"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 143: | വരി 143: | ||
'''കൊടുക്കുകയും അവർ അത് തന്മയത്വത്തോടെ അവതരിപ്പിക്കുകയും ചെയ്തു. ഇങ്ങനെയുള്ള പരിപാടികളാൽ''' '''ബേപ്പൂർ സുൽത്താൻ കുട്ടികളുടെയും അധ്യാപകരുടെയും മനസ്സിൽ ചില പ്രതിഷ്ഠ നേടി, ബഷീർ എന്ന''' '''സാഹിത്യകാരനെ കുട്ടികൾ എത്രത്തോളം മനസ്സിലാക്കി എന്നറിയുന്നതിനായി ഒരു ക്വിസ് കോമ്പറ്റീഷൻ''' '''നടത്തുകയും ചെയ്തു.''' | '''കൊടുക്കുകയും അവർ അത് തന്മയത്വത്തോടെ അവതരിപ്പിക്കുകയും ചെയ്തു. ഇങ്ങനെയുള്ള പരിപാടികളാൽ''' '''ബേപ്പൂർ സുൽത്താൻ കുട്ടികളുടെയും അധ്യാപകരുടെയും മനസ്സിൽ ചില പ്രതിഷ്ഠ നേടി, ബഷീർ എന്ന''' '''സാഹിത്യകാരനെ കുട്ടികൾ എത്രത്തോളം മനസ്സിലാക്കി എന്നറിയുന്നതിനായി ഒരു ക്വിസ് കോമ്പറ്റീഷൻ''' '''നടത്തുകയും ചെയ്തു.''' | ||
'''<big>ജൂലൈ</big>''' |
17:42, 28 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ
പ്രവേശനോത്സവം
2024-25 ലെ പുതിയ അധ്യയന വർഷത്തിലേക്ക് കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവം ജൂൺ മൂന്നിന് രാവിലെ 9 30 ന് ആരംഭിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെയും വിശിഷ്ട അതിഥികളെയും ബാൻ്റ് വാദ്യത്തിന്റെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. കണ്ണൂർ ആകാശവാണിയുടെ മുൻ ഡയറക്ടറും ഫോക് ലോർ അക്കാഡമിയുടെ
റിസർച്ച് സ്കോളറും എഴുത്തുകാരനും ഫോട്ടോഗ്രാഫറും ഒക്കെയായ ശ്രീ ബാലകൃഷ്ണൻ കൊയ്യാൽ വിശിഷ്ട അതിഥിയായിരുന്നു.
പ്രധാന അധ്യാപിക സിസ്റ്റർ റോഷ്നി മാനുവൽ ഏവർക്കും സ്വാഗതം ആശംസിച്ചു.
ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ ഷിബു ഫെർണാണ്ടസ് അധ്യക്ഷ പ്രസംഗം നടത്തി. ശ്രീ. ബാലകൃഷ്ണണൻ കൊയ്യാൽ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിക്കുകയും വിദ്യാഭ്യാസത്തിൻറെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ചെയ്തു. ലോക്കൽ മാനേജർ സിസ്റ്റർ മരിയ ജാൻസി, LP തലം പിടിഎ പ്രസിഡൻ്റ് ശ്രീ സമീർ.എ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.ഹയർസെക്കൻഡറി വിഭാഗത്തിലെ കുമാരി സ്നിഗ്ദ്ധ സുമേഷ് ഏവർക്കും
കൃതജ്ഞത അർപ്പിച്ചു. നവാഗതർക്ക് മധുരം നൽകി അവരു പുതിയ ദിനം മധുരമുള്ളതാക്കി മാറ്റി.
പരിസ്ഥിതി ദിനാചരണം
പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ദേശീയ ഡോക്ടറൽ പോസ്റ്റ് റിസർച്ച്
പേഴ്സണുമായ ശ്രീ. റോഷ്നാഥ് രമേഷ് ഉദ്ഘാടനം നിർവഹിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളോട് സംവദിക്കുകയും ചെയ്തു. കഴിഞ്ഞ അധ്യയന വർഷത്തിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ 'തന്നോളം' പദ്ധതിയുടെ ഭാഗമായി തങ്ങൾക്ക് നൽകപ്പെട്ട
വൃക്ഷത്തൈകൾ സംരക്ഷിച്ചു തന്നോളം ആക്കിയ 35 കുട്ടികൾക്ക് അനുമോദന സൂചകമായി ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മുൻ പിടിഎ പ്രസിഡന്റ് ശ്രീ. മഹേഷും സീനിയർ അധ്യാപിക ശ്രീമതി ഷെറി ജോസും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വ്യത്യസ്തമായ
കലാപരിപാടികളും അരങ്ങേറി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിക്കുകയും
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്ന രചനകൾ കൊണ്ട് നോട്ടീസ് ബോർഡ് അലങ്കരിക്കുകയും ചെയ്തു. അന്നേദിവസം പരിസ്ഥിതി ദിന സംരക്ഷണ പ്രതിജ്ഞചൊല്ലുകയും ചെയ്തു.
മെറിറ്റ് ഡേ
2023- 24 അക്കാദമിക വർഷത്തിലെ പബ്ലിക് പരീക്ഷയിൽഎല്ലാ വിഷയത്തിലും എ പ്ലസ്
കരസ്ഥമാക്കിയവരെയും LSS, USS, NMMS എന്നീ സ്കോളർഷിപ്പുകൾ നേടിയവരെയും
അനുമോദിക്കുന്നതിനായി സ്കൂൾ മാനേജ്മെന്റ് , പ്രിൻസിപ്പൽ, പ്രധാന അധ്യാപിക,സ്റ്റാഫ് , രക്ഷിതാക്കൾഎന്നിവരുടെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ സിറ്റി പോലീസ കമ്മീഷണർ ശ്രീ. അജിത് കുമാർ IPS വിശിഷ് ട അതിഥി ആയിരുന്നു.
പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സിസ്റ്റർ വിനയ
റോസ് ഏവർക്കും സ്വാഗതം ആശംസിച്ചു.
ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് മിസ്റ്റർ റോബർട്ട് ഷിബു ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു സംസാരിച്ചു. റെവറന്റ്റ് ഡോക്ടർ ജോയ് പൈനാടത്ത് , സിസ്റ്റർ റോഷ്നി മാനുവൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ അജിത് കുമാർ IPS, ലോക്കൽ മാനേജർ സിസ്റ്റർ മരിയ ജാൻസി, എൽ പി വിഭാഗം പിടിഎ പ്രസിഡന്റ് മിസ്റ്റർ സമീർ, TTI പ്രിൻസിപ്പൽ ശ്രീമതി വിനയ എസ് നായർ എന്നിവർ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. മുൻ ഹയർസെക്കൻഡറി ലീഡർ കുമാരി നിരഞ്ജനാംബിക കൃതജ്ഞത അർപ്പിച്ചു.
വായന വാരാചരണം - ക്ലബ്ബ് ഉദ്ഘാടനം
ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ പ്രചാരകനായ പി എൻ പണിക്കരുടെ ജന്മദിനമായ
ജൂൺ 19 ന് വായന വാരത്തിൻ്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. പ്രഭാഷകരത്നം മാധവൻ പയ്യാവൂർ ഉദ്ഘാടനം നിർവഹിക്കുകയും അറിവ് നേടുന്നതിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളോട് വളരെ
സരസമായി സംവദിക്കുകയും ചെയ്തു .
വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ ഉദ്ഘാടന സമയത്ത്
നിലവിളക്കിൽ തിരികൾ കൊളുത്തി. കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവായ അനുനന്ദ്
ശർമിളിന് പ്രസ്തുത യോഗത്തിൽ അനുമോദനം അർപ്പിക്കുകയും ചെയ്തു. തുടർന്ന് വിവിധ ക്ലബ്ബുകളുടെ
വകയായി നയനം മനോഹരമായ കലാപരിപാടികളും അരങ്ങേറി, പ്രധാന അധ്യാപിക സിസ്റ്റർ റോഷ്നി മാനുവൽ ചടങ്ങിൽ അധ്യക്ഷയായിരുന്നു.
മിഷേൽ മോഹൻ,ആനവിയ മരിയ ബാബു,ദീപ്ത നമ്പ്യാർ, നി യതി രാഗേഷ് എന്നിവർ അവതാരകർ ആയിരുന്നു. ഫെല്ല മസ്റിൻ കൃതജ്ഞത അർപ്പിച്ചു.
സംഗീത ദിനവും - യോഗാ ദിനവും
ജൂൺ 21 ന് അന്താരാഷ്ട്ര സംഗീത ദിനവും യോഗാ ദിനവും വിവിധ
പരിപാടികളോടെ ആചരിച്ചു. മ്യൂസിക്കൽ മെലഡി, കുട്ടികൾ തന്നെ പാടി ചുവടുകൾ വച്ച ക്ലാസിക്കൽ ഡാൻസ് എന്നിവയും അരങ്ങേറി.
ലഹരിവിരുദ്ധ ദിനാചരണം
ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ലഹരിക്കെതിരെ
ബോധവൽക്കരണം നടത്തുകഎന്ന ലക്ഷ്യത്തോടെ സ്വന്തമായി തയ്യാറാക്കിയപ്ലക്കാടുകൾ വഹിച്ചുകൊണ്ട് കുട്ടികൾറാലി നടത്തി. പ്രസ്തുത ദിനത്തിന്റെ ഭാഗമായി ഒരു ക്വിസ് മത്സരവും നടത്തുകയുണ്ടായി.
വായന മാസാചരണം ഇംഗ്ലീഷ് , ഹിന്ദി,മലയാളം എന്നീ മൂന്നു വിഷയങ്ങളിലും ഉള്ള
പുസ് ത കങ്ങളുടെ ആസ്വാദനം അസംബ്ലിയിൽ കുട്ടികൾ നടത്തി വരുന്നു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ആപ്തവാക്യങ്ങളും ചിത്രങ്ങളും കൊണ്ട് നോട്ടീസ് ബോർഡുകൾ കുട്ടികൾ മനോഹരമാക്കി..
ആഴ്ചയിൽ ഒരു പുസ്തകം എങ്കിലും വായിക്കുകയും ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും അവ ഓരോ കുട്ടികളും ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ബഡ്ഡിംഗ് റൈറ്റേഴ്സ് ക്ലബ്ബിൻ്റെ സഹകരണത്തോടെയാണ് ഇത് ചെയ്തുവരുന്നത് . സർഗ്ഗ പീരിയഡുകളിൽ കുട്ടികൾ പുസ് തക പരിചയം നടത്തിവരുന്നു.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'സ്കൂൾ റേഡിയോ' എന്ന പുതിയ സംരംഭം ആരംഭിക്കുകയും ഉച്ചഭക്ഷണ ഇടവേളകളിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു.
സ്കൂൾതല പ്രവൃത്തി പരിചയമേള കുട്ടികളുടെ ക്രിയാപരമായ കഴിവുകൾ കണ്ടെത്തുന്നതിനായി സ് കൂ ൾതലപ്രവൃത്തി പരിചയ മേള ജൂൺ 27 ന് നടത്തി, ഉപജില്ലാ മത്സരങ്ങൾക്ക് യോഗ്യരായവരെ കണ്ടെത്തി ബഷീർ അനുസ്മരണ ദിനംകഥകളുടെ സുൽത്താൻ, ബേപ്പൂർ സുൽത്താൻ എന്നൊക്കെ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുപ്പതാം ചരമദിനം വിവിധ പരിപാടികളോടെ അനുസ്മരിച്ചു.
ബഷീർ എന്ന സാഹിത്യകാരനെക്കുറിച്ചും അദ്ദേഹത്തിന്റെ കൃതികളുടെ പ്രാധാന്യത്തെ കുറിച്ചും കഥാപാത്രങ്ങളുടെ പ്രത്യേകതകളെ കുറിച്ചും സാധിക രത്തേഷ് സംസാരിച്ചു. ബഷീറിൻ്റെ വിശ്വവിഖ്യാത കൃതിയായ 'പാത്തുമ്മയുടെ ആടിനെ' അൻവിത രാജേഷ് പരിചയപ്പെടുത്തി. വായനയിലൂടെ തങ്ങൾകേട്ടറിഞ്ഞ ബഷീറിനെ വരകളാലും വാക്കുകളാലും
നിറങ്ങളാലും കുട്ടികൾ ആവിഷ്കരിച്ച് വിദ്യാലയ അങ്കണത്തിൽ പ്രദർശിപ്പിച്ചത് ഏവരുടെയും കണ്ണുകളെയും മനസ്സിനെയും കുളിർപ്പിക്കുന്ന കാഴ്ചയായിരുന്നു. ബഷീർ കൃതികളുടെ പ്രദർശനം ലൈബ്രറിയിൽ ഒരുക്കുകയും ഒട്ടേറെ കുട്ടികൾ അത്ആസ്വദിക്കുകയും ചെയ്തു .
'പാത്തുമ്മയുടെ ആടി'ലെ രസകരമായ ചില സന്ദർഭങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ
കൊടുക്കുകയും അവർ അത് തന്മയത്വത്തോടെ അവതരിപ്പിക്കുകയും ചെയ്തു. ഇങ്ങനെയുള്ള പരിപാടികളാൽ ബേപ്പൂർ സുൽത്താൻ കുട്ടികളുടെയും അധ്യാപകരുടെയും മനസ്സിൽ ചില പ്രതിഷ്ഠ നേടി, ബഷീർ എന്ന സാഹിത്യകാരനെ കുട്ടികൾ എത്രത്തോളം മനസ്സിലാക്കി എന്നറിയുന്നതിനായി ഒരു ക്വിസ് കോമ്പറ്റീഷൻ നടത്തുകയും ചെയ്തു.
ജൂലൈ