"ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 103: | വരി 103: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{map}} |
13:54, 20 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
ടി.എസ്.എൻ.എം.എച്ച്.എസ്. കുണ്ടൂർക്കുന്ന് | |
---|---|
വിലാസം | |
കുണ്ടൂർക്കുന്ന് കുണ്ടൂർക്കുന്ന് പി.ഒ, , പാലക്കാട് 678583 , പാലക്കാട് ജില്ല | |
സ്ഥാപിതം | 03 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 04924236591 |
ഇമെയിൽ | tsnmhskk2009@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20042 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.ടി.വിജയൻ |
അവസാനം തിരുത്തിയത് | |
20-09-2024 | Schoolwikihelpdesk |
ചരിത്രം
ഇപ്പോഴത്തെ ഒറ്റപ്പാലം താലൂക്കിൽപ്പെടുന്ന വെള്ളിനേഴി പഞ്ചായത്തിലെ കുറുവട്ടൂർ ദേശത്തുള്ള തേനേഴി മനയ്ക്കൽ വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും മകനായി 1909 ഫെബ്രുവരി 16ന് ജനിച്ച ശങ്കരൻ നമ്പുതിരിപ്പാട്, തറവാട് ഭാഗിച്ചപ്പോൾ തനിയ്ക്കു ലഭിച്ച, ഇപ്പോഴത്തെ കരിമ്പുഴ പഞ്ചായത്തിന്റെ വടക്കേ അതിരിൽ ഒരു പുര പണിത് കുടുംബ സമേതം അവിടെ താമസമാക്കി. വിദ്യാഭ്യാസസൗകര്യങ്ങൾ ആ ചുറ്റുവട്ടത്തൊന്നും ഇല്ലെന്നതു കണ്ട അദ്ദേഹം തച്ചനാട്ടുകാര പഞ്ചായത്തിന്റെ തെക്കേ അതിരിൽ 1949 ഓഗസ്റ്റ് 9ന് രണ്ടു ഡിവിഷനിൽ ഒന്നാം ക്ലാസ്സോടെ ഒരു പ്രൈമറി സ്കൂൾ തുടങ്ങി - ഒരു നാലുകാലോലപ്പുര. ആദ്യത്തെ പ്രധാനാദ്ധ്യാപകനായി കെ. ഗോപാലൻ നായർ മാസ്റ്ററെ നിയമിയ്ക്കുകയും ചെയ്തു. തുടർന്ന്, കൊല്ലം തോറും ഓരോ ക്ലാസ്സെന്ന ക്രമത്തിൽ കൂട്ടിച്ചേർത്ത് അഞ്ചു കൊല്ലം കൊണ്ട് അഞ്ചു ക്ലാസ്സുകളുള്ള ഒരു പരിപൂർണ്ണ ലോവർ പ്രൈമറി സ്കൂളായി വളർന്നു. 1956 ൽ ഇത് വിദ്യാപ്രദായിനി യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. പിന്നീട് 1962 ജൂണിൽ ഇതിനോടു ചേർന്ന് ഒരു ഹൈ സ്കൂളും സ്ഥാപിതമായി. ടി.എസ്. നമ്പൂതിരിപ്പാടിന്റെ സഹധർമ്മിണി ശ്രീമതി ദേവകി അന്തർജ്ജനം ഹൈ സ്കൂൾ മാനേജരായും സ്കൂൾ സ്ഥാപകനായ ടി.എസ്. നമ്പൂതിരിപ്പാടിന്റെ ജ്യേഷ്ഠപുത്രനായ ടി.എം.എസ്. നമ്പൂതിരിപ്പാട് പ്രധാനാദ്ധ്യാപകനായും ചുമതലയേറ്റു. തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ ഹൈ സ്കൂൾ (ടി.എസ്.എൻ.എം. ഹൈസ്കൂൾ) എന്നു പിൽക്കാലത്തു നാമകരണം ചെയ്യപ്പെട്ട ഈ ഹൈ സ്കൂൾ 2010 ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടതോടൊപ്പം എൽ.പി. വിഭാഗത്തോടു ചേർന്ന് പ്രീ പ്രൈമറി വിഭാഗം കൂടി പ്രവർത്തിച്ചു തുടങ്ങിയതോടെ, സാങ്കേതികമായി രണ്ടു സ്ഥാപനങ്ങളായ ഈ രണ്ടു വിദ്യാലയങ്ങളും കുണ്ടൂർക്കുന്നിൽ അറിവിന്റെ നിറദീപങ്ങളായി മാറി. ടി.എസ്. നമ്പൂതിരിപ്പാടിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനും തൃശ്ശൂർ എസ്. എൻ. എ. ഔഷധശാലയുടെ മാനേജരുമായിരുന്ന ശ്രീ. ടി. എം. നാരായണൻ യു. പി. സ്കൂളിന്റെ മാനേജരുടെ ചുമതല വഹിച്ചു. ടി. എസ്. നമ്പൂതിരിപ്പാടിന്റെ തന്നെ മകനും ടി. എസ്. എൻ. എം. ഹൈസ്കൂൾ മുൻ അദ്ധ്യാപകനുമായ ശ്രീ. ടി. എം. അനുജൻ മാസ്റ്റർ ആണ് ഹയർ സെക്കന്ററി സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. അദ്ദേഹത്തിന്റെ പത്നിയും ഹൈസ്കൂളിലെ മുൻ പ്രധാനാദ്ധ്യാപികയുമായ ശ്രീമതി വസുമതി ടീച്ചർ യു. പി. സ്കൂളിന്റെ മാനേജരുടെ ചുമതലയും വഹിയ്ക്കുന്നു. ദിവംഗതനായ സി. രാമകൃഷ്ണൻ മാസ്റ്റർ, ശ്രീ. വി.വി. നീലകണ്ഠൻ മാസ്റ്റർ, ശ്രീ. കെ.ടി. വിജയൻ മാസ്റ്റർ, ദിവംഗതനായ ടി. സുരേഷ് മാസ്റ്റർ, ശ്രീമതി വി.എം. വസുമതി ടീച്ചർ എന്നിവർക്കു ശേഷം ശ്രീ. എം.എൻ. നാരായണൻ മാസ്റ്ററാണ് ഇപ്പോൾ ഹൈ സ്കൂളിലെ പ്രധാനാദ്ധ്യാപകൻ. ശ്രീ. എം.വി. ശശിധരൻ മാസ്റ്റർക്കു ശേഷം ഇപ്പോൾ ശ്രീ. പി.ജി. പ്രശാന്ത് കുമാർ മാസ്റ്റർ ഹയർ സെക്കന്ററി പ്രിൻസിപ്പാളായി ചുമതല വഹിയ്ക്കുന്നു. കെട്ടിടങ്ങളുടെയും മറ്റു പ്രാഥമികസൗകര്യങ്ങളുടെയും വിജയശതമാനത്തിന്റെയും പാഠ്യാനുബന്ധമേഖലകളുടെയും കാര്യത്തിൽ മികച്ച നിലവാരം പുലർത്താൻ ഇന്ന് ഈ വിദ്യാലയത്തിനു സാധിയ്ക്കുന്നുണ്ട് എന്നതിൽ ഞങ്ങൾ ഏറെ അഭിമാനിയ്ക്കുന്നു.
ഭൗതികസൗകര്യങ്ങൾ
യു.പി വിഭാഗത്തിൽ ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ ഡിവിഷനും ഹയർ സെക്കൻറരി വിഭാഗത്തിൽ സയൻസ് (ബയോളജി,കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.ശ്രീമതി.റംലത്ത് ടീച്ചർ ഇതിൻറെ ചുമതല വഹിക്കുന്നു.
- എൻ.സി.സി.
- ജൂനിയർ റെഡ്ക്രോസ്സ്.
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.ശ്രീ.എ.എം .യൂസുഫ് മാസ്റ്ററാണ് കൗൺസിലർ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.ശ്രീ.രത്നകൂമാർ മാസ്റ്റർ ഇതിന്റെ കൺവീനർ സ്ഥാനം വഹിക്കുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ജനാബ്.പി. നാസർ ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി സേവനം ചെയ്തു വരുന്നു
മുൻ സാരഥികൾ
ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി, സംസ്ഥാന അധ്യാപക അവാർഡ് നേടിയ പി.ബാലകൃഷ്ണ മേനോൻ,പി.എം.കേശവൻ നമ്പൂതിരി,പി.ജെ.മന്നാടിയാർ,കേന്ദ്ര സാഹിത്യ അക്കാദമി ജേതാവും സംസ്കൃത പണ്ഡിതനുമായ വിദ്വാൻ.എ.ഇസ്ഹാക്ക് സാഹിബ്,സാഹിത്യകാരന്മാരായ മേലാറ്റൂർ രാധാകൃഷ്ണൻ,ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി,മാടമൺ ഗോപാലകൃഷ്ണൻ,പി.ശിവശങ്കരൻ തുടങ്ങിയ പ്രഗത്ഭരായ ഒട്ടേറെ അധ്യാപകർ ഇവിടെ ജോലി ചെയ്തിട്ടുണ്ട്.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1.പി.വി.രാമലിംഗ അയ്യർ |2.പി.ജനാർദ്ദൻ മന്നാടിയാർ 3.സി.യു.വാര്യർ 4.പി.ശങ്കുണ്ണി മേനോൻ 5.എ.കെ.ജോസഫ് 6.എൻ.ബാലകൃഷ്ണ മേനോൻ 7.എൻ .രാമൻ മേനോൻ 8.അന്നാ ജോർജ്ജ് 9.എസ്.അനന്ദകൃഷ്ണ അയ്യർ 10.പി.സരോജിനി അമ്മ 11.പി.കെ.നാരായണൻ എഴുത്തച്ഛൻ 12.പി.ജി.സരോജിനി 13.സി.ജി.അരവിന്ദൻ 14.സി.കൊച്ചമ്മിണി 15.പി.വാസുദേവൻ നമ്പീശൻ 16.എൻ.കെ.നിസ 17.ഒ.ജി.കൃഷ്ണൻകുട്ടി 18.കെ.വി.നീലകണ്ഠൻ നമ്പൂതിരി 19.പി.സി.രാഘവൻ 20.എം.പളനി മുത്തു 21.പി.രാജഗോപാലൻ 22.എസ്.ഗോപിനാഥൻ നായർ 23.പി.എം. ഗോപാലൻ നായർ 24.കെ.ഭാരതിയമ്മ 25.പി.എം.കേശവൻ നമ്പൂതിരി 26.കെ.ബാലകൃഷ്ണൻ നായർ 27.ടി.കെ. മുഹമ്മദ് 28.വി.അച്യുതൻ 29.ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി 30.കെ.അബ് ദു 31.പി.ചന്ദ്രിക 32.പി.വി.തോമസ് 33.കെ.ജെ.അഗസ്ററിൻ 34.പി.വിദ്യാധരൻ 35.പി.വി.രാമചന്ദ്രൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
യു.എൻ. രക്ഷാസേനാ അംഗം.പി മാധവൻ,അഡീഷണൽ പൊതു വിദ്യാഭ്യാസ ഡയറക്റ്ററായി വിരമിച്ച കെ.കൃഷ്ണൻ കുട്ടി,ചലച്ചിത്ര പിന്നണി ഗായിക ഭാവനാ രാധാകൃഷ്ണൻ,സാഫ് ഗെയിംസിൽ സ്വർണ്ണം നേടിയ ചാത്തോലി ഹംസ,മുൻ മണ്ണാർക്കാട് എം.എൽ.എ ജനാബ് കല്ലടി മുഹമ്മദ് ,മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ വാഴയിൽ അബ്ദുസ്സലാം തുടങ്ങി കലാ- കായിക രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ തിളങ്ങുന്ന ഒട്ടേറെ പേർ ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളാണ്.