"ജി. യു. പി. എസ്. വല്ലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.എൻ വിജയൻ | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ.എൻ വിജയൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഹേമ പി.ആർ | ||
|സ്കൂൾ ചിത്രം=22262_school.jpg | |സ്കൂൾ ചിത്രം=22262_school.jpg | ||
|size=350px | |size=350px |
11:20, 10 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. യു. പി. എസ്. വല്ലച്ചിറ വിലാസം വല്ലച്ചിറഗവ.യു.പി സ്കൂൾ വല്ലച്ചിറ.,വല്ലച്ചിറ പി.ഒ.,680562,തൃശ്ശൂർ ജില്ലസ്ഥാപിതം 1878 വിവരങ്ങൾ ഫോൺ 0487 2346069 ഇമെയിൽ gupsvallachira@gmail.com കോഡുകൾ സ്കൂൾ കോഡ് 22262 (സമേതം) യുഡൈസ് കോഡ് 32070401701 വിക്കിഡാറ്റ Q64090613 വിദ്യാഭ്യാസ ഭരണസംവിധാനം റവന്യൂ ജില്ല തൃശ്ശൂർ വിദ്യാഭ്യാസ ജില്ല തൃശ്ശൂർ ഉപജില്ല ചേർപ്പ് ഭരണസംവിധാനം ലോകസഭാമണ്ഡലം തൃശ്ശൂർ നിയമസഭാമണ്ഡലം പുതുക്കാട് താലൂക്ക് തൃശ്ശൂർ ബ്ലോക്ക് പഞ്ചായത്ത് ചേർപ്പ് തദ്ദേശസ്വയംഭരണസ്ഥാപനം പഞ്ചായത്ത് വാർഡ് 3 സ്കൂൾ ഭരണ വിഭാഗം സ്കൂൾ ഭരണ വിഭാഗം സർക്കാർ സ്കൂൾ വിഭാഗം പൊതുവിദ്യാലയം പഠന വിഭാഗങ്ങൾ എൽ.പിയു.പിസ്കൂൾ തലം 1 മുതൽ 7 വരെ മാദ്ധ്യമം മലയാളം, ഇംഗ്ലീഷ് സ്ഥിതിവിവരക്കണക്ക് ആൺകുട്ടികൾ 163 പെൺകുട്ടികൾ 121 ആകെ വിദ്യാർത്ഥികൾ 284 അദ്ധ്യാപകർ 14 സ്കൂൾ നേതൃത്വം പ്രധാന അദ്ധ്യാപിക ഗീത ടീച്ചർ പി.ടി.എ. പ്രസിഡണ്ട് ശ്രീ.എൻ വിജയൻ എം.പി.ടി.എ. പ്രസിഡണ്ട് ഹേമ പി.ആർ അവസാനം തിരുത്തിയത് 10-09-2024 22262
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ വല്ലച്ചിറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
1878 ലാണു ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു കരുതുന്നു.ഇപ്പോൾ സ്ക്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം അവണാവുമന വക ആയിരുന്നു. ശ്രീ.പാറക്കൽ വാറപ്പൻ ഈ സ്ഥലം പാട്ടത്തിനെടുത്ത് തന്റെ മക്കൾക്ക് പഠിക്കാനായി ഒരു പാഠശാല സ്ഥാപിച്ചു. ചുമരിൽ കരിയും സിമന്റും ചേർത്താണത്രേ ബോർഡ് ഉണ്ടാക്കിയത്. മണ്ണിഷ്ടിക വിരിച്ച തറയിൽ ഇരുന്നായിരുന്നു പഠനം. നിലത്തെഴുത്ത് സമ്പ്രദായത്തിലായിരുന്നു പഠനം. സ്വകാര്യപാഠശാലയിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചപ്പോൾ കൂടുതൽ സൗകര്യമുള്ള സ്ഥലം ആവശ്യമായി വന്നു.ശ്രീ.പാറക്കൽ അന്തോണി വാറപ്പൻ ജന്മിയായ അവണാവുമനയിൽ നിന്നു പള്ളിക്കൂടം സ്ഥാപിക്കാനുള്ള അനുവാദം വാങ്ങി.ഓല മേഞ്ഞ ഒരു പുരയുണ്ടാക്കി.ആ കെട്ടിടമാണു ഇപ്പോഴത്തെ അടുക്കളയും സ്റ്റോർ റൂമുമായി മാറിയത്.മെല്ലെ ഇപ്പോഴത്തെ ഓഫീസ്മുറി ഉൾപ്പെടുന്ന പ്രധാന കെട്ടിടവും തമ്പുരാന്റെ സഹായത്താൽ പണിതുയർത്തി. സ്വകാര്യപാഠശാലയുടെ ആരംഭത്തിലെ 25 കൊല്ലത്തോളം ശ്രീ.വാറപ്പൻ ആയിരുന്നു മാനേജർ.പിന്നീടു അദ്ദേഹത്തിന്റെ മകനും ഈ സ്ക്കൂളിലെ പ്രധാന അധ്യാപകനുമായിരുന്ന പാറക്കൻ ഔസേഫ് മാസ്റ്റർക്ക് മാനേജർ സ്ഥാനം കൈമാറി.വിശാലഹൃദയരായിരുന്ന മാനേജർമാർ പ്രതിഫലമൊന്നും വാങ്ങാതെ ഈ വിദ്യാലയം സർക്കാരിലേക്കു വിട്ടു നൽകി.അന്ന് 72 സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്.പിന്നീട് 28 സെന്റ് സ്ഥലം കൂടി ദാനം ചെയ്തു.ആകെ ഒരേക്കർ സ്ഥലത്ത് അങ്ങനെയാണ് ഇന്നു കാണുന്ന സർക്കാർ വിദ്യാലയം ഉണ്ടായത്.
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ച ക്ളാസ്മുറികൾ,ധാരാളം തണൽവൃക്ഷങ്ങളോടുകൂടിയ കളിസ്ഥലം,ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും പ്രത്യേകം ശുചിമുറികൾ,ലൈബ്രറി,ധാരാളം കളിയുപകരണങ്ങളോടു കൂടിയ പ്രീപ്രൈമറിക്‌ളാസുകൾ,ബയോഗ്യാസ് പ്ളാൻറ്,മഴവെള്ളസംഭരണി,സ്മാർട്ട് ക്ളാസ്റൂമുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഗണിതക്ലബ്ബ്
- സാമൂഹ്യശാസ്ത്രക്ലബ്ബ്
- പരിസ്ഥിതിക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ഗാന്ധിദർശൻ
- നേർക്കാഴ്ച
മുൻ സാരഥികൾ
ശ്രീമതി അന്നജേക്കബ്(2004-2005) ശ്രീമതി എം.അമ്മിണി(2005-2006) ശ്രീമതി.രമ.പി.കെ(2006-2007) ശ്രീ.എം.ആർ.വിജയൻ(2007-2013) ശ്രീ. കെ എം.ഗോപിദാസൻ(2013-2016) ശ്രീമതി.ബീനാഭായ്.എൻ.ജി(2016-2017 ശ്രീമതി.ജെസ്സി. വി.ജെ (2017-2020) ശ്രീമതി.ബിന്ദു. വി.(2021-2022)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. എൻ.വി.കൃഷ്ണവാരിയർ, മുല്ലനേഴി,. അരവിന്ദാക്ഷൻ വല്ലച്ചിറ, വല്ലച്ചിറ മാധവൻ, സിനിമാസംവിധായകൻ പ്രിയനന്ദൻ, നാടകകലാകാരൻ നടുവിൽ ശശിധരൻ, ശ്രീമതി ഉഷാനങ്ങ്യാർ, ശ്രീ നന്ദകിഷോർ, ഡോ.ചന്ദ്രശേഖരൻ, ഡോ. സുരേഷ്, ഡോ. ടി.എൻ.അനൂപ് കുമാർ
നേട്ടങ്ങൾ
അവാർഡുകൾ.
2 വർഷം തുടർച്ചയായി ചേർപ്പ് സബ്‌ജില്ലയിലെ മികച്ച വിദ്യാലയം.ഉപജില്ലാകായികമേളയിൽ kiddies LP വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് നേടി.
വഴികാട്ടി
ചാത്തക്കുടം സെൻററിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 300 മീറ്റർ നടന്നാൽ റോഡിൻെ്റ വലത് വശത്തായി വിദ്യാലയം കാണാം.
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22262
- 1878ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ