം എന്നിവ അവതരിപ്പിച്ചു. തുടർന്ന് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചു. ക്വിസ് മത്സരം. പോസ്റ്റർ രചന, ചിത്ര രചന എന്നിവ സംഘടിപ്പിച്ചു. പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തോട്ടം,പൂന്തോട്ടം എന്നിവ നിർമിച്ചു.


വായനദിനം --- പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനദിനമായി ആചരിക്കുന്നു.വായനദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. അന്നേ ദിവസം വിവിധ ക്ളബ്ബുകളുടെ ഉദ്ഘാടനം ശ്രീ വി ജെ ജസ്റ്റി൯രാജ് സാർ നിർവഹിച്ചു. വായനയുടെ മഹത്വത്തെ പ്രകീർത്തിക്കുന്ന മഹദ് വാക്യങ്ങൾ, വായനദിന പ്രതിജ്ഞ, ഗാനം, സന്ദേശം എന്നിവ കുട്ടികൾ അവതരിച്ചു.വായനമാസാചരണത്തോടനുബന്ധിച്ച് പുസ്തക പ്രദർശനം, പുസ്തക വിതരണം, വായന കുറിപ്പ് മത്സരം, ക്വിസ് മത്സരം, കഥാരചന, കവിതാരചന, ചിത്രരചന എന്നിവ സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാന വിതരണവും നടത്തി.

ലോക മയക്കുമരുന്നു വിരുദ്ധദിനം

ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകമയക്കുമരുന്നുവിരുദ്ധദിനം വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു.പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. അന്നേ ദിവസം പ്രത്യേക അസംബ്ളി കൂടി മയക്കുമരുന്നു വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരി വിരുദ്ധ പ്ലക്കാർഡുകൾ, ഗാനങ്ങൾ, ബോധവൽക്കരണ ക്ലാസ്സ്‌ എന്നിവ നടത്തി. Say No to Drugs എന്ന് കുട്ടികൾ ഏറ്റു ചൊല്ലി.

പ്ലാസ്റ്റിക് ബാഗ് വിരുദ്ധദിനം 2024

സ്വാതന്ത്ര്യദിനാഘോഷം 2024സ്വാതന്ത്ര്യദിനം വിവിധ പ്രവർത്തനങ്ങളോടെ സമുചിതമായി ആഘോഷിച്ചു.അന്നേ ദിവസം രാവിലെ ഹെഡ്മിസ്ട്രസ് ശ്രീമതി ജയജ്യോതി ടീച്ചർ ദേശീയപതാക ഉയർത്തി. വിദ്യാർത്ഥികൾ ദേശഭക്തി ഗാനം ആലപിച്ചു. വാർഡ് മെമ്പർ, പി ടി എ അംഗങ്ങൾ ആശംസകൾ അറിയിച്ചു. തുടർന്ന് വർണ ശബളമായ സ്വാതന്ത്ര്യദിനറാലിയും ഉണ്ടായിരുന്നു. തുടർന്ന് ലഘുഭക്ഷണവും മധുരവും നൽകി.
"https://schoolwiki.in/index.php?title=2024--2025_പ്രവർത്തനങ്ങൾ&oldid=2568283" എന്ന താളിൽനിന്ന് ശേഖരിച്ചത്